ചൈനയില്‍ കാറുകളുടെ എണ്ണം കൂടുന്നു

രാജ്യം മൊത്തം കാര്‍ വില്‍പ്പന കറഞ്ഞ അവസരമായിട്ടും ഈ വര്‍ഷത്തിലെ ഓരോ ദിവസവും 1,500 കാറുകള്‍ വീതം ചൈനയിലെ തിരക്കേറിയ റോഡുകളിലേക്കിറങ്ങി. ഈ വര്‍ഷത്തെ ആദ്യത്തെ 45 ദിവസത്തില്‍ 65,970 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതായത് പ്രതിദിനം 1,466 കാര്‍ വീതം. ആഭ്യന്തര കാര്‍ ഉപയോഗം വര്‍ദ്ധിപ്പിക്കാന്‍ ചൈന ശ്രമങ്ങള്‍ നടത്തിയിട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 7.76% കുറവാണ് ഇപ്പോഴത്തെ വില്‍പ്പന. വാഹന നമ്പര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ വാഹനങ്ങളില്‍ അഞ്ചിലൊന്ന് റോഡില്‍ നിന്ന് ഒഴുവാക്കി തിരക്കും … Continue reading ചൈനയില്‍ കാറുകളുടെ എണ്ണം കൂടുന്നു

ടോറോന്റോയിലെ EcoCabs

കൂടുതലും പെഡല്‍ ചവുട്ടി നീങ്ങുന്ന ഇതിന് സഹായിയായി ഒരു വൈദ്യുത മോട്ടോറും ഢടിപ്പിച്ചിട്ടുണ്ട്. 12 k/hr വേഗതയില്‍ സഞ്ചരിക്കാനാവും. സൈക്കിള്‍ പാതയില്‍ ഒതുങ്ങുന്ന വലിപ്പമേ ഇതിനുള്ളു. കഴിഞ്ഞ വര്‍ഷം തുടങ്ങിയ ഈ പരിപാടി 90% occupancy rate രേഖപ്പെടുത്തുന്നു. ഇതിന്റെ വ്യവസായ രീതിയാണ് പ്രധന സംഗതി. പരസ്യത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഈ റുക്ഷകള്‍ പ്രവര്‍ത്തിക്കുന്നത്. സ്വീഡനിലും അയര്‍ലാന്റിലും ഇവ വിജയമായിരുന്നു. ഇപ്പോള്‍ 50 നഗരങ്ങളില്‍ ഇവ ഉപയോഗിക്കുന്നുണ്ട്. - from treehugger. 26 Jan 2009 … Continue reading ടോറോന്റോയിലെ EcoCabs

കൊലയാളി കാര്‍

ഒരു വര്‍ഷം 12 ലക്ഷം ആളുകള്‍ വാഹനവുമായി ബന്ധപ്പെട്ട അപകടങ്ങളാല്‍ മരിക്കുന്നു. അതായത് പ്രതി ദിനം 3200 പേര്‍ മരിക്കുന്നു. ഇത് ഒഴുവാക്കാനാവുന്ന മരണങ്ങളാണ്. വലിയ വാര്‍ത്തകളാവുന്ന higher profile ദുരന്തങ്ങളെക്കാള്‍ അതി ഭീകരമായ അവസ്ഥയാണ് വാഹനം സംബന്ധിയായ ദുരന്തങ്ങള്‍. എന്നിട്ടും അവയൊന്നും മാധ്യമളുടേയോ, രാഷ്ട്രീയ, കോടതി രംഗത്തെ നേതാക്കളുടേയോ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. ഇതാ ഇവിടെ നമ്മുടെ collective consciousness ല്‍ ഇഴുകി ചേര്‍ന്ന വാഹന മരണങ്ങളും higher profile ദുരന്തങ്ങളും തമ്മിലുള്ള ചില പേടിപ്പെടുത്തുന്ന താരതമ്യങ്ങള്‍ : 1) … Continue reading കൊലയാളി കാര്‍

ലോക വ്യോമയാനം

ലോകത്തെ വിമാനങ്ങളുടെ സഞ്ചാരത്തെ കാണണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അവയുടെ വരവും പോക്കും കാണേണ്ടതാണ്. Zhaw യുടെ simulation നോക്കൂ. ഈ ആകാശയാത്രകളില്‍ നിന്നുള്ള അതി ഭീമമായ മലിനീകരണം ഊഹിക്കാവുന്നതാണ്. ഇത് നമ്മേ vacation ഉപേക്ഷിച്ച് staycation നടത്താന്‍ പ്രേരിപ്പിക്കും. നിങ്ങള്‍ ജീവിക്കുന്നിടത്തു തന്നെ vacation നടത്തുന്ന പരിപാടിക്കുള്ള Staycationing എന്ന പുതിയ വാക്ക്. ഈ പരിസ്ഥിതി സൗഹൃദ ആശയം വിനോദ സഞ്ചാരികളെ യാത്ര ചെയ്യുമ്പോള്‍ സ്വന്തം വീട്ടില്‍ താമസിക്കാന്‍ സൗകര്യം തരുന്നു. എങ്ങനെ ഇത് സാധിക്കും? നാല് വഴികള്‍ … Continue reading ലോക വ്യോമയാനം

ബസ്സൈക്കിള്‍ – മലിനീകരണമില്ലാത്ത വാഹനം

ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് ബസ്സില്‍ പോകാന്‍ ബസ്സൈക്കിളിനെക്കാള്‍ മലിനീകരണം കുറഞ്ഞ വാഹനമൊന്നുമില്ല! ഇത് ഒരു ബസ്സും സൈക്കിളുകളും ചേര്‍ന്നതാണ്. 15 പേര്‍ക്ക് യാത്ര ചെയ്യാം. അവര്‍ ചലിപ്പിക്കുന്ന പെഡലാണ് വാഹനത്തിന് ഊര്‍ജ്ജം നല്‍കുന്നത്. ഒരു ഡ്രൈവര്‍ ഉണ്ടെങ്കിലും എല്ലാവരും ഒത്തുപിടിച്ചെങ്കിലേ വാഹനം മുന്നോട്ട് പോകൂ. യാത്രകാരാരുടെ കുടവയറും അതോടൊപ്പം അവരുടെ കാര്‍ബണ്‍ കാല്‍പ്പാടും കുറക്കാന്‍ ഉപകരിക്കും. മനുഷ്യ ശകതികൊണ്ട് പ്രവര്‍ത്തിക്കുന്നതുകൊണ്ട് മലിനീകരണം ഇല്ല. ഓഫീസ് കസേരകള്‍, സ്റ്റീല്‍ കട്ടിലുകള്‍ തുടങ്ങി പുനരുപയോഗിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ് Busycle … Continue reading ബസ്സൈക്കിള്‍ – മലിനീകരണമില്ലാത്ത വാഹനം

വെട്രിക്സ് വൈദ്യുത സ്കൂട്ടറിനെ രക്ഷിക്കുക

വൈദ്യുത സ്കൂട്ടറുകള്‍ ചൈനയിലും, ഇന്‍ഡ്യയിലും വളര്‍ന്നുവരുന്ന വ്യവസായം ആണ്. ഏകദേശം 1.3 കോടി വണ്ടികളാണ് മൊത്തം വില്‍ക്കുന്നത്. കുറഞ്ഞ വേഗതയും ഉയര്‍ന്ന വിലയും കാരണം വികസിത രാജ്യങ്ങളില്‍ അവയുടെ താല്‍പ്പര്യം കുറവാണ്. Middletown, R.I. യിലെ പുത്തന്‍ സംരംഭമായ Vectrix ഈ പരിമിതി തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ ഇതിന്റെ വിജയം performance ഉം affordability യുടേയും കൃത്യമാത തുലനത്തിലാണിരിക്കുന്നത്. അത് മനസിലാക്കുക വിഷമമമേറിയ സംഗതിയാണെന്ന് Vectrix ന്റെ ceo ആയ Mike Boyle പറയുന്നു. ലോക്ഹീഡ് മാര്‍ട്ടിനിലെ … Continue reading വെട്രിക്സ് വൈദ്യുത സ്കൂട്ടറിനെ രക്ഷിക്കുക

അമേരിക്കയില്‍ ഗതാഗത തീവണ്ടികള്‍

50 വര്‍ഷത്തിലധികമായ ആകാംഷക്ക് വിരാമമിട്ടുകൊണ്ട് അമേരിക്കയിലെ ചില ഭാഗങ്ങളില്‍ ഗതാഗത തീവണ്ടികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. ഉയര്‍ന്ന ഇന്ധന വില, റോഡിലേയും വിമാനത്താവളത്തിലേയും ഗതാഗത കുരുക്ക്, തുടങ്ങിയവ യാത്രക്കാരെ വീണ്ടും ദീര്‍ഘദൂര തീവണ്ടി യാത്രയിലേക്ക് ശ്രദ്ധതിരിക്കുന്നതിന് കാരണമായി. കാലിഫോര്‍ണിയക്കാര്‍ ശതകോടി കണക്കിന് ഡോളര്‍ വിലയുള്ള ബോണ്ടുകള്‍ വിറ്റ് 1,280 കിലോമീറ്റര്‍ നീളമുള്ള വെടിയുണ്ട തീവണ്ടി സംവിധാനം നിര്‍മ്മിക്കാന്‍ പദ്ധതിയിടുന്നു. സാന്‍ ഫ്രാന്‍സിസ്കോയും സാന്‍ഡിയാഗോയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ പാതയിലൂടെ 320 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടിക്ക് യാത്ര ചെയ്യാനാവും. Midwest … Continue reading അമേരിക്കയില്‍ ഗതാഗത തീവണ്ടികള്‍

കനാലുകള്‍ ദക്ഷതയേറിയ ഗതാഗത മാര്‍ഗ്ഗം

ദശാബ്ദങ്ങളായ അവഗണനക്ക് ശേഷം വാണിജ്യ കടത്ത് Erie Canal ലേക്ക് തിരിച്ച് വരുന്നു. ഈ വര്‍ഷം ഇതുവരെ 42 കടത്ത് ഇതിലൂടെ നടന്നു. കഴിഞ്ഞ വര്‍ഷം സീസണില്‍ 15 എണ്ണം മാത്രമേയുണ്ടായിരുന്നുള്ളു. മേയ് 1 മുതല്‍ നവംബര്‍ 15 വരെയാണ് സീസണ്‍. എണ്ണവില കൂടിയതാണ് ചരിത്ര പ്രധാനമായ ഈ മാര്‍ഗ്ഗത്തിന് പുതിയ ഉണര്‍വ്വ് ഉണ്ടാക്കിയത്. “ഞാന്‍ കണ്ട 60% ആളുകള്‍ക്കും Erie Canal ലെ കടത്തിനെക്കുറിച്ച് ഒരറിവുമില്ല,” Mr. Dufel പറഞ്ഞു. tugboat Margot ലെ assistant … Continue reading കനാലുകള്‍ ദക്ഷതയേറിയ ഗതാഗത മാര്‍ഗ്ഗം

വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍

ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പ് ശൃംഖലക്ക് ആസ്ത്രേലിയന്‍ സര്‍ക്കാര്‍ അംഗീകാരം കൊടുത്തു. ഇത് പുനരുത്പാദിതോര്‍ജ്ജമായിരിക്കും ഉപയോഗിക്കുക. $67.6 കോടി ഡോളറിന്റെ പ്രൊജക്റ്റ് 20 ലക്ഷം റീചാര്‍ജ്ജ് പമ്പുകളായിരിക്കും സ്ഥാപിക്കുക. ബാറ്ററി മാറ്റി വെക്കാനുള്ള 500 സ്റ്റേഷനുകളും ഉണ്ടാവും ഇതില്‍. റീചാര്‍ജ്ജിന് പകരം പഴയ ബാറ്ററികള്‍ മാറ്റി പുതിയവ കാത്തു നില്‍ക്കാതെ വെക്കാനുള്ള സംവിധാനം ഇവിടെ ഉണ്ടാകും. ഇതിന് വേണ്ട് പുനരുത്പാദിതോര്‍ജ്ജം നല്‍കുന്നത് AGL Energy ആണ്. Shai Agassi യുടെ Project Better … Continue reading വൈദ്യുത വാഹന റീചാര്‍ജ്ജ് പമ്പുകള്‍

vel’oh! : സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം

ലക്സംബര്‍ഗ് നഗരത്തില്‍ പുതിയ സൈക്കിള്‍ പങ്കുവെക്കല്‍ സംവിധാനം തുടങ്ങി. vel'oh!. 85.000 ആളുകളുള്ള നഗരത്തില്‍ തുടക്കത്തില്‍ തന്നെ 600 ദീര്‍ഘകാല വരിക്കാരും 300 ഹൃസ്വകാല വരിക്കാരും ഈ സംവിധാനം ഉപയോഗിക്കാന്‍ തുടങ്ങി. 24 ഇതിന്റെ സേവനം ലഭ്യമാണ്. എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു? 25 സ്റ്റേഷനുകളിലൊന്നില്‍ നിന്ന് നിങ്ങള്‍ക്ക് സൈക്കിള്‍ എടുക്കാം. വാര്‍കമായോ ആഴ്ച്ചയായോ ക്രഡിറ്റ് കാര്‍ഡോ ഓണ്‍ലൈനായോ പണമടക്കാം. ആദ്യത്തെ അരമണിക്കൂര്‍ സൗജന്യമാണ്. മൂന്ന് ഗിയറുള്ള സൈക്കിളാണ് അവിടെ ഉപയോഗിക്കുന്നത്. - from treehugger