അടുത്തത് എന്തിനായിരിക്കും ഏറ്റവും കൂടുതല്‍ ശ്രദ്ധ കിട്ടുക

https://archive.org/download/20230806/20230806.m4a Tristan Harris Facebook & Rethinking Big Tech | The Daily Show സാമൂഹ്യ നിയന്ത്രണ മാധ്യമങ്ങളെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

വർഷങ്ങളോളം അപലപിച്ചിട്ടും ഡാറ്റ സ്‌ക്രാപ്പിംഗിന് മെറ്റാ പണം നൽകി

ഡാറ്റ ചുരണ്ടിയെടുക്കുന്നതിനെതിരെ മെറ്റ നിരന്തരം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് അത് അതേ പ്രവര്‍ത്തി സ്വയം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഒരേ കാരണത്താലാകണമെന്നില്ല. മുമ്പത്തെ കരാറുകാരായ Bright Data ന് എതിരായ കേസില്‍, മറ്റ് വെബ് സൈറ്റുകളെ scrape ചെയ്യുന്നതിന് തങ്ങളുടെ പങ്കാളികള്‍ക്ക് ഫേസ്ബുക്കിന്റെ ഉടമ പണം കൊടുത്തു എന്ന് കാണിക്കുന്ന നിയമ രേഖകള്‍ Bloomberg ന് കിട്ടി. — സ്രോതസ്സ് engadget.com | Jon Fingas | Feb 2, 2023

ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു

ലോകം മൊത്തം തങ്ങളുടെ പ്ലാറ്റ്ഫോമുകളിലെ വ്യാജ അകൌണ്ടുകള്‍ തെരഞ്ഞെടുപ്പുകളേയും രാഷ്ട്രീയ കാര്യങ്ങളേയും അട്ടിമറിക്കുന്നതിന്റെ തെളിവുകളുണ്ടായിട്ടും ഫേസ്‌ബുക്ക് അവഗണിക്കുകയോ പ്രതികരിക്കാന്‍ വൈകുകയോ ചെയ്തു. അടുത്ത കാലത്ത് പിരിച്ചുവിടപ്പെട്ട ഒരു ജോലിക്കാരന് കിട്ടിയ മെമ്മോയില്‍ നിന്നാണ് BuzzFeed News ഇക്കാര്യം കണ്ടെത്തിയത്. മുമ്പത്തെ ഫേസ്‌ബുക്ക് ഡാറ്റാ ശാസ്ത്രജ്ഞനായ Sophie Zhang എഴുതിയ 6,600-വാക്കുകളുള്ള മെമ്മോയില്‍, അസെര്‍ബൈജാനിലേയും ഹൊണ്ടോറസിലേയും സര്‍ക്കാര്‍ നേതൃത്വവും രാഷ്ട്രീയ പാര്‍ട്ടികളും വ്യാജ അകൌണ്ടുകളുപയോഗിക്കുകയോ തങ്ങളെ പൊതുജനാഭിപ്രായമായി തെറ്റായി പ്രതിനിധാനം ചെയ്യുന്നതിന്റേയോ വ്യക്തമായ തെളിവുകളുണ്ട്. — സ്രോതസ്സ് buzzfeednews.com … Continue reading ആഗോള രാഷ്ട്രീയ കൃത്രിമപ്പണിയെ ഫേസ്‌ബുക്ക് അവഗണിച്ചു

33,000 അംഗങ്ങളുള്ള BJP വിരുദ്ധ ഗ്രൂപ്പിനെ ഫേസ്‌ബുക്ക് റദ്ദാക്കി

33,000 അംഗങ്ങളുള്ള ‘No Vote to BJP’ എന്ന ഗ്രൂപ്പിനെ ഓഗസ്റ്റ് 18 രാത്രിയില്‍ റദ്ദാക്കി. പശ്ഛിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് എതിരെ പ്രചരണം നടത്തിയ ആ ഗ്രൂപ്പ് പ്രവര്‍ത്തിപ്പിച്ചിരുന്നത് ‘Bengal against Fascist BJP-RSS’ എന്ന സംഘത്തിന്റെ അംഗങ്ങള്‍ ആയിരുന്നു. പാര്‍ട്ടിക്കെതിരെ പൊതുജന അഭിപ്രായം രൂപീകരിച്ചെടുക്കുന്നതില്‍ പ്രധാന പങ്ക് ആ ഗ്രൂപ്പ് നിര്‍വ്വഹിച്ചിരുന്നു എന്ന് ധാരാളം രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. — സ്രോതസ്സ് thewire.in | 20/Aug/2021

ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

ബ്രസീലിലെ പ്രധാന സര്‍ക്കാര്‍ കെട്ടിടത്തിലെ ഫാസിസ്റ്റ് ആക്രമണം, Facebook, TikTok, Telegram തുടങ്ങിയ പ്രധാന സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളുടെ നേരിട്ടുള്ള സഹായത്താലാണെന്ന് ആഗോള നിരീക്ഷണ സംഘമായ SumOfUs പറഞ്ഞു. വൃത്തിയാക്കലും, അന്വേഷണവും, ജനാധിപത്യ വിരുദ്ധ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന് സംശയിക്കുന്ന ആളുകളെ അധികാരികള്‍ അറസ്റ്റ് ചെയ്യുന്നതിനും ഇടക്കാണീ റിപ്പോര്‍ട്ട് വന്നത്. മുമ്പത്തെ പ്രസിഡന്റും തീവൃ വലതുപക്ഷക്കാരനുമായ Jair Bolsonaro യുടെ അനുയായികളാണ് ഈ കലാപം നടത്തിയത്. — സ്രോതസ്സ് commondreams.org | Jake Johnson | Jan 09, … Continue reading ബ്രസീലിലെ ഫാസിസ്റ്റ് കലാപത്തിനെ സാമൂഹ്യ മാധ്യമ വമ്പന്‍ സഹായിച്ചു

രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

സാമൂഹ്യമാധ്യമത്തിലെ രാഷ്ട്രീയ പരസ്യത്തെക്കുറിച്ച് പഠനം നടത്തിയ New York University യുടെ പ്രൊജക്റ്റുമായി ബന്ധപ്പെട്ടവരുടെ അകൌണ്ടുകള്‍ റദ്ദാക്കി എന്ന് ഫേസ്‌ബുക്ക് പറഞ്ഞു. ഫേസ്‌ബുക്ക് ഉപയോക്താക്കളുടെ സമ്മതിയില്ലാതെ അവരുടെ ഡാറ്റ ഈ ഗവേഷണ സംഘം ശേഖരിച്ചു എന്നാണ് കമ്പനി പറയുന്നത്. [ഈ നൂറ്റാണ്ടിലെ തമാശ] 2020 ലെ അമേരിക്കയിലെ തെരഞ്ഞെടുപ്പിന് മുമ്പ് NYU Ad Observatory എന്ന പേരില്‍ ആണ് ഗവേഷകര്‍ പഠനം തുടങ്ങി. ഫേസ്ബുക്കിലെ രാഷ്ട്രീയ പരസ്യ ലക്ഷ്യം വെക്കലിന്റെ ഗതി കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരേയും, നയ സൃഷ്ടാക്കളേയും … Continue reading രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠനം നടത്തിയവരുടെ അകൌണ്ട് ഫേസ്‌ബുക്ക് റദ്ദാക്കി

ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി

ബ്രിട്ടണിലെ ഏറ്റവും വലിയ ഇടതുപക്ഷ സംഘടനയായ Socialist Workers Party (SWP) ന്റെ അകൌണ്ട് ഫേസ്‌ബുക്ക് അടച്ചുപൂട്ടി. Socialist Workers Party Facebook പേജും പ്രാദേശിക പേജുകളുടെ അക്കൌണ്ടുകളും ഒരു കാരണവും പറയാതെ ഫേസ്‌ബുക്കില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള നീക്കമാണിതെന്ന് ഇരകള്‍ പറഞ്ഞു. പാലസ്തീനേയും, Black Lives Matterനേയും പിന്‍തുണക്കുന്നതും Boris Johnson ന്റെ കോവിഡ് നയങ്ങളെ എതിര്‍ക്കുകകയും ചെയ്യുന്ന ധാരാളം പോസ്റ്റുകള്‍ SWP Facebook താള് നിരന്തരം കൊടുക്കുമായിരുന്നു. രാജ്യം മൊത്തമുള്ള … Continue reading ബ്രിട്ടണിലെ പ്രധാന ഇടതുപക്ഷ കൂട്ടത്തെ ഫേസ്‌ബുക്ക് അടച്ചുപൂട്ടി

മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യമാധ്യമമായ ഫേസ്‌ബുക്കിനെതിരെ അഭൂതപൂര്‍വ്വമായ ആക്രമണം ആണ് നവംബര്‍ 14 ന് New York Times ല്‍ വന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ കാണുന്നത്. വാട്ട്സാപ്പും ഇന്‍സ്റ്റാഗ്രാമും ഫേസ്‌ബുക്കിന്റേതാണ്. CEO ആയ Mark Zuckerberg ന്റേയും COO ആയ Sheryl Sandberg ന്റേയും രാജി പോലും കമ്പനിയുടെ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. അവരുടെ നേതൃത്വ കഴിവുകളും സ്വാഭാവദാര്‍ഢ്യവും മുമ്പില്ലാത്തതുപോലെ ചോദ്യം ചെയ്യപ്പെട്ടിരിക്കുമ്പോള്‍ തന്നെ അവര്‍ക്കെതിരായ ചില പ്രത്യേക ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നുണ്ട്. ലോകം മൊത്തം 227 കോടി … Continue reading മോഡിയേയും BJPയേയും ഇന്‍ഡ്യയിലെ ഫേസ്‌ബുക്ക് പിന്‍തുണക്കുന്നു

ഫേസ്‌ബുക്കിലെ എന്‍ക്രിപ്ഷന്‍ പരാജയപ്പെടാനായി നിര്‍മ്മിച്ചതാണ്

വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതാണ്. പോലീസ് ഒരു വീട് റെയ്ഡ് ചെയ്തു. ഒരു കൌമാരക്കാരിയേയും അവളുടെ അമ്മയേയും അറസ്റ്റ് ചെയ്തു. നെബ്രാസ്കയിലെ 17-വയസുകാരിയായ പെണ്‍കുട്ടിയേയും അവളുടെ അമ്മയേയും സ്വയം ഗര്‍ഭച്ഛിദ്രം നടത്തിയതിനാണ് അറസ്റ്റ് ചെയ്തത്. മെറ്റ എന്ന കമ്പനിയുടെ കഴിവില്ലായ്മയും സഹകരണവും കൊണ്ട് മാത്രം കിട്ടാവുന്ന രേഖകളുമായെത്തിയാണ് അവര്‍ അത് ചെയ്തത്. ഗര്‍ഭഛിദ്ര ആരോപിക്കപ്പെടുന്ന ദിവസങ്ങള്‍ക്ക് ചുറ്റുമുള്ള ദിവസങ്ങളിലെ ഈ കുട്ടിയുടേയും അമ്മയുടേയും intimate ആശയവിനിമയങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ചെയ്യുന്നത് പോലുള്ളതായിരുന്നു. എന്നാല്‍ ഈ കുടുംബത്തിന് അത് വിനാശകരമായിരുന്നു. … Continue reading ഫേസ്‌ബുക്കിലെ എന്‍ക്രിപ്ഷന്‍ പരാജയപ്പെടാനായി നിര്‍മ്മിച്ചതാണ്

കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി

അമ്മയും മകളും തമ്മിലുള്ള സ്വകാര്യ സന്ദേശത്തിന്റെ പകര്‍പ്പ് ക്രിമിനല്‍ ഗര്‍ഭഛിദ്ര അന്വേഷണത്തിനായി ഫേസ്‌ബുക്ക് Nebraska പോലീസിന് നല്‍കി. 41-വയസായ Jessica Burgess തന്റെ 17 വയസുള്ള മകള്‍ Celeste ന് ഗര്‍ഭഛിദ്രം നടത്താന്‍ സഹായിച്ചു എന്നാണ് ആരോപണം. 20 ആഴ്ചകള്‍ക്ക് ശേഷം നടത്തുന്ന ഗര്‍ഭഛിദ്രം നെബ്രാസ്കയില്‍ ക്രിമിനല്‍ കുറ്റമാണ്. Lincoln Journal Star പറയുന്നതനുസരിച്ച് Celeste miscarried നെ തുടര്‍ന്ന് നെബ്രാസ്കയിലെ Norfolk എന്ന സ്ഥലത്തെ പോലീസ് ഏപ്രിലില്‍ അന്വേഷണം തുടങ്ങി. തെരയല്‍ വാറന്റ് ഉപയോഗിച്ച് അമ്മയും … Continue reading കൌമാരക്കാരിയെ ഗര്‍ഭഛിദ്ര കേസില്‍ കുറ്റംചാര്‍ത്താനായുള്ള ഡാറ്റ ഫേസ്‌ബുക്ക് നെബ്രാസ്ക പോലീസിന് നല്‍കി