അസഹിഷ്ണുത എന്നത് സുഖകരമല്ലാത്ത അഭിപ്രായവിത്യാസത്തെ അടിച്ചമര്‍ത്താനുള്ള തീവൃആഗ്രഹമാണ്

https://www.youtube.com/watch?v=BiqDZlAZygU Rowan Atkinson on free speech

അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

വിവിധ സ്വതന്ത്ര വാര്‍ത്ത സ്രോതസ്സുകള്‍ ജനുവരി 2023 ന് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, അമേരിക്കയിലെ നിയമപാലകര്‍ 2022 ല്‍ മുമ്പത്തെ റിക്കോഡുളെ ഭേദിക്കുന്ന തോതിലുള്ള കൊലപാതകങ്ങളാണ് നടത്തിയത്. Mapping Police Violence Project നടത്തിയ ഗവേഷ‍ണത്തില്‍ ജനുവരി 1 മുതല്‍ ഡിസംബര്‍ 31, 2022 വരെയുള്ള കാലത്ത് 1,183 പേര്‍ പോലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി കണ്ടെത്തി. Lancet ല്‍ വന്ന 2021 ലെ ഒരു പഠനം പറയുന്നത് പോലീസ് നടത്തുന്ന കൊലപാതകങ്ങളില്‍ പകുതിയും റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ല എന്നാണ്. അതായത് … Continue reading അമേരിക്കയിലെ പോലീസുകാര്‍ മുന്‍ വര്‍ഷം കൊന്നതിനേക്കാള്‍ കൂടുതല്‍ പേരെ 2022 ല്‍ കൊന്നു

അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്

ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തെ നിയന്ത്രിക്കാനും ഓണ്‍ലൈന്‍ വ്യവഹാരങ്ങളെ രൂപപ്പെടുത്താനുമായി സ്വകാര്യ ടെക് കമ്പനികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം Department of Homeland Security വിപുലീകരിക്കുന്നു എന്ന് Intercept വ്യക്തമാക്കി. വര്‍ഷങ്ങളായുള്ള ആഭ്യന്തര DHS memos, emails, രേഖകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് Intercept ന്റെ റിപ്പോര്‍ട്ട്. ഒരു ആഭ്യന്തര രേഖ പ്രകാരം, “COVID-19 മഹാമാരിയുടെ തുടക്കം, COVID-19 ന്റെ പ്രവര്‍ത്തനക്ഷമത, വംശീയ നീതി, അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയത്, അമേരിക്കയുടെ ഉക്രെയ്ന്‍ പിന്‍തുണയുടെ സ്വഭാവം” തുടങ്ങി ധാരാളം വിഷയങ്ങളില്‍ ശ്രദ്ധ … Continue reading അമേരിക്കയുടെ സര്‍ക്കാരിനെ പിന്‍തുണക്കാത്ത ഓണ്‍ലൈന്‍ അഭിപ്രായപ്രകടനത്തിനെതിരെ പോലീസ്

ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ച് ആളുകളെ വോട്ടു ചെയ്യുന്നതില്‍ നിന്ന് ഭയപ്പെടുത്തി അകറ്റിനിര്‍ത്താന്‍ Governor Ron DeSantis നെ പോലുള്ള റിപ്പബ്ലിക്കന്‍മാര്‍ ശ്രമിക്കുന്നു. വോട്ടര്‍ തട്ടിപ്പിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യാനായി ഒരു തെര‍ഞ്ഞെടുപ്പ് പോലീസ് സേന രൂപീകരിച്ചിരിക്കുകയാണ് DeSantis. ഈ അറസ്റ്റ് കൂടുതലും കറുത്തവരെ ലക്ഷ്യം വെച്ചാണ്. 14 ലക്ഷം ആളുകളാണ് ഈ സംസ്ഥാനത്ത് മുമ്പത്തെ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുകള്‍. മുമ്പത്തെ തെരഞ്ഞെടുപ്പുകളിലെ വോട്ടര്‍ തട്ടിപ്പ് ആരോപണങ്ങില്‍ ഒരുപാട് വ്യാജമായതിനാല്‍ തള്ളിക്കളയുകയാണുണ്ടായിട്ടുള്ളത്. ശരിയായ വോട്ടര്‍മാരെ ബാലറ്റില്‍ … Continue reading ഫ്ലോറിഡയിലെ സമ്മതിദായകരെ ഭീഷണിപ്പെടുത്തുന്ന “തെരഞ്ഞെടുപ്പ് പോലീസ്”

കന്‍സാസിലെ പോലീസ് മുന്നറീപ്പുകള്‍ അവഗണിച്ചു

കൊലപാതകം കറുത്ത സ്ത്രീകളെ ലക്ഷ്യം വെച്ചിട്ടുള്ളതാണെന്ന മുന്നറീപ്പ് മിസൌറിയിലെ കന്‍സാസ് നഗര പോലീസ് അവഗണിച്ചു എന്ന് അവിടുത്തെ കറുത്ത താമസക്കാര്‍ പറയുന്നു. കുറ്റവാളിയുടെ captives ല്‍ ഒരാള്‍ രക്ഷപെട്ട് വന്ന് ഇക്കാര്യം പുറത്ത് പറയുന്നത് വരെ പോലീസ് ഒന്നും ചെയ്തില്ല. തന്നെ ഒരു വെള്ളക്കാരന്‍ ഒരു മാസമായി തടവറയില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു എന്ന് ഭൂഗര്‍ഭമുറിയില്‍ നിന്നും രക്ഷപെട്ട Excelsior Springs ലെ 22-വയസുള്ള കറുത്ത സ്ത്രീ പറഞ്ഞു. കൂടുതല്‍ ഇരകളുണ്ടെന്നും അതെല്ലാം കറുത്ത സ്ത്രീകളാണെന്നും തന്നെ പോലെ അവരെയെല്ലാം … Continue reading കന്‍സാസിലെ പോലീസ് മുന്നറീപ്പുകള്‍ അവഗണിച്ചു

കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി

അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് ക്രിമിനല്‍ ഗര്‍ഭഛിദ്ര അന്വേഷണത്തിനായി ഫേസ്‌ബുക്ക് Nebraska പോലീസിന് നല്‍കി. 41-വയസായ Jessica Burgess തന്റെ 17 വയസുള്ള മകള്‍ Celeste ന് ഗര്‍ഭഛിദ്രം നടത്താന്‍ സഹായിച്ചു എന്നാണ് ആരോപണം. 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ ക്രിമിനല്‍ കുറ്റമാണ്. Lincoln Journal Star പറയുന്നതനുസരിച്ച് Celeste miscarried നെ തുടര്‍ന്ന് നെബ്രാസ്കയിലെ Norfolk എന്ന സ്ഥലത്തെ പോലീസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങി. തെരയല്‍ വാറന്റ് ഉപയോഗിച്ച് അമ്മയും … Continue reading കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി