സിംഗപ്പൂരിലെ ഏറ്റവും മോശം സൈബര്‍ ആക്രമണത്തില്‍ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു. അവരില്‍ 1.6 ലക്ഷം പേരുടെ outpatient prescriptions ഉം മോഷ്ടിക്കപ്പെട്ടു. അതില്‍ പ്രധാനമന്ത്രി Lee Hsien Loongയും കുറച്ച് മന്ത്രിമാരുടേയും വിവരങ്ങള്‍ ഉള്‍പ്പെടുന്നു. നാല് ആശുപത്രികളും, 5 ദേശീയ speciality കേന്ദ്രങ്ങളും, 8 polyclinics ഉം നടത്തുന്ന സിംഗപ്പൂരിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കൂട്ടമായ SingHealth ന്റെ കമ്പ്യൂട്ടറുകളിലാണ് ഹാക്കര്‍മാര്‍ ആക്രമണം നടത്തിയത്. — സ്രോതസ്സ് straitstimes.com Jul 21, … Continue reading സിംഗപ്പൂരിന്റെ പ്രധാനമന്ത്രി ലീ ഉള്‍പ്പടെ SingHealth ലെ 15 ലക്ഷം രോഗികളുടെ വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ന്നു
ടാഗ്: ഡിജിറ്റല്‍
ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല
14.7 കോടി അമേരിക്കക്കാരുടെ ഡാറ്റ തുറന്ന് കൊടുത്ത് അവരുടെ വ്യക്തിത്വ മോഷണത്തിന് സാദ്ധ്യാക്കിക്കൊടുത്ത Equifax നെ ഇതുവരെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവന്നിട്ടില്ല. ജൂലൈ 29, 2017 ന് ആണ് Equifax ന്റെ സുരക്ഷാ വിഭാഗം തിരിച്ചറിയുകയും ഉപഭോക്താക്കള്‍ക്ക് അവരുടെ ക്രഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്ന അവരുടെ വെബ് സൈറ്റിന്റെ ഒരു ഭാഗത്ത് നടന്ന സംശയാസ്പദമായ പ്രവര്‍ത്തനത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തത്. എന്നാല്‍ Equifax ആ വിവരം സെപ്റ്റംബര്‍ 7 വരെ പുറത്തുവിട്ടില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ … Continue reading ഡാറ്റ ചോര്‍ച്ച കണ്ടെത്തിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും Equifax ഇതുവരെ അതിന്റെ വില കൊടുത്തില്ല
ഡാറ്റാ സംരക്ഷണ കമ്മറ്റി: സര്‍ക്കാര്‍ നിരന്തരം വിവരാവകാശ അപേക്ഷ തള്ളിക്കളയുന്നു
ഇന്‍ഡ്യയുടെ ഡാറ്റ സംരക്ഷണ നിയമം രൂപീകരിക്കാനുള്ള ശ്രീകൃഷ്ണ കമ്മറ്റിയുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കാനായി കൊടുത്ത ഒരു കൂട്ടം വിവരാവകാശ ചോദ്യങ്ങള്‍ നിരന്തരമായി നിരസിക്കുന്നു. ഡിസംബര്‍ 2017 മുതല്‍ ജൂണ്‍ 2018 വരെയുള്ള 5 വ്യത്യസ്ഥ വിവരാവകാശ ചോദ്യങ്ങള്‍ക്ക് വളരെ കുറവ് വിവരങ്ങളേ 31 ജൂലൈ 2017 ല്‍ രൂപീകൃതമായ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മറ്റിയില്‍ നിന്ന് ശേഖരിക്കാനായുള്ളു. അതിന്റെ സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കൂടാതെ, 10 അംഗ കമ്മറ്റിയുടെ അംഗത്വത്തെക്കുറിച്ചും അതിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. — സ്രോതസ്സ് thequint.com
സിംഗപ്പൂരിലെ ആരോഗ്യ ഡാറ്റാബേസ് ചോര്‍ന്നു, 15 ലക്ഷം പേരുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടു
ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്ഥാവന പ്രകാരം 1 മെയ് 2015 മുതല്‍ ഈ വര്‍ഷം 4 ജൂലൈ വരെ SingHealth ആശുപത്രിയും പോളിക്ലിനിക്കുകളം സന്ദര്‍ശിച്ച രോഗികളുടെ ആരോഗ്യ രേഖകള്‍ വായിക്കപ്പെടുകയും പകര്‍പ്പെടുക്കപ്പെടുകയും ചെയ്തു. പേര്, NRIC (ദേശീയ തിരിച്ചറിയല്‍) നമ്പര്‍, വംശം, ജനന തീയതി തുടങ്ങിയ വിവരങ്ങള്‍ പകര്‍പ്പെടുത്തിട്ടുണ്ടാവും. ഈ രോഗികളിലെ 1.6 ലക്ഷം പേരുടെ outpatient വിതരണം ചെയ്ത മരുന്നുകളുടെ വിവരങ്ങളും പകര്‍പ്പെടുത്തിട്ടുണ്ട്. — സ്രോതസ്സ് itwire.com
ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും
കൂടുതലായി ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കൌമാരക്കാര്‍ക്ക് അത് ഉപയോഗിക്കാത്ത കുട്ടികളേക്കാള്‍ ഇരട്ടി attention-deficit/hyperactivity disorder (ADHD) ന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു എന്ന് പുതിയ പഠനം. 2,600 കൌമാരക്കാരെ രണ്ട് വര്‍ഷം പഠിച്ചതില്‍ നിന്നാണ് ഗവേഷകര്‍ ഈ കാര്യം മനസിലാക്കിയത്. പഠനത്തിന്റെ റിപ്പോര്‍ട്ട് Journal of the American Medical Association ല്‍ വന്നു. സാമൂഹ്യമാധ്യമങ്ങള്‍, streaming video, text messaging, സംഗീത ഡൌണ്‍ലോഡ്, ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍, തുടങ്ങിയ പുതു തലമുറയില്‍ പെട്ട സര്‍വ്വവ്യാപിയായ, ഡിജിറ്റല്‍ വ്യതിചലിപ്പിക്കലിന്റെ … Continue reading ഡിജിറ്റല്‍ മാധ്യമങ്ങള്‍ കുട്ടികളില്‍ സ്വഭാവ പ്രശ്നങ്ങളുണ്ടാക്കും
പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു
പൂര്‍ണ്ണമായ Cashlessness ലേക്ക് നീങ്ങാന്‍ വേണ്ടിയുള്ള രാജ്യത്തിന്റെ നീക്കത്തെ നിര്‍ത്തിവെക്കാന്‍ സ്വീഡനിലെ ഒരു പ്രധാന കമ്മറ്റി തീരുമാനിച്ചു. cash ഉം കൈകാര്യം ചെയ്യണമെന്ന് രാജ്യത്തെ വലിയ ബാങ്കുകളോട് അവര്‍ പറഞ്ഞു. ലോകത്തെ ഏറ്റവും cash കുറഞ്ഞ രാജ്യമായ സ്വീഡന്റെ അതിവേഗത്തിലെ മാറ്റത്തിന്റെ തടയിടുകയാണ് ഇത്. മൊബൈല്‍ ഫോണും ബാങ്ക് കാര്‍ഡും ഉപയോഗിക്കുന്നതില്‍ ചിലയാളുകള്‍ക്ക് വളരേറെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്ന കാരണത്താലാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. അതുപോലെ, ഡിജിറ്റല്‍ പെയ്മെന്റ് സംവിധനം പെട്ടെന്ന് തകര്‍ന്നാല്‍ എന്ത് ചെയ്യുമെന്ന ഭീതിയും ഉണ്ട്. … Continue reading പൂര്‍ണ്ണമായും Cashlessness ലേക്കുള്ള നീക്കം സ്വീഡന്‍ നിര്‍ത്തിവെക്കുന്നു