Fired Amazon Worker Chris Smalls Responds To Leaked Smear Campaign Plans ആമസോണ്‍ ബഹിഷ്കരിക്കുക. ഓണ്‍ലൈന്‍ ഷോപ്പിങ് ബഹിഷ്കരിക്കുക. പ്രാദേശികമായി വാങ്ങുക.
ടാഗ്: കോവിഡ്-19
ലോക്ഡൌണിനിടക്കും അഞ്ചിലൊന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പരിപാടിയുടെ ധാന്യങ്ങള്‍ കിട്ടിയില്ല
ഉത്താരഘണ്ഡില്‍ Trivendra Singh Rawat ന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ലോക്ക്ഡൌണിന്റേയും ആരോഗ്യ പ്രതിസന്ധിയുടേയും കഴിഞ്ഞ രണ്ട് മാസമായി ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായ ആഹാരം 1.38 ലക്ഷം കുട്ടികള്‍ക്ക് നല്‍കിയില്ല. ഇക്കാലത്ത് അഞ്ചിലൊന്ന് കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണം കിട്ടാതെ പോയത്. അത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള റേഷന്‍ മാര്‍ച്ച് 13 മുതല്‍ മെയ് 17, 2020 വരെയുളള 66 പ്രവര്‍ത്തി ദിനങ്ങളില്‍ 48 ദിനങ്ങളില്‍ മാത്രമേ നല്‍കിയുള്ളു. — സ്രോതസ്സ് thewire.in | 28/May/2020
അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി
Centers for Disease Control and Prevention (CDC) ല്‍ നിന്നുള്ള പുതിയ വിവരം അനുസരിച്ച് അമേരിക്കയില്‍ 62,334 ആരോഗ്യജോലിക്കാര്‍ക്ക് കോവിഡ്-19 പിടിപെടുകയും കുറഞ്ഞത് 291 പേര്‍ മരിക്കുകയും ചെയ്തു. ആറ് ആഴ്ച മുമ്പ് ഏപ്രില്‍ 17 ന് CDC പറഞ്ഞത് ആരോഗ്യജോലിക്കാരില്‍ 9,282 പേര്‍ രോഗികളാകുകയും 27 പേര്‍ മരിക്കുകയും ചെയ്തു എന്നാണ്. ഈ സംഖ്യകള്‍ കുറഞ്ഞ കണക്കെടുപ്പാണ് എന്ന് CDC പറഞ്ഞു. കാരണം രോഗം പിടിപെട്ടിട്ടുള്ളവരില്‍ വെറും 21% പേരുടെ മാത്രമേ തൊഴില്‍ രേഖപ്പെടുത്തിയിട്ടുള്ളു. … Continue reading അമേരിക്കയില്‍ കോവിഡ്-19 കാരണം 62,300 ല്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗികളായി
കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു
നമ്മുടെ ശരീരത്തെ ബാധിച്ച് COVID-19 ന് കാരണമാകുന്ന വൈറസിനെ ആക്രമിക്കുന്ന ഒരു കൂട്ടം ചെറു RNA പ്രായം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുറയുന്നു. പ്രായമാവരും രോഗമുള്ളവരും എന്തുകൊണ്ട് ദുര്‍ബല ജനവിഭാഗങ്ങളാണെന്ന് പറയാന്‍ കാരണം ഇതാണ്. നമ്മുടെ ശരീരത്തിന്റെ ജീന്‍ പ്രകടനത്തെ നിയന്ത്രിക്കുന്നതില്‍ MicroRNAs ന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ വൈറസ് ആക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് അതാണ്. വൈറസിന്റെ ജനിതക പദാര്‍ത്ഥമായ RNA യോട് ബന്ധമുണ്ടാക്കി അതിനെ മുറിക്കുന്നു. എന്നാല്‍ പ്രായവും ചില രോഗങ്ങളും microRNA … Continue reading കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു
ഓഹരിതിരികെ വാങ്ങുന്നതും നികുതിവെട്ടിപ്പ് കേന്ദ്രങ്ങളും റെയ്ഗണ്‍ നിയമാനുസൃതമാക്കി
Noam Chomsky On COVID-19 And His New Book: Internationalism Or Extinction
മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി
മിനസോട്ടയിലെ St. Paul ല്‍ അടിയന്തിര മോര്‍ച്ചറിയായി ഉപയോഗിക്കാനായി Bix Produce Co.യുടെ മുമ്പത്തെ cold storage സൌകര്യത്തെ വാങ്ങി. കോവിഡ്-19 മരണങ്ങള്‍ മോര്‍ച്ചറികളേയും ശവസംസ്കാര സ്ഥലങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. പലചരക്ക് വിതരണ പണ്ടകശാലക്കും സ്ഥലത്തിനും വേണ്ടി $55 ലക്ഷം ഡോളര്‍ കൊടുത്ത് ഒരു കരാറില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ ആവശ്യത്തിനായി സംവിധാനത്തെ മെച്ചപ്പെടുത്താനായി ചിലവാക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ മൊത്തം $69 ലക്ഷം ഡോളര്‍ ആകും. തുകയുടെ മൂന്നിലൊന്ന് Federal Emergency Management Agency ആകും … Continue reading മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി
$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി
$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി
സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു
ഫെബ്രുവരിയില്‍ കൊറോണവൈറസ് പേടിയില്‍ കമ്പോളം തകരുന്നതിന് മുമ്പ് സ്വന്തം ഓഹരികളുടെ വലിയൊരു പങ്ക് വിറ്റഴിച്ചവരില്‍ Sen. Richard Burr മാത്രമല്ലായിരുന്നില്ല ആ കുടുംബത്തിലുണ്ടായിരുന്നത്. Burr ഓഹരികള്‍ വിറ്റഴിച്ച് അതേ ദിവസം അളിയനും ലക്ഷക്കണക്കിന് ഡോളറിന്റെ ഓഹരികള്‍ വിറ്റഴിച്ചു. അടുത്ത മാസം കമ്പോളം 30% തകര്‍ന്നു. National Mediation Board ല്‍ അംഗമായ Burr ന്റെ അളിയന്‍ ആറ് കമ്പനികളുടെ $97,000 ഡോളറിന്റേയും $2.8 ലക്ഷം ഡോളറിന്റേയും വിലവരുന്ന ഓഹരികള്‍ വിറ്റു. അതില്‍ പലതിനും വലിയ തകര്‍ച്ചയാണ് സാമ്പത്തിക … Continue reading സെനറ്റര്‍ ഓഹരികളൊക്കെ വിറ്റഴിച്ച അതേ ദിവസം തന്നെ അളിയനും വിറ്റഴിച്ചു. പിന്നെ കമ്പോളം തകര്‍ന്നു
വേട്ടക്കാരന് രാഷ്ടത്തിലെ സമ്പര്‍ക്ക പിന്തുടരല്
Hamid Khan
ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു
മാര്‍ച്ചില്‍ നടപ്പാക്കിയ ശാരീരിക അകലം പാലിക്കല്‍ നടപടികള്‍ അമേരിക്ക ഒരാഴ്ച മുമ്പ് നടപ്പാക്കിയിരുന്നെങ്കില്‍ കൊറോണവൈറസ് മഹാമാരിയില്‍ ഏകദേശം 36,000 കുറവ് ആളുകളേ മരിക്കുമായിരുന്നുള്ളു എന്ന് Columbia Universityയിലെ ഗവേഷകര്‍ പറയുന്നു. രാജ്യം നഗരങ്ങളെ ലോക്ഡൌണ്‍ ചെയ്യുകയും ശാരീരിക അകലം പാലിക്കല്‍ മാര്‍ച്ച് 1, ആളുകള്‍ വീടുകളില്‍ തങ്ങുന്നത് രണ്ടാഴ്ച മുമ്പേ തുടങ്ങിയിരുന്നെങ്കില്‍, രാജ്യത്തെ മരണങ്ങളിലെ വലിയ ഒരു പങ്കും — ഏകദേശം 83% — ഒഴുവാക്കാനായേനേ എന്ന് ഗവേഷകര്‍ പറയുന്നു. അത്തരം ഒരു അവസ്ഥയില്‍ ഏകദേശം 54,000 … Continue reading ഒരാഴ്ച ലോക്ഡൌണ്‍ വൈകുന്നത് കുറഞ്ഞത് 36,000 ജീവനെടുക്കുന്നു