ലോകത്തെ മൂന്നിലൊന്ന് ഭൂഗര്‍ഭ ജലാശയങ്ങള്‍ ഭീഷണിയില്‍

2003 - 2013 കാലത്ത് ഭൂമിയിലെ 37 ഭൂഗര്‍ഭ ജലാശയങ്ങളെയാണ്(aquifers) ഒരു പ്രബന്ധത്തില്‍ ഗവേഷകര്‍ പരിശോധിച്ചത്. അതില്‍ 8 എണ്ണം ഏറ്റവും അധികം ഞെരുക്കം അനുഭവിക്കന്നതാണ്. 6 കോടിയാളുകള്‍ക്ക് കുടിവെള്ളം നല്‍കുന്ന Arabian Aquifer System ആണ് ഏറ്റവും അധികം സമ്മര്‍ദ്ദം അനുഭവിക്കുന്നത്. രണ്ടാമതായി സമ്മര്‍ദ്ദം അനുഭവിക്കുന്നത്വടക്ക് പടിഞ്ഞാറെ ഇന്‍ഡ്യയിലും പാകിസ്ഥാനിലുമായുള്ള Indus Basin aquifer ആണ്. വടക്കെ ആഫ്രിക്കയിലെ Murzuk-Djado Basin നാണ് മൂന്നാം സ്ഥാനം. കൃഷിക്കുള്ള കൂടുതലുപയോഗത്താല്‍ കാലിഫോര്‍ണിയയിലെ Central Valley അതിവേഗം ശോഷിക്കുന്നു. … Continue reading ലോകത്തെ മൂന്നിലൊന്ന് ഭൂഗര്‍ഭ ജലാശയങ്ങള്‍ ഭീഷണിയില്‍

നമ്മുടെ പൊതു ജല ഭാവി

സ്വകാര്യവല്‍ക്കരണത്തെ ചവുട്ടിപുറത്താക്കിക്കൊണ്ട് ജലം പൊതുമേഖലയിലേക്ക് കൊണ്ടുവരുന്ന ശ്രമം ഇന്ന് ലോകത്ത് 37 രാജ്യങ്ങളിലേക്ക് വളര്‍ന്നിരിക്കുകയാണ്. അതിന്റെ ഗുണം ഇപ്പോള്‍ 10 കോടിയാളുകള്‍ക്ക് കിട്ടുന്നു. നമ്മുടെ പൊതുജല ഭാവി എന്ന പ്രസ്ഥാനത്തില്‍ അംഗമായ ധാരാളം സംഘടനയില്‍ ഒന്നാണ് TNI. ധാരാളം നഗരങ്ങളും സമൂഹങ്ങളും ഇപ്പോള്‍ ജല വിതരണ സംവിധാനങ്ങളെ പൊതു നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. തെക്കന്‍ കൊറിയയില്‍ 12-17 April ല്‍ നടന്ന World Water Forum ത്തില്‍ വെച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്. 99 ലക്ഷം ജനങ്ങളുടെ … Continue reading നമ്മുടെ പൊതു ജല ഭാവി

പെന്‍സില്‍വാനിയയിലെ കുടിവെള്ളത്തില്‍ ശാസ്ത്രജ്ഞര്‍ രാസസ്തുക്കള്‍ കണ്ടെത്തി

ഖനന കമ്പനികള്‍ ഉപയോഗിക്കുന്ന തരം രാസവസ്തുക്കള്‍ Bradford County യിലെ മൂന്ന് വീട്ടിലെ കിണറുകളില്‍ കാണുന്നു എന്ന് Proceedings of the National Academy of Sciences ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. രാസവസ്തുക്കളുടെ അളവ് ആരോഗ്യ അപകടമുണ്ടാക്കുന്ന തോതില്ല എന്നും റിപ്പോര്‍ട്ടെഴുതിയ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. ഒരു വീട്ടിലെ വെള്ളത്തില്‍ കുഴിക്കാനുപയോഗിക്കുന്ന സാധാരണ രാസവസ്തുവായ 2-Butoxyethanol (2BE) കണ്ടെത്തി. മൃഗങ്ങളില്‍ മുഴകളുണ്ടാക്കുന്നതാണ് ഈ രാസവസ്തു. മനുഷ്യന്റെ കാര്യം അറിയില്ല. അവിടെ വെള്ളം പതയുന്നതായും പഠനത്തില്‍ പറയുന്നു. — … Continue reading പെന്‍സില്‍വാനിയയിലെ കുടിവെള്ളത്തില്‍ ശാസ്ത്രജ്ഞര്‍ രാസസ്തുക്കള്‍ കണ്ടെത്തി

ദൈനംദിന വസ്തുക്കളുടെ മൊത്തം ജല ഉപഭോഗം

നിങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറ്, പ്രത്യേകിച്ച് കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന ആളാണെങ്കില്‍, അവിടെ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ വീട്ടിലെ ജല ഉപഭോഗം നിര്‍ബന്ധിതമായി 25% കുറക്കാനുള്ള ഉത്തരവിറക്കിയ കാര്യം അറിയുന്ന ആളാവും. ഇതിനകം തന്നെ കുളി ലഘുവാക്കിയിട്ടുണ്ടാവും. പുല്‍ത്തകിടിക്ക് വെള്ളമടിക്കുന്നത് നിര്‍ത്തിയിട്ടുണ്ടാവും. ധാരാളം പാല് കുടിക്കുന്നത് പോലും നിര്‍ത്തിയിട്ടുണ്ടാവും. കാലിഫോര്‍ണിയയില്‍ ജീവിക്കുന്നവരല്ലെങ്കില്‍ കൂടി ഞങ്ങളും നമ്മുടെ ജീവിതരീതി എത്രമാത്രം ജലം ഉപയോഗിക്കുന്നു എന്ന് ശ്രദ്ധിക്കുന്നവരാണ്. കാലാവസ്ഥാ മാതൃകകളുടെ പ്രവചനമനുസരിച്ച് വരള്‍ച്ച കൂടിവരുകയും കൂടുതല്‍ സാധാരണ സംഭവമാകുകയും ചെയ്യും. നാം സാധാരണയായി … Continue reading ദൈനംദിന വസ്തുക്കളുടെ മൊത്തം ജല ഉപഭോഗം

നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല

മാര്‍ച്ച് 22 ലോക ജല ദിവസമാണ്. നാം ആഗോള ജല പ്രതിസന്ധി നേരിടുകയാണ്. ഒമ്പതില്‍ ഒരാള്‍ക്ക് വെള്ളമോ, കുടിവെള്ളമോ ഇല്ലാത്തവരാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. യുദ്ധം ഉള്‍പ്പടെയുള്ള എല്ലാ അക്രമത്താലും മരിക്കുന്നവരേക്കാള്‍ കൂടുതാണ് അവരുടെ എണ്ണം. ലോകം മൊത്തം ജലവിതരണ സംവിധാനങ്ങള്‍ അടിയന്തിര നിക്ഷേപം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും വലിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളും അവരുടെ സാമ്പത്തിക പിന്‍തുണക്കാരും പൊതു ജനങ്ങളുടെ വെള്ളത്തെ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് മാറ്റി ഈ പ്രശ്നത്തെ മുതലെടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന … Continue reading നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല

ജലത്തിന് മനുഷ്യാവകാശം Thessaloniki ലെ ജല കമ്പനി കൊണ്ടുവന്നു

Thessaloniki ജലവിതരണ കമ്പനിയായ EYATh അത് വേഗം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ദരിദ്ര ജനങ്ങളെ സഹായിക്കാനായി അവര്‍ ഒരു സാമൂഹ്യ നിരക്ക് നടപ്പാക്കി. നാല് മാസത്തില്‍ 30 ഘന മീറ്റര്‍ ജലം സൌജന്യമായി നല്‍കും. പ്രതിവര്‍ഷം 8000 EUR ല്‍ കുറവ് വരുമാനമുള്ളവര്‍ക്കാകും ഈ സൌകര്യം ലഭിക്കുക. കുട്ടികളുണ്ടെങ്കില്‍ 3.000 EUR കൂടുതലുള്ളവരേയും പരിഗണിക്കും. 31 മുതല്‍ 80 വരെ ഘന മീറ്റര്‍ ജലം 50% ഡിസ്കൌണ്ടിലാകും അവര്‍ക്ക് വിതരണം ചെയ്യുക. ഈ നയം ഗ്രീസിലെ തൊഴിലില്ലായ്മയും austerityയും സഹിക്കുന്ന … Continue reading ജലത്തിന് മനുഷ്യാവകാശം Thessaloniki ലെ ജല കമ്പനി കൊണ്ടുവന്നു