18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു

18.4 GW ന്റെ പുതിയ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു, 2011 ല്‍ മുഴുവനായി 43.9 GW കാറ്റാടി നിലയങ്ങള്‍ പണിതീരും എന്ന് കരുതുന്നു 43 % പങ്കോടെ ചൈന പവനോര്‍ജ്ജത്തിന്റെ കുതിര ശക്തിയായിരിക്കുന്നു, ഈ വര്‍ഷം 8 GW ആണ് അവര്‍ സ്ഥാപിച്ചത്.  ജൂണ്‍ 2011 ല്‍, ലോകത്തെ മൊത്തം പവനോര്‍ജ്ജ ഉത്പാദന ശേഷി 215 GW ആയി ഉയര്‍ന്നു. ദുര്‍ബല വര്‍ഷമായ 2010 നെ അപേക്ഷിച്ച് ലോക പവനോര്‍ജ്ജ കമ്പോളത്തില്‍ … Continue reading 18.4 ഗിഗാ വാട്ടിന്റെ കാറ്റാടി നിലയങ്ങള്‍ 2011 ന്റെ ആദ്യ പകുതിയില്‍ സ്ഥാപിച്ചു

ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ആദ്യത്തെ ഹൈബ്രിഡ് ഭൗമതാപോര്‍ജ്ജ-സൗരോര്‍ജ്ജ വൈദ്യുത നിലയം Sen. Harry Reid അമേരിക്കയില്‍ ഉദ്ഘാടനം ചെയ്തു. Reno യില്‍ നിന്ന് 75 മൈല്‍ അകലെ ഇപ്പോഴ്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന Stillwater Geothermal Plant ല്‍ ആണ് പുതിയ സംരംഭം. ഇത് 24 മെഗാവാട്ട് വൈദ്യുതി കൂടുതല്‍ ഉത്പാദിപ്പിക്കുകയും 150 നിര്‍മ്മാണ തൊഴിലവസം ഉണ്ടാക്കുകയും ചെയ്തു എന്ന് Enel Green Power North America യുടെ പ്രസിഡന്റ് Francesco Venturini പറഞ്ഞു. നെവാഡയിലെ Bombard Renewable Energy യാണ് ഈ പ്രൊജക്റ്റ് … Continue reading ആദ്യത്തെ ഹൈബ്രിഡ് വൈദ്യുത നിലയം

ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

ഏഴു വര്‍ഷത്തെ നിര്‍മ്മാണത്തിന് ശേഷം Seoul ന് അടുത്തുള്ള Lake Shihwa ലെ വൈദ്യുത നിലയം ഭാഗികമായി പ്രവര്‍ത്തിച്ച് തുടങ്ങി. 10 ജനറേറ്ററുകളില്‍ ആറെണ്ണം ആഗസ്റ്റ് 3 മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങി. പരീക്ഷണ വൈദ്യുതോല്‍പ്പാദനത്തിന് ശേഷം ബാക്കിയുള്ളവയും പ്രവര്‍ത്തിച്ച് തുടങ്ങും. ഡിസംബറില്‍ പണി പൂര്‍ത്തിയാകുമ്പോള്‍ Shihwa നിലയം അങ്ങനെ ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം എന്ന സ്ഥാനം നേടും. 254 മെഗാവാട്ടാണ് നിലയത്തിന്റെ ശേഷി. ഇപ്പോള്‍ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം ഫ്രാന്‍സിലാണ്. … Continue reading ലോകത്തെ ഏറ്റവും വലിയ തിരമാലാ വൈദ്യുത നിലയം

ക്യാനഡയിലെ ഏറ്റവും വലിയ കാറ്റാടി പാടം

പുതിതായി നിര്‍മ്മിച്ച Melancthon EcoPower Centre. നിര്‍മ്മിച്ചത് Canadian Hydro. 2005 ല്‍ പണിതുടങ്ങിയ Ontario യിലെ Shelburne ന് അടുത്ത് സ്ഥിതി ചെയ്യുന്ന Melancthon EcoPower Centre ന് 199.5 MW ശേഷിയുണ്ട്. അതിന്റെ ആദ്യ ഘട്ടം 67.5 MW ശേഷിയോടെ 2006 ല്‍ പ്രവര്‍ത്തിച്ച് തുടങ്ങി. അവസാന ഘട്ടത്തിന്റെ പണി 2007 ല്‍ തുടങ്ങി. വൈദ്യുതി 20-വര്‍ഷത്തെ കരാറോടെ Ontario Power Authority വാങ്ങുന്നു. ഇതിന്റെ ഒരു വര്‍ഷത്തെ മൊത്തം വൈദ്യുതോല്‍പ്പാദനം 545 GWh … Continue reading ക്യാനഡയിലെ ഏറ്റവും വലിയ കാറ്റാടി പാടം

$21,100 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചു

പുതിയ UN റിപ്പോര്‍ട്ടായ Global Trends in Renewable Energy Investment 2011 ന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം $21,100 കോടി ഡോളര്‍ നിക്ഷേപമാണ് പുനരുത്പാദിതോര്‍ജ്ജ രംഗത്ത് നടന്നത്. വികസ്വര രാജ്യങ്ങള്‍ വികസിത രാജ്യങ്ങളേക്കാള്‍ നിക്ഷേപം നടത്തി. ഇത് വലിയൊരു മാറ്റമാണ്. വൃത്തികെട്ട ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്ന വികസിത രാജ്യങ്ങള്‍ ചെയ്ത തെറ്റ് തങ്ങള്‍ വീണ്ടും ആവര്‍ത്തിക്കല്ല എന്നതിന്റെ സൂചനയാണിത്. ചൈനയാണ് ശുദ്ധ ഊര്‍ജ്ജ രംഗത്തെ മുന്‍നിരക്കാരന്‍ $4890 കോടി ഡോളര്‍ അവര്‍ നിക്ഷേപിച്ചു. താഴെപ്പറയുന്ന പ്രദേശങ്ങളാണ് … Continue reading $21,100 കോടി ഡോളര്‍ പുനരുത്പാദിതോര്‍ജ്ജ രംഗത്ത് കഴിഞ്ഞ വര്‍ഷം നിക്ഷേപിച്ചു

തൊഴില്‍ ഇല്ലാതാക്കുന്നവര്‍

ചിലര്‍ പറയുന്നത് "clean economy" തൊഴില്‍ ഇല്ലാകാക്കും എന്നാണ്. എന്നാല്‍ ശരിക്കും ഹരിത ജോലികളുടെ അമേരിക്കന്‍ കഥ എന്താണ്? Brookings Institution ഉം Battelle Technology ഉം ചേര്‍ന്ന് നടത്തിയ പുതിയ പഠനം ഇതിനുള്ള ഉത്തരം നല്‍കുന്നു. പൊതു ഗതാഗതം മുതല്‍ ഹരിത ഊര്‍ജ്ജ കമ്പനികള്‍ വരെ അമേരിക്കയുടെ മൊത്തം തൊഴിലിന്റെ 2% പ്രദാനം ചെയ്യുന്നു. 10.2% വരുന്ന ആരോഗ്യ പരിപാലന രംഗത്തേക്കള്‍ കുറവാണെങ്കിലും biosciences, എണ്ണ തുടങ്ങിയ വ്യവസായങ്ങളുമായി നോക്കുമ്പോള്‍ ശുദ്ധ സമ്പദ്ഘടനയും മോശമല്ല. വലിയ … Continue reading തൊഴില്‍ ഇല്ലാതാക്കുന്നവര്‍

വീട്ടിലൊരു ഭൗമതാപോര്‍ജ്ജ ശീതീകരണി

തണുപ്പ് കാലത്ത് 500% ദക്ഷത നല്‍കുന്നു.[തണുപ്പ് രാജ്യങ്ങളിലാവാം ഇത്. നമ്മുടെ നാട്ടില്‍ എത്ര ഫലപ്രദമാകുമെന്ന് പരീക്ഷിക്കേണ്ടതാണ്.] $1 ഡോളര്‍ വൈദ്യുതി ഇന്‍പുട്ടിന്, $5 ഡോളറിന്റെ താപോര്‍ജ്ജ ഔട്പുട്. ശാന്തം,ശബ്ദമില്ല. AC യേക്കാള്‍ സുഖകരം. Reliable. warranty 55+ വര്‍ഷത്തിലധികം. പരിസ്ഥിതി സൗഹൃദം. - from Geo Smart Energy

കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് 200 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് കേരളവും ദേശീയ താപോര്‍ജകോര്‍പ്പറേഷനും (എന്‍.ടി.പി.സി) ധാരണയിലെത്തി. യു.ഡി.എഫ് സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ആര്യാടന്‍ പറഞ്ഞു. കേരളത്തില്‍ കാറ്റില്‍ നിന്ന് 600 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഈ മേഖലയില്‍ ഇപ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്നത് 34 മെഗാവാട്ടാണ്. ഇതില്‍ സര്‍ക്കാര്‍ ഉത്പാദിപ്പിക്കുന്നത് രണ്ടു മെഗാവാട്ട് മാത്രം. പാരമ്പര്യേതര ഊര്‍ജ രംഗത്ത് കേരളത്തിനുള്ള സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താനായിട്ടില്ലെന്ന് വേണുഗോപാല്‍ വിലയിരുത്തി. വൈദ്യുതി ഉത്പാദനത്തിന് … Continue reading കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

ഒരു സ്ഥാപനം കൂടി സൗരോര്‍ജ്ജത്തില്ലേക്ക്

MTC Logistics 737 kW ന്റെ സൗരോര്‍ജ്ജ നിലയം Port of Baltimore ലെ അവരുടെ മേല്‍കൂരയില്‍ ഉദ്ഘാടനം ചെയ്തു. അത് നിര്‍മ്മിച്ചിരിക്കുന്നത് HelioSage ആണ്. സ്ഥാപനത്തിന്റെ ഊര്‍ജ്ജത്തിന്റെ 20% ഇനി സൗരോര്‍ജ്ജം നല്‍കും. ഏപ്രില്‍ 29 2011 ന് വൈദ്യുതോല്‍പ്പാദനം തുടങ്ങി. നിര്‍മ്മണത്തിന് 3.5 മാസമേ എടുത്തുള്ളു. പ്രതി വര്‍ഷം 840,000 kWH ഉത്പാദിപ്പിക്കും.