അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി

JPMorgan Chase & Co ഉം Citigroup Inc ഉം ഉള്‍പ്പടെ 5 അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി. നാലെണ്ണം വിദേശവിനിമയ നിരക്കില്‍ കൃത്രിമം കാട്ടിയതിനാല്‍ അമേരിക്കയില്‍ ക്രിമിനല്‍ കേസ് നേരിടുകയാണ്. അഞ്ചാമത്തെ ബാങ്കായ UBS AG പലിശനിരക്കില്‍ കൃത്രിമം കാട്ടി എന്ന് അമേരിക്കയുടെ Justice Department പറഞ്ഞു. കുറ്റം ചെയ്തു എന്ന് വിധിച്ചതിനാല്‍ JPMorgan Chase ഉം Citigroup ഉ​ കൂടി നല്‍കേണ്ട പിഴ $55 കോടി ഡോളറും $92.5 കോടി … Continue reading അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി

മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രാകൃതശിക്ഷ തന്നെ വേണം. അതുകൊണ്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വന്ധ്യംകരണ ശിക്ഷ നല്‍കണം എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടു. ശരി. എങ്കില്‍ ആ പ്രാകൃതമായ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കിയവരെ എന്ത് ചെയ്യണം? അവരുടെ 'ത്യാഗത്തിന്' അവാര്‍ഡ് കൊടുക്കുയാണ് ഇപ്പോള്‍ നാം ചെയ്യുന്നത്. സത്യത്തില്‍ അതാണ് നടക്കുന്നത്. ഒരു വശത്ത് നിന്ന് കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുകയും കുറ്റം സംഭവിച്ച് കഴിയുമ്പോള്‍ വേറൊരു മുഖം കാട്ടി ശക്തമായ ശിക്ഷ നല്‍കണം എന്നും ആഹ്വാനം ചെയ്യുന്ന ഒരു വിഭാഗം … Continue reading മദ്രാസ് ഹൈക്കോടതിക്ക് ഒരു തുറന്ന കത്ത്

ഊര്‍ജ്ജക്കമ്പോളത്തില്‍ ബാര്‍ക്ലേയ്സ് തിരിമറിനടത്തി

ലാഭം നേടാനായി കാലിഫോര്‍ണിയയിലെ വൈദ്യുതി കമ്പോളത്തില്‍ തിരിമറിനടത്തിയതിന് $47 കോടി ഡോളറിന്റെ പിഴയീടാക്കും എന്ന് അമേരിക്കയിലെ നിയന്ത്രകര്‍ ബാര്‍ക്ലേയ്സ്(Barclays) ബാങ്കിനെ ഭീഷണിപ്പെടുത്തി. അങ്ങനെ ചെയ്താല്‍ Federal Energy Regulatory Commission ചുമത്തുന്ന ഏറ്റവും വലിയ പിഴയായിരിക്കും അത്. ലൈബോര്‍(Libor) എന്ന ആഗോള പലിശനിരക്കില്‍ തിരിമറിനടത്തിയപ്പോള്‍ അത് ഒത്തുതീര്‍പ്പാക്കാന്‍ ബാര്‍ക്ലേയ്സ് മുമ്പ് അടച്ച പിഴയേക്കാള്‍ വലിയ പിഴയാണിത്. ധാരാളം ബാങ്കുകള്‍ ലൈബോര്‍ തിരിമറി മുമ്പ് നടത്തിയിരുന്നു.

യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി

മുമ്പത്തെ മെക്സിക്കന്‍ പ്രസിഡന്റ് Ernesto Zedillo ന് യുദ്ധക്കുറ്റകൃത്യങ്ങള്‍ ചെയ്തു എന്ന കേസ് കണെക്റ്റിക്കട്ട് സിവില്‍ കോടതിയില്‍ നടക്കുന്നു. 1997 ല്‍ Acteal ലെ Chiapas ഗ്രാമത്തില്‍ സപടിസ്റ്റ(Zapatista) മുന്നേറ്റത്തെ അടിച്ചമര്‍ത്താനായി സര്‍ക്കാരിന്റെ സൈനിക പോലീസ് 45 പേരെ കൊന്നു. അതില്‍ Zedillo ഉത്തരവാദിയാണെന്നതാണ് കേസ്. എന്നാല്‍ അമേരിക്കന്‍ സര്‍ക്കാര്‍ Zedillo ക്ക് സുരക്ഷ (immunity) നല്‍കികൊണ്ടുള്ള ഒരു സംഗ്രഹം കോടതിക്ക് നല്‍കി. Yale University ലെ അദ്ധ്യാപകനായി ജോലി ചെയ്യുന്ന Zedillo കണെക്റ്റിക്കട്ടിലാണ് ഇപ്പോള്‍ താമസിക്കുന്നത്. … Continue reading യുദ്ധക്കുറ്റവാളിക്ക് സംരക്ഷണം കിട്ടി

സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം

സ്ത്രീകള്‍ക്കെതിരായ ആക്രമണം വര്‍ദ്ധിച്ച് വരുന്ന കാലമാണിത്. ആക്രമണം നടന്നതിന് ശേഷമാണ് നാം ആ വാര്‍ത്ത കേള്‍ക്കുന്നത്. അത് അറിയുമ്പോള്‍ നമ്മുടെ മനസില്‍ ഒറ്റ ചിന്തയേയുണ്ടാവൂ. എത്ര ക്രൂരന്‍മാരാണ് അവര്‍‍. അവര്‍ക്ക് കഠിനായ ശിക്ഷ നല്‍കണം, തല്ലണം, കൊല്ലണം, തുടങ്ങി ധാരാളം പ്രതികരണങ്ങള്‍ നമ്മളിലുണ്ടാവും. പ്രശ്നം കൂടുതല്‍ പൈശാചികമാകുകയോ അതില്‍ ഏതെങ്കിലും രാഷ്ട്രീയ, ഉദ്യോഗസ്ഥ, സെലിബ്രിറ്റി വ്യക്തികളേ അതില്‍ ബന്ധിപ്പിക്കാനോ സാധിച്ചാല്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കും. വാര്‍ത്താ മുറിയിരുന്ന് മുതലാളിത്ത വിദൂഷികന്‍മാരും വിദൂഷികകളും ഗദ്ഗദ കണ്ഠരായി ഇരയെക്കുറിച്ച് വാവിടുകയും … Continue reading സ്ത്രീ പീഡനത്തോട് എങ്ങനെ പ്രതികരിക്കുണം

ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു

അമേരിക്കയിലെ ഏറ്റവും വലിയ ആരോഗ്യത്തട്ടിപ്പ് എന്ന് വിശേഷിപ്പിച്ച ഒരു ക്രിമിനല്‍ കേസിന്റെ ഒത്തു തീര്‍പ്പായി $300 കോടി ഡോളര്‍ പിഴ നല്‍കാമെന്ന് മരുന്ന് ഭീമനായ GlaxoSmithKline സമ്മതിച്ചു. കമ്പനി antidepressants മരുന്നുകളാ Paxil ഉം Wellbutrin ഉം തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഉപഭോക്താക്കള്‍ക്ക് നല്‍കി എന്ന് Justice Department നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടി മാത്രമുള്ള മരുന്നായിട്ടു കൂടി Paxil കുട്ടികള്‍ക്കായും മാര്‍ക്കറ്റ് ചെയ്തു. തെറ്റിധരിപ്പിക്കുന്ന ജേണല്‍ പ്രബന്ധത്തെ ചൂണ്ടിക്കാട്ടിയാണ് GlaxoSmithKline ഈ മരുന്ന് പ്രോത്സാഹിപ്പിച്ചത്. ഒപ്പം ഡോക്റ്റര്‍മാര്‍ക്ക് … Continue reading ആരോഗ്യസംരക്ഷ തട്ടിപ്പിന്റെ കേസില്‍ മരുന്ന് ഭീമനായ GlaxoSmithKline ന് $300 കോടി ഡോളര്‍ പിഴയിട്ടു

പലിശയില്‍ കൃത്രിമം കാട്ടിയതിന് Deutsche Bank $2500 കോടി ഡോളര്‍ പിഴയടച്ചു

Deutsche Bank ആഗോള പലിശനിരക്കില്‍ ക്രിതൃമം കാട്ടിയതിന് പിഴയടക്കുന്ന പുതിയ സാമ്പത്തിക സ്ഥാപനമായി. ഇതിനകം ധാരാളം സാമ്പത്തിക സ്ഥാപനങ്ങള്‍ പിഴയടച്ച് രക്ഷപെട്ടു. ട്രില്ല്യാണ്‍ കണക്കിന് ഡോളറിന്റെ നിക്ഷേപങ്ങളെയാണ് പലിശനിരക്കില്‍ ക്രിതൃമം ബാധിച്ചത്. അമേരിക്കയിലേയും ബ്രിട്ടണിലേയും നിയന്ത്രണ അധികാരികളുമായി നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ $2500 കോടി ഡോളര്‍ പിഴയടക്കാമെന്ന ധാരണയായി. ബാങ്കിലെ ആരേയും കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. [എന്തെളുപ്പം. കുറ്റകൃത്യം നടത്തുക, പിന്നീട് കിട്ടിയ ലാഭത്തില്‍ നിന്ന് ചെറിയ തുക പിഴയായി അടക്കുക.]

മുമ്പത്തെ IMF തലവനെ കള്ളപ്പണം വെളുപ്പിക്കലിന് അറസ്റ്റ് ചെയ്തു

മുമ്പത്തെ IMF തലവനായിരുന്ന സ്പെയിനിലെ Rodrigo Rato Probed നെ കസ്റ്റഡിയിലെടുത്തു. ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിന് പോലീസ് അയാളുടെ വീട് പരിശോധിക്കുകയാണ്. നികുതിദായകരുടെ പണം സഹായമായികിട്ടിയ സ്പെയിനിലെ Bankia ബാങ്കിന്റെ തലവനായി ഇയാള്‍ ജോലി ചെയ്തിരുന്നു. ആ കാലത്ത് തട്ടിപ്പുകളേക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അര്‍ജന്റീന സാമ്പത്തിക തകര്‍ച്ചയാല്‍ കഷ്ടപ്പെട്ട 2004 - 2007 കാലത്ത് ഇയാളായിരുന്നു IMF ന്റെ തലവന്‍. IMF ന്റെ നയങ്ങള്‍ പിന്‍തുടര്‍ന്നതിനാലാണ് അവിടെ സാമ്പത്തിക തകര്‍ച്ചയുണ്ടായതെന്ന് ധാരാളം വിദഗ്ദ്ധര്‍ കരുതുന്നു.

വൃത്തികെട്ട മലയാളികള്‍

മലയാളികള്‍ വൃത്തികെട്ടവന്‍മാരാണ്. പ്രേമരഹിത്യമാണ് അതാണ് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമണത്തിന് കാരണം എന്നൊക്കെ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു. സമ്മതിച്ചു. മലയാളികള്‍ ചീത്തയാണ്. അവര്‍ പ്രേമിക്കുന്നില്ല. പക്ഷേ, അമേരിക്ക എന്ന സ്വര്‍ഗ്ഗ രാജ്യത്തിലോ. അവിടെ ആരേയും പ്രേമിക്കുന്നതില്‍ നിന്ന് തടയുന്നില്ലല്ലോ. അവിടുത്തെ സ്ഥിതി എന്താണ്? ഒരു മിനിട്ടില്‍ 24 പേരാണ് അവിടെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നത്. അഞ്ചിലൊന്ന് സ്ത്രീകള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടവര്‍. ഫെഡറല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വ്വേ അമേരിക്കയിലെ ലൈംഗിക പീഡനത്തെക്കുറിച്ചുള്ള പുതിയ കണക്കുകള്‍ കണ്ടെത്തി. National Intimate Partner and Sexual … Continue reading വൃത്തികെട്ട മലയാളികള്‍

അദൃശ്യനായ സ്ത്രീപീഡകന്‍

കുറ്റകൃത്യങ്ങളുടെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാനും കുറ്റവാളികളെ കണ്ടെത്തി അവര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുന്നതിനും പൊതു സമൂഹത്തിന് അത്യധികം ഉത്സാഹമുണ്ട്. കുറ്റകൃത്യം സ്ത്രീകളുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആ താല്‍പ്പര്യം വീണ്ടും കൂടും. എന്നാല്‍ ഏതെങ്കിലും ഒരു കുറ്റവാളിയെകണ്ടെത്തി എല്ലാം അവനില്‍ ആരോപിച്ച് പ്രതികാരം വീട്ടുകയാണ് എല്ലായിപ്പോഴും സംഭവിക്കുന്നത്. (അല്ലെങ്കില്‍ കാലം മുന്നോട്ട് നീങ്ങുമ്പോള്‍ പഴയ കേസിലുള്ള താല്‍പ്പര്യം നശിച്ച് പുതിയ പ്രശ്നങ്ങളിലേക്ക് ശ്രദ്ധമാറാം.) എന്നാല്‍ കുറ്റകൃത്യം വലിയൊരു ചങ്ങലയുടെ അവസാനത്തെ അറ്റമാണ്. ധാരാളം സ്വാധീനങ്ങളുടെ ഫലമായാണ് കുറ്റവാളികളെ ആ കൃത്യത്തില്‍ എത്തിക്കുന്നത്. … Continue reading അദൃശ്യനായ സ്ത്രീപീഡകന്‍