ടെക്സാസിലെ വരള്‍ച്ച 50 കോടി മരങ്ങളെ നശിപ്പിച്ചിട്ടുണ്ടാവും കഴിഞ്ഞ വര്‍ഷത്തെ വരള്‍ച്ച കാരണം ഏകദേശം 50 കോടി മരങ്ങള്‍ നശിച്ചിട്ടുണ്ടാവും എന്ന് Texas Forest Service ന്റെ കണക്ക് പറയുന്നു. മൊത്തം വനത്തിന്റെ 10% വരും ഇത്. കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിച്ചതു പോലെ കാലാവസ്ഥാ മാറ്റം ദുഷ്കര കാലാവസ്ഥയുണ്ടാക്കുന്നതിന്റെ തെളിവാണ് ടെക്സാസിലെ വരള്‍ച്ച. ഇതിന്റെ ആദ്യ ഫലം മരങ്ങളുടെ കൂട്ട മരണമാണ്. Forestry ഉദ്യോഗസ്ഥര്‍ വരള്‍ച്ച ബാധിതമായ 6.3 കോടി ഏക്കര്‍ സ്ഥലമാണ് സര്‍വ്വേ ചെയ്തത്. 10 … Continue reading വാര്‍ത്തകള്‍
ടാഗ്: മതം
ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു
രാമന്റെ അമ്പലത്തിന് വേണ്ടി ഇന്‍ഡ്യ മുഴുവന്‍ ടയോട്ട തേരില്‍ കയറി തേരൊട്ടം നടത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ബീജെപി. അതേ സമയത്ത് തന്നെ ഗുജറാത്തില്‍ ഭാരത ഹിറ്റ്‌ലര്‍ ആയ നരേന്ദ്രമോഡിയും അധികാരത്തില്‍ വന്നു. നാസികളേ പോലെ വംശീയ ഉന്‍മൂലനം വരെ നടത്താന്‍ കഴിഞ്ഞ മോഡിക്ക് വിജയകരമായി വര്‍ഗ്ഗീയ ധൃവീകരണത്തിലൂടെ ഫാസിസം ഗുജറാത്തില്‍ സ്ഥാപിക്കാനായി. എന്നാല്‍ അത് നടക്കാതിരുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ബീജെപിയുടെ നില പരിങ്ങലിലാണ്. കാരണം ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നു. അത് ബീജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറേ … Continue reading ക്രിസ്തുമതസഭകള്‍ തീകൊണ്ടു കളിക്കുന്നു
പൗരോഹിത്യത്തെ പേടിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി ഇന്‍ഡ്യയിലുണ്ടോ?
മുസ്ലീം ഐഡന്റിറ്റി എന്നു പറഞ്ഞ് ജനാധിപത്യത്തില്‍ അതിനുവേണ്ടി ഒരു പാര്‍ട്ടി ഉണ്ടാവിന്നുണ്ടെങ്കില്‍ അത് ഒരു സാമുദായിക വര്‍ഗ്ഗീയ പാര്‍ട്ടിയാണ്. അതിനെ മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയാണെന്ന് പറയണം. അല്ലാതെ സ്വത്വ രാഷ്ട്രീയമാണെന്നും മറ്റുമുള്ള പുതിയ വാക്കും കൊണ്ടുവന്നിട്ട് കാര്യമില്ല.
സ്നേഹത്തിന്റേയും സമാധാനത്തിന്റേയും മതങ്ങള്‍
ആത്മീയ ധാര്‍മികത: ഞാറയ്ക്കല്‍ കോണ്‍വെന്റ് സ്കൂള്‍
കൊച്ചി: ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിലെ കന്യാസ്ത്രീകളെ മര്‍ദിച്ചതായി ആരോപിക്കപ്പെടുന്ന കേസില്‍ അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ്പ് തോമസ് ചക്യത്തും മൂന്ന് വൈദികരുമുള്‍പ്പെടെ 16 പേര്‍ക്കെതിരെ, കോടതി സമന്‍സ് പുറപ്പെടുവിച്ചു. 2009 ജനവരി 25-നാണ് ഞാറയ്ക്കല്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റില്‍ സംഘര്‍ഷമുണ്ടായത്. കോണ്‍വെന്റ് സ്‌കൂളിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി പള്ളിയും കോണ്‍വെന്റും തമ്മിലുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നത്തില്‍ കലാശിച്ചത്. പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീരുമാനമായില്ല. കന്യാസ്ത്രീകളും പള്ളി അധികൃതരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റ സിസ്റ്റര്‍ റെയ്‌സി റോസിനെയും മറിയംകുട്ടി എന്ന … Continue reading ആത്മീയ ധാര്‍മികത: ഞാറയ്ക്കല്‍ കോണ്‍വെന്റ് സ്കൂള്‍
കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?
രാഷ്ട്രീയത്തെ മലീമസമാക്കുകയാണ് കക്ഷി രാഷ്ട്രീയം എന്ന പ്രചരണത്തിന് വലിയ ശക്തിയാണ് ഇക്കാലത്ത്. അഴുമതി, കെടുകാര്യസ്ഥത തുടങ്ങി അനേകം പ്രശ്നങ്ങള്‍ ഈ കക്ഷി രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്നു എന്നാണ് പരാതി. എല്ലാവരേയും ബാധിക്കുന്ന പൊതുവായ ഒരു പ്രശ്നമാണ് കക്ഷി രാഷ്ട്രീയത്തിന്റെ മൂല്യച്യുതി. പണ്ടത്തേ മഹാന്‍മാരായ നേതാക്കള്‍ക്കു തുല്യമായ പുതു തലമുറക്കാര്‍ പാര്‍ട്ടികളില്‍ ഇല്ല. സമരവും തല്ലും ബഹളവും. ഇവന്‍മാരില്ലായിരുന്നെങ്കില്‍ എന്നായി ചിലരുടെ ചിന്ത. എന്നാല്‍ ചിലര്‍ പറയുന്നത് ഇത് ഈശ്വര വിശ്വാസമില്ലാത്തതിന്റെ കുഴപ്പമാണെന്നാണ്. KCBC അങ്ങനെയാണ് പറയുന്നത്. ബ്രിട്ടീഷ് റാണി … Continue reading കക്ഷി രാഷ്ട്രീയം: എലിയെ കൊല്ലാന്‍ ഇല്ലം ചുടണോ?
യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ
നിങ്ങള്‍ ഒരു വിശ്വാസി ആണോ? സാധാരണ കേള്‍ക്കാറുള്ള ഒരു ചോദ്യമാണ്. എന്ത് വിശ്വാസമാണെന്ന് പറയാതെ തന്നെ എന്താണ് ചോദ്യകര്‍ത്താവുന്നയിയിച്ചതെന്തെന്ന് എല്ലാവര്‍ക്കും മനസിലാകും. ശരിക്കും ചോദ്യം ദൈവവിശ്വാസത്തേക്കുറിച്ചാണ്. വിശ്വാസം എന്നാല്‍ ഇതുമാത്രമാണോ? ദൈവവിശ്വാസികള്‍ മാത്രമേ വിശ്വസിക്കാന്‍ പാടുള്ളു എന്നുണ്ടോ? നിങ്ങള്‍ക്ക് രോഗം വന്നപ്പോള്‍ ഡോക്റ്ററെ കാണുകയും അദ്ദേഹം നല്‍കിയ മരുന്ന് രോഗം മാറ്റുമെന്ന വിശ്വാസത്തോടെ കഴിക്കുകയും ചെയ്യാം. കുട്ടിക്ക് അസുഖം വന്നത് നിങ്ങളുടെ വീടിന്റെ വാതില്‍ കിഴക്കോട്ടായതുകൊണ്ടാണെന്ന് നമുക്ക് വിശ്വസിക്കാം. കേടായ വാഹനം മെക്കാനിക്കിനെ കാണിച്ചപ്പോള്‍ അയാള്‍ പറയുന്നത് … Continue reading യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ
അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം
നവാഡയിലെ സെനറ്റര്‍ John Ensign, തെക്കന്‍ കരോലിനയുടെ ഗവര്‍ണര്‍ Mark Sanford, മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗം Chip Pickering — ഇവര്‍ക്ക് പൊതുവായി എന്താണുള്ളത്? അതെ, അവരെല്ലാം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരാണ്. ഇവര്‍ മൂന്ന് പേരും അടുത്തകാലത്ത് നടന്ന ലൈംഗിക അപവാദത്തില്‍ പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ റിപ്പബ്ലിക്കന്‍കാരുടെ കുടുംബ ദുഖത്തേക്കാളേറെ അവര്‍ക്ക് തമ്മില്‍ ബന്ധമുണ്ട്. ഇവര്‍ മൂന്ന് പേരും ഒരു സമയത്ത് Capitol Hill ലെ C Street എന്ന പേരിലുള്ള മുമ്പത്തെ ഒരു മഠത്തില്‍ … Continue reading അമേരിക്കയിലെ ഏറ്റവും അസാധാരണമായ മത സമൂഹം
ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
കഴിഞ്ഞ കുറേ ആഴ്ച്ചകളായി കേരളം മുഴുവന്‍ ഒരു വലിയ പ്രതിഷേധ സമരം ഇരമ്പുകയാണല്ലോ. ഇപ്പോഴത്തെ പ്രശ്നം 7-ാം ക്ലാസിലേ കുട്ടികള്‍ ഒരു പുസ്തകം പഠിച്ചാല്‍ അവര്‍ നിരീശ്വര വാദികളായി മാറും എന്നാണ്. ഇത് പറയുന്നത് നിരീശ്വരവാദികളല്ല. സാക്ഷാല്‍ മത നേതാക്കള്‍ ആണ്. അത് സത്യമായിരിക്കും. കാരണം അവര്‍ക്കാണല്ലോ ദൈവത്തെ കൂടുതല്‍ അറിയാവുന്നത്. അതുകൊണ്ട് അവര്‍ ദൈവത്തെ സംരക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ക്രിസ്തു, ഇസ്ലാം, ഹിന്ദു മത നേതാക്കളും ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല,ksu തുടങ്ങിയവരും ആണ് ദൈവത്തെ സംരക്ഷിക്കണമെന്ന … Continue reading ദൈവം ഇല്ലെന്നുള്ളതിന്റെ തെളിവ്
ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)
മനുഷ്യന്‍ എല്ലാത്തിനും പ്രാപ്തനാണെന്ന് കരുതി ആരും ജീവിക്കുന്നില്ല. എന്നാല്‍ നമ്മള്‍ പ്രപ്തമാകിയത് നമ്മുടെ തന്നെയാണെന്ന് കരുതുന്നുണ്ട്. ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് ഒരു ശാസ്ത്രജ്ഞനേയോ യുക്തിവാദിയേയൊ മുന്നോട്ട് നയിക്കുന്നത്. അവന് എന്ന് അഹങ്കാരം വന്നുവോ അന്ന് അവടെ നാശവുമാണ്. അഹങ്കാരമുള്ളവര്‍ക്ക് വളര്‍ച്ചയില്ല. കൊച്ചുകുട്ടികളെ നിര്‍ബന്ധിത മത പഠനമില്ലതെ വളര്‍ത്തി നോക്കൂ. ആ കൊച്ചുകുട്ടികളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കാണം അവരുടെ ജീവിതത്തില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ലെന്ന്. ദൈവം ഇല്ലെന്നു പറയുമ്പോള്‍ അത് അഹങ്കാരം കൊണ്ടാണെന്നും ദൈവത്തിന്റെ മൊത്തം … Continue reading ഖുര്‍ആന്‍ @ കള്ളപ്പൂച്ച പ്രതികരണം (personal)