എങ്ങനെയാണ് അമേരിക്കയിലെ ദേശീയ മാധ്യമങ്ങള്‍ ഫ്ലിന്റിന്റെ കാര്യത്തില്‍ പരാജയപ്പെട്ടത്

മിഷിഗണിലെ ഫ്ലിന്റില്‍ സംഭവിച്ച കുടിവെള്ള പ്രശ്നം രണ്ട് വര്‍ഷത്തോളം കാലം ക്യാന്‍‍സറുണ്ടാക്കുന്ന രാസവസ്തുക്കള്‍ മുതല്‍ ലഡ് വരെ ആയിരക്കണക്കിന് വീട്ടുകാരുടെ കുടിവെള്ളത്തില്‍ കലരുന്നതിന് ഇടയാക്കി. എന്നാല്‍ കഴിഞ്ഞ മാസം ഗവര്‍ണര്‍ Rick Snyder (R) സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് വരെ ആ പ്രശ്നത്തെക്കുറിച്ച് ഒരു വാര്‍ത്തയും അമേരിക്കയിലെ ദേശീയ മാധ്യമങ്ങളില്‍ വന്നിരുന്നില്ല. എന്തുകൊണ്ടാണ് ദേശീയ മാധ്യമങ്ങള്‍ ഇങ്ങനെ പ്രതികരിച്ചത്? കഴിഞ്ഞ ഒരു വര്‍ഷമായി പ്രാദേശീക മാധ്യമങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട് — തുടര്‍ന്ന് വായിക്കൂ mediamatters.org

തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍

തുര്‍ക്കിയിലെ സര്‍ക്കാര്‍ സേനകള്‍ കുര്‍ദ് ജനങ്ങളെ കൊന്നൊടുക്കുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ടിങ് ചെയ്യാത്തതിന്റെ പേരില്‍ New York Times ന്റേയും CNN ന്റേയും ന്യൂയോര്‍ക്കിലെ ഓഫീസുകള്‍ക്ക് മുമ്പില്‍ കുര്‍ദ് അനുകൂല പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. Kurdistan Workers’ Party(PKK) യുമായി ബന്ധമുള്ള militants ന് എതിരെ തങ്ങള്‍ സൈനിക നടപടി എടുത്തു എന്ന് തുര്‍കി പറഞ്ഞു. 60 പേര്‍ മരിച്ചു എന്ന് സര്‍ക്കാര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രാദേശിക ഗവര്‍ണറുടെ ഓഫീസ് പറയുന്നത് 10 പേര്‍ മരിച്ചു … Continue reading തുര്‍ക്കി കുര്‍ദ്ദുകളെ കൂട്ടക്കൊല ചെയ്യുന്നതിന്റെ മാധ്യമ റിപ്പോര്‍ട്ട് വേണമെന്ന് പ്രതിഷേധക്കാര്‍

ഡൊണാള്‍ഡ് ട്രമ്പിന് ഫോക്സ് ന്യൂസ് $3 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയം നല്‍കി

മെയ് മുതല്‍ ഡിസംബര്‍ 15 വരെ ട്രമ്പ് ചാനലുകളില്‍ 23 മണിക്കൂര്‍ സമയമാണ് പ്രത്യക്ഷപ്പെട്ടത്. ഈ കാലയളവില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും 10 മണിക്കൂറില്‍ അധികം സമയം കിട്ടിയിട്ടില്ല. മൊത്തം 306,104,725 പേര്‍ വരുന്ന കേഴ്വിക്കാരിലേക്ക് തന്റെ സന്ദേശങ്ങള്‍ പ്രക്ഷേപണം ചെയ്യാന്‍ $2.97 കോടി ഡോളറിന്റെ സൌജന്യ പ്രക്ഷേപണ സമയമാണ് ട്രമ്പിന് കിട്ടിയത് എന്ന് IQ Media എന്ന മാധ്യമ നിരീക്ഷണ സംഘത്തിന്റെ പഠനം പറയുന്നു. — സ്രോതസ്സ് mediamatters.org

തുര്‍ക്കി VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂലിനെ ജാമ്യത്തില്‍ വിട്ടയച്ചു

ഭീകരവാദകുറ്റം ആരോപിക്കപ്പെട്ട VICE News മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് റസൂല്‍(Mohammed Ismael Rasool) കഴിഞ്ഞ 4 മാസമായി തുര്‍ക്കിയിലെ ജയിലിലായിരുന്നു. റസൂലിനോടൊപ്പം മറ്റ് രണ്ട് സഹപ്രവര്‍ത്തകരേയും ആഗസ്റ്റ് 27 മുതല്‍ തുര്‍ക്കി അതീവ സുരക്ഷതയുള്ള ജയിലില്‍ അടച്ചു. “ഒരു മുന്‍കരുതലെന്ന നിലയിലാണ്” റസൂലിനേയും കുറ്റട്ടരേയും തടവിലിട്ടതെന്നും ജാമ്യത്തിന് പണമൊന്നും കെട്ടിവെച്ചിട്ടില്ല എന്നും Diyarbakir ലെ കോടതി പ്രസ്ഥാവനയില്‍ പറഞ്ഞു. പക്ഷേ റസൂലിന് രാജ്യം വിട്ട് പോകാനാവില്ല. ആഴ്ചയില്‍ രണ്ട് പ്രാവശ്യം പോലീസ് സ്റ്റേഷനില്‍ ഹാജരാവണം. — സ്രോതസ്സ് vice.com

ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’

ദേശീയസര്‍ക്കാരിന്റെ ഭൂമി തീവെച്ച കേസില്‍ രണ്ട് പ്രാദേശിക ഇടന്‍മാര്‍ക്കെതിരെ(ranchers) കേസെടുത്തതിന് ഒറിഗണ്‍ നഗരത്തിലെ ദേശീയസര്‍ക്കാര്‍ കെട്ടിടം ഒരു റാഡിക്കല്‍ നാട്ടുപട കൈയ്യേറി. ദേശീയസര്‍ക്കാരിന് ഭൂമിയുടെ മേല്‍ അധികം നിയമാധികാരം ഇല്ല എന്നാണ് വലത് പക്ഷ പ്രതിഷേധക്കാരുടെ പക്ഷം. കുറഞ്ഞത് ഒറിഗണിലെ Harney Countyയില്‍ പ്രവര്‍ത്തിക്കുന്ന Malheur National Wildlife Refuge ന്റെ ശൂന്യമായ കെട്ടിടത്തിലാണ് ഒരു ഡസന്‍ “heavily armed men” അതിക്രമിച്ച് കയറിയത്. സര്‍ക്കാര്‍ തങ്ങളെ നീക്കം ചെയ്യാന്‍ ശ്രമിച്ചാല്‍ അക്രമത്തിനുള്ള സാദ്ധ്യത തങ്ങളുടെ സംഘം … Continue reading ആയുധമേന്തിയ നാട്ടുപട ദേശീയസര്‍ക്കാര്‍ കെട്ടിടം കൈയ്യേറി, മാധ്യമങ്ങള്‍ പറഞ്ഞു അവര്‍ ‘സമാധാനപരമാണെന്ന്’

ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു

പത്രപ്രവര്‍ത്തകനായ Harold Meyerson നെ Washington Post ന്റെ എഡിറ്റോറിലയല്‍ പേജ് എഡിറ്ററായ Fred Hiatt പിരിച്ചുവിട്ടു. അമേരിക്കയിലെ നല്ല ഒരു പത്രവര്‍ത്തകനും പ്രധാന അമേരിക്കന്‍ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പക്ഷേ ഏക സോഷ്യലിസ്റ്റുമായിരുന്നു Harold Meyerson. രണ്ട് ദശാബ്ദത്തോളമായി അദ്ദേഹം അവിടെ ജോലിചെയ്തിരുന്നു. New York Times ന്റെ പ്രശസ്ത തൊഴിലാളി റിപ്പോര്‍ട്ടറായ Steve Greenhouse വിരമിച്ചതിന് ശേഷം പ്രമുഖ പത്രങ്ങളിലൊന്നും തൊഴിലാളി വര്‍ഗ്ഗത്തേയും യൂണിയനുകളേയും കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ മുഴുവന്‍ സമയ പത്രപ്രവര്‍ത്തകര്‍ ഇല്ലാതെയായി. … Continue reading ഇടത് ചായ്‌വുള്ള പത്രപ്രവര്‍ത്തകനെ വാഷിങ്ടണ്‍ പോസ്റ്റ് പിരിച്ചുവിട്ടു

Las Vegas Review-Journal വാങ്ങിയത് ഷെല്‍ഡന്‍ അഡല്‍സണാണെന്ന് പുറത്തായി

Republican Partyയുടെ പ്രധാന സംഭാവന നല്‍കുന്നയാളായ ഷെല്‍ഡന്‍ അഡല്‍സണ്‍(Sheldon Adelson) നവാഡയിലെ(Nevada) ഏറ്റവും വലിയ ദിനപ്പത്രമായ Las Vegas Review-Journal നെ $14 കോടി ഡോളറിന് വിലക്ക് വാങ്ങി എന്ന് Fortune magazine റിപ്പോര്‍ട്ടുചെയ്തു. അയാളുടെ മരുമകനാണ് കഴിഞ്ഞയാഴ്ച ഈ കരാ‍റിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്തത്. ഈ വാങ്ങല്‍ രഹസ്യമാക്കിവെക്കാനായിരുന്നു ഷെല്‍ഡന്‍ ആഗ്രഹിച്ചിരുന്നെങ്കിലും വിവരം ചോര്‍ന്നു. പത്രത്തിന്റെ ജോലിക്കാര്‍ക്ക് പോലും ഈ വിവരം അറിയില്ലായിരുന്നു.

ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി

മുമ്പ് ഒരു സ്ത്രീപീഡന വാര്‍ത്ത വന്നപ്പോള്‍ മല്യാളീസ് ഒക്കെ മഹാ വൃത്തികെട്ടവന്‍മാരാണ് എന്നൊക്കെ സമ്പന്നരും സെലിബ്രിറ്റികളും പ്രതികരിച്ചു. (കാണുക- വൃത്തികെട്ട മലയാളികള്‍). ആ ബഹളം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം മറന്നു. കാലം മുന്നോട്ട് പോയി. ദേ ഇപ്പോള്‍ വീണ്ടും മലയാളികള്‍ക്ക് എതിരെ വീണ്ടും സെലിബ്രിറ്റികള്‍ വക ചീത്തവിളി. കെ.സുരേന്ദ്രന്‍ പ്രസംഗം വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റ് പറ്റി. തെറ്റ് ആര്‍ക്കും സംഭവിക്കാം. പക്ഷേ അത് ഒരു ആഘോഷമാക്കുകയാണ് ഇന്റര്‍നെറ്റ് സമൂഹം. അതിനെ വിമര്‍ശിച്ചുകൊണ്ട് ചില സിനിമ പ്രവര്‍ത്തകരും രംഗത്തുവന്നു. "പരിഹാസം … Continue reading ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി