ഏപ്രില്‍ 2008 ലെ കണക്ക് അനുസരിച്ച് റോഡിലൂടെയുള്ള അമേരിക്കക്കാരുടെ യാത്ര 39344 കോടി കിലോമീറ്റര്‍ ആയി കുറഞ്ഞു. അമേരിക്കന്‍ Department of Transportation's (DOT) ന്റെ അഭിപ്രായത്തില്‍ ഏപ്രില്‍ 2007 ലെ യാത്രയേക്കാള്‍ 1.8% കുറവാണിത്. 2008 ലെ മൊത്തത്തിലുള്ള യാത്രയും 2007 നെ അപേക്ഷിച്ച് 2.1% എന്ന തോതില്‍ കുറഞ്ഞ് 149568 കോടി വാഹന കിലോമീറ്റര്‍ എന്ന സംഖ്യയില്‍ എത്തി. വാഹനമോടിക്കുന്നത് കുറയുന്നതും അതോടൊപ്പം പൊതു ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് കൂടുന്നതും ഹൈവേ നിര്‍മ്മാണത്തിനും പരിപാലനത്തിനുമുള്ള … Continue reading അമേരിക്കക്കാര്‍ യാത്ര കുറക്കുന്നു
ടാഗ്: ഗതാഗതം
വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന ജപ്പാന്‍ പോസ്റ്റ്
21,000 വാഹങ്ങള്‍ ഉള്ള ജപ്പാന്‍ പോസ്റ്റ്, തങ്ങളുടെ എല്ലാ വാഹങ്ങളും അടുത്ത 8 വര്‍ഷങ്ങള്‍ക്കകം വൈദ്യുത വാഹങ്ങളാക്കാന്‍ (EVs) പോകുന്നു. വൈദ്യുത വാഹങ്ങള്‍ക്ക് ഉയര്‍ന്ന വിലയായിട്ടുകൂടി കോടിക്കണക്കിന് രൂപയുടെ എണ്ണ ഇതുമൂലം ലാഭിക്കാന്‍ കഴിയും. EVs ന്റെ റീചാര്‍ജ്ജിങ്ങിന് വേണ്ടി 1000 പോസ്റ്റോഫീസില്‍ സ്ഥാപിക്കാന്‍ പരിപാടിയുണ്ട്. ഈ റീചാര്‍ജ്ജിങ്ങ് സ്റ്റേഷന്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നല്‍കും. ഫോസില്‍ ഇന്ധനങ്ങള്‍ ഇല്ലാത്ത ജപ്പാന്‍ ഇപ്പോള്‍ തന്നെ ഹൈബ്രിഡ് സാങ്കേതിക വിദ്യയില്‍ മുന്‍പന്തിയിലാണ്. നിസാന്‍, മിത്സുബിഷി, ഫ്യുജി ഹെവി ഇന്‍ഡസ്ട്രീസ് … Continue reading വൈദ്യുത വാഹങ്ങള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്ന ജപ്പാന്‍ പോസ്റ്റ്
പുതിയ Turboprop വിമാനങ്ങള്‍ കൂടുതല്‍ ദക്ഷതയുള്ളതാണ്
Turboprop വിമാനങ്ങള്‍ ജറ്റ് വിമാനങ്ങളുപയോഗിക്കുന്ന ഇന്ധനത്തിന്റെ 67% ഇന്ധനം മാത്രമേ ഉപയോഗിക്കുന്നുള്ളു. നെവാര്‍ക്കില്‍ നിന്നുമുള്ള ചെറു ദൂര യാത്രാ റൂട്ടുകളില്‍ 74- സീറ്റുള്ള turboprops വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കോണ്ടിനെന്റല്‍ എയര്‍ലൈന്‍സ് തീരുമാനിച്ചു. ഇത് കമ്പനിക്ക് 30% ലാഭം ഉണ്ടാക്കുമെന്ന് കണകാക്കുന്നു. - from marketplace.publicradio.org വിമാനയാത്ര ഒരിക്കലും പരിസ്ഥിതിക്ക് അനുയോജ്യമല്ല. റയില്‍വേ യാത്ര ദക്ഷതകൂടിയതാണ്. കഴിയുമെങ്കില്‍ ട്രെയിന്‍ യാത്രക്ക് മുന്‍തൂക്കം നല്‍കുക.
പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു
1991-96, 1996-2000, 2000 ശേഷം, 2005 ശേഷം എന്നീ കാലഘട്ടങ്ങളിലുള്ള വാഹങ്ങളില്‍ നിന്നുള്ള CO2 ന്റെ ഉദ്വമനത്തിന്റെ തോത് പരിശോധിച്ച Automotive Research Association of India (ARAI) വാഹങ്ങളില്‍ നിന്നുള്ള CO2 ഉദ്വമനം കൂടുന്നതായി കണ്ടെത്തി. പുതിയ തരം കാറുകള്‍ കൂടുതല്‍ CO2 ഉദ്വമനം നടത്തുന്നു: 2000 ന് ശേഷമുള്ള 1,400 cc ല്‍ കൂടുതലുള്ള കാറുകള്‍ 143 gm/km CO2 വിസര്‍ജ്ജിക്കുന്നു. എന്നാല്‍ 2005 ന് ശേഷമുള്ള മോഡലുകള്‍ 173 gm/km CO2 പുറത്തുവിടുന്നു. … Continue reading പുതിയ തരം വാഹനങ്ങള്‍ കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്നു
Purolator ന്റെ വൈദ്യുത പെട്ടി വണ്ടി (Delivery Vehicle)
ക്യാനഡയിലെ ഏറ്റവും വലിയ courier കമ്പനി ആണ് Purolator. നഗരങളിലേക്ക് അവര്‍ Quicksider എന്ന പേരില്‍ ഒരു വൈദ്യുത വാഹനനം ഉപയോഗിക്കാന്‍ പരിപാടിയിടുന്നു. ടോറന്റോ നഗരത്തിലെ തെരുവുകള്‍ Quicksider ദക്ഷത പരിശോധിക്കും. ഉരുക്ക് ചേയ്സ് തീര്‍ത്ത ഇതീന് ഫൈബര്‍ ഗ്ലാസ് ബോഡി ആണ്. ഇതിന്റെ ശേഷി സധാരണ 16' step van നെകാള്‍ 10% കൂടുതലാണ്. 230 hp (172 kW) ശക്തിയുള്ള മോട്ടോര്‍ ഉപയോഗിക്കുന്ന ഇതിന്റെ ബാറ്ററി sodium nickel chloride അടിസ്ഥാനമായുള്ളതാണ്. 65 കിലോമീറ്റര്‍ … Continue reading Purolator ന്റെ വൈദ്യുത പെട്ടി വണ്ടി (Delivery Vehicle)
ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.
ഒന്നമതായി ഡീസലിന് പെട്രോളിനേക്കള്‍ കൂടുതല്‍ കാര്‍ബണ്‍ അളവ് ഉണ്ട്. ഒരു gallon ഡീസല്‍ കത്തിച്ചാല്‍ 22.2 pounds of CO2 പുറത്തുവരും, പെട്രോളില്‍ നിന്ന് 19.4 pounds. അതുകൊണ്ട് ഒരേ ശക്തിയുള്ള ഡീസല്‍ കാര്‍ പെട്രോള്‍ കാറിനേക്കാള്‍ മലിനീകരണം ഉണ്ടാക്കുന്നു. black carbon (BC) എന്നോ ചെറിയ soot പൊടിയെന്നോ വിളിക്കുന്ന വാതകം ഒരു ഹരിത ഗൃഹ വാതകമാണെന്ന് നമുക്ക് വളരെ കാലം മുമ്പേ അറിയാം. ഡീസല്‍ എന്‍ജിന്‍ ആണ് black carbon ന്റെ ഒരു വലിയ … Continue reading ആഗോളതാപനം നിങ്ങളുടെ ശ്രദ്ധയിലുണ്ടങ്കില്‍ ഡീസല്‍ കാര്‍ വാങ്ങാതിരിക്കുക.
സൈക്കിള്‍ യാത്രക്ക് ഒരു മന്ത്രി
ഹംഗറിയുടെ ഗതാഗത മന്ത്രാലയത്തിന് ഒരു ഡെപ്യൂട്ടി മന്ത്രി ഉണ്ട്. പേര് ആദം ബോദോര്‍ (Adam Bodor). ബോദോര്‍ ന്റെ ചുമതലയെന്താണെന്നറിയേണ്ടേ? അദ്ദേഹത്തിന്റെ ജോലി ആള്‍ക്കാരെ സൈക്കിള്‍ യാത്രക്ക് പ്രേരിപ്പിക്കുക എന്നതാണ്. NB: To get English version, remove ml from URL and refresh the browser.
കാറ്റ് നിറക്കാത്ത ടയറുകള്‍ വര്‍ഷം തോറും 813.2 കോടി ലിറ്റര്‍ ഇന്ധനം നഷ്ടമാക്കുന്നു
യൂറോപ്പിലെ കാറുകളില്‍ 93.5% എണ്ണവും പൂര്‍ണ്ണമായി കാറ്റ് നിറക്കാതെയാണ് ഓടിക്കുന്നതെന്ന് Bridgestone Europe നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. "ഇങ്ങനെ മൃദുലമാക്കിയ ടയറിന് rolling resistance കൂടുകയും കൂടുതല്‍ ഇന്ധനം കത്തിച്ചുകൊണ്ട് എന്‍ജിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടിയും വരുന്നു. ചതുരശ്ര ഇഞ്ചില്‍ 5 മുതല്‍ 7 പൗണ്ടായി മര്‍ദ്ദം കുറഞ്ഞാല്‍ മൈലേജ് ഗാലന് രണ്ടോ മൂന്നോ മൈല്‍ വീതം കുറയും എന്ന് U.S. Department of Transportation പറയുന്നു. ഇങ്ങനെ അധികം കത്തിക്കുന്ന ഇന്ധനം 813.2 കോടി ലിറ്റര്‍ … Continue reading കാറ്റ് നിറക്കാത്ത ടയറുകള്‍ വര്‍ഷം തോറും 813.2 കോടി ലിറ്റര്‍ ഇന്ധനം നഷ്ടമാക്കുന്നു
ടോറൊന്റോയിലെ(Toronto) ചെറു ഹരിത യാത്രക്ക് ഇക്കോകാബ്(EcoCab) അവസരം ഒരുക്കുന്നു
കാനഡയിലെ ടോറൊന്റോയില്‍ ഇക്കോകാബ്(EcoCab) എത്തിയിരിക്കുന്നു. 3 വീലുകളുള്ള ഈ വാഹനം പ്രധാനമായും മനുഷ്യശക്തിയിലാണ് പ്രവര്‍ത്തിക്കുനത്. ( അതായത് നമ്മുടെ സൈക്കിള്‍ റിക്ഷ പോലെ). എന്നല്‍ ഇലക്ട്രിക് മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരു ടൈപ്പും ഉണ്ട്. നഗര വീധികളില്‍ ഇതിന്റെ കൂടിയ സ്പീഡ് 12 kph ആണ്. ചെറു യാത്രകള്‍ക്ക് ഇത് വളരെ അനുയോജ്യം. ഇക്കോകാബ് വളരെ സുരക്ഷിതവുമാണ്. ശരാശരി വേഗത 6 kph ആയ വലത് വരികളും സൈക്കിള്‍ വരികളും ആണ് ഇത് യാത്ര ചെയ്യാനായി ഉപയോഗിക്കുന്നത് … Continue reading ടോറൊന്റോയിലെ(Toronto) ചെറു ഹരിത യാത്രക്ക് ഇക്കോകാബ്(EcoCab) അവസരം ഒരുക്കുന്നു
ഒരു transatlantic വിമാന യാത്രയില്‍ നിന്ന് 3-4 ടണ്‍ CO2
നിങ്ങള്‍ അമേരിക്കയില്‍ നിന്ന് യൂറോപ്പിലേക്കും പിന്നീട് യൂറോപ്പില്‍ നിന്ന് തിരിച്ച് അമേരിക്കയിലേക്കും നടത്തുന്ന വിമാന യത്രയില്‍ നിന്ന് 3-4 ടണ്‍ CO2 (ഒരാള്‍ക്ക്) പുറത്തുവിടും. ഇത് ഒരു ശരാശരി ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ഒരു വര്‍ഷം പുറത്തുവിടുന്ന CO2 ന് തുല്ല്യമാണ്. ഒരു സാധാരണ അമേരിക്കകാരന്‍ ഏകദേശം 20 ടണ്‍ CO2 പ്രതിവര്‍ഷം പുറത്തുവിടുന്നു. എന്നാല്‍ ഈ ഇന്‍ഡ്യക്കാരനോ ബംഗ്ലാദേശിയോ ആയിരിക്കും സമുദ്ര നിരപ്പ് ഉയരുന്നതു വഴി സ്വന്തം വീടുകള്‍ നഷ്ടപ്പെടുക. കാരണം സമുദ്ര നിരപ്പിനോടടുത്ത് ജനസാന്ദ്രത ഇവിടെ … Continue reading ഒരു transatlantic വിമാന യാത്രയില്‍ നിന്ന് 3-4 ടണ്‍ CO2