https://www.youtube.com/watch?v=SX3aYu9VCWA Igor Stiks Global Empire
ടാഗ്: യൂറോപ്പ്
ആഫ്രിക്കയില്‍ നിന്ന് മോഷ്ടിച്ച കരകൌശലോല്പ്പന്നങ്ങള് എന്തുകൊണ്ടാണ് പടിഞ്ഞാറന്‍ മ്യൂസിയങ്ങളില്‍?
മൊബൈല്‍ ഫോണുകള്‍ ഡച്ച് ക്ലാസ് മുറികളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്നു
പഠനത്തിലെ ശ്രദ്ധതിരിക്കല്‍ പരിമിതപ്പെടുത്താനായി ജനുവരി 1, 2024 മുതല്‍ മൊബൈല്‍ ഫോണുകളും, ടാബ്ലറ്റുകളും, സ്മാര്‍ട്ട് ഫോണുകളും നെതര്‍ലാന്റ്സിലെ ക്ലാസ്മുറികളില്‍ നിന്ന് നിരോധിക്കുന്നു എന്ന് ഡച്ച സര്‍ക്കാര്‍ പറഞ്ഞു "മൊബൈല്‍ ഫോണുകള്‍ നമ്മുടെ ജീവിതവുമായി ഇഴചേര്ന്നിരിക്കുന്നതാണെങ്കിലും അവ ക്ലാസ്മുറികളുടെ ഭാഗമല്ല," എന്ന് വിദ്യാഭ്യാസ മന്ത്രി Robbert Dijkgraaf പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതയുണ്ടാകണം. പഠിക്കാനുള്ള അവസരം കൊടുക്കേണ്ട ആവശ്യമുണ്ട്. മൊബൈല്‍ ഫോണുകള്‍ ഒരു ശല്യമാണ് എന്ന് ശാസ്ത്രീയ ഗവേഷണങഅങള് പറയുന്നു. അവയില്‍ നിന്ന് നമുക്ക് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കണം. — സ്രോതസ്സ് … Continue reading മൊബൈല്‍ ഫോണുകള്‍ ഡച്ച് ക്ലാസ് മുറികളില്‍ നിന്ന് നിരോധിക്കാന്‍ പോകുന്നു
കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു
സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023
മറ്റൊരു പാർട്ടിയല്ല
ബ്രക്സിറ്റിന്റെ കാരണവും ഫലവും പുനര്ചിന്തിക്കുന്നു
https://www.youtube.com/watch?v=-saQxbeJ1iQ Yanis Varoufakis
അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
Order of Hagal എന്ന നവനാസി സംഘടനക്കെതിരെ ഇറ്റലിയിലെ പോലീസ് ഒരു കൂട്ടം റെയ്ഡുകള്‍ നടത്തി. ഉക്രെയ്നിലെ Azov Battalion വുമായി ബന്ധമുള്ള ഇവര്‍ ആയുധങ്ങള്‍ ശേഖരിച്ച് വെക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയും ചെയ്തു. നവംബര്‍ 15 ന് ആണ് Order of Hagal എന്ന നവ നാസി സംഘത്തിന്റെ 5 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. ഒരാളെ കൂടി പോലീസ് അന്വേഷിക്കുന്നുണ്ട്. അയാള്‍ ഉക്രെയ്നിലാണ്. ഉക്രെയ്ന് സൈന്യവുമായി ഔദ്യോഗികമായി ലയിച്ച Azov Battalion നോടൊപ്പം ചേര്‍ന്ന് റഷ്യയുമായി … Continue reading അസോവുമായി ബന്ധമുള്ള നാസിക്കൂട്ടം ആസൂത്രണം ചെയ്ത ഭീകരപ്രവര്‍ത്തനം ഇറ്റലിയിലെ പോലീസ് പൊളിച്ചു
ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി
Brothers of Italy പാര്‍ട്ടി നയിക്കുന്ന സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടിയതോടെ തീവൃ വലതുപക്ഷ നേതാവ് Benito Mussolini ക്ക് ശേഷം ഇറ്റലിയില്‍ അത്തരത്തിലെ നേതാവായ Giorgia Meloni വിജയം പ്രഖ്യാപിച്ചു. ഇവര്‍ സ്പെയിനിലെ തീവൃ വലത് പാര്‍ട്ടിയായ Vox പാര്‍ട്ടിയോടും പോളണ്ടില്‍ അധികാരത്തിലിരിക്കുന്ന ദേശീയവാദി പാര്‍ട്ടിയായ Law and Justice പാര്‍ട്ടിയോടും സ്വീഡനിലെ അധികാരത്തിലിരിക്കുന്ന കുടിയേറ്റ വിരുദ്ധ, തീവൃവലത് പാര്‍ട്ടിയായ Sweden Democrats യോടും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സ്വീഡനിലെ നവ-നാസി പ്രസ്ഥാനത്തില്‍ നിന്നുണ്ടായ പാര്‍ട്ടിയാണ് Sweden … Continue reading ഇറ്റലിയില്‍ ഫാസിസം തിരിച്ചെത്തി
പച്ചക്ക് നവ-നാസിയായ ഉക്രെയിന് സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
ഈ സെപ്റ്റംബറില്‍ ഉക്രെയിനില്‍ നിന്നുള്ള നവ നാസികള്‍ നയിക്കുന്ന Azov പ്രസ്ഥാനം അമേരിക്കയിലെത്തി. ഈ സമയത്ത് Azov നെ “തുറന്ന് നവ-നാസി” എന്ന് പറയുന്നത് New York Times നിര്‍ത്തി. ഒപ്പം ഈ തീവൃ ദേശീയവാദി സംഘടനയെ “celebrated” എന്ന് വിശേഷിപ്പിച്ചു. Azovന്റെ അമേരിക്ക പര്യടനത്തിന്റെ വാര്‍ത്ത വന്നതിന് ശേഷം ഈ തീവൃ-ദേശീയവാദി സംഘടനയുടെ അമേരിക്കയിലുള്ള സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു.കോണ്‍ഗ്രസിനെ സ്വാധീനിച്ച് തങ്ങള്‍ക്കുള്ള ആയുധ, പരിശീലന സഹായം തടഞ്ഞ നിയമത്തെ റദ്ദാക്കുക ഉള്‍പ്പടെയുള്ള വിവരങ്ങളാണത്. — … Continue reading പച്ചക്ക് നവ-നാസിയായ ഉക്രെയിന് സംഘം അമേരിക്കയില്‍ പര്യടനം നടത്തുന്നു
ഉക്രെയ്ന് സര്‍ക്കാര്‍ പിന്തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും
Mirotvorets, അഥവ “Peacekeeper,” എന്ന പേരിലെ ഉക്രെയ്നിലെ കൊലപ്പട്ടികയെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിരുന്നല്ലോ. ആദ്യം ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എഴുതിയത്. പിന്നീട് രണ്ടാമത്, Donbass പ്രദേശത്തെ റഷ്യന്‍ സംസാരിക്കുന്നവര്‍ക്കെതിരെയുള്ള കീവിന്റെ രക്തരൂക്ഷിത യുദ്ധത്തിനെതിരെ സംസാരിച്ച ഉക്രെയ്നിലെ 13-വയസുകാരി Faina Savenkova യെ ആ പട്ടികയിലുള്‍പ്പെടുത്തിയതിനെക്കുറിച്ച് എഴുതി. Mirotvorets എന്നത് ഒരു ഡാറ്റാബേസാണ്. ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, “ഉക്രെയ്നിന്റെ ശത്രു” എന്ന് മുദ്രകുത്തപ്പെട്ട എല്ലാവരും ഉള്‍പ്പെട്ടതാണ് അത്. അവരുടെ വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അകൌണ്ട്, അവരെ എളുപ്പം … Continue reading ഉക്രെയ്ന് സര്‍ക്കാര്‍ പിന്തുണയുള്ള കൊലപ്പട്ടികയില്‍ റോജര്‍ വാട്ടര്‍ഴ്സും