https://www.youtube.com/watch?v=JjAsFhYOwGc OBAIDA https://nwttac.dci-palestine.org/obaida_film
ടാഗ്: കുട്ടികള്‍
അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു
അമേരിക്കയിലെ രണ്ട് ലക്ഷത്തിലധികം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളിലൊരാളെ നഷ്ടപ്പെട്ടു എന്ന് ഒക്റ്റോബർ 2021 ലെ Pediatrics ൽ വന്ന രക്ഷകർത്താക്കളിലെ കോവിഡ്-19 മരണ ആഘാതത്തെക്കുറിച്ചുള്ള റിപ്പോർട്ട് പറയുന്നു. ജൂൺ 30, 2021 ന് ഈ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ 1.4 ലക്ഷം രക്ഷകർതൃ മരണമായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. അമേരിക്കയിൽ ഡൽറ്റയും ഒമിക്രോണും വ്യാപകമായതിനെ തുടർന്ന് മരണ സംഖ്യ 50% വർദ്ധിച്ചു. രണ്ട് ലക്ഷം കുട്ടികൾക്ക് രക്ഷകർത്താക്കളില്ല എന്നത് കണക്കാക്കാൻ പറ്റാത്ത സാമൂഹികവും വ്യക്തിപരവുമായ നഷ്ടമാണുണ്ടാക്കുന്നത്. … Continue reading അമേരിക്കയിലെ രണ്ട് ലക്ഷം കുട്ടികൾക്ക് കോവിഡ്-19 കാരണം അവരുടെ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടു
അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍
അമേരിക്കയിലെ കൌമാരക്കാരായ പെണ്‍കുട്ടികള്‍ “അക്രമത്തിന്റേയും trauma യുടേയും വളരുന്ന തരംഗത്തില്‍” പെട്ടിരിക്കുകയാണെന്ന് Centers for Disease Control മുന്നറീപ്പ് തരുന്നു. പുതിയ ഡാറ്റകള്‍ അനുസരിച്ച് ബലാല്‍സംഗവും ലൈംഗികാക്രമണവും അതോടൊപ്പം റിക്കോഡ് നിലയിലെ വിഷാദരോഗവും പ്രതീക്ഷയില്ലായ്മയും വര്‍ദ്ധിച്ചിരിക്കുന്നു. 17,000 ഹൈസ്കൂള്‍ കൌമാരക്കാരില്‍ നടത്തിയ 2021 ലെ ഒരു CDC സര്‍വ്വേ പ്രകാരം മൂന്നിലൊന്ന് കുട്ടികളും ആത്മഹത്യയെക്കുറിച്ച് ഗൌരവകരമായി ആലോചിച്ചവരായിരുന്നു. ഒരു ദശാബ്ദം മുമ്പത്തെ കണക്കിനെക്കാള്‍ 60% കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ആത്മഹത്യക്ക് ശ്രമിച്ചവര്‍ 13% ആണ്. 15% പേര്‍ … Continue reading അക്രമത്തിന്റേയും ആഘാതത്തിന്റേയും വളരുന്ന തരംഗത്തില്‍ ആണ് അമേരിക്കയിലെ പെണ്‍കുട്ടികള്‍
2021 ലെ ഓരോ 4.4 സെക്കന്റിലും ഒരു കുട്ടിയോ ചെറുപ്പക്കാരനോ മരിച്ചു
തങ്ങളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്നതിന് മുമ്പ് 50 ലക്ഷം കുട്ടികള്‍ മരിച്ചു. 5–24 വയസ് പ്രായമുള്ളവരില്‍ 21 ലക്ഷം പേര്‍ മരിച്ചു. United Nations Inter-agency Group for Child Mortality Estimation (UN IGME) ന്റെ 2021 ലെ കണക്കാണിത്. അതേ കാലത്ത് 19 ലക്ഷം ശിശുക്കള്‍ ചാപിള്ളയായാണ് ജനിച്ചത്. നല്ല maternal, newborn, child, adolescent ആരോഗ്യ സേവനം ഉണ്ടായിരുന്നെങ്കില്‍ ഈ മരണങ്ങളില്‍ ധാരാളം ഒഴുവാക്കാനാവുന്നതായിരുന്നു. 2000 ന് ശേഷം എല്ലാ പ്രായക്കാരിലും കുറവ് … Continue reading 2021 ലെ ഓരോ 4.4 സെക്കന്റിലും ഒരു കുട്ടിയോ ചെറുപ്പക്കാരനോ മരിച്ചു
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
9 വയസായ രാഖിയും അവളുടെ രണ്ട് സഹോദരങ്ങളും സ്കൂളിലിരിക്കേണ്ടവരാണ്. എന്നാല്‍ അതിന് പകരം വടക്കേഇന്‍ഡ്യന്‍ നഗരമായ ലഖ്നൌവിലെ വീട്ടില്‍ അവര്‍ ഉച്ചതിരിഞ്ഞ് അവരുടെ അച്ഛന്റെ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു 110 km അകലെയുള്ള Hardoi യില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലഖ്നൌവിലെത്തിയത്. ഇന്‍ഡ്യ സര്‍ക്കാരിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക സ്കൂള്‍ അവര്‍ക്ക് പ്രവേശനം കൊടുത്തില്ല. ഡിജിറ്റല്‍ തിരിച്ചറിയല്‍ ഐഡി ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളില്‍ ചിലരാണ് … Continue reading ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും
ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ഒഡീഷയിലെ Keonjhar ജില്ലയിലെ 11 വയസ് പ്രായമായ Arjun Hembram 3 മാര്‍ച്ച് 2023 ന് രാവിലെ മരിച്ചു. തീവൃമായ പോഷകാഹാരക്കുറവാണ് അതിന് കാരണം. അംഗപരിമിതനായായായിരുന്നു ഈ കുട്ടി ജനിച്ചത്. രണ്ട് ദിവസമായി ഒരു ആഹാരവും കഴിച്ചിരുന്നില്ല. പനിവന്ന് കുട്ടി മരിച്ചു. പോസ്റ്റ്മാര്‍ട്ടം നടത്താതെ മൃതശരീരം ദഹിപ്പിച്ചു. പ്രാദേശിക മാധ്യമം ഈ കുട്ടിയുടെ മരണത്തിന്റെ ദുരന്ത വാര്‍ത്ത കൊടുത്തിരുന്നു. സത്യാന്വേഷക സംഘവും മാധ്യമപ്രവര്‍ത്തകരും, സാമൂഹ്യ പ്രവര്‍ത്തകരും സാമൂഹ്യ ശാസ്ത്രജ്ഞരും Keonjhar ജില്ലയിലെ Ranagundi ഗ്രാമ പഞ്ചായത്തിലെ Ghatisahi … Continue reading ഒഡീഷയിലെ ജാജ്പൂര്‍ ജില്ലയിലെ കുട്ടി പോഷകാഹാരമില്ലാതെ മരിച്ചു
ആധാർ കിട്ടിയില്ല; ജീവിതം തുലാസിലായി പതിമൂന്നുകാരൻ
https://www.youtube.com/watch?v=OyQsFTO5be0 ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
കുട്ടികളെ തകര്‍ക്കുന്നത്
https://vimeo.com/17187548 John Pilger #classwar
ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു
ആദിവാസി കുട്ടികളെ സ്വന്തം വീടുകളില്‍ നിന്ന് നീക്കം ചെയ്ത് പള്ളി നടത്തുന്ന residential സ്കൂളുകളില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചതിന് ക്യാനഡയിലേക്കുള്ള ചരിത്രപരമായ യാത്രയില്‍ പോപ്പ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞു. കുട്ടികള്‍ അവിടെ മാനസികവും, ശാരീരികവും ലൈംഗികവുമായ പീഡനം സഹിക്കേണ്ടി വന്നിരുന്നു. Alberta യിലെ Maskwacis ലെ ഒരു പഴയ residential സ്കൂളുകളില്‍ വെച്ചാണ് ഫ്രാന്‍സിസ് മാപ്പ് പറഞ്ഞത്. കത്തോലിക്ക പള്ളി നടത്തുന്ന residential സ്കൂളുകള്‍ സാംസ്കാരിക വംശഹത്യയാണ് നടത്തുന്നത് എന്ന് ക്യാനഡയുടെ Truth and Reconciliation Commission ആരോപിച്ച് … Continue reading ക്യാനഡയിലെ ആദിവാസി സംഘങ്ങളോട് പോപ്പ് മാപ്പ് പറഞ്ഞു
തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍
ടെക്സാസിലെ Uvalde യിലെ സ്കൂള്‍ ബോര്‍ഡ് അംഗങ്ങളെ നഗരത്തിലെ താമസക്കാര്‍ രോഷത്തോടെ എതിരിട്ടു. രണ്ട് മാസം മുമ്പ് 18-വയസായ സവര്‍ണ്ണ തോക്കുധാരി Robb Elementary School ലെ നാലാം ക്ലാസിലെ 19 കുട്ടികളേയും അവരുടെ രണ്ട് അദ്ധ്യാപകരേയും വെടിവെച്ച് കൊന്നു. 17-വയസായ Jazmin Cazares യോഗത്തില്‍ സംസാരിച്ചു. വെടിവെപ്പില്‍ അവളുടെ 9-വയസായ സഹോദരി Jackie മരിച്ചു. JAZMIN CAZARES സംസാരിക്കുന്നു: എന്റെ സുഹൃത്തുക്കള്‍ മരിക്കുന്നത് ഞാന്‍ കാണാതിരിക്കാനായി നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുകയാണ്? എന്റെ കൊച്ച് സഹോദരിയെ … Continue reading തോക്കുകളുമായി എത്തിയ 400 നല്ല പുരുഷന്‍മാര്‍