ഉന്‍മൂലന ലഹളക്കാര്‍ ലണ്ടനിലെ തിരക്കേറിയ സമയത്തെ ഗതാഗതം തടഞ്ഞു

വെള്ളിയാഴ്ച ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് Extinction Rebellion ന്റെ ആഭിമുഖ്യത്തില്‍ രാവിലത്തെ തിരക്കേറിയ സമയത്ത് ലണ്ടന്റെ തെക്ക് കിഴക്കെ ഭാഗത്തുള്ള Lewisham ലെ ഗതാഗതം നഗരത്തിലെ വായൂ മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കാനായി താല്‍ക്കാലികമായി തടഞ്ഞു. "Let Lewisham Breathe" എന്ന പരിപാടി Extinction Rebellion (XR) തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സമരമാണിത്. — സ്രോതസ്സ് commondreams.org | Jun 14, 2019

ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു

ന്യൂയോര്‍ക് സിറ്റിയിലെ ഒരു കൂട്ടം കാലാവസ്ഥാ സാമൂഹ്യപ്രവര്‍ത്തകര്‍ ഗവര്‍ണര്‍ Andrew Cuomo യുടെ ഓഫീസിന് മുമ്പില്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലെത്തി. New York Harbor ന് താഴെയുള്ള പെന്‍സില്‍വേനിയെ ഷേയില്‍ പാടത്തുനിന്നുള്ള ഫ്രാക്ക് വാതകം കൊണ്ടുപോകാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയായ വില്യംസ് പൈപ്പ് ലൈന്‍ പദ്ധതിക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന് മുമ്പ് തുടങ്ങിയ സമരമാണിത്. ന്യൂയോര്‍ക്കിലെ കുടിവെള്ളത്തേയും, പൊതുജനാരോഗ്യത്തേയും, സുരക്ഷയേയും, ജനാധിപത്യത്തേയും, പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org … Continue reading ന്യൂയോര്‍ക് സിറ്റി സാമൂഹ്യപ്രവര്‍ത്തകര്‍ വില്യംസ് ഓയില്‍ പൈപ്പ് ലൈനനെതിരെ നിരാഹാര സമരം നടത്തുന്നു →

കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും

സമുദ്രത്തിലെ ഓക്സിജന്‍ നില ആഗോളമായി പ്രകൃതിദത്തമായതും മനുഷ്യരുണ്ടാക്കുന്നതുമായ കാരണങ്ങളാലും മാറിക്കൊണ്ടിരിക്കുകയാണ്. മിക്ക സമുദ്ര നട്ടെല്ലില്ലാത്ത ജീവികളേയും കാഴ്ചയുപയോഗിച്ചാണ് ആഹാരവും ഇരപിടയന്‍മാരില്‍ നിന്ന് രക്ഷനേടാനുള്ള താമസസ്ഥലവും കണ്ടെത്തുന്നത്. പ്രത്യേകിച്ച് അവയുടെ ചെറു പ്രായത്തില്‍. crustaceans, cephalopods എന്നിവയെ സംബന്ധച്ച് ഇത് പ്രത്യേകിച്ചും സത്യമാണ്. മറ്റ് ജീവികളുടെ പൊതു ഇരയാണ് അവ. കൂടുതല്‍ ദേശാടനം നടത്തുന്ന അവയുടെ ലാര്‍വ്വയും ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നത് മനുഷ്യനുണ്ടാക്കുന്ന കാലാവസ്ഥാ ദുരന്തത്താലും മലിനീകരണത്താലുമാണ്. അന്തരീക്ഷത്തിന്റെ ചൂടാകല്‍ സമുദ്രത്തിന്റെ താപനില വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ ഓക്സിജന്‍ കൂടുതലുള്ള … Continue reading കുറഞ്ഞ ഓക്സിജന്‍ നില കടലിലെ നട്ടെല്ലില്ലാത്ത ജീവികളെ താല്‍ക്കാലികമായി അന്ധരാക്കും →

ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി?

ശാന്തിവനം ഒരു പരിസ്ഥിതി പ്രശ്നമല്ലെന്നും അത് ഒരു ഭൂമാഫിയ പ്രശ്നവും രാഷ്ട്രീയ, ഉദ്യോഗസ്ഥ, യൂണിയന്‍ ഫ്യൂഡല്‍ അധികര തെമ്മാടിത്തരത്തിന്റേയും പ്രശ്നമാണെന്ന് മുമ്പ് എഴുതിയിരുന്നല്ലോ. എന്നാല്‍ ശാന്തിവനത്തില്‍ ഒരു പരിസ്ഥിതി പ്രശ്നവും അടങ്ങിയിട്ടുണ്ട്. പക്ഷേ അത് വികസനവാദികള്‍ പറയുന്നത് പോലെ കേവലം രണ്ട് മരത്തിന്റേയോ കവുങ്ങിന്റേയോ നാശത്തെക്കുറിച്ചുള്ളതല്ല. 2018 ല്‍ ഏകദേശം 3 കോടി ഏക്കര്‍ കാടാണ് ലോകം മൊത്തം നശിപ്പിച്ചത്. അപ്പോള്‍ കേവലം രണ്ട് ഏക്കറിലെ ഒരു വനം സംരക്ഷിച്ച് ലോകത്തേയും കേരളത്തേയും രക്ഷിക്കാം എന്ന് പറയുന്നത് … Continue reading ശാന്തിവനം എങ്ങനെ ഒരു പരിസ്ഥിതി പ്രശ്നമായി? →

സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി

Mountain Valley Pipelineന്റെ നിര്‍മ്മാണത്തെ തടസപ്പെടുത്തിക്കൊണ്ട് സമാധാനപരമായി നിയമ ലംഘനം നടത്തിയ 22 വയസായ പ്രതിഷേധക്കാരനെതിരെ West Virginiaയില്‍ ഭീകരവാദക്കുറ്റവും മറ്റ് കുറ്റങ്ങളും ചാര്‍ത്തി അറസ്റ്റ് ചെയ്തു. ഫ്രാക്ക് വാതക പൈപ്പ് ലൈന്‍ നിര്‍മ്മാണത്തെ വൈകിപ്പിച്ചുകൊണ്ട് ഒരു വെല്‍ഡിങ് ഉപകരണത്തില്‍ സ്വയം ബന്ധനസ്ഥനായി 5 മണിക്കൂര്‍ കിടന്ന Holden Dometrius നെയാണ് അറസ്റ്റ് ചെയ്തത്. പടിഞ്ഞാറെ വെര്‍ജീനിയയിലെ Jefferson National Forest ല്‍ ഫെബ്രുവരി മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പൈപ്പ് ലൈന്‍ പാതയിലുള്ള മരങ്ങളില്‍ കയറി നിന്ന് … Continue reading സത്യാഗ്രഹസമരം നടത്തിയ പടിഞ്ഞാറെ വെര്‍ജീനിയയിലെ പൈപ്പ് ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരെ ഭീകരവാദ കുറ്റം ചാര്‍ത്തി →

ലണ്ടനിലെ സാമ്പത്തിക കേന്ദ്രത്തില്‍ കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ സ്വയം ബന്ധനസ്ഥരായി

സമര പരിപാടികളുടെ അവസാന ദിനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ London Stock Exchange ന്റെ കവാടത്തില്‍ സ്വയം ബന്ധനസ്ഥരായി. ഗതാഗതത്തിന് നടുവില്‍ impromptu concerts നടത്തുകയും ചെയ്തു. ലണ്ടന്‍ കേന്ദ്രത്തിലെ ട്രഷറി കെട്ടിടത്തിന് മുമ്പില്‍ എട്ട് പ്രതിഷേധക്കാര്‍ കൈകള്‍ പരസ്പരം ഒട്ടിച്ച് ചേര്‍ത്തു തടസം സൃഷ്ടിച്ചു. Extinction Rebellion ന്റെ നേതൃത്വത്തില്‍ 11 ദിവസങ്ങളായി നടക്കുന്ന പ്രതിഷേധം കാലാവസ്ഥാ ദുരന്തത്തിലേക്ക് ആഗോള ശ്രദ്ധ കൊണ്ടുവരാന്‍ വേണ്ടി നടത്തിയതാണ്. — സ്രോതസ്സ് telesurenglish.net | 25 Apr 2019

ലണ്ടനിലെ “ഉന്‍മൂലന ലഹള”യില്‍ ആയിരത്തിലധികം കാലാവസ്ഥാ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

ലണ്ടനിലെ “ഉന്‍മൂലന ലഹള” 9 ആമത്തെ ദിവസത്തിലേക്ക് കടന്നതോടെ സമാധാനപരമായി നിയമം ലംഘിക്കുന്ന ഈ സമരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം ആയിരത്തില്‍ കവിഞ്ഞു. തിങ്കളാഴ്ച “ഉന്‍മൂലന ലഹള” പ്രവര്‍ത്തകര്‍ ലണ്ടനിലെ Natural History Museum ന് മുമ്പില്‍ ഒരു വലിയ “മരണ രംഗം” ചിത്രീകരിച്ചു. — സ്രോതസ്സ് democracynow.org | Apr 23, 2019