എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്

നരേന്ദ്ര മോഡി നയിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടി (BJP) സര്‍ക്കാരിന് വലുതും അന്യായവുമായ ഗുണങ്ങളാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ്ഗിന്റെ ഫേസ്‌ബുക്ക് ചെയ്തുകൊടുക്കുന്നത്. ഫെബ്രുവരി 2019 നും നവംബര്‍ 2020 നും (22 മാസങ്ങള്‍) ഇടക്ക് നടന്ന 10 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ 29% കുറവ് ഫീസ് ആണ് പരസ്യത്തിനായി അവര്‍ വാങ്ങിയത്. അങ്ങനെ കൂടുതല്‍ ആളുകളിലേക്ക് എത്താനായി അവര്‍ക്ക് കഴിഞ്ഞു. Reporters’ Collective (TRC) ന്റെ Kumar Sambhav ഉം സാമൂഹ്യ മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളെക്കുറിച്ച് പഠിക്കുന്ന ad.watch ന്റെ … Continue reading എതിരാളികളെക്കാള്‍ കുറവ് ഫീസാണ് BJPയില്‍ നിന്ന് ഫേസ്‌ബുക്ക് വാങ്ങിയത്

Alt News പ്രശ്നം ഉന്നയിച്ചതിന് ശേഷം ഫേസ്‌ബുക്കും, യൂട്യൂബും ഹിന്ദുത്വയുടെ വിദ്വേഷ അകൌണ്ടുകള്‍ റദ്ദാക്കി

ഏതെങ്കിലും ഒരു സ്കൂള്‍ സാന്റാ ക്ലോസിന്റെ വേഷം മാതാപിതാക്കളില്‍ നിന്ന് മുന്‍പേയുള്ള അനുവാദമില്ലാതെ കുട്ടികളെ ധരിപ്പിച്ചാല്‍ അവര്‍ക്കെതിരെ കേസെടുക്കുയും സ്കൂള്‍ അടപ്പിക്കുകയും ചെയ്യുമെന്ന് ഡിസംബര്‍ 23, 2021 ന് ഹരിയാനയിലെ Bajrang Dal അംഗമായ Harish Ramkali ഒരു ഫേസ്‌ബുക്ക് പോസ്റ്റിട്ടു. Ramkali അയാളുടെ ഫേസ്‌ബുക്ക് താളില്‍ ഉന്നയിക്കുന്ന അനേകം ഭീഷണികളിലൊന്നാണ് ഇത്. ജിന്ദ് പോലീസ്റ്റേഷനില്‍ Alt News ബന്ധപ്പെട്ടു. പക്ഷേ പോലീസിന് Ramkali യെ കുറിച്ച് അറിയില്ലായിരുന്നു. എന്നാല്‍ Ramkali പോലീസിനോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന്റെ ചിത്രങ്ങളും … Continue reading Alt News പ്രശ്നം ഉന്നയിച്ചതിന് ശേഷം ഫേസ്‌ബുക്കും, യൂട്യൂബും ഹിന്ദുത്വയുടെ വിദ്വേഷ അകൌണ്ടുകള്‍ റദ്ദാക്കി

സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍

കെ-റെയിലിന് എതിരെ സംസാരിക്കുന്നവര്‍ക്കെതിരെ വലിയ തെറിവിളി സാമൂഹ്യ മാധ്യമങ്ങളിലുണ്ടാകുന്നു. കാരശേരി മാഷ്, കവി റഫീഖ് അഹ്മദ് തുടങ്ങി ധാരാളം പേര്‍ക്ക് ആ ദുരനുഭവം ഉണ്ടായി. അതോടെ രണ്ട് സംഘം ആളുകള്‍ രൂപീകൃതമായിരിക്കുകയാണ്. തെറിവിളി ആക്രമണം അനുഭവിച്ച ആളുകളെ അനുകൂലിക്കുന്നവരും അവരെ എതിര്‍ക്കുന്നവരും. അവരും കൂടിയിടപെട്ട് വമ്പന്‍ വാഗ്വാദങ്ങള്‍ അരങ്ങേറുന്നു. തങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഒരു കൂട്ടം തെറിപ്പടകള്‍ വന്ന് തടയുന്നു എന്നാണ് അവരുടെ വിചാരം.* ഇത് ആദ്യ സംഭവമല്ല. തെറിവിളിയുടെ ധാരാളം സംഭവങ്ങള്‍ നാം നിരന്തരം കേള്‍ക്കുന്നു. … Continue reading സാമൂഹ്യ മാധ്യമങ്ങള്‍ തന്നെയാണ് തെറിപ്പടകള്‍

11-കാരി മകളുടെ ആത്മഹത്യയുടെ പേരില്‍ സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്കെതിരെ അമ്മ കേസ് കൊടുത്തു

കൌമാരക്കാരിലും കുട്ടികളിലും സാമൂഹ്യമാധ്യങ്ങളുടെ ഫലത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടക്ക്, 11-വയസുകാരി മകളുടെ ദാരുണമായ മരണത്തിന് കാരണം ആരോപിച്ച് Metaക്കും(ഫേസ്‌ബുക്ക്) Snap നും എതിരെ Connecticut ലെ ഒരു അമ്മ കേസ് കൊടുത്തു. ഫേസ്‌ബുക്കിന്റേയും സ്നാപ്പിന്റേയും ഉല്‍പ്പന്നങ്ങളുടെ "കുഴപ്പമുള്ള രൂപകല്‍പ്പന, അവഗണന, യുക്തിപരമല്ലാത്ത അപകടകരമായ features" തന്റെ മകള്‍ Selena Rodriguez കഴിഞ്ഞ ജൂലൈയില്‍ ആത്മഹത്യ ചെയ്യുന്നതിലേക്ക് നയിച്ചു എന്ന് പരാതിയില്‍ അമ്മ Tammy Rodriguez അവകാശപ്പെടുന്നു. Instagram ന്റേയും Facebook ന്റേയും മാതൃ സ്ഥാപനമാണ് Meta Platforms Inc. … Continue reading 11-കാരി മകളുടെ ആത്മഹത്യയുടെ പേരില്‍ സാമൂഹ്യ മാധ്യമ ഭീമന്‍മാര്‍ക്കെതിരെ അമ്മ കേസ് കൊടുത്തു

ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം

TekFog എന്ന് വിളിക്കുന്ന sophisticated രഹസ്യ ആപ്പിനെക്കുറിച്ച് മൂന്ന് ഭാഗങ്ങളുള്ള അന്വേഷണാത്മക റിപ്പോര്‍ട്ട് വാര്‍ത്ത സൈറ്റായ The Wire അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തി. BJYM ന്റെ (BJPയുടെ യുവ സംഘടന) IT Cell അതുപയോഗിച്ചാണ് അവരുടെ ഓണ്‍ലൈന്‍ വെറുപ്പ് പരിപാടികള്‍ സ്വപ്രേരിതമാക്കുന്നത്. ഈ ആപ്പിന് ആളുകളുടെ വാട്ട്സാപ്പ് അകൌണ്ട് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ "hijack" ചെയ്ത് സ്വപ്രേരിതമായ സംഘടിതപ്രവര്‍ത്തനത്തിന് ആ അകൌണ്ടുകള്‍ ഉപയോഗിക്കുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ സംഘടിതപ്രവര്‍ത്തനം ട്വിറ്റര്‍, ഫേസ്‌ബുക്ക് പോലുള്ള സാമൂഹ്യമാധ്യമ … Continue reading ടെക്ഫോഗ്: പൌരന്‍മാരെ ലക്ഷ്യം വെക്കാനുള്ള BJPയുടെ സൈബര്‍ ആയുധം

ദരിദ്ര രാജ്യങ്ങള്‍ക്ക് സൌജന്യ ഇന്റര്‍നെറ്റ് ഫേസ്‌ബുക്ക് വാഗ്ദാനം ചെയ്തു, എന്നാല്‍

ആപ്പുകളും സേവനങ്ങളും വഴി ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൌജന്യമായി എത്തിക്കുന്നതിന് തങ്ങള്‍ സഹായിച്ചു എന്നാണ് ഫേസ്‌ബുക്ക് പറയുന്നത്. എന്നാല്‍ ഈ ആളുകള്‍ക്ക് അവസാനം മാസം തോറും ദശലക്ഷക്കണക്കിന് ഡോളര്‍ വെച്ച് അടക്കേണ്ടതായി വന്നു എന്നാണ് കമ്പനിയുടെ ആഭ്യന്തര രേഖകള്‍ കാണിക്കുന്നത്. പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ സെല്ലുലാര്‍ ദാദാക്കളുമായി ആണ് ഫേസ്‌ബുക്ക് ഈ കരാറില്‍ ഏര്‍പ്പെട്ടത്. — സ്രോതസ്സ് business-standard.com | Jan 25, 2022

അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്‌ബുക്ക് കൂട്ടത്തിനകത്ത്

രഹസ്യ Border Patrol Facebook Group ല്‍ ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളില്‍ തമാശ പറയുകയും ലൈംഗികാത്മക മീമുകള്‍ (നാം മീമുകളെ ട്രോളുകള്‍ എന്നാണ് തെറ്റിപ്പറയുന്നത്) പങ്കുവെക്കുകയും ചെയ്യുന്നു. രഹസ്യ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ഇപ്പോഴത്തേയും മുമ്പത്തേയും Border Patrol ഏജന്റുമാര്‍ കുടിയേറ്റക്കാരുടെ മരണങ്ങളെക്കുറിച്ച് തമാശ പറയുകയും, ടെക്സാസിലെ ഡിറ്റന്‍ഷന്‍ സെന്റര്‍ സന്ദര്‍ശിച്ച കോണ്‍ഗ്രസിലെ ലാറ്റിനോ അംഗങ്ങളെ burritos(മെക്സിക്കോയിലെ ദോശ) എറിയുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും Alexandria Ocasio-Cortez നെ അശ്ലീലമായി ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 2016 ഓഗസ്റ്റില്‍ തുടങ്ങിയ … Continue reading അതിര്‍ത്തി സംരക്ഷണ സേനയുടെ രഹസ്യ ഫേസ്‌ബുക്ക് കൂട്ടത്തിനകത്ത്

വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം

തങ്ങളുടെ പ്ലാറ്റ്ഫോമിലൂടെ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നതിനും സൈബര്‍ മുഠാളത്തത്തിന്റേയും കാരണത്താല്‍ ആസ്ട്രേലിയ സര്‍ക്കാര്‍ കമ്മറ്റി കഴിഞ്ഞ ദിവസം മുമ്പത്തെ ഫേസ്ബുക്കിനേയും(Meta) ഗൂഗിളിനേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. കോവിഡ്-19 നെക്കുറിച്ചുള്ള തെറ്റിധരിപ്പിക്കുന്ന വിവരങ്ങള്‍ YouTube ല്‍ കൊടുത്തതിനെക്കുറിച്ച് ഗൂഗിളിന്റെ ഡയറക്റ്റര്‍ ആയ Lucinda Longcroft നോട് ചോദിക്കുകയും കോവിഡിന്റെ തെറ്റായ വിവരങ്ങളുള്ള United Australia Party (UAP)യുടെ 9 പരസ്യങ്ങള്‍ അവരെ കാണിക്കുകയും ചെയ്തു. ടിറ്റ്വറിനെ അടുത്ത ദിവസം ചോദ്യം ചെയ്യും. Metaയുടെ പ്രതിനിധികളും കമ്മറ്റിക്ക് മുമ്പാകെ എത്തി. ആസ്ട്രേലിയന്‍ … Continue reading വ്യാജവാര്‍ത്തയുടേയും, സൈബര്‍ മുഠാളത്തിന്റേയും പേരില്‍ ഫേസ്ബുക്കിനും ഗൂഗിളിനും വിമര്‍ശനം

BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

ഇന്‍ഡ്യയിലെ ഭരണ പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനായി, പ്രമുഖ പ്ലാറ്റ്ഫോമുകളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ URLs നോടൊപ്പം സംശയിക്കാത്ത വായനക്കാരെ വ്യാജവാര്‍ത്തകളിലേക്ക് നയിക്കുന്ന script കൂട്ടിച്ചേര്‍ക്കാനും WhatsApp അകൌണ്ടുകള്‍ ഹാക്ക് ചെയ്യുകയും ഏറ്റെടുക്കുകയും വേണ്ട സാങ്കേതികവിദ്യ വികസിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുകയാണ് രാഷ്ട്രീയ നടത്തിപ്പുകാര്‍. ഭാരതീയ ജനതാ പാര്‍ട്ടിക്ക് അനുകൂലമായി സാമൂഹ്യമാധ്യമ ഗതിയില്‍ കുത്തിത്തിരുപ്പ് നടത്താനും നരേന്ദ്ര മോഡി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ലക്ഷ്യം വെക്കാനും സൈബര്‍ നടത്തിപ്പുകാര്‍ രഹസ്യ 'Tek Fog' ആപ്പ് നിര്‍മ്മിച്ചതിനെക്കുറിച്ച് 20 മാസത്തെ അന്വേഷണത്തിന് ശേഷം … Continue reading BJPയുടെ പ്രചാരവേല നയിക്കാന്‍ വാട്ട്സാപ്പിനെ ഹൈജാക്ക് ചെയ്തു

ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്

മനുഷ്യ പ്രവര്‍ത്തി എക്കാലത്തേയും അതിതീവൃ തോതില്‍ ഭൂമിയെ ചൂടാക്കുകയും വിനാശകരമായ കാലാവസ്ഥാ മാറ്റത്തിലേക്ക് നയിക്കുകയുമാണ് എന്നത് ശാസ്ത്രം നിഷേധിക്കാനാകാത്തതാണ്. എന്നിരുന്നാലും പത്ത് പ്രസാധകര്‍ - വിഷലിപ്ത പത്ത് - അടിസ്ഥാനമില്ലാത്ത, അശാസ്ത്രീയമായ കാലാവസ്ഥാ വിസമ്മതം അവരുടെ സ്വന്തം വെബ് സൈറ്റുകളിലും സാമൂഹ്യ മാധ്യമങ്ങളിലും വ്യാപിപ്പിക്കുന്നു. ഫേസ്‌ബുക്കിലെ 69% കാലാവസ്ഥാ വിസമ്മത ഉള്ളടക്കത്തിനും ഉത്തരവാദികള്‍ അവരാണ്. പരസ്യ വരുമാനത്തിലൂടെ ഗൂഗിളും പങ്ക് ചേര്‍ന്നിട്ടുള്ള കാലാവസ്ഥ വിസമ്മത പ്രചാരവേലയാണത്. ലോകം മൊത്തം സാമൂഹ്യ മാധ്യമങ്ങളിലൂടെ, പ്രത്യേകിച്ച് ഫേസ്‌ബുക്ക്, പണം കൊടുത്ത് … Continue reading ഡിജിറ്റല്‍ കാലാവസ്ഥാ മാറ്റ വിരുദ്ധതയുടെ 69% ന്റേയും ഉത്തരവാദികള്‍ വെറും 10 പ്രസാധകരാണ്