നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി മഴയുടെ കാലം മാറുന്നു. അത് മദ്ധ്യ പ്രദേശ് പോലെയുള്ള സംസ്ഥാനങ്ങളിലെ ജല വിതരണത്തെ സാരമായി ബാധിച്ചു തുടങ്ങിയിരിക്കുകയാണ്. ഫലമോ വെള്ളത്തിന് വേണ്ടിയുള്ള അക്രമം തുടങ്ങി. 50 വര്‍ഷങ്ങള്‍ കഴിഞ്ഞേ ഇത്തരം അക്രമങ്ങളുണ്ടാകുകയുള്ളു എന്നാണ് കരുതിയിരുന്നത്. മുനിസിപ്പല്‍ ജലവിതരണ സംവിധാനത്തില്‍ നിന്ന് ജലം ഊറ്റിയ ഒരു കുടുംബത്തെ ആറുപേരടങ്ങിയ ഒരു സംഘം കൊലപ്പെടുത്തി. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ താമസിക്കുന്ന സ്ഥലത്താണ് സംഭവം. കാലാവസ്ഥാമാറ്റം ദരിദ്രരെയാണ് കൂടുതല്‍ ദോഷകരമായി ബാധിക്കുക എന്നതിന്റെ തെളിവാണിത്. 2008 ന് ശേഷം … Continue reading നീല സ്വര്‍ണ്ണത്തിന് വേണ്ടിയുള്ള യുദ്ധം ആരംഭിച്ചു

ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍

ആഗോളതാപനത്തിന് മനുഷ്യനല്ല കാരണക്കാരെന്ന് വിശ്വസിക്കാന്‍ പലകാരണങ്ങളുണ്ട് എന്നാണ് സംശയാലുക്കള്‍ പറയുന്നത്. ഉദാഹരണത്തിന് സൂര്യ വികിരണങ്ങളുടെ ഏറ്റക്കുറച്ചില്‍ താപനിലാ വ്യത്യാസമുണ്ടാക്കും. ആധുനിക കാലാവസ്ഥാ ഡാറ്റകളെ തെറ്റിക്കുന്ന നഗരത്തിലെ താപ ദ്വീപ് (heat island )പ്രഭാവം. അതുകൊണ്ട് കാലാവസ്ഥയില്‍ ചൂടു കൂടിവരുന്നത് അയഥാര്‍ത്ഥമാണ്. തണുപ്പ് കൂടിവരുന്നു എന്നാണ് മുമ്പ് ഈ വിദഗ്ദ്ധര്‍ പറഞ്ഞിരുന്നത്. ചൂട് കൂടുന്നു എന്നല്ല. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ ഈ അവകാശങ്ങളെ തള്ളിക്കളയുന്നു. 1970 കളില്‍ ശാസ്ത്രജ്ഞര്‍ കരുതിയത് ശീതയുഗം വരുമെന്നായിരുന്നു. 1940കള്‍ക്ക് ശേഷം താപനില കുറഞ്ഞുവരുന്നു എന്നാണ് … Continue reading ആഗോളതാപന സംശയാലുക്കളുടെ പിശകുകള്‍

സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

സമ്പദ് രംഗത്തെ മാന്ദ്യം കാരണം കുറച്ച് ഫോസില്‍ ഇന്ധനമേ കത്തിക്കുകയുള്ളു എന്നും അതിനാല്‍ കുറവ് CO2 വേ അന്തരീക്ഷത്തിലെത്തുകയുള്ളു എന്നും അത് കാലാവസ്ഥക്ക് ഗുണു ചെയ്യുമെന്നും നോബല്‍ സമ്മാന ജേതാവയ Paul Crutzen (Atmospheric scientist) പറഞ്ഞു. ജനങ്ങള്‍ ഊര്‍ജ്ജോപഭോഗം കുറക്കും എന്നും അദ്ദേഹം കരുതുന്നു. IPCC മോഡലുകള്‍ പ്രവചിച്ചതിനേക്കാള്‍ വളരെ അധികമാണ് ഇപ്പോള്‍ ഉണ്ടാകുന്ന കാര്‍ബണ്‍ ഉദ്‌വമനം. വള്‍ച്ചാ നിരക്ക് പകുതിയാക്കിയാലും നമ്മുടെ കാര്‍ബണ്‍ ഉദ്‌വമനം കൂടിക്കൊണ്ടിരിക്കും. Crutzen അറിയേണ്ടതാണ്. ശാസ്ത്രജ്ഞര്‍ കൊണ്ടുവന്ന Must Read … Continue reading സാമ്പത്തിക മാന്ദ്യവും കാലാവസ്ഥയും

എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല

മനുഷ്യന് കിട്ടിയിട്ടുള്ള എല്ലാ ഗുണങ്ങളിലും ഏറ്റവും വിലപിടുപ്പുള്ള ഗുണമാണ് പ്രസംഗം. അത് നേടിയ ഒരുവന്‍ മഹാ ചക്രവര്‍ത്തിമാരേക്കാള്‍ ശക്തരാണ്…. ഒറ്റപ്പെട്ട നിലയില്‍ പ്രാധാന്യമൊന്നുമില്ലാത്ത ചെറു ഘടകങ്ങളെ കൂട്ടിച്ചേര്‍ത്ത് വലിയ സംഭവമാക്കുന്ന ഈ കല കുറച്ചുപേര്‍ക്കേ വശമുള്ളു.… [T]he student of rhetoric may indulge the hope that Nature will finally yield to observation and perseverance, the key to the hearts of men. 23 വയസുകാരനായ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണ് … Continue reading എന്തും വിശ്വസനീയമാക്കുന്ന വാചാടോപ കല

2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു

The Global Carbon Project അവരുടെ “Carbon Budget 2007” പുറത്തിറക്കി. 2000 മുതല്‍ക്ക് CO2 ഉദ്‌വമനത്തിന്റെ സ്ഥിരമായ വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്. 1990 കളിലെ വളര്‍ച്ചയുടെ നാലുമടങ്ങാണ് ഈ ദശാബ്ദത്തില്‍ ഉണ്ടായിട്ടുള്ളത്. CO2 ന്റെ വര്‍ദ്ധനവ് CO2 ന്റെ ആഗോള സാന്ദ്രതയാണ് കൂട്ടുന്നത്. കാരണം CO2 സംഭരണികള്‍ ഒക്കെ നിറഞ്ഞു കൊണ്ടിരിക്കുന്നു. 20ആം നൂറ്റാണ്ടിനേക്കാള്‍ കുറഞ്ഞ വേഗത്തിലാണ് കടലും കാടും CO2 നെ ഇപ്പോള്‍ സംഭരിക്കുന്നത്. ആ തോത് തുടര്‍ന്നു പോയാല്‍ താപനിലാ വര്‍ദ്ധനവും സമുദ്രനിരപ്പ് ഉയരുന്നതും … Continue reading 2007 ല്‍ ആഗോള കാര്‍ബണ്‍ ഉദ്‌വമനം 3% കൂടുതലായിരുന്നു

ആര്‍ക്ടിക് മഞ്ഞിന്റെ വലിപ്പം കുറയുന്നു

വേനല്‍ കാലമാകുമ്പോള്‍ ആര്‍ക്ടികില്‍ ധാരാളം മഞ്ഞുരുകുന്നതിനാല്‍ മൊത്തം മഞ്ഞിന്റെ അളവ് കുറയുന്നു. ഇങ്ങനെ മഞ്ഞ് ഇല്ലാതാവുന്നത് കൊടുംകാറ്റിന്റെ വ്യവസ്ഥയെ ബാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ വേനല്‍കാലത്ത് ഏറ്റവും കുറവില്‍ രണ്ടമത്തെ അളവ് മഞ്ഞാണ് ആര്‍ക്ടികില്‍ രേഖപ്പെടുത്തിയത്. ആര്‍ക്ടിക് മഞ്ഞിന് 1 മുതല്‍ 3 മീറ്റര്‍ കനമാണ് ഉള്ളത്. ശീതകാലത്ത് അത് വളരുകയും വേനല്‍ കാലത്ത് ചെറുതാകുകയും ചെയ്യുന്നു. [ആര്‍ക്ടിക്കില്‍ കര ഇല്ല. പകരം സമുദ്രത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന വലിയ മഞ്ഞ് പാളി മാത്രം.] "സാധാരണയുള്ളതിനേക്കാള്‍ 30% കുറവാണ് … Continue reading ആര്‍ക്ടിക് മഞ്ഞിന്റെ വലിപ്പം കുറയുന്നു

കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും

കാലാവസ്ഥാമാറ്റത്തെ ഇല്ലാതാക്കാന്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ എന്തു സംഭവിക്കും? നാം കാര്‍ബണ്‍-ചക്ര പരിധി (tipping points) മറികടക്കും. tundra പ്രദേശങ്ങള്‍ ഇല്ലാതാകും. അതിനപ്പുറം “no redemption.” ഈ നൂറ്റാണ്ടിന്റെ അവസാനം ആകുമ്പോഴേക്കും വ്യവസായവത്കരണത്തിന് മുമ്പുള്ളതിന്റെ മൂന്നിരട്ടിയോ നാലിരട്ടിയോ ആകും CO2 ന്റെ സാന്ദ്രത. 0.8 മീറ്റര്‍ മുതല്‍ 2.0 മീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരും. 10 കോടി ആളുകള്‍ക്ക് വീടുകള്‍ നഷ്ടപ്പെടും. ഭൂമിയുടെ മൂന്നിലൊന്ന് പ്രദേശം മരുഭൂമികളായി മാറും. മഞ്ഞ് മലകളുടെ നഷ്ടം 100 കോടി ആളുകള്‍ക്ക് … Continue reading കാലാവസ്ഥാമാറ്റവും സാമ്പത്തിക മാന്ദ്യവും

പൈന്‍ മരത്തിലെ വണ്ടുകളുടെ ആക്രമണം

“ക്യാനഡയിലെ പൈന്‍ മരങ്ങളെ വണ്ടുകള്‍ ആക്രമിക്കുന്നത് കാലാവസ്ഥാമാറ്റത്തിന്റെ വലിയൊരു പ്രതിഫലനമാണ്”, വാന്‍കൂവറിലെ Simon Fraser University പ്രൊഫസറായ Doug McArthur പറഞ്ഞു. ഈ കീടങ്ങള്‍ അടുത്ത 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ ബ്രിട്ടീഷ് കൊളംബിയയിലെ 80% പൈന്‍ മരങ്ങളെ (lodgepole pine) ഇല്ലാതാക്കും. ആഗോള താപന അന്ധരായ വടക്കന്‍ രാജ്യങ്ങളിലാണ് ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ചൂട് കൂടിയ വരണ്ട കാറ്റ് ഈ വണ്ടുകള്‍ക്ക് തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വടക്കോട്ട് ദേശാടനം നടത്താന്‍ സൗകര്യമൊരുക്കുന്നു. 30 ലക്ഷം ഏക്കര്‍ വനമാണ് ഈ വണ്ടുകള്‍ … Continue reading പൈന്‍ മരത്തിലെ വണ്ടുകളുടെ ആക്രമണം

ചിലവേറിയ ശാസ്ത്ര പഠനങ്ങള്‍ കുറക്കുക

ഭൂമിയിലെ ഏറ്റവും വലിയ പ്രശ്നമായ കാലാവസ്ഥാ മാറ്റത്തിന് പ്രതിവിധികാണാന്‍ ഭൂമിയിലെ ഏറ്റവും മിടുക്കരായ മനുഷ്യര്‍ ശ്രമിക്കണമെന്ന് Sir David King പറഞ്ഞു. innovative thinkers ല്‍ ഒരു ഗിയര്‍ മാറ്റം വേണമെന്ന് BA Science Festival ഉദ്ഘാടനം ചെയ്തുകൊണ്ട് പണ്ടത്തെ പ്രധാന ശാസ്ത്രജ്ഞനായ അദ്ദേഹം പറഞ്ഞു. ശൂന്യാകാശ പരിപാടി, കണികാ ഭൗതികം തുടങ്ങിയ മേഖലയിലേക്ക് കുറവ് പണവും സമയവും ചിലവഴിച്ചാല്‍ മതി എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. പകരം ജനസംഖ്യാ വര്‍ദ്ധനവും ആഫ്രിക്കയിലെ ദാരിദ്ര്യവുമാകാണം പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍. "നാം … Continue reading ചിലവേറിയ ശാസ്ത്ര പഠനങ്ങള്‍ കുറക്കുക

ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച

ആസ്ട്രേലിയുടെ നെല്ലറയായ Murray-Darling നദീതടത്തിലെ വരള്‍ച്ച കൂടുതല്‍ മോശമായി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏറ്റവും കുറവ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. വരള്‍ച്ച നെല്ല്, മുന്തിരി, horticulture തുടങ്ങിയവയുടെ ജലസേചനത്തേ ബാധിക്കും. ഗോതമ്പ് മഴയേ ആശ്രയിച്ചുള്ളതിനാല്‍ അതിനെ ഈ വരള്‍ച്ച ഇപ്രാവശ്യം ബാധിക്കില്ല. രാജ്യത്തേ മൊത്തമായി ബാധിച്ചിരിക്കുന്ന വരള്‍ച്ച തുടങ്ങിയിട്ട് ഒരു ദശാബ്ദമായി. 117 വര്‍ഷങ്ങളുടേ രേഖകളില്‍ ഏറ്റവും വലിയ വരള്‍ച്ചയേയാണ് ആസ്ട്രേലിയ നേരിട്ടുകൊണ്ടിരിക്കുന്നത്. 80% യൂക്കാലിപ്റ്റസ് മരങ്ങള്‍ നശിച്ചു. ഫ്രാന്‍സിന്റേയും ജര്‍മ്മനിയുടേയും ഒന്നിച്ചുള്ള വലിപ്പതിന് തുല്ല്യമായ … Continue reading ആസ്ട്രേലിയുടെ നെല്ലറയായിലെ വരള്‍ച്ച