മീനിന്റെ അളവ് കുറയുമ്പോഴും പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ ചവറായി വലിച്ചെറിയുന്നു

വ്യാവസായിക മല്‍സ്യബന്ധന കപ്പലുകള്‍ പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ കടലിലേക്ക് വലിച്ചെറിയുന്നു എന്ന് പുതിയ പഠനം കണ്ടെത്തി. University of Western Australia യിലേയും University of British Columbia ലേയും Sea Around Us – Indian Ocean ആണ് പഠനം നടത്തിയത്. കഴിഞ്ഞ ദശാബ്ദത്തില്‍ പിടിച്ച മീനുകളുടെ 10% മോശം മീന്‍പിടുത്ത രീതികളാലും ശരിയായ മാനേജ്മെന്റില്ലാത്തതിനാലും കടലിലേക്ക് വലിച്ചെറിയപ്പെട്ടു എന്ന് കണ്ടെത്തി. പ്രതിവര്‍ഷം 4,500 ഒളിമ്പിക് നീന്തല്‍കുളങ്ങള്‍ നിറക്കാനുള്ളത്ര മീനുകളാണിത്. — സ്രോതസ്സ് … Continue reading മീനിന്റെ അളവ് കുറയുമ്പോഴും പ്രതിവര്‍ഷം ഒരു കോടി ടണ്‍ മീന്‍ ചവറായി വലിച്ചെറിയുന്നു

അമേരിക്ക അവരുടെ ആഹാരത്തിന്റെ 40% വും നഷ്ടമാക്കുന്നു

അമേരിക്കയിലെ ആളുകള്‍ ഓരോ ചവക്കലിനും അത്രതന്നെ അളവില്‍ ആഹാരം നഷ്ടപ്പെടുത്തുന്നു എന്ന് പുതിയ പഠനം പറയുന്നു. Natural Resources Defense Council യുടെ അഭിപ്രായത്തില്‍ അമേരിക്കക്കാര്‍ 40% ആഹാരമാണ് നഷ്ടമാക്കുന്നത്. പ്രതിവര്‍ഷം $16,500 കോടി ഡോളര്‍ വരും ഇത്. അവരുടെ മൊത്തം ശുദ്ധ ജല ഉപഭോഗത്തിന്റെ നാലിലൊന്ന് വേണം നഷ്ടമാക്കുന്നത്ര ആഹാരം ഉത്പാദിപ്പിക്കാന്‍. അതുപോലെ മീഥേന്‍ ഉദ്‌വമനത്തിന്റെ 23% വും ഇതില്‍ നിന്നാണ് വരുന്നത്.

വാര്‍ത്തകള്‍

സൗരോര്‍ജ്ജത്താല്‍ L.A. Council തിളങ്ങുന്നു വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും സൗരോര്‍ജ്ജം ഉത്പാദിപ്പിച്ച് വില്‍ക്കാനുള്ള അനുവാദം നല്‍കുന്ന നിയമം City Council പാസാക്കി. ദീര്‍ഘകാലം ചര്‍ച്ചയിലായിരുന്ന feed-in tariff പരിപാടി Department of Water and Power ന് വേണ്ടി 10 മെഗാവാട്ട് ഉത്പാദിപ്പിക്കുമെന്നാണ് കരുതുന്നത്. ഇത് 10,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. $30 ലക്ഷം ഡോളര്‍ ചിലവാക്കുന്ന ഈ പദ്ധതി വൈദ്യതി വിതരണ കമ്പനികള്‍ക്ക് വീട്ടുകാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് വിലയിടാന്‍ സഹായിക്കും. തീരപ്രദേശ ശുദ്ധീകരണം കഴിഞ്ഞ 26 വര്‍ഷത്തെ … Continue reading വാര്‍ത്തകള്‍

ഭൗമ മര്‍ദ്ദം ബ്രിട്ടണിന് ഊര്‍ജ്ജം നല്‍കും

ഇംഗ്ലണ്ടിലെ Bath ല്‍ തുടക്ക കമ്പനിയായ 2OC പ്രകൃതി വാതക പൈപ്പ് ലൈനിലെ നഷ്ടപ്പെടുന്ന മര്‍ദ്ദത്തെ ഉപയോഗിച്ച് ഊര്‍ജ്ജം ഉത്പാദിപ്പിക്കാനുള്ള സൂത്രം കണ്ടെത്തി. Blue-NG എന്ന് വിളിക്കുന്ന ഈ പദ്ധതിയില്‍ UK National Grid ഉം ഒത്തു ചേരുന്നു. പൈപ്പ് ലൈനിലേക്ക് വാതകം കയറ്റുമ്പോള്‍ പുറത്തുവരുന്ന അതി ഭീമമായ മര്‍ദ്ദം ടര്‍ബൈന്‍ തിരിക്കാന്‍ ഉപയോഗിക്കുന്നു. 20- സെന്റിമീറ്റര്‍ വലിപ്പമുള്ള അവരുടെ turbo expanders എന്ന ഉപകരണത്തിന് മര്‍ദ്ദത്തില്‍ നിന്ന് ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ കഴിയും. കിഴക്കേ ലണ്ടനില്‍ ഇത്തരം … Continue reading ഭൗമ മര്‍ദ്ദം ബ്രിട്ടണിന് ഊര്‍ജ്ജം നല്‍കും

Sellafield ല്‍ നിന്നുള്ള ആണവമാലിന്യങ്ങള്‍ തരിശ്ഭൂമിയില്‍ തട്ടി

കേടായ ഒരു സ്കാനര്‍ കുഴപ്പമില്ല എന്ന സൂചന നല്‍കിയതിനാല്‍ Sellafield ആണവ പുനചംക്രമണ നിലയത്തില്‍ നിന്നുള്ള റേഡിയോആക്റ്റീവ് മാലിന്യങ്ങള്‍ അടങ്ങിയ 5 ബാഗുകള്‍ തരിശ്ഭൂമിയില്‍(landfill) കുഴിമൂടാനായി ഉപയോഗിച്ചു. Workington, Cumbria ക്ക് അടുത്തുള്ള Lillyhall തരിശുഭൂമിയില്‍ നിന്ന് നാല് ബാഗുകള്‍ കണ്ടെത്തി. അഞ്ചാമത്തേതിന് വേണ്ടി തിരച്ചില്‍ തുടരുന്നു. Sellafield ലെ നിരോധിത മേഖലയില്‍ നിന്നുള്ള മാലിന്യങ്ങളാണ് ആ ബാഗുകളിലുള്ളത്. Cumbria യിലെ Drigg ന് അടുത്തുള്ള Low Level Waste Repository യിലെ കോണ്‍ക്രീറ്റ് കുടീരങ്ങളിലില്‍ അടക്കാനുള്ളവയായിരുന്നു … Continue reading Sellafield ല്‍ നിന്നുള്ള ആണവമാലിന്യങ്ങള്‍ തരിശ്ഭൂമിയില്‍ തട്ടി

ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും

ഇന്‍ഡ്യ, ചൈന, ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ചില രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്‍പ്പനയില്‍ വലിയ വര്‍ദ്ധനവാണ് അടുത്ത 10 വര്‍ഷം ഉണ്ടാകുക. പുനചംക്രമണ പരിപാടികള്‍ നടപ്പാക്കിയില്ലെങ്കില്‍ ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള വിഷവസ്തുക്കള്‍ പരിസ്ഥിതിയേയും ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. UNEP പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. "Recycling - from E-Waste to Resources" എന്ന ഈ റിപ്പോര്‍ട്ട് 11 വികസ്വര രാജ്യങ്ങളിലില്‍ നിന്നുള്ള ഡാറ്റ ശേഖരിച്ചാണ് ഭാവിയിലെ മാലിന്യ ഉത്പാദനം കണക്കാക്കിയത്. പഴയ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് … Continue reading ഇന്‍ഡ്യയിലെ ഇ-മാലിന്യങ്ങള്‍ 2020 ആകുമ്പോഴേക്കും 500% വര്‍ദ്ധിക്കും