ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും

UNESCO യുടെ World Heritage ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രകൃതി site ആണ് ഷിറാകാമി (Shirakami) പര്‍വ്വതത്തിലുള്ള തീരദേശ വനങ്ങള്‍. ഇത് ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള താപനം കാരണം ഇല്ലാതാകുമെന്ന് ഗവേഷകര്‍ പറയുന്നു. ഇപ്പോഴുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വമനം അതുപോലെ തുടര്‍ന്നാല്‍ കൊടുംകാറ്റും പേമാരിയും മൂലമുള്ള നാശം കൂടും. National Institute for Environmental Studies, Ibaraki University ഉള്‍പ്പടെയുള്ള 14 രാജ്യങ്ങളില്‍ നിന്നുള്ള 44 ഗവേഷകരാണ് Environment Ministry നടത്തിയ ഗവേഷണത്തില്‍ പങ്കെടുത്തത്. അന്തരീക്ഷത്തിലെ … Continue reading ഷിറാകാമി വനങ്ങള്‍ 2100 ഓടെ ഇല്ലതെയാകും

ആര്‍ക്ടിക് ഐസില്‍ വലിയ വിള്ളല്‍ കാണപ്പെട്ടു

ക്യാനഡയുടെ വടക്ക് ഭാഗത്തുള്ള ഭീമന്‍ ഐസ് പാളിയില്‍ പുതിയതായി ഒരു വിള്ളല്‍ കാണപ്പെട്ടു. ഈ ഐസ് പാളികളുടെ പരിശോധനയിലാണ് കനേഡിയന്‍ സൈന്യത്തിന്റെ കൂടെ യാത്ര ചെയ്ത ശാസ്ത്രജ്ഞര്‍ ഇത് കണ്ടെത്തിയത്. Ward Hunt എന്ന സ്ഥലത്ത് പൊട്ടലുകളുടെ ഒരു ശൃംഖലതന്നെ 16 കിലോമീറ്ററോളം നീളത്തില്‍ എത്തിയിട്ടുണ്ട്. ഈ വലിയ ഐസ് ബ്ലോക്കിന്റെ ഭാവി കാലാവസ്ഥാമാറ്റത്തിന്റെ ഒരു പ്രധാന സൂചികയാണ്. - from BBC http://jagadees.wordpress.com/2008/06/13/vast-cracks-appear-in-arctic-ice

ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം

അന്റാര്‍ക്ടികയിലെ ഐസില്‍ കുടുങ്ങികിടക്കുന്ന വായൂ കുമിളകളിലെ വായിവിനെകുറിച്ചൊരു പഠനം നടക്കുകയുണ്ടായി. കൂടുതല്‍ ആഴത്തിലുള്ള മഞ്ഞ് പാളികള്‍ കൂടുതല്‍ പഴക്കം ചെന്നതാണ്. അങ്ങനെ 800,000 വര്‍ഷങ്ങള്‍ പഴകിയ ഐസ് പാളികളിലെ അന്തരീശ വായൂ ആണ് പഠനത്തിന് ഉപയോഗിച്ചത്. നേച്ചര്‍ മാസികയിലെ ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Oregon State University ലെ geosciences ന്റെ അസോസിയേറ്റീവ് പ്രൊഫസര്‍ Edward Brook പ്രസിദ്ധപ്പെടുത്തി. 800,000 വര്‍ഷങ്ങള്‍ മുമ്പത്തെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ 134% കൂടുതല്‍ മീഥേനും 24% കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡും … Continue reading ഹരിത ഗൃഹ വാതകങ്ങളും ആഗോള തപനവും തമ്മിലുള്ള ബന്ധം

Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റേയും മീഥേന്റേയും അന്തരീക്ഷത്തിലെ അളവ് 2007 ല്‍ വളരേധികം കൂടി. കാലാവസ്ഥാ മാറ്റത്തിന് കാരണമാകുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 0.6% ആണ് കഴിഞ്ഞ വര്‍ഷം മാത്രം കൂടിയത്. അത് ഏകദേശം 1900 കോടി ടണ്‍ ആണ്. അത് കൂടാതെ 2.7 കോടി ടണ്‍ മീഥേനും അന്തരീക്ഷത്തില്‍ എത്തി. മീഥേന്റെ അളവ് കഴിഞ്ഞ ദശകത്തില്‍ ഒട്ടും തന്നെ കൂടിയിരുന്നില്ല. ഇപ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കല്‍ക്കരി, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നത് … Continue reading Permafrost കാരണം കൂടിവരുന്ന മീഥേന്‍ ഉദ്വമനം

ആദിവാസി സമൂഹങ്ങളും ആഗോളതപനവും

ആഗോള താപനം ഏറ്റവുമധികം ബാധിക്കുക ആദിവാസി ജനങ്ങളെയാണ്. വന്‍ തോതിലുള്ള പരിഹാരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ കാര്യം കഷ്ടത്തിലാകും. U.N. University പറഞ്ഞു. ജൈവ ഇന്ധന പ്ലാന്റേഷനുകള്‍, ജല വൈദ്യുത പദ്ധതികള്‍, ചില സംരക്ഷിത വനങ്ങള്‍ തുടങ്ങിയവ ആദിവാസി സമൂഹങ്ങളുടെ പൈതൃക ഭൂമിയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ആസ്ട്രേലിയലിലെ ഡാര്‍വിനില്‍ U.N. University നടത്തിയ പത്രക്കുറിപ്പില്‍ ഇങ്ങനെ പറഞ്ഞു. "സോയ, കരിമ്പ്, പാം ഓയില്‍, ചോളം, കടലാവണക്ക് തുടങ്ങിയവ കൃഷി ചെയ്യുന്ന പ്ലാന്റേഷനുകള്‍ ആദിവാസി ജനങ്ങള്‍ക്കെതിരെ നടത്തുന്ന മനുഷ്യാവകാശ … Continue reading ആദിവാസി സമൂഹങ്ങളും ആഗോളതപനവും

പവിഴപുറ്റുകളും ഉയരുന്ന താപനിലയും

Society for General Microbiology ടെ 162-ാമത് മീറ്റിങ്ങില്‍ അവതരിപ്പിച്ച ഒരു പുതിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍, ഉയരുന്ന സമുദ്ര താപനില പവിഴപുറ്റുകളേ ദുര്‍ബലമാക്കുനുവെന്നും അവക്ക് ചുറ്റുപാടുമുള്ള microflora യുടെ വ്യത്യാസം അവയുടെ നാശത്തില്‍ കലാശിക്കുമെന്നും കണ്ടെത്തി. Newcastle University ലെ John Bythell ന്റെ അഭിപ്രായത്തില്‍ പരിസത്തിലുണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും പവിഴപുറ്റുകളുടെ കൂട്ട മരണത്തിന് കാരണമാകും. ഉദാഹരണത്തിന് 1998 ല്‍ 17% പവിഴപുറ്റുകളാണ് കൂട്ട മരണത്തിന് (mass coral deaths) അടിപ്പെട്ടത്. ഇപ്പോള്‍ തന്നെ zooxanthellae … Continue reading പവിഴപുറ്റുകളും ഉയരുന്ന താപനിലയും

വില്‍കിന്‍സ് ഐസ് ഷെല്‍ഫ് (Wilkins Ice Shelf)

അന്റാര്‍ട്ടിക്കയിലെ വില്‍കിന്‍സ് ഐസ് ഷെല്‍ഫ് തകരാന്‍ തുടങ്ങുന്നു. ഏകദേശം 425 sq km ഓളം വരുന്ന സ്ഥലമാണിത്. കൊളറാഡോയിലെ National Snow and Ice Data Center ന്റെ ഉപഗ്രഹ ചിത്രമാണ് ഇത് കണ്ടെത്തിയത്. ഷെല്‍ഫില്‍ പൊട്ടല്‍ ഉണ്ടാകുകയും ചെറിയ ഭാഗങ്ങള്‍ ഒഴുകി പോകുകയും അല്ല ഇപ്പോള്‍ നടക്കുന്നത്. ഷെല്‍ഫ് പൂര്‍ണ്ണമായി തകരുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് പ്രധാന ശാസ്ത്രജ്ഞനായ ടെഡ് സ്കാംബോസ് (Ted Scambos) പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഐസ് പൂര്‍ണ്ണമായി ഇല്ലാതാകാന്‍ കാരണമാകും. … Continue reading വില്‍കിന്‍സ് ഐസ് ഷെല്‍ഫ് (Wilkins Ice Shelf)

ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍

ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍ ലോകത്തിന് മുഴുവന്‍ renewables ഊര്‍ജ്ജം നല്‍കാമായിരുന്നു. നോബല്‍ സമ്മാനം കിട്ടിയ സാമ്പത്തിക ശാസ്ത്രജ്ഞനായ Joseph Stiglitz ന്റെ അഭിപ്രായത്തില്‍ ഇറാഖ് യുദ്ധത്തിന് $30,000 കോടി ($3 ട്രില്ല്യണ്‍) ഡോളര്‍ ചിലവായെന്നാണ്. Sen. Harry Reid ന്റെ ഓഫീസ് പുറത്തു വിട്ട കണക്കില്‍ സാമ്പത്തിക നഷ്ടം മാത്രമല്ല, ജീവന്റെ നാശം, സുരക്ഷിതത്വം, Middle East ന്റെ സ്ഥിരത ഇവയൊക്കെയും കണക്കാക്കുന്നുണ്ട്. "ഒരു പാരിസ്ഥിതി യുദ്ധം" എന്ന Oil Change … Continue reading ഇറാഖ് യുദ്ധത്തിന് വേണ്ടി 5 വര്‍ഷം ചിലവാക്കിയ പണമുണ്ടായിരുന്നെങ്കില്‍

കാലാവസ്ഥാ മാറ്റവും കീടങ്ങളും

ഏകദേശം 550 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വലിയ അഗ്നി പര്‍വ്വതം പൊട്ടിത്തെറിച്ചു. അതില്‍ നിന്നുള്ള തീയും പുകയും കാരണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വളരെ കൂടുകയും അന്തരീക്ഷ താപനില 9 ഡിഗ്രി ഫാറെന്‍ഹീറ്റ് ആകുകയും ചെയ്തു. 5000 വര്‍ഷം ഇത് അങ്ങനെ നിലനിന്നു. ഈ സംഭവത്തെ Paleocene-Eocene Thermal Maximum എന്നാണ് അറിയപ്പെടുന്നത്. ഭൂമി 100,000 വര്‍ഷങ്ങളോളം ചൂടായിത്തന്നെ നിന്നു. ഈ കാലത്ത് സസ്യങ്ങളുടെ പോഷക ഗുണങ്ങള്‍ കുറഞ്ഞു. അതിനാല്‍ ആഹാരത്തിനായി ഉഷ്ണ … Continue reading കാലാവസ്ഥാ മാറ്റവും കീടങ്ങളും

നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?

ഭൂമിയിലെ 9 സ്ഥലങ്ങള്‍ വളരെ ഭീകരമായ പരിസ്ഥിതി നാശത്തിന്റെ വക്കില്‍ നില്‍ക്കുന്നതായി ഒരു പഠനം കണ്ടെത്തി. തിരിച്ചെത്താന്‍ പറ്റാത്ത വിധം കുഴപ്പം പിടിച്ച വിധത്തിനടുത്താണ് അവയുടെ ഇപ്പോഴത്തെ അവസ്ഥ. ആര്‍ക്ടിക് കടലില്‍ മഞ്ഞും ഗ്രീന്‍ലാന്റിലെ മഞ്ഞുപാളിയും സംരക്ഷിക്കുന്നതിന് നമ്മള്‍ വളരേറെ താമസിച്ചു കഴിഞ്ഞു. അടുത്ത സ്ഥലം ആമസോണ്‍ മഴക്കാടുകളാണ്. അവിടെ മഴ കുറയുന്നതിനാല്‍ മരങ്ങള്‍ക്ക് വളരാന്‍ കഴിയുന്നില്ല. Boreal കാടുകളും ശാസ്ത്രജ്ഞന്‍മാരുടെ ലിസ്റ്റില്‍ ഉണ്ട്. അവര്‍ പറയുന്നത് El Nino ഇനി ശക്തമാകുകയും അത് ആഫ്രിക്ക മുതല്‍ … Continue reading നമ്മള്‍ പരിധി മറികടക്കുന്നുണ്ടോ?