ബ്രിട്ടണിന്റെ തീരത്തെ ജെല്ലി ഫിഷിന്റെ ആക്രമണത്തെക്കുറിച്ച് ആദ്യമായി ബ്രിട്ടീഷ്, ഐറിഷ് ശാസ്ത്രജ്ഞര്‍ പഠനം നടത്തി. Ecojel എന്ന പേരില്‍ അറിയപ്പെടുന്ന ഈ പ്രൊജക്റ്റ് പുതിയ സാങ്കേതിക വിദ്യകളുപയൊഗിക്കുകയും ജെല്ലി ഫിഷിനെ വിശദമായി പഠിക്കാനായി ടാഗ് ചെയ്യുകയും ചെയ്യുന്നു. കടല്‍ ജീവികളില്‍ ഏറ്റവും കുറവ് പഠവിധേയമാക്കിയ ജീവികളിലൊന്നാണ് ജെല്ലി ഫിഷ്. എണ്ണം കൂടുംതോറും ടൂറിസം, അക്വാകള്‍ച്ചര്‍, മത്സ്യബന്ധനം തുടങ്ങിയ മേഖലക്ക് ഇവ ദോഷം ചെയ്യുന്നു. മെഡിറ്ററേനിയന്‍ പ്രദേശങ്ങളില്‍ നീന്തല്‍കാരെ കുത്തി പരുക്കേല്‍പ്പിക്കുന്നതും Black Sea മുതല്‍ തെക്കെ അറ്റലാന്റിക്ക് … Continue reading ജെല്ലി ഫിഷിന്റെ ആക്രമണം
ടാഗ്: കാലാവസ്ഥ ദുരന്തം
മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം
ഏറ്റവും പ്രസിദ്ധനായ ആഗോള താപന വിമര്‍ശകനും ശാസ്ത്രകഥാകാരനുമായ മൈക്കല്‍ ക്രൈറ്റന്‍ അന്തരിച്ചു. ജുറാസിക് പാര്‍ക്, ആന്‍ഡ്രോമീഡ സ്റ്റ്രെയിന്‍ തുടങ്ങിയ techno-thriller വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന കഥകള്‍ക്കും അതിന്റെ സിനിമകളും വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. എന്നല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസിദ്ധി വിനാശകരമായ രീതിയിലാണ് ഉപയോഗിച്ചത്. മനുഷ്യ രാശിയുടേയും ഭാവി തലമുറകളുടേയും ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും നശിപ്പിക്കുന്ന ഒരു വിപത്തായിട്ടുകൂടി അദ്ദേഹം ആഗോള താപനത്തെ തള്ളിക്കളഞ്ഞു. ഒരുപാട് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും ആഗോള താപനം വെറും സംശയമാണെന്നും അതുകൊണ്ട് അതിനെതിരെ … Continue reading മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം
ഷെല്‍ ഫിഷ് ആക്രമണം തുടങ്ങാന്‍ തയ്യാറായി
30 ലക്ഷം വര്‍ഷങ്ങളിലെ തണുത്ത കാലാവസ്ഥക്ക് ശേഷം ആര്‍ക്ടിക് സമുദ്രത്തിന്റെ ചൂട് കൂടാന്‍ തുടങ്ങിയതോടെ പസഫിക്ക് സമുദ്രത്തിലെ ഷെല്‍ ഫിഷ്, ഒച്ചുകള്‍ തുടങ്ങിയ ജീവികള്‍ വടക്കന്‍ അറ്റലാന്റിക്കിലേക്ക് അതിക്രമിച്ച് കയറുമെന്ന് University of California ലെ ഭൂവിജ്ഞാന(geology) പ്രഫസറായ Geerat Vermeij ഉം California Academy of Sciences ലെ Davis Roopnarine ഉം Peter Roopnarine ഉം പറയുന്നു. കകാലാവസ്ഥാ മോഡലുകളുടെ കണക്കനുസരിച്ച് 2050 ഓടെ ആര്‍ക്ടിക്ക് കടലില്‍ മഞ്ഞ് ഇല്ലാതാകും. അത് 35 ലക്ഷം … Continue reading ഷെല്‍ ഫിഷ് ആക്രമണം തുടങ്ങാന്‍ തയ്യാറായി
ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും
1980 കള്‍ക്ക് ശേഷം ഉണ്ടായ ഉഷ്ണമേഖലാ പ്രദേശങ്ങിലെ താപനവും അവിടുത്തെ മഴയേയും പറ്റി പഠിച്ച ശാസ്ത്രജ്ഞര്‍ ചൂടുകൂടിയ സമയവും അക്കാലത്ത് കൂടിവരുന്ന പേമാരിയും തമ്മിലുള്ള ബന്ധം കണ്ടെത്തി. പേമാരി ഉണ്ടാകുന്നത് ഇരട്ടിയാവുന്നതായി കമ്പ്യൂട്ടര്‍ simulations ഉപയോഗിച്ച് മനുഷ്യ നിര്‍മ്മിതമായ ആഗോളതാപനത്തിന്റെ ഫലത്തേക്കുറിച്ച് പഠിച്ച ഗവേഷകര്‍ പറഞ്ഞു. വടക്കേ അമേരിക്ക, ഇന്‍ഡ്യ തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദശകങ്ങളില്‍ മഴയുടെ ശക്തി വര്‍ദ്ധിച്ചതായി മറ്റു പഠനങ്ങളും കണ്ടെത്തി. ഹരിത ഗൃഹ വാതകങ്ങള്‍ കൂടും തോറും പേമാരി കൂടുമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ … Continue reading ഉഷ്ണമേഖലാ താപനവും വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴയും
ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക
4C താപനിലാ വര്‍ദ്ധനവുണ്ടാവുന്ന ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ ബ്രിട്ടന്‍ തയ്യാറാകണമെന്ന് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേശകന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക സംരക്ഷണം, കൃഷി, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ കാര്യങ്ങളല്‍ പദ്ധതികള്‍ ആവിഷ്കരിക്കണം. വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ 4C താപനില കൂടുമെന്ന കണക്ക് പ്രകാരം പദ്ധതികളാവിഷ്ക്കരിക്കണമെന്ന് പ്രൊഫ.Bob Watson പറയുന്നു. ഹരിതഗ്രഹ വാതകങ്ങളുടെ ഉദ്‌വമനം കുറച്ച് താപനിലാ വര്‍ദ്ധനവ് 2C ല്‍ താഴെ നിര്‍ത്തന്‍ ബാധ്യസ്ഥരാണെന്ന് EU പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ സാമ്പത്തിക ബാദ്ധ്യതയെക്കുറിച്ചുള്ള സര്‍ക്കാരിന്റെ 2006 Stern review … Continue reading ഭീകരമായ കാലാവസ്ഥാ മാറ്റമനുഭവിക്കാന്‍ തയ്യാറാകുക
പരിധി
കഴിഞ്ഞ 650,000 വര്‍ഷങ്ങളിലേക്കും ഏറ്റവും കൂടിയ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ (CO2) സാന്ദ്രത അന്തരീക്ഷത്തില്‍ ഉണ്ടായ കാലമാണിത്. ഓരോ സെക്കന്റിലും ഏകദേശം 1,000 ടണ്‍ CO2 എന്ന തോതിലാണ് അന്തരീക്ഷത്തിലേക്ക് CO2 എത്തിച്ചേരുന്നത്. പ്രധാന ഹരിതഗൃഹ വാതകമായ CO2 സൌരോര്‍ജ്ജത്തെ ഭൂമിക്ക് പുറത്തുപോകാനനുവദിക്കാതെ അന്തരീക്ഷത്തില്‍ കുടുക്കി അതിനെ ചൂടുപിടിപ്പിക്കുന്നു. ഈ വാതകങ്ങളുടെ അളവ് ഒരു പരിധി കഴിഞ്ഞാല്‍ ആഗോള തപനം തീവൃമാകുകയും നിയന്ത്രിക്കാന്‍ പറ്റാത്ത വിധം ആകുകയും ചെയ്യും. ഈ പരിധിയെ "tipping point" എന്ന് വിളിക്കുന്നു. … Continue reading പരിധി
ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്
ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബ് (Jet Propulsion Laboratory) ആഗോള കാലാവസ്ഥാ മാറ്റത്തേക്കുറിച്ച് ഒരു നല്ല വെബ് സൈറ്റ് തുടങ്ങി. സൂചികകള്‍, തെളിവുകള്‍, കാരണങ്ങള്‍, ഫലങ്ങള്‍, അവ്യക്തതകള്‍, പരിഹാരം തുടങ്ങിയ പല മേഖലയിലുള്ള വിവരങ്ങള്‍ ഈ സൈറ്റ് നല്‍കുന്നു. ആഗോള താപനത്തേക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് അവ അറിവാനൊരു നല്ല ശേഖരമാണിത്. സമുദ്ര നിരപ്പ് ഇപ്പോള്‍ 1.3 ഇഞ്ച് ഒരു ദശകത്തില്‍ എന്ന തോതിലാണ് ഉയരുന്നത്. ഇത് ഇപ്പോള്‍ പ്രശ്നമല്ലങ്കിലും ഉദ്‌വമന നിരക്ക് കൂടുന്നതിനനുസരിച്ച് ഈ തോത് വളരും. 2100 ആകുമ്പോഴേക്കും … Continue reading ജറ്റ് പ്രൊപ്പല്‍ഷന്‍ ലാബിന്റെ ആഗോള കാലാവസ്ഥാ മാറ്റ വെബ് സൈറ്റ്
മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു
വിക്ഷുപ്തമാകുന്ന കാലാവസ്ഥ
കാലാവസ്ഥ മാറുന്നതോടുകൂടി നമ്മളിപ്പോള്‍ വളരെ വിക്ഷുപ്തമായ സംഭവങ്ങള്‍ക്ക് (ചൂട് കാറ്റ് പോലുള്ള) സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നു. പണ്ടുള്ളതിനേക്കാള്‍ കൂടിയ എണ്ണത്തിലാണ് അവ സംഭവിക്കുന്നത്. (ചിത്രം 2). നിരന്തരമുണ്ടാകുന്ന ഈ വിക്ഷുപ്ത കാലാവസ്ഥ ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന സമയം വരെ കുറച്ചിരിക്കുന്നു. ഈ വിക്ഷുപ്തമായ സംഭവങ്ങള്‍ ഒരു കൂട്ടമായാണ് സംഭവിക്കുന്നത്. ഒന്നിച്ചുള്ള ഇവയുടെ ഫലം വളരെ യേറെയാണ്. ഉദാഹരണത്തിന് ചൂട് കാറ്റ് (heat waves), വരള്‍ച്ച, air stagnation, കാട്ടുതീ. പ്രതിവര്‍ഷം 100 കോടി ഡോളറില്‍ കൂടുതല്‍ നാശം ഉണ്ടാക്കുന്ന … Continue reading വിക്ഷുപ്തമാകുന്ന കാലാവസ്ഥ
സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം
കഴിഞ്ഞ 20 വര്‍ഷങ്ങളായി സൂര്യന്റെ ഊര്‍ജ്ജ ഉത്പാദനം കുറഞ്ഞു വരുന്നതായി ഒരു ഗവേഷണം കണ്ടെത്തി. എന്നിരുന്നാലും ഭൂമിയിലെ ചൂട് കൂടിവരുന്നു. സൂര്യനില്‍ നിന്നുള്ള കോസ്മിക് വികിരണങ്ങളാണ് ഈ ചൂടാകലനിന് പിന്നിലെന്ന് പലരും അവകാശപ്പെട്ടിരുന്നെങ്കിലും ഈ കാലത്തെ താപനിലാ വര്‍ദ്ധനവില്‍ സൂര്യന് പങ്കില്ല എന്നുള്ളതിന്റെ തെളിവാണ് പുതിയ പഠനം. കോസ്മിക് വികിരണങ്ങള്‍ പണ്ട് കാലാവസ്ഥാമാറ്റം ഉണ്ടാക്കിയേക്കാമെങ്കിലും ഇപ്പോള്‍ അതിന് ഒരു പങ്കുമില്ലെന്ന് ഗവേഷകര്‍ റോയല്‍ സോസേറ്റിയുടെ Proceedings A എന്ന ജേണലിലെ പ്രബന്ധത്തിലൂടെ വെളിപ്പെടുത്തി. "ഇത് തര്‍ക്കങ്ങള്‍ക്ക് ഒരു … Continue reading സൂര്യന്റെ വികിരണങ്ങളല്ല ഇപ്പോള്‍ ഉണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിന് കാരണം