ഫുകുഷിമയിലെ ഭൂഗര്‍ഭജലം TEPCO പസഫിക് സമുദ്രത്തിലേക്ക് തട്ടി

പരിസ്ഥിതി പ്രവര്‍ത്തകരുടേയും തദ്ദേശവാസികളുടേയും മുക്കുവരുടേയും എതിര്‍പ്പിനെ മറികടന്ന് 850 ടണ്‍ ഭൂഗര്‍ഭജലം Tokyo Electric Power Co. (TEPCO) പസഫിക് സമുദ്രത്തിലേക്ക് ഒഴുക്കി. തകര്‍ന്ന ആണവനിയത്തിന് അടിയില്‍ നിന്നുള്ളതാണ് ഈ ജലം. എന്നാല്‍ നിലയം ഉരുകിയപ്പോള്‍ തണുപ്പിക്കാനുപയോഗിച്ച 6.8 ലക്ഷം ടണ്‍ ഉയര്‍ന്ന ആണവവികിരണമുള്ള ജലത്തിന്റെ കാര്യത്തില്‍ ഇതുവരെ ഒരു തീരുമാനവുമായിട്ടില്ല. അത് ഇപ്പോഴും അവിടെ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. — സ്രോതസ്സ് commondreams.org

ഫുകുഷിമ നിലയത്തില്‍ നിന്ന് 750 ടണ്‍ ജലം ചോര്‍ന്നു – TEPCO

തകര്‍ന്ന ഫുകുഷിമ നിലയത്തില്‍ നിന്ന് വീണ്ടും ഒരു വലിയ ചോര്‍ച്ച നടന്നതായി Tokyo Electric Power Co. (TEPCO) റിപ്പോര്‍ട്ട് ചെയ്തു. 750 ടണ്‍ മഴവെള്ളം ആണ് ഇപ്പോള്‍ ചോര്‍ന്നത്. നിലയത്തിലെ മഴവെള്ളത്തില്‍ ലിറ്ററിന് 8,300 becquerels എന്ന തോതില്‍ beta particle ആണവവികരണം പുറത്തുവിടുന്ന strontium-90 പോലുള്ള പദാര്‍ത്ഥങ്ങളുണ്ട്. ഭൂമിയിലേക്കെ ചോരൂ എന്നായിരുന്നു ഉദ്യോഗസ്ഥര്‍ കരുതിയത്, എന്നാല്‍ അത് കടലിലേക്ക് പടരുമെന്ന് ഊഹിക്കാന്‍ അവര്‍ക്കായില്ല. ചോര്‍ന്ന മഴവെള്ളം രണ്ട് വ്യത്യസ്ഥ സ്ഥലത്തുള്ള മാപിനികള്‍ കണ്ടെത്തി.

ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

സര്‍ക്കാര്‍ ഭക്ഷ്യവസ്തുക്കളില്‍ അനുവദിച്ചിരിക്കുന്നതിന്റെ 5,100 മടങ്ങ് ആണവവികിരണമുള്ള സീഷിയം ഫുകുഷിമ ആണവനിലയത്തിന് സമീപത്തുനിന്നും പിടിച്ച മീനില്‍ കണ്ടെത്തി. കിലോഗ്രാമില്‍ 510,000 becquerels ആണ് greenling മീനില്‍ കണ്ടതെന്ന് Tokyo Electric Power Co പറഞ്ഞു. ആണവദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഇത്ര അധികം ആണവ വികിരണമുള്ള സമുദ്രാഹാര സാമ്പിളില്‍ കാണുന്നത്. Fukushima Prefectural Federation of Fisheries Cooperative Associations ന്റെ നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണ് ഈ വിവരം. നിലയത്തിനടുത്ത് മീനുകള്‍ പുറത്ത് പോകാതിരിക്കാന്‍ കെട്ടിയ വലയില്‍ കുടുങ്ങിയതായിരുന്നു … Continue reading ഫുകുഷിമയിലെ മീനുകളില്‍, സീഷിയം റിക്കോഡ് നിലയില്‍

വാര്‍ത്തകള്‍

സ്ത്രീകളുടെ പ്രത്യുല്‍പാദനാരോഗ്യം UNFPA ന്റെ Women and Girls in a World of 7 Billion റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യവും, പാര്‍ശ്വവത്കരിക്കുയും, ലിംഗ അസമത്വത്തിനാലും സ്ത്രീകളുടെ പ്രത്യുല്‍പാദന ആരോഗ്യം തകരാറിലാണ്. 15% ല്‍ താഴെ സ്ത്രീകള്‍ക്കേ ലോകത്തെ ഭൂമിയുടെ കൈവശാവകാശമുള്ളു. പുരുഷന് കിട്ടുന്ന കൂലിയുടെ ശരാശരി 17% കുറവാണ് സ്ത്രീക്ക് കിട്ടുന്ന കൂലി. 77.6 കോടി നിരക്ഷരരുടെ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളാണ്. പ്രത്യുല്‍പാദനാരോഗ്യം സര്‍ക്കാര്‍ mandated ചെയ്യുന്ന കുടുംബ അംഗസംഖ്യയെക്കുറിച്ചുള്ളതല്ല. എപ്പോള്‍ എത്രമാത്രം കുട്ടികള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സമുദ്രം എണ്ണക്ക് BP Gulf ചോര്‍ച്ചക്ക് ശേഷം ശുദ്ധീകരണം നടക്കുന്നുണ്ടെങ്കിലും ആ പ്രദേശത്തിനടുത്ത് ജീവിക്കുന്ന ജനത്തിന്റെ സാമ്പത്തിക തകര്‍ച്ചക്ക് മാറ്റമുണ്ടായില്ല. എന്നാല്‍ എണ്ണവില കൂടുന്നതും റിപ്പബ്ലിക്കന്‍മാരുടെ ആക്രമണത്താലും ഒബാമ സമുദ്രത്തിലെ എണ്ണ ഖനനത്തിന് അനുമതി നല്‍കി. Outer Continental Shelf ലെ 15 ലക്ഷം ഏക്കര്‍ കടലാണ് ഇങ്ങനെ ഖനനത്തിന് കൊടുത്തത്. 17.2 കോടി ബാരല്‍ എണ്ണ അവിടെയുണ്ടെന്ന് കരുതുന്നു. ഭൂമിയില്‍ നിന്ന് അര ട്രില്ല്യണ്‍ ടണ്‍ മഞ്ഞ് ഇല്ലാതാകുന്നു NASA യും German Aerospace Center … Continue reading വാര്‍ത്തകള്‍

ആണവ ഇന്ധന ചാരക്കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണു

ഫുക്കുഷിമ ആണവനിലയത്തിന്റെ യൂണിറ്റ് 3 ലെ ആണവ ഇന്ധന ചാര കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണുകിടക്കുന്നതായി ജോലിക്കാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നടന്ന ഹൈഡ്രജന്‍ പൊട്ടിത്തറി ഫലമായാണ് ഇത് സംഭവിച്ചതെന്ന് കരുതുന്നു. decommissioning ന്റെ ഭാഗമായി വെള്ളം നിറച്ച കുളത്തില്‍ സ്ഥാപിച്ച ക്യാമറയാണ് ഇത് കണ്ടെത്തിയത്. ആണവ ഇന്ധന ദണ്‍ഡുകള്‍ സൂക്ഷിച്ചിരിക്കുന്നത് ഈ വെള്ളത്തിനടിയിലാണ്. ഇന്ധനം ഇറക്കാനും കയറ്റാനും ഉപയോഗിക്കുന്ന മിഷീന്റെ ഒരു ഭാഗം ഇന്ധനം സൂക്ഷിക്കുന്ന പെട്ടികളുടെ പുറത്ത് കിടക്കുന്നത് ഒരു ചിത്രത്തില്‍ കാണാം. … Continue reading ആണവ ഇന്ധന ചാരക്കുളത്തില്‍ 35 ടണിന്റെ മിഷീന്‍ വീണു

കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍

ഫുകുഷിമ ദുരന്തത്തില്‍ നിന്നുള്ള ആണവ പദാര്‍ത്ഥങ്ങള്‍ അമേരിക്കയുടെ കാലിഫോര്‍ണിയ തീരത്തുള്ള കടല്‍ ചെടികളില്‍ കണ്ടെത്തി. Santa Cruz ന് വടക്കുള്ള Laguna Beach ലെ ചെടികളിലാണ്‍ ആണവവികിരണമുള്ള അയോഡിന്‍ Cal State Long Beach ലെ രണ്ട് ജീവശാസ്ത്രജ്ഞര്‍ കണ്ടത്. വികരണത്തിന്റെ തോത് മനുഷ്യന് ദോഷമുണ്ടാക്കുന്ന തോതിലല്ല. 1986 ലെ ചെര്‍ണോബില്‍ ദുരന്തത്തിന് ശേഷം British Columbia, Canada എന്നിവിടങ്ങളില്‍ കണ്ട ആണവവികിണത്തേക്കാള്‍ കൂടുതലാണ് ഇത് എന്ന് മാത്രം. Giant kelp (Macrocystis pyrifera) എന്ന ചെടി … Continue reading കാലിഫോര്‍ണിയയിലെ കടല്‍ച്ചെടികളില്‍ ജപ്പാനില്‍ നിന്നുള്ള ആണവകണികകള്‍

തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല

Nuclear Damage Liability Facilitation Fund നിര്‍മ്മിച്ച താല്‍ക്കാലിക വീടുകളില്‍ താമസിക്കുന്ന പുനരധിവസിപ്പിച്ചവരില്‍ 57% ആളുകള്‍ക്കും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല. ഫാറമുകള്‍ തെറ്റിധാരണയുണ്ടാക്കുന്ന തരത്തിലായതാണ് കാരണമെന്ന് മാര്‍ച്ച് 8 ന് പുറത്തുവന്ന സര്‍വ്വേ കണ്ടെത്തി. ഒക്റ്റോബര്‍ 2011 മുതല്‍ ഫെബ്രുവരി വരെ ഒരു സംഘം വക്കിലന്‍മാര്‍ 131 വീടുകള്‍ സന്ദര്‍ശിച്ച് വരികയായിരുന്നു. അവര്‍ക്ക് 9,015 പരാതികളും അപേക്ഷകളും ലഭിച്ചു. അതില്‍ 6,088 എണ്ണവും നഷ്ടപരിഹാരത്തിനെക്കുറിച്ചുള്ളതായിരുന്നു. മാനസിക സംഘര്‍ഷം നേരിട്ടതിനും ജീവിത ചിലവ് കൂടിയതിനും ഓരോത്തവര്‍ക്കും നല്‍കുന്ന 100,000 … Continue reading തെറ്റിധാരണയുണ്ടാക്കുന്ന അപേക്ഷാ ഫാറം കാരണം 57% ആളുകളും നഷ്‌ടപരിഹാരത്തിന് അപേക്ഷിക്കാന്‍ കഴിഞ്ഞില്ല

വാര്‍ത്തകള്‍

ഉയര്‍ന്ന തോതിലുള്ള സീഷിയം നില റിപ്പോര്‍ട്ട് ചെയ്തു ഫുകുഷിമ നിലയത്തിനടുത്തുള്ള ഗ്രാമത്തിലെ മണ്ണില്‍ കിലോഗ്രാമിന് 154,000 becquerels of radioactive cesium അടങ്ങിയിരിക്കുന്നുവെന്ന് സര്‍ക്കാര്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടു. ഇത് ഇതുവരെ കണ്ടെതില്‍ ഏറ്റവും കൂടിയ വികിരണ തോതാണെന്നാണ് പരിസ്ഥിതി മന്ത്രാലയത്തിന്റെ അഭിപ്രായം. Niida നദിയുടെ കരയിലും വലിയ തോതിലുള്ള വികിരണം രേഖപ്പെടുത്തി. ferroconcrete ഉപയോഗിച്ച് അടക്കം ചെയ്ത ആണവമാലിന്യങ്ങള്‍ക്ക് ഉണ്ടായിരുന്ന 100,000 becquerels of cesium ത്തേക്കാള്‍ അധികമാണ് മണ്ണിന്റെ അവസ്ഥ. 179 സ്ഥലത്ത് ജനു. … Continue reading വാര്‍ത്തകള്‍

ദാ വരുന്നു സുനാമി ചവറുകള്‍

കഴിഞ്ഞ മാര്‍ച്ചില്‍ ജപ്പാനിലുണ്ടായ സുനാമി 2 മുതല്‍ 2.5 കോടി ടണ്‍ അവശിഷ്ടങ്ങള്‍ ആണ് കടലിലെത്തിച്ചത്. അതില്‍ കുറെ കടലിലൂടെ ഒഴുകി ഹവായ് ദ്വീപ് തീരങ്ങളില്‍ 2013 ന്റെ തുടക്കത്തോടെ എത്തും. അവിടെ നിന്ന് അമേരിക്കയുടെ പടിഞ്ഞാറെ തീരം കറങ്ങി വീണ്ടും ഹവായിലെത്തും. 10 മുതല്‍ 20 ലക്ഷം ടണ്‍ അവശിഷ്ടങ്ങള്‍ ഇപ്പോഴും കടലിലുണ്ട്. 1-5% വരെ അമേരിക്കയുടെ പടിഞ്ഞാറെ തീരം അലാസ്ക, ബ്രിട്ടീഷ് കൊളംബിയ, വാഷിങ്ടണ്‍, ഒറിഗണ്‍ എന്നിവിടങ്ങളില്‍ അടിഞ്ഞ് കൂടും. Monterey Bay യില്‍ … Continue reading ദാ വരുന്നു സുനാമി ചവറുകള്‍