ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ

'എന്റെ പേര് ഇന്ദു, പക്ഷേ എന്റെ ആദ്യത്തെ ആധാർ കാർഡിൽ പേര് 'ഹിന്ദു' എന്നായി. അതുകൊണ്ട് ഞാൻ ഒരു പുതിയ കാർഡിന് അപേക്ഷിച്ചു, പക്ഷേ അവർ അതിൽ വീണ്ടും 'ഹിന്ദു' എന്നാവർത്തിച്ചു. അതിനാൽ അമദാഗൂർ സർക്കാർ പ്രൈമറി സ്‌കൂളിലെ 10 വയസ്സുള്ള അഞ്ചാം ക്ലാസ് ദളിത് പെൺകുട്ടി ജെ.ഇന്ദുവിനും മറ്റ് നാല് വിദ്യാർത്ഥികൾക്കും ഈ വർഷം സ്‌കോളർഷിപ്പ് ലഭിക്കില്ല. അവരുടെ ആധാർ കാർഡിൽ പേരുകൾ തെറ്റായി എഴുതിയിരിക്കുന്നു എന്ന ഒരൊറ്റ കാരണംകൊണ്ടുമാത്രം. മറ്റ് നാല് വിദ്യാർത്ഥികളിൽ മൂന്ന് … Continue reading ഒരു പേരിലെന്തിരിക്കുന്നു? ആധാറിന്റെ യാതനകൾ →

തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല

ഫസ്റ്റ് ഡിഗ്രി ആക്രമണവും സായുധ ക്രിമിനൽ പ്രവർത്തി കുറ്റവും ചാർത്തപ്പെട്ട 85-വയസുള്ള വെള്ളക്കാരനായ വീട്ടുടമസ്ഥൻ കുറ്റക്കാരനല്ല എന്ന് വിധിച്ചു. വീട് തെറ്റി വാതിൽമണി അടിച്ചതിന് കറുത്ത കൗമാരക്കാരനെ വെടിവെച്ചതിനാണ് ആ കുറ്റങ്ങൾ അയാളിൽ ചാർത്തിയത്. Ralph Yarl. Ralph എന്ന 16 വയസുകാരനെ വെടിവെച്ചതിന് ശേഷമാണ് Kansas City വീട്ടുടമസ്ഥൻ ദേശീയ ശ്രദ്ധയിലെത്തിയത്. ഏപ്രിൽ 13 ന് തന്റെ ഇളയ സഹോദരങ്ങളെ വിളിക്കാൻ വേണ്ടി എത്തിയതാണ് അയാൾ. എന്നാൽ വീടിന്റെ വിലാസം മാറി. 1100 NE 115th … Continue reading തെറ്റായി വാതിൽമണി അടിച്ചതിന് കറുത്ത കുട്ടിയെ വെടിവെച്ച വെള്ളക്കാരൻ കുറ്റക്കാരനല്ല →

ജനങ്ങളുടെ നാമധേയത്തിൽ

സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി. "ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം … Continue reading ജനങ്ങളുടെ നാമധേയത്തിൽ →

അമേരിക്കയിലെ ആൾക്കൂട്ടകൊലകൾ

https://withoutsanctuary.org/movies/WithoutSanctuaryCopyrighted.mp4 — സ്രോതസ്സ് withoutsanctuary.org | James Allen

വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു

45-വയസായ ഒരു ദളിത് പുരുഷനെ ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിൽ സവർണരായ ആളുകൾ തല്ലിക്കൊന്നു. ജാതി നിയമ പ്രകാരം വേറെ ഇരുന്ന് കഴിക്കുന്നതിന് പകരം എല്ലാവരുടേയും ഒപ്പമിരുന്ന് വിവാഹസദ്യ കഴിച്ചതിന് ശേഷമാണിത്. ലോഹാഘട്ട് ആശുപത്രിയിലേക്ക് മാറ്റുന്നതിന് മുമ്പ് ഇയാളെ മണിക്കൂറുകളോളം ശാരീരികമായി പീഡിപ്പിച്ചു എന്ന് ഇരയുടെ കുടുംബം ആരോപിക്കുന്നു. പിന്നീട് അവിടെ നിന്ന് ഹൽദ്വാനിയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് അയാൾ മരിച്ചു. ചമ്പാവത് പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തു. ഒപ്പം SC/ST (Prevention of … Continue reading വിവാഹത്തിൽ സവർണരായ ആളുകളുടെ കൂടിരുന്ന് ആഹാരം കഴിച്ചതിന് ദളിതനെ കൊന്നു →

BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത്

2020 ല്‍ George Floyd നെ പോലീസ് കൊന്നതിന് ശേഷമുണ്ടായ റാഡിക്കല്‍ നീതി പ്രതിഷേധങ്ങളില്‍ FBI കടന്ന് കയറി നേരിട്ട് പ്രവര്‍ത്തിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. കൊളറാഡോയിലെ ഡെന്‍വറിലെ സാമൂഹ്യ പ്രവര്‍ത്തക സംഘങ്ങളില്‍ ചാരപ്പണി നടത്താനായി ഒരു informant ന് കുറഞ്ഞത് $20,000 ഡോളറെങ്കിലും FBI പണം കൊടുത്ത് എങ്ങനെയാണ് എന്ന് ഇന്ന് തുടങ്ങിയ പുതിയ പോഡ്കാസ്റ്റ് Alphabet Boys രേഖപ്പെടുത്തുന്നു. തോക്കുകള്‍ വാങ്ങി അക്രമം നടത്താന്‍ ആ informant സാമൂഹ്യപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ചു. — സ്രോതസ്സ് democracynow.org | … Continue reading BLM പ്രതിഷേധക്കാരില്‍ എങ്ങനെയാണ് FBI കടന്ന്കയറിയത് →