ഇസ്രായേല്‍ കൈയ്യേറിയിരിക്കുന്ന പടിഞ്ഞാറെക്കരയിലും, കിഴക്കന്‍ ജറുസലേമിലും വന്‍തോതില്‍ ജൂതന്‍മാര്‍ക്ക് മാത്രമായ കോളനികള്‍ നിര്‍മ്മിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 500 ല്‍ അധികം ഭവനയൂണീറ്റുകള്‍ക്ക് ആണ് കിഴക്കന്‍ ജറുസലേമില്‍ അനുമതി കൊടുത്തിരിക്കുന്നത്. പടിഞ്ഞാറെക്കരയില്‍ 2,500 ല്‍ അധികം യൂണിറ്റുകള്‍ക്കും അനുമതി കൊടുത്തു. ഈ കോളനികള്‍ അന്താരാഷ്ട്ര നിയമ പ്രകാരം നിയമവിരുദ്ധമാണ്. — സ്രോതസ്സ് democracynow.org
ടാഗ്: കുറ്റകൃത്യം
സിയാറ്റിലിലെ Housing Discrimination കേസില്‍ JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പിലെത്തി
2006 - 2009 കാലത്ത് 50,000 ല്‍ അധികം കറുത്തവരോട് വിവേചനം കാണിച്ചു എന്ന അമേരിക്കയിലെ നീതിന്യായ വകുപ്പ് കേസ് JPMorgan Chase $5.5 കോടി ഡോളറിന് ഒത്തുതീര്‍പ്പാക്കി. Fair Housing Act and Equal Credit Opportunity Act ലംഖിഘിച്ചു എന്നാണ് കേസ്. ഒത്തുതീര്‍പ്പ പ്രകാരം JPMorgan Chase തെറ്റ് ചെയ്തു എന്ന് സമ്മതിക്കേണ്ട കാര്യമില്ല, ബാങ്ക് ഉന്നതര്‍ക്കെതിരെ ക്രിമിനല്‍ കുറ്റവും ഉണ്ടാകില്ല. — സ്രോതസ്സ് democracynow.org എത്ര നല്ല രാജ്യം! നീതിയും വില്‍പ്പക്ക്
നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു
5 വര്‍ഷ കാലാവധിയിലധികം പലിശനിരക്ക് ഉല്‍പ്പന്നങ്ങളുടെ ആഗോള ഡോളര്‍ benchmark ല്‍ കൃത്രിമം കാട്ടിയതിന് Goldman Sachsനോട് $12 കോടി ഡോളര്‍ പിഴയടച്ച് ഒത്തുതീര്‍പ്പാക്കാന്‍ Commodity Futures Trading Commission ഉത്തരവിട്ടു. U.S. Dollar International Swaps and Derivatives Association Fix benchmark ല്‍ ജനുവരി 2007 മുതല്‍ മാര്‍ച്ച് 2012 വരെയുള്ള കാലത്ത് "ധാരാളം പ്രാവശ്യം" Goldman Sachs Group Inc കൃത്രിമം കാട്ടിയെന്ന് CFTC പറയുന്നു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും അവര്‍ … Continue reading നിരക്കില്‍ കൃത്രിമം കാട്ടിയതിന് ഗോള്‍ഡ്‌മന്‍ സാച്ചസിനോട് $12 കോടി ഡോളര്‍ പിഴയടക്കാന്‍ ഉത്തരവിട്ടു
ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank
അമേരിക്കയിലെ ഭവനവായ്പ കമ്പോള തകര്‍ച്ചയില്‍ $720 കോടി ഡോളര്‍ പിഴ അടക്കാന്‍ U.S. Department of Justice മായി നടന്ന ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ തീര്‍പ്പായി. 2005 - 2007 കാലത്ത് Deutsche Bank കള്ള ഭവനവായ്പകള്‍ (toxic mortgages) securities പാക്കേജാക്കി നിക്ഷേപകര്‍ക്ക് വിറ്റു. $1400 കോടി ഡോളര്‍ പഴയായിരുന്നു Justice Department തുടക്കത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ അതിന്റെ പകുതിക്ക് ഒത്തുതീര്‍പ്പുണ്ടാക്കുന്നതില്‍ ബാങ്ക് വിജയിച്ചു. ട്രമ്പിന്റെ ഉദ്ഘാടന ചടങ്ങിന് മുമ്പ് തന്നെ ഈ കരാര്‍ ഉറപ്പിക്കാന്‍ … Continue reading ഭവനവായ്പ കേസ് $720 കോടി ഡോളറിന് ഒത്തുതീര്‍പ്പായി എന്ന് Deutsche Bank
ഗ്രാമത്തിലെ ഏക സ്കൂളും തകര്‍ത്തു
Khirbet Taha northern West Bank
എണ്ണ സമ്പത്ത് മാത്രമല്ല, അത് മരണം കൂടിയാണ്
കള്ള അകൌണ്ടുകളും ക്രഡിറ്റ് കാര്‍ഡുകളും നിര്‍മ്മിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക് $18.5 കോടി ഡോളറിന്റെ പിഴ
ഉപഭോക്താക്കളുടെ ബാങ്ക് അകൌണ്ടുകളില്‍ നിയമവിരുദ്ധമായി കൃത്രിമത്വം കാട്ടി ഫീസും മറ്റ് ചാര്‍ജ്ജുകളും വര്‍ദ്ധിപ്പിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക്(Wells Fargo) $18.5 കോടി ഡോളറിന്റെ പിഴ അടച്ചു. വെല്‍സ് ഫാര്‍ഗോയുടെ ജോലിക്കാര്‍ രഹസ്യമായി കള്ള ബാങ്ക് അകൌണ്ടുകള്‍ നിര്‍മ്മിച്ച് ഉപഭോക്താക്കള്‍ക്ക് ആവശ്യമിതിരുന്നിട്ടും ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കി എന്ന് Consumer Financial Protection Bureau കണ്ടെത്തി. വില്‍പ്പന ലക്ഷ്യങ്ങള്‍ നേടാനായി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് 20 ലക്ഷം കള്ള അകൌണ്ടുകളാണ് നിര്‍മ്മിച്ചത്. കുറഞ്ഞത് 2011 മുതല്‍ക്കെങ്കിലും ഈ തട്ടിപ്പ് നടന്ന് … Continue reading കള്ള അകൌണ്ടുകളും ക്രഡിറ്റ് കാര്‍ഡുകളും നിര്‍മ്മിച്ചതിന് വെല്‍സ് ഫാര്‍ഗോക്ക് $18.5 കോടി ഡോളറിന്റെ പിഴ
‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി
അമേരിക്കന്‍ കമാന്‍ഡര്‍ സ്റ്റാന്‍ലി മക്‌ക്രിസ്റ്റലിന്റെ (Stanley McChrystal) counter-insurgency “black-ops” പരിപാടി, രാഷ്ട്രീയ ഉന്‍മൂലനം ‘വേഗത്തിലാക്കാനും’ ഇറാഖിന്റെ “പുനര്‍നിര്‍മ്മാണം” എന്ന് വിളിക്കുന്ന പദ്ധതിക്ക് വേണ്ടിയും ദയയില്ലാത്ത അക്രമം അഴിച്ചുവിട്ടു എന്ന് British SAS ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. “Latin American-style death squads” ഉള്‍പ്പടെ അത് പറയാനായി ചില്‍കൊട്ട്(Chilcot) തെരഞ്ഞെടുത്ത ഭാഷയാണ് ശ്രദ്ധിക്കേണ്ടത്. സ്വാഭാവികമായും 1980 കാലത്ത് മദ്ധ്യ അമേരിക്കയില്‍ അമേരിക്കന്‍ സര്‍ക്കാര്‍ യുദ്ധക്കുറ്റങ്ങള്‍ നടത്തുകയായിരുന്നു എന്ന് അര്‍ത്ഥമാക്കുകയാണ് അത്. ആ പ്രദേശങ്ങളിലെ അമേരിക്കയുടെ ഇടപെടലുകളുടെ ദീര്‍ഘകാലത്തെ … Continue reading ‘ലാറ്റിനമേരിക്കന്‍ രീതിയിലെ’ മരണസംഘങ്ങള്‍ ഇറാഖിലുണ്ട് എന്ന് ചില്‍കൊട്ട് വ്യക്തമാക്കി
എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു
ന്യൂയോര്‍ക്ക് നഗരത്തില്‍ പോലീസുകാര്‍ എറിക് ഗാര്‍ണറെ കൊല്ലുന്നതിന്റെ വീഡിയോ എടുത്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു. അങ്ങനെ എറിക് ഗാര്‍ണറെ കൊലപാതകത്തിന്റെ പേരില്‍ ജയിലില്‍ പോകുന്ന ഏക വ്യക്തിയായി റാംസി ഓര്‍ട്ട. മയക്ക് മരുന്ന, ആയുധ ഇടപാടിന്റെ ഒരു plea deal കഴിഞ്ഞ ദിവസം പോലീസുമായി ഓര്‍ട്ടയെടുത്തു. ഒരു സാധാണ മനുഷ്യനെ രണ്ട് വര്‍ഷം മുമ്പ് പോലീസ് ശ്വാസംമുട്ടിച്ച് കൊല്ലുന്നതിന്റെ വീഡിയോ എടുത്തതിന് ശേഷം പോലീസ് നിരന്തരം അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയുമാണെന്ന് അയാള്‍ … Continue reading എറിക് ഗാര്‍ണറുടെ മരണത്തെ റിക്കോഡ് ചെയ്ത റാംസി ഓര്‍ട്ടയെ നാല് വര്‍ഷം ജയില്‍ വാസത്തിന് ശിക്ഷിച്ചു

