ഏകാധിപത്യത്തിലേക്കുള്ള നീക്കത്തിനെതിരെ ഫ്രാന്‍സില്‍ ആയിരങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ചു

വിവാദപരമായ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചചില്‍ പാരീസിലും ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും ആയിരക്കണക്കിന് ആളുകള്‍ തെരുവില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. ഏകാധിപത്യത്തിലേക്കുള്ള നീക്കമാണിത് എന്ന് ഒരു സംഘാടനകന്‍ അഭിപ്രായപ്പെട്ടു. നവംബറില്‍ നടന്ന പാരീസ് ആക്രമണത്തിന്റെ പേരില്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ കാലാവധി ഫെബ്രുവരി 26 ന് തീരും. പ്രകടനത്തില്‍ 5,000 ആളുകള്‍ പങ്കെടുത്തെന്ന് പോലീസ് പറഞ്ഞെങ്കിലും സംഘാടകരുടെ അഭിപ്രായത്തില്‍ 20,000 പേരെങ്കിലും പങ്കെടുത്തിട്ടുണ്ടാവും. ഡസന്‍ കണക്കിന് ഇത്തരം പ്രകടനങ്ങള്‍ ഫ്രാന്‍സിലെ മറ്റ് നഗരങ്ങളിലും നടന്നു. — സ്രോതസ്സ് commondreams.org

ഇടതുപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ താഴെയിറക്കി

പോര്‍ട്ടുഗലില്‍ അധികാരത്തിലേറി രണ്ടാഴ്ചക്കകം വലത്പക്ഷ സര്‍ക്കാരിനെ ചൂഷണനടപടികള്‍ കാരണം ഇടതുപക്ഷ പാര്‍ട്ടികള്‍ താഴെയിറക്കി. സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, ലെഫ്റ്റ് ബ്ലോക്ക് പാര്‍ട്ടി അംഗങ്ങള്‍ സര്‍ക്കാരിന്റെ ചൂഷണപദ്ധതി(Austerity)യെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി. അത് സ്വാഭാവികമായി സര്‍ക്കാരിന്റെ രാജിക്ക് കാരണമായി. സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റേക്കും.

യൂറോപ്പിലെ തടി വ്യവസായം മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ യുദ്ധം ആളിക്കത്തിക്കുന്നു

മദ്ധ്യ ആഫ്രിക്കന്‍ രാജ്യത്തെ(Central African Republic) റിബല്‍ സൈനിക സംഘങ്ങളുമായി യൂറോപ്പിലെ തടി വ്യവസായം കരാറിലേര്‍പ്പെട്ട് അവിടുങ്ങളിലെ യുദ്ധങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു എന്ന് Global Witness ന്റെ പുതിയ റിപ്പോര്‍ട്ട് ആരോപിക്കുന്നു. 2013 ല്‍ നടന്ന ഒരു റിബല്‍ അട്ടിമറിക്ക് ശേഷം ആയിരക്കണക്കിന് ആളുകളാണ് അവിടെ കൊല്ലപ്പെട്ടത്. പ്രശ്നം ഇപ്പോഴും തുടരുന്നു.

വാര്‍ത്തകള്‍

അമേരിക്കയുടെ ആധിപത്യം ആണ് ഉക്രെയിന്‍ പ്രശ്നത്തിന്റെ അടിസ്ഥാന കാരണം ഉക്രെയിന്‍ പ്രശ്നത്തെ അമേരിക്കയുടെ ആഗോള ആധിപത്യത്തിനെ അംഗീകരിക്കാതിരിക്കുന്നതിനലേക്ക് ബന്ധപ്പെടുത്താം എന്ന് റഷ്യന്‍ പ്രസിഡന്റായ വ്ലാഡദിമേര്‍ പുട്ടിന്‍ പറഞ്ഞു. "പല രീതിയിലും ഞങ്ങളുടെ വളര്‍ച്ചയെ തടസപ്പെടുത്തുക എന്നത് വ്യക്തമായ യാഥാര്‍ത്ഥ്യമാണ്. സോവ്യേറ്റ് യൂണിയന്റെ തകര്‍ച്ചയെ തുടര്‍ന്ന് രൂപപ്പെട്ട ലോകക്രമം നിലനിര്‍ത്താനുള്ള ശ്രമം നടക്കുന്നുണ്ട്. തനിക്ക് എല്ലാം ചെയ്യാമെന്നാണ് പ്രതിയോഗി ഇല്ലാത്ത ഒരു നേതാവ് സ്വയം കരുതുന്നത്. അയാളുടെ താല്‍പ്പര്യത്തിന് അയാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ മാത്രം ചെയ്യാനേ മറ്റുള്ളവരെ അയാള്‍ … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

ഭൂമിക്ക് അതിന്റെ പകുതി ജൈവവ്യവസ്ഥ നഷ്ടപ്പെട്ടു ഭൂമിയുടെ ജൈവവ്യവസ്ഥയുടെ 50% ല്‍ അധികം നശിച്ചു എന്ന് പുതിയ പഠനം കണ്ടെത്തി. മൊത്തം ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനായി കരയിലെ 66% ജൈവവ്യവസ്ഥയെ സംരക്ഷിക്കണമെന്ന് അവര്‍പറയുന്നു. ജീവ ശാസ്ത്രജ്ഞനായ Glen Barry ആണ് “Terrestrial ecosystem loss and biosphere collapse” എന്ന ഈ പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് journal Management of Environmental Quality ല്‍ വന്നിരുന്നു. ക്യൂബന്‍ സര്‍ക്കാരിനെ അസ്ഥിരമാക്കാന്‍ USAID സാമൂഹ്യ പദ്ധതികള്‍ ആവിഷ്കരിച്ചു HIV … Continue reading വാര്‍ത്തകള്‍

ഔദ്യോഗിക ആഖ്യാനത്തെ ചോദ്യം ചെയ്യരുത്

http://img.rt.com/files/episode/25/e8/40/00/sophico_2804_480p.mp4 Sophie Shevardnadze: America often appeals to its First Amendment rights and the freedom of speech, but then I can’t help but notice that the US officials are very wary of having any journalists voice an alternative point of view. I’m sure you’ve heard Secretary Kerry’s statement over RT. Why is that? Chris Hedges: There … Continue reading ഔദ്യോഗിക ആഖ്യാനത്തെ ചോദ്യം ചെയ്യരുത്