ടാഗ്: പരിസ്ഥിതി
മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു
മെക്സിക്കോയിലെ തെക്കന്‍ സംസ്ഥാനമായ Guerrero ല്‍ പരിസ്ഥിതി പ്രവര്‍ത്തകയെയും അവരുടെ 10 വയസ് പ്രായമായ മകനേയും മയക്ക് മരുന്ന് സംഘം സംരക്ഷണ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു. വധഭീഷണിയുള്ളതിനാല്‍ Juventina Villa ക്ക് പോലീസ് സംരക്ഷണമുണ്ടായിരുന്നു. 30 പേരുടെ ആക്രമണ സംഘമായിരുന്നു അവര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 7 വയസുകാരിയായ അവരുടെ മകള്‍ രക്ഷപെട്ടു. വനം നശിപ്പിച്ച് അവിടെ മയക്ക് മരുന്ന കൃഷിചെയ്യുന്നതിനെ Villa എതിര്‍ത്തിരുന്നു. ഭര്‍ത്താവും രണ്ടു കുട്ടികളുമടക്കം അവരുടെ 20 ല്‍ അധികം ബന്ധുക്കള്‍ ഇതിനകം … Continue reading മയക്ക് മരുന്ന് സംഘത്തെ എതിര്‍ത്ത പരിസ്ഥിതി പ്രവര്‍ത്തകയെ പോലീസിന്റെ മുമ്പില്‍ വെച്ച് വെടിവെച്ചുകൊന്നു
ശ്വാസം മുട്ടിക്കുന്ന പുകമഞ്ഞിനിടക്ക് മലിനീകരണത്തിന്റെ റെഡ് അലര്‍ട്ടുമായി ബീജിങ്
മലിനീകരണത്തിന് ആദ്യത്തെ റെഡ് അലര്‍ട്ട് ബീജിങ് പ്രഖ്യാപിച്ചു. പുറത്തിറങ്ങിയാല്‍ മനുഷ്യരെ രോഗികളാക്കുന്ന വിഷരാസവസ്തുക്കളാലും കട്ടിയേറിയ പുകമഞ്ഞിനാലും ചൈനയുടെ തലസ്ഥാന നഗരം നിറഞ്ഞിരിക്കുകയാണ്. സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പുറത്തുള്ള എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചു. ബീജിങ്ങിലെ ചില സ്ഥലങ്ങളില്‍ 600 അടി ദൂരം വരെയേ കാഴ്ച കിട്ടൂ. [ഗ്രോത്താ മോനേ ഗ്രോത്ത്. ഒന്നും പറയരുത്.]
ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു
മിനസോട്ടയിലെ സെന്റ് പോളില്‍ ആയിരക്കണക്കിന് ആളുകള്‍ അമേരിക്കയില്‍ വളരുന്ന ടാര്‍-മണ്ണ് എണ്ണ പൈപ്പ് ലൈനുകള്‍ക്കെതിരെ പ്രകടനം നടത്തി. പ്രത്യേകിച്ച് Alberta Clipper പൈപ്പ് ലൈന്‍. Midwest ലെ ജനങ്ങള്‍ 350.org ന്റെ ബില്‍ മകിബന്‍, Sierra Club ന്റെ പ്രസിഡന്റ് Aaron Mair, Indigenous Environmental Network ന്റെ ഡയറക്റ്റര്‍ Tom Goldtooth എന്നിവരുടെ നേതൃത്വത്തില്‍ ടാര്‍ മണ്ണ് എണ്ണക്കെതിരെയുള്ള സമരത്തിന് അണിനിരന്നു. ക്യാനഡയിലെ അല്‍ബര്‍ട്ട പ്രദേശത്തെ Athabasca യിലെ കാര്‍ബണ്‍ സാന്ദ്രത കൂടിയ ഇന്ധനമാണ് ടാര്‍ … Continue reading ആയിരങ്ങള്‍ ടാര്‍-മണ്ണ് എണ്ണ വിരുദ്ധ സമരത്തില്‍ പങ്കുകൊണ്ടു
നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക
നഗര ചൂട് കുറക്കും - നഗരത്തിലെ താപ ദ്വീപ് പ്രഭാവം കുറക്കാന്‍ ഏറ്റവും നല്ല വഴി ചെടികളും മരങ്ങളും നടുക എന്നതാണ്. അതാ ചൂട് തെട്ടടുത്ത സ്ഥലത്തേക്ക് പടരാതെ സ്വീകരിച്ച് നിര്‍ത്തും. തണലും നല്‍കും. കാര്‍ബണ്‍ ഉദ്‍വമനം - നഗരത്തിന്റെ താപനില കുറയുന്നു എന്നാല്‍ കുറവ് തണുപ്പിക്കല്‍ ചിലവ് എന്നാണ് അര്‍ത്ഥം. അതായത് കുറവ് കാര്‍ബണ്‍ ഉദ്‍വമനം. മരങ്ങളും ചെടികളും കാര്‍ബണ്‍ സംഭരണിയായും പ്രവര്‍ത്തിക്കും. ജൈവ വൈവിദ്ധ്യം - അനാവശ്യമായ തറപാവല്‍(paving) ജൈവവൈവിദ്ധ്യത്തെ നശിപ്പിക്കുന്നു. മരങ്ങളും ചെടികളും … Continue reading നിങ്ങളുടെ നഗരത്തിലെ തറപാവാതിരിക്കുക
ഊര്‍ജ്ജ നിലയങ്ങളുടെ രസ പരിധി നിയന്ത്രണത്തെ ജഡ്ജി തള്ളി
കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നും രസത്തിന്റേയും മറ്റ് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മാലിന്യങ്ങളുടേയും പുറംന്തള്ളലിനെ നിയന്ത്രിക്കാന്‍ ഒബാമ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രധാനപ്പെട്ട പരിസ്ഥിതി നിയമം സുപ്രീം കോടതി എടുത്തുകളഞ്ഞു. 5-4 വോട്ടിലായിരുന്നു ഈ വിധി. 5 യാഥാസ്ഥിതിക ജഡ്ജിമാര്‍ Environmental Protection Agency യോട് ആരോഗ്യ ഗുണങ്ങളെക്കാള്‍ കമ്പനികളുടെ ചിലവിന് പ്രാധാന്യം കൊടുക്കുകയായിരുന്നു വേണ്ടീയിരുന്നത് എന്ന് പറഞ്ഞു. — സ്രോതസ്സ് america.aljazeera.com
ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു
സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ കാരണം ജീവന് വേണ്ടി ഗ്രീന്‍പീസ് ഇന്‍ഡ്യ സമരം ചെയ്യുകയാണ് എന്ന് അവര്‍ പറയുന്നു. The Times of India യുടെ റിപ്പോര്‍ട്ട് പ്രകാരം, "അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ രേഖമൂലമായ മറുപടി തരാന്‍ വിസമ്മതിക്കുന്നു. സംഘടനയുടെ സാമൂഹ്യ സ്ഥിതി, ഇന്‍ഡ്യയില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തിക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം എന്നിവയാണ് ഉദ്യോഗസ്ഥന്‍മാര്‍ അന്വേഷിക്കുന്നത് എന്ന് വാക്കാലെ പറഞ്ഞു." സര്‍ക്കിരിന്റെ ശത്രുതാപരമായ നയമുണ്ടായിട്ടും ഗ്രീന്‍പീസ് പിട്ടിച്ചുനില്‍ക്കുന്നതിന്റെ പ്രതികരണമായാണ് ആശ്ചര്യകരമായി അന്വേഷണം തുടങ്ങിയിരിക്കുന്നത് "ഗ്രീന്‍പീസ് ഇന്‍ഡ്യ ആഭ്യന്തരവകുപ്പ് പ്രതീക്ഷച്ചതിനേക്കാളും ശക്തമാണ്. അതിന്റെ ഫലമായി … Continue reading ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു
അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി
ഉട്ടയിലെ (Utah) ജനപ്രതിനിധികള്‍ രണ്ട് വശങ്ങളുടേയും വാദങ്ങള്‍ കേട്ട ശേഷം ശതകോടി ഡോളര്‍ ചിലവുള്ള അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനി വികസിപ്പിക്കാന്‍ അനുമതി കൊടുത്തു. സംസ്ഥാനത്തിന്റെ കിഴക്കെ പ്രദേശത്ത് നൂറ് കണക്കിന് ഏറ്റര്‍ കൂടുതലായി US Oil Sands എന്ന കമ്പനി ഖനനം വികസിപ്പിക്കാനായി എടുക്കുന്നത്. എന്നാല്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് വാദിച്ചുകൊണ്ട് ഡസന്‍കണക്കിന് പ്രതിഷേധക്കാര്‍ ഖനിയുടെ സ്ഥലത്ത് സമരം നടത്തി. University of Utah Geology Professor ആയ Bill Johnson ഉം സമരത്തില്‍ പങ്കുകൊണ്ടു. … Continue reading അമേരിക്കയിലെ ആദ്യത്തെ ടാര്‍മണ്ണ് ഖനിക്കെതിരെ ഭൌമശാസ്ത്രജ്ഞനും സമരത്തിനിറങ്ങി
മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു
1980കളില്‍ ഓസോണിനെ നശിപ്പിക്കുന്ന രാസവസ്തുക്കളെ നിരോധിച്ചിരുന്നില്ലെങ്കില്‍ ആര്‍ക്ടിക്കിലെ ഓസാണ്‍ പാളിയിലെ തുള ഇപ്പോഴുള്ളതിന്റെ 40% കൂടുതല്‍ വലുതായിരുന്നു. 1987 ലെ മോണ്‍ട്രിയല്‍ കരാര്‍ വിജയിച്ചില്ലായിരുന്നെങ്കില്‍ ബ്രിട്ടണുള്‍പ്പടെ വടക്കെ യൂറോപ്പ് വരെ അത് മോശമായി ബാധിക്കുന്ന അവസ്ഥയായിരുന്നു അത് എന്ന് പുതിയ പഠനം കണ്ടെത്തി. അന്തര്‍ദേശീയ സമ്മര്‍ദ്ദം കാരണം ഐക്യരാഷ്ട്ര സഭയുടെ ആ കരാര്‍ അംഗ രാജ്യങ്ങള്‍ ഒപ്പുവെക്കുകയും ഓസോണിനെ നശിപ്പിക്കുന്ന chlorofluorocarbons (CFCs) ഉള്‍പ്പടെയുള്ള രാസവസ്തുക്കളെ നിരോധിക്കുകയും ചെയ്തു. ഫ്രിഡ്ജുകളിലും സ്പ്രേയ് പാത്രങ്ങളിലും ഉപയോഗിക്കുന്ന വാതകമായിരുന്നു അത്. … Continue reading മോണ്‍ട്രിയല്‍ കരാര്‍ ഭൂമിയുടെ ഓസോണ്‍ പാളിയെ രക്ഷിച്ചു
ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു
പെന്‍സില്‍വേനിയയിലെ ഫ്രാക്കിങ് വളര്‍ച്ചയുള്ള സ്ഥലത്തിനടുത്തുള്ള വീടുകളില്‍ ആണവവികിരണമുള്ള പദാര്‍ത്ഥങ്ങളുടെ അളവ് വര്‍ദ്ധിക്കുന്നു എന്ന് Environmental Health Perspectives എന്ന ജേണലില്‍ വന്ന റിപ്പോര്‍ട്ട് പറയുന്നു. Johns Hopkins Bloomberg School of Public Health ലെ ഗവേഷകരാണ് പഠനം നടത്തിയത്. മണമില്ലാത്ത, ക്യാന്‍സര്‍കാരിയായ, ആണവവികിരണമുള്ള വാതകമായ റഡോണിന്റെ അളവ് 2004 ന് ശേഷം പെന്‍സില്‍വേനിയ സംസ്ഥാനത്ത് വര്‍ദ്ധിച്ചു. ആ സമയത്തായിരുന്നു സംസ്ഥാനത്തിന്റെ Department of Environmental Protection (DEP) വകുപ്പ് വാതകഖനനത്തിനുള്ള പെര്‍മിറ്റുകള്‍ ധാരാളമായി നല്‍കിയത്. 2004 … Continue reading ഫ്രാക്കിങ് വളര്‍ച്ച ആണവവികിരണമുള്ള വാതകങ്ങളെ വീട്ടിനകത്തെത്തിക്കുന്നു
