Vestas മായി ചേര്‍ന്നുകൊണ്ട് Technical University of Denmark(DTU) പുതിയ തരത്തിലുള്ള ഒരു കാറ്റാടികള്‍ പരീക്ഷിക്കുകയാണ്. ഒന്നിന് പകരം നാല് റോട്ടറുകള്‍ പുതിയ കാറ്റാടിക്കുണ്ട്. ഇതളുകള്‍ വലുതാകും തോറും ഉത്പാദനവും വര്‍ദ്ധിക്കും എന്ന നിയമത്തെ വെല്ലുവിളിക്കുകയാണ് പുതിയ കാറ്റാടി. DTU Risø Campus ല്‍ ആണ് ബഹു റോട്ടര്‍ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. അവിടെ DTU Wind Energy വരും വര്‍ഷങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തും. — സ്രോതസ്സ് dtu.dk
ടാഗ്: പവനോർജ്ജം
സുസ്ലോണ്‍ 4.2 MW പവനോര്‍ജ്ജ പ്രൊജക്റ്റ് സ്ഥാപിച്ചു
അഹ്മദാബാദ് മുന്‍സിപ്പല്‍ കോര്പ്പറേഷന് വേണ്ടി 4.20 MW ന്റെ പവനോര്‍ജ്ജ പ്രൊജക്റ്റ് കാറ്റാടി നിര്‍മ്മാതാക്കളായ Suzlon Group നിര്‍മ്മിച്ച് പ്രവര്‍ത്തിപ്പിച്ച് തുടങ്ങി. സുസ്ലോണിന്റെ പുതിയ ഉല്‍പ്പന്നമായ S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടിയാണ് Nakhatrana, Kutch ല്‍ സ്ഥാപിച്ചിരിക്കുന്ന ഈ നിലയം ഉപയോഗിക്കുന്നത്. 9,000 ടണ്‍ CO2 ഉദ്വമനം കുറക്കാന്‍ സഹായിക്കും. S97 120 മീറ്റര്‍ ഹൈബ്രിഡ് ടവര്‍ കാറ്റാടി എന്നത് sub—optimal wind sites ല്‍ 12-15% അധികം ഊര്‍ജ്ജം ശേഖരിക്കുന്നത് ഉറപ്പ് നല്‍കുന്നതാണ് … Continue reading സുസ്ലോണ്‍ 4.2 MW പവനോര്‍ജ്ജ പ്രൊജക്റ്റ് സ്ഥാപിച്ചു
ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്
ചൈനയിലാണ് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും നിലകൊള്ളുന്നത്. അവര്‍ മൊത്തം 30.5 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു എന്ന് GlobalData യുടെ വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഗവേഷണ, consulting സ്ഥാപനമായ GlobalData ഈ റിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്പോഴേക്കും ചൈനയുടെ പവനോര്‍ജ്ജ ശേഷി മൂന്ന് മടങ്ങ് വര്‍ദ്ധിച്ച് 495 ഗിഗാവാട്ടാകും കഴിഞ്ഞ വര്‍ഷം വരെ അവരുടെ പവനോര്‍ജ്ജ ശേഷി 149 ഗിഗാവാട്ടായിരുന്നു. അമേരിക്കയാണ് രണ്ടാം സ്ഥാനത്ത്. അവര്‍ കഴിഞ്ഞ വര്‍ഷം 8.6 ഗിഗാവാട്ടിന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. തൊട്ടു പിന്നില്‍ … Continue reading ലോകത്ത് 2015 ല്‍ പുതിയതായി സ്ഥാപിച്ച കാറ്റാടികളില്‍ പകുതിയും ചൈനയിലാണ്
ഡന്മാര്ക്ക് സ്വന്തം പവനോര്‍ജ്ജ റിക്കോഡ് വീണ്ടും ഭേദിച്ചു
2015 ല്‍ ഡന്മാര്ക്കിലെ കാറ്റാടികള്‍ പുതിയ ലോക റിക്കോഡ് സ്ഥാപിച്ചു. മൊത്തം വൈദ്യുതി ഉപഭോഗത്തിന്റെ 42.1% പവനോര്‍ജ്ജത്തില്‍ നിന്ന് ഡന്മാര്ക്ക് നേടി. പവനോര്‍ജ്ജത്തിന്റെ പങ്ക് 39.1% ആയിരുന്ന അതിന് മുമ്പത്തെ വര്‍ഷവും ഒരു ലോക റിക്കോഡ് ആയിരുന്നു. ഊര്‍ജ്ജ ഗ്രിഡ് പ്രവര്‍ത്തിപ്പിക്കുന്ന Energinet ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2005 ല്‍ പവനോര്‍ജ്ജം അവരുടെ മൊത്തം ഉപഭോഗത്തിന്റെ 18.7% ഉം 2010 ല്‍ അത് 22% ഉം 2012 ല്‍ അത് 30% ആയി ഉയര്‍ന്നു. ബ്രിട്ടണിലും … Continue reading ഡന്മാര്ക്ക് സ്വന്തം പവനോര്‍ജ്ജ റിക്കോഡ് വീണ്ടും ഭേദിച്ചു
കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍
SolarMill എന്നത് 1.2 kW ന്റെ സൌരോര്‍ജ്ജവും കാറ്റാടിയും ചേര്‍ന്നുള്ള സിസ്റ്റമാണ്. ഏകദേശം $3000 ഡോളര്‍ ചിലവ് വരും. WindStream Technologies ന്റെ ഈ hybrid rooftop energy system സോളാര്‍ പാനലുകളും ലംബമായുള്ള കാറ്റാടിയും ഉപയോഗിക്കുന്നു. ഊര്‍ജ്ജ വില വളരേധികമുള്ളടത്തും സ്ഥിരതയില്ലാത്തടത്തുമുപയോഗിക്കാനാണ് ഇത് വികസിപ്പിച്ചത്. എന്നാല്‍ അമേരിക്കിയലെ ഇതിന്റെ ആവശ്യക്കാരുടെ താല്‍പ്പര്യം കണക്കിലെടുത്ത് കമ്പനി പൊതു കമ്പോളത്തില്‍ ഈ ഉല്‍പ്പന്നം ലഭ്യമാക്കിയിരിക്കുന്നു. 1.2 kW SolarMill SM1-3P ക്ക് മൂന്ന് 300W പാനലുകളും മൂന്ന് Savonius … Continue reading കാറ്റാടി സൌരോര്‍ജ്ജ ഹൈബ്രിഡ് മേല്‍ക്കൂര ജനറേറ്റര്‍
തമിഴ്നാടിന്റെ പവനോര്‍ജ്ജ ശേഷി ഉയര്‍ന്നു
കഴിഞ്ഞ 12 മാസങ്ങളില്‍ തമിഴ്നാട് 180 MW ന്റെ കാറ്റാടികള്‍ സ്ഥാപിച്ചു. അങ്ങനെ തമിഴ്നാട് ഇപ്പോള്‍ മൊത്തം 7,480 MW വൈദ്യുതി കാറ്റില്‍ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. 2013-2014 കാലത്ത് അവര്‍ക്ക് 100 MW ല്‍ കുറവ് കാറ്റാടി നിലയങ്ങളേ സ്ഥാപിക്കാനായുള്ളു. accelerated depreciation scheme പിന്‍വലിച്ചതാണ് അതിന് കാരണം. ആ പദ്ധതി ചെറിയ നിക്ഷേപകരെ പവനോര്‍ജ്ജ രംഗത്ത് സഹായിക്കുന്നതായിരുന്നു. ആറ് മാസം മുമ്പ് ആ പദ്ധതി തിരിച്ചു കൊണ്ടുവന്നു. ഇന്‍ഡ്യയില്‍ ഏറ്റവും കൂടിതല്‍ പവനോര്‍ജ്ജം ഉത്പാദിപ്പിക്കുന്നത് തമിഴ്നാടാണ്. … Continue reading തമിഴ്നാടിന്റെ പവനോര്‍ജ്ജ ശേഷി ഉയര്‍ന്നു
448 കാറ്റാടികള്‍
siemens.com
ആര്‍ക്കമെഡീസിന്റെ കാറ്റാടി
ലണ്ടന്‍ അറെ, ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം
175 കാറ്റാടികളുള്ള ലോകത്തിലെ ഏറ്റവും വലിയ ഉള്‍ക്കടല്‍ കാറ്റാടിപ്പാടത്തിന്റെ സ്വിച്ച് ഓണ്‍ ചെയ്തതോടെ ബ്രിട്ടണിലെ പവനോര്‍ജ്ജ വ്യവസായം ഊര്‍ജ്ജത്തിന്റെ വിലകുറക്കനുള്ള പ്രതിജ്ഞ നിറവേറ്റി. Dong Energy, Masdar, EON എന്നീ കമ്പനികളുടെ ഒന്നിച്ചുള്ള ശ്രമമായ Thames estuary യിലെ London Array പ്രോജക്റ്റ് അതിന്റെ ആദ്യത്തെ 630MW ഘട്ടം പൂര്‍ത്തിയാക്കി. സീമന്‍സിന്റെ 3.6MW ശേഷിയുള്ള കാറ്റാടികള്‍ ഉപയോഗിക്കുന്ന ഈ കാറ്റാടിപ്പാടത്തിന്റെ നിര്‍മ്മാണം 2011 മാര്‍ച്ചിലാണ് തുടങ്ങിയത്. Grimsby ല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നുമാണ് 270MW ന്റെ ഈ … Continue reading ലണ്ടന്‍ അറെ, ലോകത്തിലെ ഏറ്റവും വലിയ കാറ്റാടിപ്പാടം
കാറ്റാടിയുടെ മിച്ചോര്‍ജ്ജം
പവനോര്‍ജ്ജം സൂക്ഷിക്കാന്‍ Undersea വായൂ സഞ്ചി Nottingham സര്‍വ്വകലാശാല പവനോര്‍ജ്ജം സൂക്ഷിക്കുന്നതിനുള്ള വഴികളന്ന്വേഷിക്കുന്നതില് വ്യാപൃതരാണ്. MIT യുടെ വെള്ളത്തിനടിയില്‍ സൂക്ഷിച്ചിരിക്കുന്ന വീര്‍പ്പിക്കാവുന്ന സഞ്ചികളില്‍ വായൂ സംഭരിക്കുക എന്ന ആശയം അവര്‍ ആവിഷ്കരിച്ചു. തീരക്കടലിലെ കാറ്റാടി പാടത്തില്‍ നിന്നുള്ള അധിക ഊര്‍ജ്ജം സ്കോട്ലാന്റിലെ Orkney ദ്വീപിന് സമീപമുള്ള കടല്‍ത്തട്ടിലെ വീര്‍പ്പിക്കാവുന്ന വായൂ സഞ്ചികളില്‍ വായൂ നിറക്കാനുപയോഗിക്കുക എന്നതാണ് അവരുടെ പരിപാടി. പകല്‍ സമയത്ത് കാറ്റ് ഇല്ലാതാകുമ്പോള്‍ ശേഖരിച്ച ഊര്‍ജ്ജം ഉപയോഗിച്ച് ടര്‍ബൈന്‍ പ്രവര്‍ത്തിപ്പിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാം. 600 മീറ്റര്‍ … Continue reading കാറ്റാടിയുടെ മിച്ചോര്‍ജ്ജം