എന്തേ ഇത്രയേറെ കടം?

എന്തേ ഇത്ര അധികം കടം? സാമ്പത്തിക തകര്‍ച്ചക്ക് 10 വര്‍ഷം മുമ്പ്, ബ്രിട്ടണിലെ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മൊത്തം £48,000 കോടി പൌണ്ട് കടമായിരുന്നു ഉണ്ടായിരുന്നത്. അതിന് ശേഷം, നമ്മുടെ കടം ഇരട്ടിയിലധികം വര്‍ദ്ധിച്ചു. എന്നാല്‍ ആരില്‍ നിന്നാണ് നമ്മള്‍ ഇത്ര അധികം പണം കടം വാങ്ങുന്നത്? അമ്മുമ്മമാരുടെ ഒരു സൈന്യം ജീവിതകാലം മുഴുവന്‍ അവരുടെ പണം മോശം കാലത്തേക്ക് വേണ്ടി സൂക്ഷിച്ച് വെക്കുന്നതില്‍ നിന്നാണോ? അല്ല. നിങ്ങള്‍ ബാങ്കില്‍ പോയി വലിയ ഒരു അളവ് പണം കടം … Continue reading എന്തേ ഇത്രയേറെ കടം?

ബാങ്കിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍

ബാങ്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു, പണം എവിടെ നിന്ന് വരുന്നു എന്നതിനെക്കുറിച്ച് ധാരാളം ആശയക്കുഴപ്പങ്ങളുണ്ട്. സമൂഹത്തിലെ വളരെ കുറച്ച് ആളുകളേ അത് മനസിലാക്കുന്നുള്ളു. സാമ്പത്തികശാസ്ത്ര ബിരുദധാരികള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട അറിവുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ലോകത്തില്‍ ദശാബ്ദങ്ങളായി ഉപയോഗിക്കാത്ത ബാങ്കിങ് മോഡലാണ് മിക്ക സര്‍വ്വകലാശാലകളും ഇപ്പോഴും പഠിപ്പിക്കുന്നത്. മിക്ക നയനിര്‍മ്മാതാക്കളും സാമ്പത്തികശാസ്ത്രജ്ഞരും ഈ പഴയ മാതൃക ആണ് ഉപയോഗിക്കുന്നത് എന്നത് ദുഖിപ്പിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വീഡിയോ കോഴ്സില്‍ ബാങ്ക് ശരിക്കും എങ്ങനെ പ്രവര്‍ത്തിക്കുന്നു, പണം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് … Continue reading ബാങ്കിങ്ങിനെക്കുറിച്ചുള്ള തെറ്റിധാരണകള്‍

എന്താണ് പണം

നാമെല്ലാം പണം ഉപയോഗിക്കുന്നുണ്ട്. സാധനങ്ങള്‍ വാങ്ങാന്‍ നമുക്കത് വേണം. കഷ്ടപ്പെട്ടാണ് നാം അത് നേടുന്നത്. വിരമിക്കുമ്പോഴോ മഴ ദിവസത്തിലോ ഉപയോഗിക്കാനായി നാം അത് സൂക്ഷിച്ച് വെക്കുന്നു. നമ്മളെല്ലാം പണത്തെ ആശ്രയിക്കുന്നു - എന്നിട്ടും നമുക്ക് അതിനെ അറിയാത്തതെന്തുകൊണ്ടാണ്? എങ്ങനെയാണ് പണം പ്രവര്‍ത്തിക്കുന്നത്? എന്തുകൊണ്ടാണ് അത് വളരേധികമുണ്ടാകുന്നത്, നല്ല കാലം ഒരിക്കലും അവസാനിക്കില്ല എന്ന് നമ്മേ അത് എന്തുകൊണ്ടാണ് വിശ്വസിപ്പിക്കുന്നത് ഈ പണമെല്ലാം എവിടെ നിന്നാണ് വരുന്നത്? എന്തുകൊണ്ടാണ് പെട്ടെന്ന് ആവശ്യത്തിനുള്ള പണം ഇല്ലാതാകുന്നത്? എന്തുകൊണ്ടാണ് ചിലവിനുള്ള പണം … Continue reading എന്താണ് പണം

ക്യാനഡയിലെ ഫോസില്‍ ഇന്ധന സബ്സിഡി കാര്‍ബണ്‍ വിലയെ കുറച്ച് കാണുന്നു

ശതകോടിക്കണക്കിന് നികുതിദായകരുടെ പണം എണ്ണ പ്രകൃതി വാതക കമ്പനികള്‍ക്ക് സബ്സിഡിയായി നല്‍കുന്നത് വഴി കാര്‍ബണിന് ക്യാനഡ ഏര്‍പ്പെടുത്തിയ വില എത്രമാത്രം ചെറുതാക്കുന്നു എന്നതിന്റെ ഒരു റിപ്പോര്‍ട്ട് ക്യാനഡയിലെ നാല് പ്രധാനപ്പെട്ട പരിസ്ഥിതി സംഘങ്ങള്‍ പുറത്തുവിട്ടു. പ്രതിവര്‍ഷം $330 കോടി ഡോളറാണ് ക്യാനഡ ഫോസില്‍ ഇന്ധന കമ്പനികള്‍ക്ക് കൊടുക്കുന്നത്. ഈ തുക എന്നത് ഒരു ടണ്‍ CO2 മലിനീകരണത്തിന് $19 ഡോളര്‍ എന്ന തോതില്‍ കാര്‍ബണ്‍ വില നല്‍കുന്നതിന് തുല്യമാണ്. 2018 ല്‍ പ്രധാനമന്ത്രി Justin Trudeau കൊണ്ടുവരാന്‍ … Continue reading ക്യാനഡയിലെ ഫോസില്‍ ഇന്ധന സബ്സിഡി കാര്‍ബണ്‍ വിലയെ കുറച്ച് കാണുന്നു

‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു

ശരിയായ കാര്യം ശരിയായ സമയത്ത് ചെയ്ത് ഫലങ്ങള്‍ കൊയ്യുക എന്ന കാര്യം സത്യമായത് Bharti Airtel ന്റെ കാര്യത്തിലാണ്. അവര്‍ ആദ്യത്തെ payments bank (Airtel Payments Bank Ltd) രാജസ്ഥാനില്‍ തുടങ്ങി. തുടക്കമെന്ന നിലയില്‍ രാജസ്ഥാനിലെ 10,000 Airtel കടകളില്‍ ഉപഭോക്താക്കള്‍ക്ക് 7.25% പലിശ നിരക്കുള്ള savings account തുറക്കാം. കഴിഞ്ഞ വര്‍ഷം Airtel Payments Bank ഉള്‍പ്പടെ 11 കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ റിസര്‍വ്വ് ബാങ്ക് ലൈസന്‍സ് കൊടുത്തു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ പരിപാടി … Continue reading ‘ശരിയായ സമയത്ത്’ Airtel പണഇടപാട് ബാങ്ക് തുറന്നു

കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍ബിഐ ഗവര്‍ണറും മാത്രമറിഞ്ഞ അതീവരഹസ്യമായ തീരുമാനമായിരുന്നു 500, 1000 രൂപ നോട്ടുകളുടെ നിരോധനം എന്നാണല്ലോ സര്‍ക്കാര്‍ ഭാഷ്യം. എന്നാല്‍ ഡീമോണിറ്റൈസേഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം വായിക്കുന്ന ഒരാള്‍ ഞെട്ടിപ്പോകും. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി പരസ്യമായി ആ രാജ്യത്തെ ജനങ്ങളോട് കള്ളം പറഞ്ഞിരിക്കുകയാണെന്ന് മനസിലാവും. ആര്‍ബിഐയുടെ കേന്ദ്ര ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നാണ് വിജ്ഞാപനം വ്യക്തമാക്കുന്നത്. 'അതുകൊണ്ട്, നിലവിലെ സീരിയസിലുള്ള അഞ്ഞൂറ്, ആയിരം രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകള്‍ നിയമപരമായി … Continue reading കറന്‍സി നിരോധനം രഹസ്യതീരുമാനമല്ല, കോര്‍പ്പറേറ്റ് ലോകം മുന്‍കൂട്ടി അറിഞ്ഞിരുന്നു

ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

സമ്പദ്‌വ്യവസ്ഥയുടെ ജീവനാഡിയാണ് ബാങ്കുകള്‍. അവ നമ്മുടെ ആവശ്യകതക്ക് അനുസരിച്ച് കൃത്യമായ അളവില്‍ കൃത്യമായ സമയത്ത് പണത്തെ കൃത്യമായ സ്ഥലത്ത് എത്തിക്കുന്നു. അതിന് എന്തെങ്കിലും തടസമുണ്ടാകുകയാണെങ്കില്‍ വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമാകുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ജോലി ചെയ്തതിന്റെ കൂലിയായി കിട്ടിയ പണം നിങ്ങള്‍ ചിലവാക്കുന്നു. അതില്‍ ബാക്കി എന്തെങ്കിലും വരുന്നുണ്ടെങ്കില്‍ നിങ്ങള്‍ അത് ബാങ്കില്‍ നിക്ഷേപിക്കും. അങ്ങനെ അനേകമാളുകള്‍ നിക്ഷേപം നടത്തുമ്പോള്‍ ബാങ്കുകള്‍ക്ക് ധാരാളം നിക്ഷേപമുണ്ടാകുകയും അത് പണത്തിന്റെ ആവശ്യമുള്ളവര്‍ക്ക് അവര്‍ വായ്പയായി കൊടുക്കുകയും ചെയ്യുന്നു എന്നാണ് നമ്മുടെ ധാരണ. … Continue reading ബാങ്കിനെക്കുറിച്ചുള്ള ഏറ്റവും വലിയ തട്ടിപ്പ്

ഡിജിറ്റല്‍ പണം അപകടകരം

500, 1000 നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പൊതുജനത്തിന് മേല്‍ വലിയ ഒരു ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ആഘാതത്തിന്റെ ഒരു ലക്ഷ്യം ജനങ്ങളെ കൊണ്ട് cashless economy യിലേക്ക് മാറാന്‍ പ്രേരിക്കുക എന്നാണെന്നും പറയുന്നു. സോഷ്യല്‍ മീഡിയ മുഴുവന്‍, "വാട്ട്സ് ആപ്പെടുത്ത് ഫേസ്‌ബുക്കില്‍ കുത്തിയിട്ട്, യൂസർ ഐഡി വാങ്ങി എസ്.എ.എസ് അയച്ച് ..." എന്ന് തുടങ്ങി ജനങ്ങളെ ഡിജിറ്റല്‍ പണം കൈകാര്യം ചെയ്യാന്‍ തയ്യാറാക്കുന്ന അക്ഷമരായ സാങ്കേതികവിദ്യാ കുതുകികള്‍ മാത്രമേയുള്ളു. നോട്ട് പിന്‍വലിക്കലിന്റെ തീ പാറുന്ന ചര്‍ച്ച … Continue reading ഡിജിറ്റല്‍ പണം അപകടകരം