ഓരോ സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ കാലാവസ്ഥാ കാരണത്താല്‍ ജനം അഭയാര്‍ത്ഥികളാവുന്നു

ചരിത്ര സംഭവമായി മാറിയ ചെന്നൈയിലെ പ്രളയത്തോടുകൂടി ലോകം മൊത്തമുള്ള പുതിയ സ്ഥിതിവിവരക്കണക്ക് ലഭ്യമായി. കാലാവസ്ഥാ കാരണത്താല്‍ ലോകം മൊത്തം സെക്കന്റിലും ഒരാള്‍ വീതം എന്ന തോതില്‍ ജനം അഭയാര്‍ത്ഥികളാവുന്നു. ഐക്യരാഷ്ട്ര സഭയുടെ അഭയാര്‍ത്ഥി വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 2008 ന് ശേഷം കൊടുംകാറ്റ്, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥയുമായി ബന്ധമുള്ള സംഭവങ്ങളാല്‍ പ്രതിവര്‍ഷം 2.25 കോടിയാളുകള്‍ അഭയാര്‍ത്ഥികളാവുന്നു. അതായത് കഴിഞ്ഞ 8 വര്‍ഷത്തില്‍ സെക്കന്റില്‍ ഒരാള്‍ വീതം.

ലോക ചരിത്രത്തിലെ 5ആം സ്ഥാനത്തായിരുന്നു ഇന്‍ഡ്യയിലെ താപ തരംഗം

ഇന്‍ഡ്യയിലുണ്ടായ താപ തരംഗത്തില്‍ 2,300 ല്‍ അധികം ആളുകള്‍ മരിച്ചു. ലോക ചരിത്രത്തിലെ ഏറ്റവും അപകടകരമായ താപ തരംഗത്തില്‍ 5ആം സ്ഥാനത്ത് എത്തുന്നതാണ് ഇത്. താപനില 45.4 ഡിഗ്രി വരെ എത്തി. ദരിദ്രരെയാണ് ഈ ദുരന്തം എറ്റവും മോശമായി ബാധിച്ചത്. വീടില്ലാത്തവര്‍ക്ക് "വീടിനകത്ത് മാത്രം ഇരിക്കുക" എന്ന ഔദ്യോഗിക വിജ്ഞാപനം അനുസരിക്കാനാവില്ലല്ലോ. ശുദ്ധ ജലം അവര്‍ക്ക് കിട്ടാനുമുള്ള സാദ്ധ്യതയും വിരളം. വികസിത രാജ്യങ്ങളേക്കേക്കാള്‍ ദരിദ്ര രാജ്യങ്ങളാവും കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ കൂടുതല്‍ അനുഭവിക്കുക. — സ്രോതസ്സ് thinkprogress.org

സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

സാന്‍ഡി കൊടുംകാറ്റില്‍ 60 ലക്ഷത്തിലധികം ആളുകള്‍ക്കാ​ണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ടപ്പെട്ടത്. എന്നാല്‍ കുറച്ച് വീടുകള്‍ക്ക് മുകളില്‍ കൊടുംകാറ്റിന് ശേഷവും സോളാര്‍ പാനലുകള്‍ കുഴപ്പമൊന്നുമില്ലാതെ കാണപ്പെട്ടു. ഭാഗ്യം, കുറ്റാകൂരിരിട്ടില്‍ ശുദ്ധ വൈദ്യുതി കിട്ടിയല്ലോ എന്ന് സമാധാനിക്കാന്‍ വരട്ടെ. ആ പാനലുകളൊന്നും പ്രവര്‍ക്കുന്നുണ്ടായിരുന്നില്ല. Solar Energy Industries Association ന്റെ അഭിപ്രായത്തില്‍ മിക്ക വീടുകളിലെ സോളാര്‍പാനലുകളും ഗ്രിഡ്ഡുമായി ബന്ധിക്കപ്പെട്ടവയായിരുന്നു. ഗ്രിഡ്ഡ് തകരാറിലായാല്‍ അവയും പ്രവര്‍ത്തിക്കില്ല. സൂര്യപ്രകാശമുള്ളപ്പോള്‍ അവ വൈദ്യുതി നല്‍കും, പക്ഷേ രാത്രി ആയാല്‍ ഒന്നും കിട്ടില്ല എന്ന് കാലിഫോര്‍ണിയിലെ … Continue reading സോളാര്‍ പാനലുകള്‍ പവര്‍ക്കട്ടില്‍ ഒരു രക്ഷകനല്ല

വാര്‍ത്തകള്‍

ഇകോഫ്ലേഷന്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന കാലാവസ്ഥാമാറ്റത്തിന്റെ ഫലങ്ങളിലൊന്ന് കടുത്ത വരള്‍ച്ച മുതല്‍ കൊടും വെള്ളപ്പൊക്കം വരെയുള്ള തീവൃകാലാവസ്ഥയാണ്. ജൂലൈ മുതല്‍ തായ്‌ലാന്റ് വലിയ വെള്ളപ്പൊക്കത്തെ നേരിടുകയാണ്. നൂറുകണക്കിന് ആളുകള്‍ മരിച്ചു ശതകോടികളുടെ നഷ്ടമുണ്ടായി. BusinessWeek ന്റെ കണക്ക് പ്രകാരം Apple, Toyota മുതലായ കമ്പനികള്‍ക്ക് വേണ്ടി ഘടകങ്ങള്‍ നിര്‍മ്മിക്കുന്നതുള്‍പ്പടെ 9,850 ഫാക്റ്ററികളാണ് വെള്ളത്തിനടിയിലായത്. വെള്ളപ്പൊക്കം കാരണം Western Digital, Hitachi, Seagate, Toshiba തുടങ്ങിയവരെല്ലാം നേരിട്ട് ഉത്പാദന പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. കൊറിയന്‍ കമ്പനിയായ Samsung പോലും കഷ്ടത്തിലാണ്. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസ് രേഖപ്പെടുത്തി അമേരിക്കന്‍ ചരിത്രത്തിലെ റിക്കോട് ചൂട് ടെക്സാസില്‍ രേഖപ്പെടുത്തി എന്ന് national weather service റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ ശരാശരി ചൂട് 86.8 degrees ആയിരുന്നു. 1934 ല്‍ Oklahoma ല്‍ രേഖപ്പെടുത്തിയ റിക്കോര്‍ഡായ 85.2 നെ അങ്ങനെ ടെക്സാസ് ഭേദിച്ചു. Oklahoma യും തങ്ങളുടെ പണ്ടത്തെ റിക്കോര്‍ഡ് ഭേദിച്ച് അതേ കാലയളവില്‍ 86.5 degrees രേഖപ്പെടുത്തി. ജൂലൈയില്‍ ടെക്സാസില്‍ അനുഭവിച്ച് എറ്റവും കൂടിയ താപനില … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

Tacomaയിലെ അദ്ധ്യാപകരുടെ സമരം ആറാം ദിവസവും വാഷിങ്ടണിലെ Tacoma യില്‍ അദ്ധ്യാപകര്‍ സമരത്തിലാണ്. ആറാം ദിവസവും സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നു. സ്കൂളില്‍ തിരികെ പ്രവേശിച്ച് ജോലി ചെയ്യാന്‍ കോടതി ഉത്തരവുണ്ടായിട്ടും അദ്ധ്യാപകര്‍ സമരം തുടരുന്നു. വേതനം, ക്ലാസിന്റെ വലിപ്പം, സ്ഥലംമാറ്റം എന്നീ കാരണങ്ങളാലാണ് അവര്‍ സമരം ചെയ്യുന്നത്. വാള്‍ സ്റ്റ്രീറ്റിലെ കുത്തിയിരിപ്പ് സമരം. ആറുപേരെ അറസ്റ്റ് ചെയ്തു ന്യൂയോര്‍ക്ക് നഗരത്തിലെ നൂറുകണക്കിന് പ്രതിഷേധക്കാര്‍ നാലാം ദിവസവും Financial District ല്‍ ക്യാമ്പ് ചെയ്ത് "Occupy Wall Street" … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ടൊര്‍നാഡോയും ചൂടുകാറ്റും $3500 കോടി ഡോളര്‍ നാശം അമേരിക്കയില്‍ ഉണ്ടാക്കും അതി ഭയങ്കര കാലാവസ്ഥക്ക് കരുതിയിരിക്കാന്‍ അമേരിക്കന്‍ ജനങ്ങളോട് National Oceanic and Atmospheric Administration (NOAA) മുന്നറീപ്പ് നല്‍കി. ഈ വര്‍ഷം 9 വ്യത്യസ്ഥ കാലാവസ്ഥാ ദുരന്തങ്ങളാണ് ഉണ്ടായത്. അത് $100 കോടി ഡോളറിന്റെ നാശമുണ്ടാക്കി. Missouri, Souris നദികളിലെയും upper Midwest ലേയും വെള്ളപ്പൊക്കമാണ് അടുത്ത് കഴിഞ്ഞത്. ഇത്തരം ദുരന്തങ്ങളുടെ എണ്ണവും നാശവും ഇനി വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. കഴിഞ്ഞ 20 വര്‍ഷങ്ങളില്‍ അമേരിക്കയില്‍ പ്രകൃതി … Continue reading വാര്‍ത്തകള്‍