കടലിലെ ശവപ്പറമ്പ്

തീരക്കടലിലെ ഓക്സിജന്റെ അളവ് പേടിപ്പെടുത്തുന്ന രീതിയില്‍ കുറയുകയാണെന്ന് ഗവേഷകര്‍ മുന്നറീപ്പ് നല്‍കുന്നു. കടല്‍തട്ടും ദീര്‍ഘദൂരത്തില്‍ സമുദ്രജലവും ജീവജാലങ്ങളെ നിലനിര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലേക്ക് പോകുകയാണ്. ഇതിന്റെ പ്രധാന കാരണക്കാരന്‍ കൃഷിക്കുപയോഗിക്കുന്ന നൈട്രജന്‍ രാസവളങ്ങണാണെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെട്ടു. 1960 ന് ശേഷം സമുദ്ര ശവപ്പറമ്പ് (“dead zones”)ഓരോ 10 വര്‍ഷം കൂടും തോറും ഇരട്ടിയാകുകയാണെന്ന് Science ജേണലിലെ ലേഖനത്തില്‍ അവര്‍ പറയുന്നു. ഇപ്പോള്‍ 400 തീരക്കടല്‍ പ്രദേശങ്ങള്‍ക്ക് സ്ഥിരമായോ ചാക്രികമായോ ഓക്സിജന്‍ ഇല്ലാത്ത അടിത്തട്ടാണുള്ളത്. “കഴിഞ്ഞ 40, 50 വര്‍ഷങ്ങളിലെ … Continue reading കടലിലെ ശവപ്പറമ്പ്

മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

ഏറ്റവും പ്രസിദ്ധനായ ആഗോള താപന വിമര്‍ശകനും ശാസ്ത്രകഥാകാരനുമായ മൈക്കല്‍ ക്രൈറ്റന്‍ അന്തരിച്ചു. ജുറാസിക് പാര്‍ക്, ആന്‍‌ഡ്രോമീഡ സ്റ്റ്രെയിന്‍ തുടങ്ങിയ techno-thriller വിഭാഗത്തില്‍ ഉള്‍‌പ്പെടുത്താവുന്ന കഥകള്‍ക്കും അതിന്റെ സിനിമകളും വഴിയാണ് അദ്ദേഹം പ്രസിദ്ധനായത്. എന്നല്‍ പിന്നീട് അദ്ദേഹം തന്റെ പ്രസിദ്ധി വിനാശകരമായ രീതിയിലാണ് ഉപയോഗിച്ചത്. മനുഷ്യ രാശിയുടേയും ഭാവി തലമുറകളുടേയും ആരോഗ്യത്തെയും നിലനില്‍പ്പിനെ തന്നെയും നശിപ്പിക്കുന്ന ഒരു വിപത്തായിട്ടുകൂടി അദ്ദേഹം ആഗോള താപനത്തെ തള്ളിക്കളഞ്ഞു. ഒരുപാട് ശാസ്ത്രീയ തെളിവുകള്‍ ഉണ്ടായിട്ടും ആഗോള താപനം വെറും സംശയമാണെന്നും അതുകൊണ്ട് അതിനെതിരെ … Continue reading മൈക്കല്‍ ക്രൈറ്റന്‍: ഒരു വിമര്‍ശനം

കാര്‍ബണ്‍ സംഭരണ യാഥാര്‍ത്ഥ്യങ്ങള്‍

ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള മലിനീകരണം അമ്ല മഴ, ജലമലിനീകരണം, ഓസോണ്‍പാളി നാശം മുതലായവക്ക് കാരണമാകുന്നു. CO2 നെ സംഭരിച്ച് ഭൂമിക്കടിയില്‍ ശേഖരിക്കുന്നത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് International Journal of Greenhouse Gas Control ല്‍ വന്ന പഠനത്തില്‍ വിശദമാക്കുന്നു. carbon sequestration എന്ന് വിളിക്കുന്ന രീതി ഉപയോഗിച്ച് CO2 നെ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജം വേണ്ടിവരും. കൂടാതെ പുതിയതരം ഉപകരണങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയും. ഇപ്പോഴത്തെ സാങ്കേതിക വിദ്യകളുപയോഗിച്ച് ഇത് ചെയ്യുന്നത് കൂടുതല്‍ മലിനീകരണമേ ഉണ്ടാക്കൂ. … Continue reading കാര്‍ബണ്‍ സംഭരണ യാഥാര്‍ത്ഥ്യങ്ങള്‍

പ്ലാസ്റ്റിക് 100,000ല്‍ അധികം സമുദ്ര ജീവികളെ കൊല്ലുന്നു

ഡോള്‍ഫിനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഡോള്‍ഫിനെ കൊല്ലുന്നതാണ്. ചത്തടിഞ്ഞ ഡോള്‍ഫിനുകളുടെ autopsies ല്‍ നിന്ന് കണ്ടെത്തിയതാണിത്. അവയുടെ വയറ്റില്‍ നിന്ന് കിലോക്കണക്കിന് പ്ലാസ്റ്റിക് ബാഗുകള്‍ പുറത്തെടുത്തു. കുഴിച്ചു മൂടപ്പെട്ട പ്ലാസ്റ്റിക് ബാഗുകളായാലും ചിലപ്പോള്‍ കറങ്ങിത്തിരിഞ്ഞ് കടലില്‍ എത്തും. അവ സമുദ്ര ജീവികള്‍ക്ക് ഒരു വിനയായിത്തീരുകയും ചെയ്യും. 100,000ല്‍ അധികം സമുദ്ര ജീവികളാണ് പ്ലാസ്റ്റിക് ബാഗുകള്‍ കാരണം വര്‍ഷം തോറും ചാവുന്നത്. - from planetgreen പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക.

സമുദ്രത്തിന്റെ അമ്ലവത്കരണം

ഭാവിയിലെ സമുദ്രത്തിന്റെ അമ്ല സ്വാധീനത്തെക്കുറിച്ച് ഒരു പുതിയ പഠനം സ്വീഡനിലേയും ആസ്ട്രേലിയയിലേയും ശാസ്ത്രജ്ഞര്‍ നടത്തി. അടുത്ത 100 വര്‍ഷ സമയത്ത് സമുദ്രോപരിതല ജലത്തിന്റെ കുറയുന്ന pH വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് അവരുടെ കണ്ടെത്തല്‍. കടല്‍ ചേന (sea urchin) വര്‍ഗ്ഗമായ Heliocidaris Erythrogramma എന്ന സ്പീഷീസിനെ ആണ് അവര്‍ പഠനവിധേയമാക്കിയത്. ഇപ്പോഴത്തെ pH ആയ 8.1 ല്‍ നിന്ന് 2100 ല്‍ പ്രതീക്ഷിക്കുന്ന 7.7 pH എന്ന കൂടുതല്‍ അസിഡിക്ക് ആയ അവസ്ഥയിലേക്ക് ജലത്തെമാറ്റി ഈ ജിവികള്‍ക്ക് ആ … Continue reading സമുദ്രത്തിന്റെ അമ്ലവത്കരണം

കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു

അമേരിക്കയുടെ ഊര്‍ജ്ജ ഉപഭോഗത്തിന്റെ 19% ആഹാരം ഉത്പാദിപ്പിക്കാനും വിതരണം ചെയ്യാനുമാണ് ഉപയോഗിക്കുന്നത്. Cornell University ലെ David Pimentel ഉം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരും Human Ecology ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. ശരാശരി അമേരിക്കക്കാരന്‍ ഒരു ദിവസം 3,747 കാലറി ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്ന ആഹാരമാണ് അകത്താക്കുന്നത്. ആരോഗ്യ വിദഗ്ധര്‍ ഉപദേശിക്കുന്നതിനേക്കാള്‍ 1,200 കാലറി കൂടുതല്‍. പ്രധാന ആഹാര വസ്തുക്കളേക്കളായ അരി, ഉരുളക്കിഴങ്ങ്, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെക്കാള്‍ ജങ്ക് ഫുഡ്, മൃഗ ഉത്പന്നങ്ങള്‍ തുടങ്ങിയവക്ക് കൂടുതല്‍ ഊര്‍ജ്ജം … Continue reading കുറച്ച് കഴിക്കു, പരിസ്ഥിതി സംരക്ഷിക്കു

പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍

ജൂലൈ - ആഗസ്റ്റ് 08 ല്‍ പ്രസിദ്ധീകരിച്ച BioScience ജേണലില്‍ വന്ന ഒരു പഠനത്തിന്റെ അടിസ്ഥാനത്തില്‍ അന്റാര്‍ട്ടിക്കയിലെ പെന്‍ഗ്വിന്‍ സ്പീഷീസുകള്‍ നാശത്തിന്റെ വക്കിലാണെന്ന് മനസിലാക്കാം. ലോകം മുഴുവന്‍ ഉള്ള കടലിലെ കാലാവസ്ഥാ മാറ്റത്തിന്റെ അപകട സൂചന നല്‍കുകയാണ് പെന്‍ഗ്വിന്‍ എന്ന് ഈ പഠനം നടത്തിയ University of Washington ലെ Dee Boersma പറയുന്നു. എണ്ണ മലിനീകരണം, മത്സ്യ സമ്പത്തിലെ കുറവ്, സമുദ്ര തീരങ്ങളിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പെന്‍ഗ്വിന്റെ പ്രജനനത്തെ മോശമായി ബാധിക്കുന്നു. എല്ലാറ്റിനുമുപരി താപനിലയിലെ … Continue reading പെന്‍ഗ്വിന്‍ സ്പീഷീസുകളുടെ ഭാവി അപകടത്തില്‍

മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു

Global eSustainability Initiative (GeSI) എന്ന് വിളിക്കുന്ന ഒരുകൂട്ടം സാങ്കേതിക സ്ഥാപനങ്ങള്‍ Climate Group ല്‍ ചേര്‍ന്നു. കാലാവസ്ഥാമാറ്റത്തിന്റെ വിവര സാങ്കേതികതാ(ICT)) ബന്ധത്തെക്കുറിച്ച് പഠിച്ചു. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഹരിത ഗൃഹ വാതകങ്ങളുടെ ഉദ്‌വമനം കുറക്കാന്‍ ICTക്ക് കഴിയുമെന്നാണ്. മലിനീകരണത്തിന്റെ കാര്യത്തില്‍ ICT വ്യോമയാനത്തിന് അടുത്ത് വരും. 2007 ല്‍ ലോകത്തെ മൊത്തം ഇലക്ട്രോണിക് ഉപകരണങ്ങള്‍ (മൊത്തം കമ്പ്യൂട്ടറുകള്‍, അവയുടെ ബാഹ്യ ഘടകങ്ങള്‍, ടെലികോം നെറ്റ്‌വര്‍ക്കുകള്‍/ഉപകരണങ്ങള്‍, ഡാറ്റാ സെന്ററുകള്‍) 83 കോടി ടണ്‍ CO2 ഉദ്‌വമനം നടത്തി. … Continue reading മലിനീകരണം തടയാന്‍ കമ്പ്യൂട്ടര്‍ സഹായിക്കുന്നു

കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം

ലോകത്തിലേ കച്ചവട കപ്പലുകള്‍ പുറത്തുവിടുന്ന CO₂ 112 കോടി ടണ്‍ ആണ്. രഹസ്യമാക്കി വെച്ചിരുന്ന ഒരു UN പഠനം പുറത്തായപ്പോള്‍ കിട്ടിയ വിവരമാണിത്. ആഗോള തലത്തില്‍ ഹരിത ഗൃഹ വാതങ്ങളുടെ ഉദ്വമനത്തിന്റെ 4.5% ഈ കപ്പലുകള്‍ പുറത്തുവിടുന്ന CO₂ ല്‍ നിന്നാണ്. കപ്പല്‍ വ്യവസായത്തെ ആഗോള താപനം കുറക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടിട്ടുള്ള ഉദ്വമന നിയന്ത്രണത്തെ ഊല്‍പ്പെടുത്തിയിട്ടിരുന്നില്ല. പുതിയ കണക്കനുസരിച്ച് കാര്‍, പാര്‍പ്പിട നിര്‍മ്മാണം, കൃഷി, വ്യവസായം ഇവ കഴിഞ്ഞ് ഏറ്റവും കൂടുതല്‍ മലിനീകരണമുണ്ടാക്കുന്നത് കപ്പല്‍ വ്യവസായം ആണ്. വ്യോമയാന … Continue reading കച്ചവട കപ്പല്‍ വ്യവസായം മൂലമുള്ള മലിനീകരണം

പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്

ഏറ്റവും താഴെയുള്ള 10% ദരിദ്രരേക്കാള്‍ 2.5 മടങ്ങ് പാരിസ്ഥിതിക ദോഷമാണ് ഏറ്റവും മുകളിലുള്ള 10% പണക്കാര്‍ ഉണ്ടാക്കുന്നത്. സാമ്പത്തിക ശാസ്ത്രജ്ഞനായ Hugh Mackenzie ഉം Canadian Centre for Policy Alternatives പറയുന്നത് ദരിദ്രര്‍ കുറഞ്ഞ പാരിസ്ഥിതിക ദോഷമുണ്ടാക്കുന്നതുകൊണ്ട് കുറഞ്ഞ കാര്‍ബണ്‍ നികുതിയും അതുപോലുള്ള മറ്റ് ബാദ്ധ്യതകളും അടിച്ചേല്‍പ്പിക്കാവൂ എന്നാണ്. ക്യാനഡയിലെ മുകളിലത്തെ 10% സമ്പന്നര്‍ക്ക് ശരാശരി കനേഡിയന്‍ കുടുംബങ്ങളേക്കാള്‍ 66% മടങ്ങ് ecological footprint ഉണ്ട്. ഈ പഠനം നടത്തിയത് Canadian Centre for Policy … Continue reading പണക്കാരുടെ കാര്‍ബണ്‍ കാല്‍പ്പാട് ദരിദ്രരുടെ കാല്‍പ്പാടിനേക്കാള്‍ വലുതാണ്