ജര്‍മ്മനിയില്‍ സൈക്കിള്‍ ഹൈവേ തുറന്നു

ഹരിത ഗതാഗതത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായി ജര്‍മ്മനിയില്‍ 100 കിലോമീറ്റര്‍ നീളമുള്ള സൈക്കിള്‍ ഹൈവേയുടെ ആദ്യത്തെ മൂന്ന് കിലോമീറ്റര്‍ തുറന്നു. ഈ ഹൈവേ Duisburg, Bochum, Hamm, നാല് സര്‍വ്വകലാശാലകള്‍ ഉള്‍പ്പടെ 10 പടിഞ്ഞാറന്‍ നഗരങ്ങളെ ബന്ധിപ്പിക്കും. Ruhr വ്യാവസായിക പ്രദേശത്തെ തീവണ്ടി പാതയോട് ചേര്‍ന്നാണ് ഈ ഹൈവേ.. പുതിയ പാത കാരണം 50,000 കാറുകളെ പ്രതിദിനം റോഡില്‍ നിന്ന് ഒഴുവാക്കാനാകും എന്ന് RVR പഠനം പറയുന്നു. — സ്രോതസ്സ് phys.org

സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

കാര്‍ യാത്ര ഉപേക്ഷിച്ച് സൈക്കിള്‍ യാത്രയോ കാല്‍നടയോ സ്വീകരിച്ചവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തുഷ്ടി മെച്ചപ്പെടുത്തി എന്ന് University of East Anglia യും Centre for Diet and Activity Research ഉം നടത്തിയ പഠനം കണ്ടെത്തി. British Household Panel Survey വഴി ബ്രിട്ടണിലെ 18,000 യാത്രക്കാരെയാണ് പഠനത്തിനായി പരിഗണിച്ചത്. വിലയില്ല എന്ന തോന്നല്‍, ഉറക്കമില്ലായ്മ, പ്രശ്നങ്ങളെ നേരിടാനുള്ള കഴിവ്, സന്തോഷമില്ലായ്മ തുടങ്ങിയ മാനസികാരോഗ്യ സൂചകങ്ങളെ അവര്‍ നിരീക്ഷിച്ചു. ജോലിക്ക് പോകാനായി കാറുപയോഗിക്കുന്നവരെ അപേക്ഷിച്ച് നടക്കുകയോ … Continue reading സൈക്കിള്‍ യാത്രയും കാല്‍നടയും സന്തോഷകരമായ ജീവിതത്തിന്റെ രഹസ്യമാണ്

ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല

ഈ വേനല്‍കാലത്ത് ഡല്‍ഹിയില്‍ വലിയ തോതിലുള്ള ഓസോണ്‍ മലിനീകരണമാണുണ്ടായത്. അത് ജനങ്ങളുടെ ആരോഗ്യത്തെ അപകടപ്പെടുത്തുന്നു. Centre for Science and Environment (CSE) നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. ഭൌമോപരിതലത്തില്‍ ഓസോണ്‍ നേരിട്ട് ആരും പുറത്തുതള്ളുന്നില്ല. വാഹനങ്ങളില്‍ നിന്ന് പുറത്തുവരുന്ന നൈട്രജന്റെ ഓക്സൈഡുകളും മറ്റ് volatile വാതകങ്ങളും സൂര്യപ്രകാശമേല്‍ക്കുമ്പോള്‍ ആണ് ഓസോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. ചൂടുകൂടിയ വായൂ ഈ പ്രവര്‍ത്തനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ഓസോണ്‍ [ഉയര്‍ന്ന അന്തരീക്ഷത്തില്‍ കുടയായി അള്‍ട്രാവയലറ്റില്‍ നിന്ന് നമ്മേ സംരക്ഷിക്കുമെങ്കിലും] മനുഷ്യന്റെ ആരോഗ്യത്തിന് വളരെ … Continue reading ആരും ഓസോണ്‍ മലിനീകരണത്തില്‍ നിന്ന് മുക്തരല്ല

സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു

Cycling Revolution എന്ന റിപ്പോര്‍ട്ട് പ്രകാരം 2010 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 4 കോടി അധികം സൈക്കിള്‍ യാത്രകള്‍ നടന്നു. 18% വളര്‍ച്ചയാണിത്. മൊത്തം 25.6 കോടിയാത്രകളാണ് കഴിഞ്ഞവര്‍ഷം നടന്നത്. റിപ്പോര്‍ട്ട് എഴുതിയ Sustrans ന്റെ അഭിപ്രായത്തില്‍ സൈക്കിള്‍ പുനരുദ്ധാരണം കാരണം ആരോഗ്യപരിരക്ഷയില്‍ £44.2 കോടി പൌണ്ടിന്റെ ഗുണമുണ്ടായിട്ടുണ്ട്. The Times ന്റെ കണക്ക് പ്രകാരം കഴിഞ്ഞവര്‍ഷം സൈക്കിള്‍ ഉപയോഗിച്ചവര്‍ അതിന് പകരം കാറുപയോഗിച്ചിരുന്നെങ്കില്‍ 760,363 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്വവമനമുണ്ടാക്കുകയും സമ്പദ്‌വ്യവസ്ഥക്ക് £4 … Continue reading സൈക്കിള്‍ യാത്രയുടെ വളര്‍ച്ച കാരണം ബ്രിട്ടണിന്റെ സമ്പദ്‌വ്യവസ്ഥ ഉഷാറാവുന്നു

കപ്പലുകളില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള കഴിവ് നീലത്തിമിംഗലങ്ങള്‍ക്കില്ല

തുറന്ന കടലില്‍ നേരെ വരുന്ന കപ്പലുകളില്‍ നിന്ന് നീല തിമിംഗലം ഒഴിഞ്ഞ് മാറാന്‍ ശ്രിക്കുന്നതിന്റെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നിന്ന് അവക്ക് ആ കഴിവ് കുറവാണെന്ന് കണ്ടെത്തി. Stanford University ആണ് ഈ പഠനം നടത്തിയത്. കൊല്ലാന്‍ വരുന്ന ചരക്ക് കപ്പല്‍ എന്നത് അവയുടെ പരിണാമ ചരിത്രത്തില്‍ ഉള്ളതല്ല. അതുകൊണ്ട് അവ ഈ ഭീഷണിയെ നേരിടാനുള്ള പ്രതികരണ സ്വഭാവം വളര്‍ത്തിയിട്ടുമില്ല. തിരക്കേറിയ കപ്പല്‍ ചാലുകളിലെ കപ്പലുകളുമായി കൂട്ടിയിടിക്കുന്നത് വലിയ തിമിംഗലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഏറ്റവും പ്രധാന കാര്യമാണ്.

കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു

വായൂ മലിനീകരണം മുമ്പ് കരുതിയിരുന്നതിനേക്കാള്‍ മൂന്ന് മടങ്ങ് പരക്കുന്നതായി Atmospheric Pollution Research ല്‍ വന്ന University of Toronto നടത്തിയ പഠനത്തില്‍ പറയുന്നു. പൊതു ജനാരോഗ്യത്തില്‍ infrastructure design ന്റെ ഫലത്തെക്കുറിച്ച് നമുക്കുള്ള ധാരണ തിരുത്തുന്നതാണ് ഇത്. വാഹനങ്ങളുടെ പുകക്കുഴലില്‍ നിന്ന് വരുന്ന വാതകങ്ങള്‍ റോഡിന്റെ 100 മുതല്‍ 250 മീറ്റര്‍ വരെ വായൂ മലിനീകരണമുണ്ടാക്കുന്നു എന്നായിരുന്നു മുമ്പ് നടത്തിയ പഠനങ്ങള്‍ പറഞ്ഞിരുന്നത്. ടോറന്റോക്ക് വടക്കുള്ള highway 400 ല്‍ 280 മീറ്റര്‍ അകലത്തില്‍ വായൂമാലിന്യങ്ങളുടെ … Continue reading കാറില്‍ നിന്നും ലോറിയില്‍ നിന്നുമുള്ള മലിനീകരണം മൂന്നിരട്ടി പരക്കുന്നു