കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

ആഗോളതപനത്തെ പരിമിതപ്പെടുത്താനുള്ള ശ്രമത്തിന് പ്രതികരണമായി ഒരു പുതിയ നിയമ തന്ത്രം ഫോസിലിന്ധന നിക്ഷേപകർ സ്വീകരിക്കുന്നു. കാലാവസ്ഥമാറ്റ നയങ്ങൾ തങ്ങളുടെ ലാഭത്തെ നിയമവിരുദ്ധമായി കുറക്കുന്നതിനാൽ തങ്ങൾക്ക് നഷ്ടപരിഹാരം നൽകണം എന്ന് വാദിക്കാനായി അവർ അന്തർദേശീയ സ്വകാര്യ tribunals നെ സമീപിക്കുകയാണ്. കാലാവസ്ഥാ നയങ്ങൾ നടപ്പാക്കുമ്പോൾ ശതകോടികളുടെ പിഴ വരാതിരിക്കാനായി എന്ത് ചെയ്യണമെന്ന് കണ്ടെത്താനായി സർക്കാരുകൾ ഇപ്പോൾ കഷ്ടപ്പെടുന്നു. “investor-state dispute settlement” legal actions എന്ന് വിളിക്കുന്ന അത്തരത്തിലെ നീക്കം രാജ്യങ്ങളുടെ കാലാവസ്ഥ പ്രവർത്തികൾ നടപ്പാക്കാനുള്ള ശേഷിയിൽ വലിയ … Continue reading കാലാവസ്ഥ പ്രവർത്തനങ്ങളെ തടയാനായി വമ്പൻ എണ്ണ രാജ്യങ്ങൾക്കെതിരെ കേസ് കൊടുക്കുന്നു

കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി

കാലിഫോർണിയയിലെ പുതുവർഷം തുടങ്ങിയത് കൊടുംകാറ്റോടു കൂടിയാണ്. ജനുവരി 5 ന് അവിടെ ഒരു ‘അന്തരീക്ഷത്തിലെ നദി’ കാരണം രണ്ട് മരണങ്ങൾ സംഭവിക്കുകയും 1.63 ലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടമാകുകയും ചെയ്തു. അന്തരീക്ഷത്തിലെ നദി എന്നത് ആകാശത്ത് നദി പോലെ കോളുണ്ടാകുന്നതാണ്. അത് വലിയ അളവിൽ മഴ പെയ്യുന്നതിനും വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമാകുന്നു. 1990കളിൽ ഗവേഷകർ കൊടുത്ത പേരാണ് അത്. മിസിസിപ്പി നദിയിലെ വെള്ളത്തിന്റെ 15 മടങ്ങ് വെള്ളം ഇത്തരം ആകാശ നദികളിലുണ്ടാകും. വരൾച്ച ബാധിച്ച ഈ സംസ്ഥാനത്ത് … Continue reading കാലിഫോർണിയയുടെ മേലെയുണ്ടായ ‘അന്തരീക്ഷത്തിലെ നദി’ ചക്രവാത ബോംബായി

കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു

കിഴക്കൻ ആഫ്രിക്കയിലെ ഒരു വർഷമായിട്ടുള്ള വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു എന്ന് Oxfam റിപ്പോർട്ട് ചെയ്യുന്നു. സോമാലിയ, എത്യോപ്യ, കെനിയ എന്നിവിടങ്ങളിലെ സ്ഥിതി വേഗം വഷളായിക്കൊണ്ടിരിക്കുകയാണ്. ഓർമ്മയിലെ ഏറ്റവും മോശം പട്ടിണി പ്രശ്നമാണ് സോമാലിയയിൽ. 2011 ലെ ക്ഷാമത്തേക്കാൾ തീവൃമായ പട്ടിണിയാണ് അവിടെ. 2.5 ലക്ഷത്തിലധികം ആളുകൾ മരിച്ചു. സോമാലിയയിലെ ആറിൽ ഒരാൾ തീവൃ പട്ടിണി അനുഭവിക്കുന്നു. 60 ലക്ഷം കുട്ടികൾ തീവൃ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. അവർ മൂലമല്ലാതെ ഉണ്ടായ കാലാവസ്ഥാ മാറ്റത്താലാണ് … Continue reading കിഴക്കൻ ആഫ്രിക്കയിലെ വരൾച്ചയിൽ ഓരോ 36 സെക്കന്റിലും ഒരു മനുഷ്യൻ മരിക്കുന്നു

തിരിച്ചടി ചക്രം കാലാവസ്ഥാ മാറ്റ പ്രവർത്തനങ്ങളെ കൂടുതൽ അടിയന്തിരമാക്കുന്നു

amplifying feedback loops എന്ന് അറിയപ്പെടുന്ന 26 ആഗോള തപന accelerators നെ ഗവേഷകർ തിരിച്ചറിഞ്ഞു. അവയെ കാലാവസ്ഥാ ശാസ്ത്രജ്ഞർ കാലാവസ്ഥാ മാതൃകകളിൽ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ പ്രശ്നത്തോട് പ്രതികരിക്കേണ്ടതിന്റെ ആവശ്യകതയുടെ അടിയന്തിരാവസ്ഥ വർദ്ധിപ്പിക്കുന്ന കാര്യമാണിത്. ചൂടാകുന്ന ഭൂമിയിലെ ഏറ്റവും ഗൗരവകരമായ പ്രത്യാഘാതങ്ങളെ തടയാൻ നയനിർമ്മാതാക്കൾക്ക് ഒരു മാർഗ്ഗ രേഖ ഇത് നൽകും. One Earth എന്ന ജേണലിലാണ് ഈ ഗവേഷണം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. — സ്രോതസ്സ് Oregon State University | Feb 17, 2023

കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം

അമേരിക്കയുടെ പ്രസിഡന്റ് ബൈഡനും അപ്പോഴത്തെ G20 തലവൻമാരും ഐക്യരാഷ്ട്രസഭ കാലാവസ്ഥ സമ്മേളനത്തിന് Sharm el-Sheikh ൽ എത്തിയ സമയത്താണ് Oxfam ന്റെ പുതിയ വിശകലനം പുറത്തുവന്നത്. ലോകത്തെ ഏറ്റവും സമ്പന്നരായ 125 ശതകോടീശ്വരൻമാരുടെ നിക്ഷേപം കാരണം 30 ലക്ഷം ടൺ കാർബൺ ഉദ്‍വമനം ഉണ്ടാകുന്നു. ശരാശരി വ്യക്തിയിൽ നിന്നുള്ളതിനേക്കാൾ പത്ത് ലക്ഷം മടങ്ങാണിത്. വികസ്വരരാജ്യങ്ങൾക്ക് അടിയന്തിരമായി ആവശ്യമായ കാലാവസ്ഥാ ധനസഹായം കിട്ടാനായി ആ സമ്പനരിൽ നികുതി ചുമത്തണമെന്ന് “Carbon Billionaires” എന്ന റിപ്പോർട്ട് ആവശ്യപ്പെടുന്നു. — സ്രോതസ്സ് … Continue reading കാലാവസ്ഥാമാറ്റത്തെ രൂക്ഷമാക്കിയ ഉദ്‍വമനത്തിൽ നിന്ന് ലാഭം കൊയ്ത പണക്കാർക്ക് നികുതി ചുമത്തണം

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

മുമ്പത്തേതിനേക്കാൾ കുറവ് കാലാവസ്ഥാ പ്രവർത്തകരേ ഈ സമ്മേളനത്തിൽ കാണുന്നുള്ളു. കാരണം കുറവ് പരിസ്ഥിതി പ്രവർത്തകർക്കേ പ്രവേശന പാസ് ലഭിക്കുന്നുള്ളു. എന്നിട്ടും ഏറ്റവും വലിയ കാലാവസ്ഥാ സമ്മേളനമാണ് ഇത്. ഏറ്റവും കൂടുതൽ എണ്ണ, ഫോസിലിന്ധന സ്വാധീനിക്കലുകാരെ ഇവിടെ കാണാം. HARJEET SINGH സംസാരിക്കുന്നു: ഫോസിലിന്ധന സ്വാധീനിക്കലുകാർ കാലാവസ്ഥ ചർച്ചകളെ ഏറ്റെടുക്കുന്നത് ആഴത്തിലുള്ള പ്രശ്നമാണ്. UAE ആണ് അടുത്ത കാലാവസ്ഥാ സമ്മേളനം നടത്തുന്നതെന്ന് പ്രഖ്യാപിച്ച ഒന്നാം ദിവസം മുതൽ ഞങ്ങൾ അത് ഉന്നയിക്കുന്നുണ്ട്. ഇവിടെ ഒരു എണ്ണ ഉദ്യോഗസ്ഥനാണ് ചർച്ചകൾ … Continue reading ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ സമ്മേളനം വമ്പൻ എണ്ണ ഏറ്റെടുത്തു

കാലാവസ്ഥാ പ്രതിഷേധത്തിൽ സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു

ഭൗമ ദിനത്തിൽ അമേരിക്കയുടെ സുപ്രീം കോടതിയുടെ മുമ്പിൽ കാലാവസ്ഥാ പ്രതിഷേധത്തിനായി സ്വയം തീകൊളുത്തി പ്രതിഷേധിച്ച മനുഷ്യൻ മരിച്ചു. Boulder, Colorado യിലെ Wynn Alan Bruce ആയിരുന്നു അത്. മുറിവുകളാലാണ് അയാൾ മരിച്ചതെന്ന് പോലീസ് പറഞ്ഞു. 6:30 pm നാണ് Bruce തന്റെ പ്രവർത്തി തുടങ്ങിയത്. മിനിട്ടുകൾക്കകം ആരോഗ്യ ഹെലികോപ്റ്ററിൽ അയാളെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. — സ്രോതസ്സ് futurism.com, independent.co.uk | 4.24.22

നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

Extinction Rebellion എന്ന കാലാവസ്ഥ സംഘടന Hague ൽ നടത്തിയ കാലാവസ്ഥ പ്രതിഷേധത്തിൽ നിന്ന് 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു എന്ന് ഡച്ച് പോലീസ് പറഞ്ഞു. ഡച്ച് ഫോസിലിന്ധന സബ്സിഡികൾക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം പ്രതിഷേധക്കാർ തടഞ്ഞു. പ്രതിഷേധക്കാരെ ഒഴുപ്പിക്കാനായി പോലീസ് ജല പീരങ്കികളുപയോഗിച്ചു. മൊത്തം 1,579 പേരെ അറസ്റ്റ് ചെയ്തു. Extinction Rebellion ന്റെ അഭിപ്രായത്തിൽ ഏകദേശം 7,000 ആളുകൾ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു. — സ്രോതസ്സ് abc.net.au | … Continue reading നെതർലാൻഡ്സിൽ കാലാവസ്ഥ പ്രതിഷേധത്തിൽ പങ്കെടുത്ത 1,500 ൽ അധികം പേരെ അറസ്റ്റ് ചെയ്തു

കാലാവസ്ഥ സംരക്ഷിക്കുന്നത് എന്നത് ജനാധിപത്യം സംരക്ഷിക്കുന്നതാണ്

https://www.youtube.com/watch?v=8qZ0hSP_YEU Greta Thunberg & Kevin Anderson | In search of REAL climate leadership | 2022 Interview https://www.youtube.com/watch?v=72nrXRv6Nj0