Vizio കഴിഞ്ഞ ആഴ്ച FTC യുമായി പ്രശ്നത്തിലായി. രണ്ട് വര്‍ഷക്കാലം ഉപഭോക്താക്കളുടെ സമ്മതമില്ലാതെ 1.1 കോടി ടിവിയില്‍ നിന്ന് കാഴ്ചക്കാരുടെ കാഴ്ചാ സ്വഭാവം നിരീക്ഷിച്ചതിന് അവര്‍ക്ക് $22 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം കൊടുക്കേണ്ടതായി വന്നു. സ്വാഭാവികമായി തന്നെ Vizio TVs ന്റെ നിരീക്ഷണ സംവിധാനം പ്രവര്‍ത്തനക്ഷമായിരുന്നതാണ് പ്രശ്നം. മറ്റ് നിര്‍മ്മാതാക്കളെ പോലെ അത് ഓഫ് ആക്കാന്‍ പറ്റില്ല. പുതിയവയില്‍ അത് ഓഫാക്കാന്‍ സംവിധാനമുണ്ട്. ഇത് വഴി വളരേധികം വ്യക്തിപരമായ ഡാറ്റകള്‍ Vizio ശേഖരിച്ചിട്ടുണ്ട്. — സ്രോതസ്സ് theverge.com
ടാഗ്: രഹസ്യാന്വേഷണം
ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി
ഉബര്‍ ജോലിക്കാര്‍ സ്ഥിരമായി “ഉന്നത രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, ജോലിക്കാരുടെ വ്യക്തിപരമായ പരിചക്കാര്‍, മുമ്പത്തെ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍, മുമ്പത്തെ പങ്കാളികള്‍” പോലുള്ളവരെ കമ്പനിയുടെ “God view” ഉപയോഗിച്ച് ചാരണപ്പണി നടത്തി. കമ്പനിയുടെ മുമ്പത്തെ അന്വേഷകനായ Samuel Ward Spangenberg നല്‍കിയ തെളിവിലാണ് അത് പുറത്തുവന്നത്. എന്തിന് Beyoncé യുടെ അകൌണ്ട് പോലും നിരീക്ഷിക്കപ്പെട്ടു എന്ന് അന്വേഷകന്‍ പറയുന്നു. ഉപയോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യാപിപ്പിക്കും എന്ന കമ്പനിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഈ വിവരം പുറത്ത് … Continue reading ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി
രഹസ്യാന്വേഷണത്തിന്റെ സുവര്‍ണ്ണ കാലത്ത് Encryption ചെയ്യാനുള്ള അവകാശത്തെ UNESCO പിന്‍തുണക്കുന്നു
മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ Encryption നെക്കുറിച്ചൊരു റിപ്പോര്‍ട്ട് United Nations Economic, Scientific and Cultural Organisation (UNESCO) പ്രസിദ്ധീകരിച്ചു. “മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയില്‍ cryptographic രീതികള്‍ വ്യക്തികള്‍ക്ക് ശക്തി നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിവരം, ആശയവിനിമയം, computing എന്നീ കാര്യങ്ങളില്‍ അവ സംരക്ഷണം നല്‍കുന്നു. ഈ സ്വഭാവതതില്‍ വിവരങ്ങളുടേയും ആശയവിനിമയത്തിന്റേയും confidentiality, privacy, authenticity, availability, integrity, anonymity എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് ip-watch.org
ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്
മുമ്പ് വാഗ്ദാനം ചെയ്തപോലെ ഊബര്‍ ഇപ്പോള്‍ നിങ്ങളെ യാത്ര കഴിഞ്ഞാലും പിന്‍തുടരുന്നുണ്ട്. ആപ്പ് ക്ലോസ് ചെയ്താലും രഹസ്യാന്വേഷണം നടത്തുന്നു എന്ന് കമ്പനി പറയുന്നു. യാത്ര കഴിഞ്ഞ് 5 മിനിട്ട് വരെ യാത്രക്കാരെ രഹസ്യാന്വേഷണം നടത്തുന്നു എന്നാണ് കമ്പനിയുടെ പ്രസ്ഥാവന. ഫോണ്‍ വിളിക്കാതെ തന്നെ ഡ്രൈവര്‍ക്ക് നിങ്ങളെ കണ്ടെത്താന്‍ സഹായിക്കാനാണ് ഈ പദ്ധതി. അതുപോലെ കൊണ്ടുവിട്ട ആളുകളെ തിരിച്ച് വിളിക്കുന്നത് ഫലപ്രദമാണോ റോഡിന്റെ ശരിയായ വശത്ത് ആണോ എന്നൊക്കെ മനസിലാക്കാനും കമ്പനിയെ ഇത് സഹായിക്കും. ആപ്പിന്റെ പിന്‍ വശത്തു … Continue reading ഉബറിനറിയാം നിങ്ങള്‍ എവിടെയൊക്കെ പോകുന്നു എന്ന്
ബ്രിട്ടണ്‍ ‘ജനാധിപത്യത്തിലെ ഏറ്റവും തീവൃമായ രഹസ്യാന്വേഷണ നിയമം’ പാസാക്കി
"ഭയപ്പെടുത്തുന്നത്", "അപകടകരം" എന്ന് വിമര്‍ശകര്‍ പറയുന്ന, "snoopers' charter" എന്ന് അറിയപ്പെടുന്ന, രഹസ്യാന്വേഷണ ശക്തിയുടെ ഭീമമായ വ്യാപനത്തിനായുള്ള പുതിയ നിയമങ്ങള്‍ ബ്രിട്ടണ്‍ പാസാക്കി. 2012 ല്‍ home secretary ആയിരുന്ന Theresa May കൊണ്ടുവന്നതാണ് ഈ നിയമങ്ങള്‍. അത് മുമ്പത്തെ കൂട്ട് മന്ത്രിസഭാ സര്‍ക്കാരില്‍ രണ്ട് പ്രാവശ്യം അവതരിപ്പിച്ച് പരാജയപ്പെട്ടതായിരുന്നു. ദീര്‍ഘകാലമായ പൊതു സ്വാതന്ത്ര്യ(civil liberties) സംഘങ്ങള്‍ ദീര്‍ഘകാലമായി ആ നിയമത്തെ എതിര്‍ത്തിരുന്നു. ഈ നിയമ പ്രകാരം ആളുകള്‍ ഓണ്‍ലൈനില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളേയും ബ്രിട്ടീഷ് സര്‍ക്കാര്‍ … Continue reading ബ്രിട്ടണ്‍ ‘ജനാധിപത്യത്തിലെ ഏറ്റവും തീവൃമായ രഹസ്യാന്വേഷണ നിയമം’ പാസാക്കി
ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു
കുട്ടികളില്‍ രഹസ്യാന്വേഷണം നടത്താനായി ബ്രിട്ടണിലെ മൂന്നില്‍ രണ്ടിലധികം സ്കൂളുകളിലെ സ്കൂള്‍ കമ്പ്യൂട്ടറുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയറുകള്‍ സ്ഥാപിച്ചു. ഒരു Freedom of Information അപേക്ഷക്ക് മറുപടിയായി കിട്ടിയതാണ് ഈ വിവരം. Big Brother Watch ന്റെ റിപ്പോര്‍ട്ട് പ്രകാരം, "classroom management software" ഇംഗ്ലണ്ടിലേയും വേയില്‍സിലേയും 1,000 ല്‍ അധികം സെക്കന്ററി സ്കൂളുലളിലെ 8 ലക്ഷത്തിലധികം കമ്പ്യൂട്ടര്‍, ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. £25 ലക്ഷം പൌണ്ടാണ് ഈ പരിപാടിക്കായി ഇതുവരെ ചിലവാക്കിയത്. അദ്ധ്യാപകരുടെ കമ്പ്യൂട്ടറില്‍ നിന്ന് … Continue reading ചാര സോഫ്റ്റ്‌വെയറുകള്‍ ബ്രിട്ടണിലെ സ്കൂളുകളില്‍ സ്ഥാപിച്ചു
ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി
AT&T അമേരിക്കക്കാര്‍ക്കെതിരെ ലാഭത്തിനായി ചാരപ്പണി നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നു. സ്വകാര്യ ഫോണ്‍ വിളി വിവരങ്ങള്‍ സൂക്ഷിക്കുകയും മയക്കുമരുന്നിനെരായ യുദ്ധത്തിനും Medicaid തട്ടിപ്പും തുടങ്ങി എല്ലാം പരിശോധിക്കാനായി അത് അധികാരികള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു എന്ന് The Daily Beast റിപ്പോര്‍ട്ട് ചെയ്തു. Project Hemisphere എന്നാണ് ആ പദ്ധതിയുടെ പേര്. എല്ലാ ഫോണ്‍ വിളിയും, sms ഉം, Skype ചാറ്റും, മറ്റ് ആശയവിനിമയങ്ങളും അതിന്റെ infrastructure ലൂടെ കടന്ന് കടന്ന് പോകുന്നു. ചില രേഖകള്‍ക്ക് 1987 വരെ പഴക്കമുണ്ട്. … Continue reading ലാഭത്തിനായ അമേരിക്കക്കാരെ ചാരപ്പണി നടത്തുന്ന AT&Tയുടെ രഹസ്യ പരിപാടി
യാഹൂ രഹസ്യമായി ഉപയോക്താക്കളുടെ ഇമെയിലുകള്‍ NSA & FBI ക്ക് വേണ്ടി പരിശോധിച്ചു
കോടിക്കണക്കിന് ഇമെയില്‍ അകൌണ്ടുകളിലെ കത്തുകള്‍ വായിക്കുകയും അതിലെ വിവരങ്ങള്‍ NSA ക്കൊ FBI ക്കൊ നല്‍കിയതായി യാഹുവിന്റെ മുമ്പത്തെ ജോലിക്കാര്‍ പറഞ്ഞു. അതിനായി യാഹൂ ഒരു പ്രത്യേക സോഫ്റ്റ്‌വെയര്‍ നിര്‍മ്മിച്ച് ഉപയോഗിച്ചു. വരുന്ന അമേരിക്കന്‍ സര്‍ക്കാരിന്റെ രഹസ്യാന്വേഷണ പദ്ധതിക്ക് വേണ്ടി എല്ലാ കത്തുകളും വരുന്ന അതേ സമയത്ത് തന്നെ പരിശോധിച്ച് സര്‍ക്കാരിനെ അറിയിക്കുന്ന രീതി നടപ്പാക്കിയ ആദ്യത്തെ കമ്പനി ആയിരിക്കും യാഹൂ. — സ്രോതസ്സ് democracynow.org
COINTELPRO ന് 45 വര്‍ഷത്തിന് ശേഷവും FBI സാമൂഹ്യപ്രവര്‍ത്തകരെ നിരീക്ഷിക്കുന്നു
ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു
ലോഗിന്‍ ചെയ്താലും ഇല്ലെങ്കിലും ഉപയോക്താക്കളുടെ ഇന്‍ന്റര്‍നെറ്റിലെ പ്രവര്‍ത്തികള്‍ ഫേസ്‌ബുക്ക് നടത്തിയിരുന്ന നിരീക്ഷണത്തെ മുമ്പ് തടഞ്ഞിരുന്നു. എന്നാല്‍ ബ്രസല്‍സിലെ ഒരു അപ്പീല്‍ കോടതി ആ വിധിയെ റദ്ദാക്കിക്കൊണ്ട് പുതിയ വിധിയിറക്കി. engagement, likes, shares തുടങ്ങിയ ഉപയോക്താക്കളുടെ സ്വഭാവത്തെ ഫേസ്‌ബുക്ക് നിരീക്ഷിക്കുന്നത് Belgian Commission for the Protection of Privacy മുമ്പ് തടഞ്ഞിരുന്നതാണ്. ബ്രൌസറിന്റെ പ്ലഗ്ഗിനുകളിലെ കുക്കീസ് ഉപയോഗിച്ചായിരുന്നു ഫേസ്‌ബുക്ക് ഈ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഉപയോക്താവ് ലോഗിന്‍ ചെയ്തില്ലെങ്കിലും അവര്‍ക്ക് ഈ നിരീക്ഷണം നടത്താന്‍ കഴിയുമായിരുന്നു. ആ … Continue reading ബല്‍ജിയത്തിലെ പൌരന്‍മാര്‍ ഫേസ്‌ബുക്കിന്റെ നിരീക്ഷണത്തിനെതിരായി കൊടുത്ത കേസില്‍ പരാജയപ്പെട്ടു
