വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു

ഹിന്ദു സംഘത്തെ തീവൃവാദി സംഘടന എന്ന് തരം തിരിച്ചത് മാറ്റിയില്ലെങ്കില്‍ CIAക്ക് എതിരെ ഒരു അന്തര്‍ ദേശീയ ജനമുന്നേറ്റം നടത്തുമെന്ന് വിശ്വ ഹിന്ദു പരിഷദ്(VHP) കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തി. ഒസാമ ബിന്‍ ലാദനെ സൃഷ്ടിച്ച അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് "ഒരു ധാര്‍മ്മിക അവകാശവും ഇല്ല" അത് പറയാന്‍ എന്ന് VHP പ്രസ്താവനയില്‍ പറഞ്ഞു. VHPക്ക് പുറമേ ബജ്രങ് ദളിനേയും (Bajrang Dal) ഒരു militant മത സംഘമായി CIA രേഖപ്പെടുത്തുന്നുണ്ട്. BJP യുടെ മാതൃ സംഘടനയായ രാഷ്ട്രീയ … Continue reading വിശ്വ ഹിന്ദു പരിഷദ് CIAക്ക് മുന്നറീപ്പ് നല്‍കുന്നു

പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസ് വ്യവസ്ഥ ഇനിമുതൽ പ്രയോഗിക്കില്ലെന്ന് ഇന്ത്യ സ്വകാര്യമായി ഉറപ്പുനൽകിയെന്ന് അമേരിക്ക-ഇന്ത്യ ബിസിനസ് കൗൺസിൽ, അമേരിക്കയിലെ മരുന്ന് ഉത്പാദകരുടെ സംഘടനയായ ഫാർമസ്യൂട്ടിക്കൽ റിസർച്ച് ആൻഡ് മാനുഫാക്ചറേഴ്‌സ് ഓഫ് അമേരിക്ക, യു.എസ്. ചേംബർ ഓഫ് കൊമേഴ്‌സ് എന്നിവ വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ വൻകിട മരുന്നുകമ്പനികളുടെ താത്പര്യത്തിന് വഴങ്ങി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ മാറ്റം വരുത്താനുള്ള അമേരിക്ക-ഇന്ത്യ ഭരണാധികാരികളുടെ രഹസ്യവും പരസ്യവുമായ നീക്കങ്ങൾ ഇതിനകം വെളിച്ചത്തുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വാർത്ത തീരെ അപ്രതീക്ഷിതമല്ല. ഇന്ത്യൻ പേറ്റന്റ് വ്യവസ്ഥകളിൽ … Continue reading പേറ്റന്റ് നിയമം ഇന്ത്യ കീഴടങ്ങുന്നു

പട്ടിണി കിടന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനും നാട്ടുകാരുടെ മര്‍ദ്ദനം

റാഞ്ചി: റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തതു മുലം ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടി ഭക്ഷണം കിട്ടാതെ മരിച്ചതിന് പിന്നാലെ കുട്ടിയുടെ അമ്മ കൊയ്‌ലി ദേവിക്ക് നേരെ ഗ്രാമവാസികളുടെ കൈയേറ്റം. ഗ്രാമവാസികളുടെ ഒറ്റപ്പെടുത്തലിനെയും ആക്രമണത്തെയും തുടര്‍ന്ന് സ്വന്തം ഗ്രാമമായ കരിമട്ടിയില്‍ നിന്ന് കുടുംബം പലായനം ചെയ്തു.  പട്യാമ്പ ഗ്രാമത്തിലെത്തിയ ഇവര്‍ക്ക് തരണി സാഹു എന്ന സാമൂഹിക പ്രവര്‍ത്തകന്‍ അഭയം നല്‍കുകയായിരുന്നു. കുട്ടിയുടെ മരണം ഗ്രാമത്തിന് ചീത്തപ്പേരുണ്ടാക്കിയെന്നും പ്രശ്‌നങ്ങള്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട റേഷന്‍ വിതരണത്തെ ബാധിക്കുമെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനമെന്നാണ് പോലീസ് പറയുന്നത്. സംഭവം വാര്‍ത്തയായതോടെ ഇവരെ പോലീസ് സംരക്ഷണത്തോടെ … Continue reading പട്ടിണി കിടന്ന് മരിച്ച കുട്ടിയുടെ അമ്മയ്ക്കും കുടുംബത്തിനും നാട്ടുകാരുടെ മര്‍ദ്ദനം

പൌരന്‍മാരേയും അവരുടെ അവകാശങ്ങളേയും സംരക്ഷിക്കുന്നതിനെക്കുറിച്ച് എന്ത് പറയുന്നു

— സ്രോതസ്സ് downtoearth.org.in by 2017-09-16

മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു

ആധാര്‍ നിര്‍ബന്ധമാക്കണമോ വേണ്ടയോ എന്ന കേസില്‍ സുപ്രിംകോടതി ഇനിയും വിധി പറഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് മേല്‍ പലവധിത്തില്‍ ആധാര്‍ കാര്‍ഡ് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നിരവധി പേര്‍ ആധാര്‍ എടുക്കാതെ തന്നെ മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ആധാര്‍ വിഷയത്തിലെ അന്തിമ തീരുമാനമെടുക്കേണ്ടത് സുപ്രിംകോടതിയാണെന്ന സാഹചര്യത്തില്‍ അത് നിര്‍ബന്ധമാക്കാന്‍ സാധിക്കില്ലെന്നതാണ് പലരുടെയും ധൈര്യം. എന്നാല്‍ അന്ധേരി സ്വദേശിയായ ജോണ്‍ എബ്രാഹിം തനിക്കും കുടുംബത്തിനും ആധാര്‍ വേണ്ടെന്ന തീരുമാനം മൂലം ഇപ്പോള്‍ അനുഭവിക്കുന്നത് ഗൗരവകരമായ അനീതിയാണ്. കാര്‍ഡ് ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ മകന്റെ … Continue reading മകന് അഡ്മിഷനും ചികിത്സയും നിഷേധിച്ചിട്ടും ആധാറിനെതിരായ പിതാവിന്റെ പോരാട്ടം തുടരുന്നു

റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ

രാജ്യത്തിന്റെ ചരിത്രത്തില്‍ കൈക്കൊള്ളപ്പെട്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക നടപടിയെന്നും കള്ളപ്പണത്തെ തുരത്തിയോടിക്കാനുള്ള ഒറ്റമൂലിയെന്നും പാടിപ്പുകഴ്ത്തപ്പെട്ട നോട്ട് നിരോധനം വലിയ പരാജയമായിരുന്നുവെന്ന് അരിച്ചരിച്ച് പുറത്തുവരുന്ന സര്‍ക്കാര്‍ കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. കേന്ദ്ര റിസര്‍വ് ബാങ്ക് ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നിരോധിക്കപ്പെട്ട 1000 രൂപ നോട്ടുകളുടെ 99 ശതമാനവും ബാങ്കിലേക്ക് തിരിച്ചെത്തി എന്നുവേണം കരുതാന്‍. ഒന്നുകില്‍ ആയിരം രൂപ നോട്ടുകളായല്ല രാജ്യത്ത് കള്ളപ്പണം സൂക്ഷിച്ചിരുന്നതെന്നോ അല്ലെങ്കില്‍ കള്ളപ്പണം നിയമപരമായ ശൃംഖലയിലേക്ക്‌ വിദഗ്ധമായി തിരുകിക്കയറ്റാന്‍ തട്ടിപ്പുകാര്‍ക്ക് സാധിച്ചുവെന്നോ … Continue reading റിസര്‍വ് ബാങ്കും ഒടുവില്‍ സമ്മതിക്കുന്നു; നോട്ട് നിരോധനം ചരിത്രപരമായ മണ്ടത്തരം തന്നെ