കൊറോണവൈറസ് മഹാമാരി സമയത്ത് പണ്ടകശാല തൊഴിലാളികള്‍ക്ക് മണിക്കൂറിന് $2 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിച്ച ശമ്പളം ആമസോണ്‍ മെയ് അവസാനത്തോടെ നിര്‍ത്തലാക്കും. മാര്‍ച്ച് അവസാനത്തോടെയാണ് ഓവര്‍ടൈം ആയി ഏപ്രില്‍ വരെ മണിക്കൂറിന് $2 ഡോളര്‍ വര്‍ദ്ധനവ് അവര്‍ കൊണ്ടുവന്നത്. പിന്നീട് അത് മെയ് വരെ നീട്ടി. ആളുകള്‍ അവരുടെ വീടുകളില്‍ കുടുങ്ങിയതോടെ ആമസോണിന് ഈ വര്‍ഷത്തിന്റെ തുടക്കം വലിയ ആവശ്യകതയാണുണ്ടായത്. ആദ്യ സാമ്പത്തിക പാദത്തില്‍ അവരുടെ വരുമാനം 26% വര്‍ദ്ധിച്ച് $7550 കോടി ഡോളറായി. പണ്ടകശാല തൊഴിലാളികളുടെ സുരക്ഷിതത്വത്തെ … Continue reading പണ്ടകശാല തൊഴിലാളികളുടെ വര്‍ദ്ധിപ്പിച്ച ശമ്പളം മെയ് അവസാനത്തോടെ ആമസോണ്‍ കുറക്കും
ടാഗ്: വാര്‍ത്ത
1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്
ആഗോള മനുഷ്യ വികസനം അളക്കുന്നത് ലോകത്തെ വിദ്യാഭ്യാസം, ആരോഗ്യം, ജീവിത നിലവാരം എന്നിവയുടെ കൂട്ടിന്റെ അടിസ്ഥാനത്തിലാണ്. ഈ ആശയം ആവിഷ്കരിച്ച 1990 ന് ശേഷം ആദ്യമായി അത് ഈ വര്‍ഷം താഴുകയാണ് എന്ന് United Nations Development Programme (UNDP) മുന്നറീപ്പ് നല്‍കി. “effective out-of-school rate” എന്ന ഇന്റര്‍നെറ്റ് ലഭ്യമല്ലാത്തവരേയും കൂട്ടിയ പ്രൈമറി സ്കൂള്‍ പ്രായത്തിലെ കുട്ടികളുടെ ശതമാനം കണക്കാക്കിയപ്പോള്‍ സ്കൂളുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ 60% കുട്ടികള്‍ക്കും വിദ്യാഭ്യാസം കിട്ടുന്നില്ല എന്ന് വ്യക്തമായി. 1980കള്‍ക്ക് ശേഷം … Continue reading 1990 ന് ശേഷം ആദ്യമായി മനുഷ്യ വികസനം ഈ വര്‍ഷം താഴുകയാണ്
വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍
വലിയ നാല് വിമാനക്കമ്പനികളെക്കുറിച്ച് Warren Buffett ന്റെ അഭിപ്രായ പ്രകടനം ആ വ്യവസായത്തെ വെച്ച് ബെറ്റ് ചെയ്യുന്നവര്‍ക്ക് ലാഭകരമായ വ്യാപാരമാണ് നല്‍കിയത്. ബഫറ്റിന്റെ അഭിപ്രായപ്രകടനം കാരണം വ്യോമയാന വിഭാഗം തിങ്കളാഴ്ച 5% ഇടിഞ്ഞപ്പോള്‍ വിമാനക്കമ്പനികളെവെച്ച് ബെറ്റ് ചെയ്യുന്ന വ്യാപാരികള്‍ ഒരു ഒറ്റ ദിവസത്തില്‍ $18.8 കോടി ഡോളര്‍ ലാഭമാണ് നേടിയത് എന്ന് S3 Partners എന്ന സാമ്പത്തിക വിശകലന സ്ഥാപനത്തിന്റെ തലവനായ Ihor Dusaniwsky പറഞ്ഞു. തന്റെ കമ്പനി American Airlines, Delta Air Lines, United … Continue reading വാറന്‍ ബഫറ്റ് അയാളുടെ എല്ലാ വിമാനക്കമ്പനി ഓഹരികളും വിറ്റെന്ന് പറഞ്ഞപ്പോള്‍
യൂട്യൂബിലെ കോവിഡ്-19 നെക്കുറിച്ചുള്ള വീഡിയോകളില്‍ നാലിലൊന്നിലും തെറ്റായ വിവരങ്ങളുള്ളതാണ്
ഇംഗ്ലീഷിലുള്ള നാലിലൊന്ന് കോവിഡ്-19 നെക്കുറിച്ചുള്ള വീഡിയോകള്‍ തെറ്റിധരിപ്പിക്കുന്നതോ കൃത്യമല്ലാത്തതോ ആണെന്ന് BMJ Global Health ല്‍ പ്രസിദ്ധപ്പെടുത്തിയ പഠനത്തില്‍ കണ്ടെത്തി. കോവിഡ്-19 നെക്കുറിച്ചുള്ള പൊതുജനാരോഗ്യ തെറ്റായ വിവരങ്ങള്‍ മുമ്പുണ്ടായിരുന്ന മഹാമാരികളിലേതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്കാണ് എത്തുന്നത്. അത് വലിയ ദോഷമാണ് ചെയ്യുന്നതെന്നും ഗവേഷകര്‍ പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദഗ്ദ്ധരും നല്‍കുന്ന ഉന്നത ഗുണമേന്മയുള്ള വിവരങ്ങള്‍ യൂട്യൂബില്‍ വ്യാപകമായി ലഭ്യമാണെങ്കിലും അവക്ക് എന്തുകൊണ്ട് പ്രചാരം കിട്ടുന്നില്ല എന്ന് മനസിലാക്കാനാകുന്നില്ല, അതുകൊണ്ട് അവക്ക് വ്യാപനം കിട്ടുന്നില്ല എന്നും അവര്‍ പറഞ്ഞു — … Continue reading യൂട്യൂബിലെ കോവിഡ്-19 നെക്കുറിച്ചുള്ള വീഡിയോകളില്‍ നാലിലൊന്നിലും തെറ്റായ വിവരങ്ങളുള്ളതാണ്
ലോക്ഡൌണിനിടക്കും അഞ്ചിലൊന്ന് കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പരിപാടിയുടെ ധാന്യങ്ങള്‍ കിട്ടിയില്ല
ഉത്താരഘണ്ഡില്‍ Trivendra Singh Rawat ന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ ലോക്ക്ഡൌണിന്റേയും ആരോഗ്യ പ്രതിസന്ധിയുടേയും കഴിഞ്ഞ രണ്ട് മാസമായി ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായ ആഹാരം 1.38 ലക്ഷം കുട്ടികള്‍ക്ക് നല്‍കിയില്ല. ഇക്കാലത്ത് അഞ്ചിലൊന്ന് കുട്ടികള്‍ക്കാണ് ഉച്ചഭക്ഷണ പരിപാടിയുടെ ഗുണം കിട്ടാതെ പോയത്. അത് കൂടാതെ സംസ്ഥാന സര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള റേഷന്‍ മാര്‍ച്ച് 13 മുതല്‍ മെയ് 17, 2020 വരെയുളള 66 പ്രവര്‍ത്തി ദിനങ്ങളില്‍ 48 ദിനങ്ങളില്‍ മാത്രമേ നല്‍കിയുള്ളു. — സ്രോതസ്സ് thewire.in | 28/May/2020
കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം തലച്ചോറിനെ മന്ദിപ്പിക്കും
ഭൂമിക്കും അതിന്റെ സമുദ്രങ്ങള്‍ക്കും മാത്രമല്ല ഹരിതഗൃഹവാതക ഉദ്‌വമനം കാരണമായുണ്ടാകുന്ന ആഗോളതപനം കൊണ്ട് ദോഷമുണ്ടാകുന്നത്. അത് മനുഷ്യനെ കുറവ് മനുഷ്യനായി മാറ്റും. അന്തര്‍വാഹിനികളിലും ശൂന്യാകാശ പേടകങ്ങളിലും നടത്തിയ പഠനത്തില്‍ കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ CO2 ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്നും അത് തലച്ചോറിലേക്കുള്ള ഓക്സിജന്‍ ലഭ്യത കുറക്കും എന്നും കണ്ടെത്തി. അത് സംഭവിക്കുന്നതോടെ അത്തരം സ്ഥലങ്ങളില്‍ കഴിയുന്ന ആളുകള്‍ക്ക് സംവേഗങ്ങളോട് പ്രതികരിക്കുന്നതില്‍ പ്രശ്നങ്ങളുണ്ടാകുന്നു. ഭീഷണികള്‍ പോലും തിരിച്ചറിയുന്നതില്‍ പ്രശ്നമുണ്ടാകും. മനുഷ്യ ചരിത്രത്തിലെ വളരെ കാലം കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ സാന്ദ്രത 280 … Continue reading കാര്‍ബണ്‍ ഡൈ ഓക്സൈഡ് മലിനീകരണം തലച്ചോറിനെ മന്ദിപ്പിക്കും
കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു
നമ്മുടെ ശരീരത്തെ ബാധിച്ച് COVID-19 ന് കാരണമാകുന്ന വൈറസിനെ ആക്രമിക്കുന്ന ഒരു കൂട്ടം ചെറു RNA പ്രായം, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ കാരണം കുറയുന്നു. പ്രായമാവരും രോഗമുള്ളവരും എന്തുകൊണ്ട് ദുര്‍ബല ജനവിഭാഗങ്ങളാണെന്ന് പറയാന്‍ കാരണം ഇതാണ്. നമ്മുടെ ശരീരത്തിന്റെ ജീന്‍ പ്രകടനത്തെ നിയന്ത്രിക്കുന്നതില്‍ MicroRNAs ന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുപോലെ വൈറസ് ആക്രമിക്കുമ്പോള്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് അതാണ്. വൈറസിന്റെ ജനിതക പദാര്‍ത്ഥമായ RNA യോട് ബന്ധമുണ്ടാക്കി അതിനെ മുറിക്കുന്നു. എന്നാല്‍ പ്രായവും ചില രോഗങ്ങളും microRNA … Continue reading കൊറോണവൈറസിനെ ആക്രമിക്കുന്ന ചെറു RNA പ്രായവും രോഗവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് കുറയുന്നു
മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി
മിനസോട്ടയിലെ St. Paul ല്‍ അടിയന്തിര മോര്‍ച്ചറിയായി ഉപയോഗിക്കാനായി Bix Produce Co.യുടെ മുമ്പത്തെ cold storage സൌകര്യത്തെ വാങ്ങി. കോവിഡ്-19 മരണങ്ങള്‍ മോര്‍ച്ചറികളേയും ശവസംസ്കാര സ്ഥലങ്ങളേയും സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്. പലചരക്ക് വിതരണ പണ്ടകശാലക്കും സ്ഥലത്തിനും വേണ്ടി $55 ലക്ഷം ഡോളര്‍ കൊടുത്ത് ഒരു കരാറില്‍ സംസ്ഥാനം കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. പുതിയ ആവശ്യത്തിനായി സംവിധാനത്തെ മെച്ചപ്പെടുത്താനായി ചിലവാക്കുന്ന തുകയും കൂട്ടിച്ചേര്‍ത്താല്‍ മൊത്തം $69 ലക്ഷം ഡോളര്‍ ആകും. തുകയുടെ മൂന്നിലൊന്ന് Federal Emergency Management Agency ആകും … Continue reading മിനസോട്ട സംസ്ഥാനം കോവിഡ് ഇരകളുടെ ശരീരം സൂക്ഷിക്കാനായി പഴയ പണ്ടകശാല വാങ്ങി
$1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി
$2900 കോടി ഡോളര്‍ കടത്തിലാണ് അമേരിക്കന്‍ എയര്‍ലൈന്‍സ്. കൊറോണവൈറസ് മഹാമാരി കാരണം വില്‍പ്പനക്കുറവുണ്ടായതിനാല്‍ വ്യോമയാന വ്യവസായം ഇപ്പോള്‍ ധനസഹായത്തിന് സര്‍ക്കാരിനെ സമീപിച്ചതോടെ അവരുടെ ഭീമമായ ഓഹരി തിരിച്ച് വാങ്ങല്‍ ഇപ്പോള്‍ വിമര്‍ശന വിധേയമായിരിക്കുകയാണ്. Fort Worth-ആസ്ഥാനമായ American ഉള്‍പ്പടെ അമേരിക്കന്‍ എയര്‍ലൈന്‍സുകള്‍ സര്‍ക്കാരിനോട് $5800 കോടി ഡോളര്‍ നേരിട്ടുള്ള ധനസഹായം ആവശ്യപ്പെട്ടു. അതുപോലെ വൈറസിന്റെ വ്യാപനം തടയാനായി പൊതു ജീവിതത്തില്‍ നിയന്ത്രണം കൊണ്ടുവന്നത വഴിയുള്ള ബിസിനസ് കുറവ് മറികടക്കാന്‍ പലിശ കുറഞ്ഞ വായ്പകളും ആവശ്യപ്പെട്ടു. എന്നാല്‍ വര്‍ഷങ്ങളായി … Continue reading $1200 കോടി ഡോളര്‍ ഓഹരി തിരിച്ച് വാങ്ങാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ചിലവാക്കി
പോലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ മിനിയാപോളിസ് ആലോചിക്കുന്നു
മെയ് 25 ന് നിരായുധനായ George Floyd നെ പോലീസ് കൊന്നതില്‍ വലിയ വിമര്‍ശനം നേരിടുന്ന നഗരത്തിലെ പോലീസ് വകുപ്പിനെ പിരിച്ചുവിടാനായി കഴിഞ്ഞ ദിവസം Minneapolis City Council അംഗങ്ങള്‍ പ്രഖ്യാപിച്ചു. Floyd ന്റെ കൊലപാതകത്തിനും പ്രതിഷേധങ്ങള്‍ക്കും ശേഷം Los Angeles ഉം New York City യും പോലീസ് വകുപ്പിനുള്ള ബഡ്ജറ്റില്‍ വലിയ കുറവുകണ്‍ കൊണ്ടുവന്നു. ആ തുക വിദ്യാഭ്യാസം, ചിലവ് കുറഞ്ഞ വീടുകള്‍, മറ്റ് സാമൂഹ്യ സേവനങ്ങളിലേക്ക് വക മാറ്റി ചിലവാക്കും. — സ്രോതസ്സ് … Continue reading പോലീസ് വകുപ്പിനെ പിരിച്ചുവിടാന്‍ മിനിയാപോളിസ് ആലോചിക്കുന്നു