അമേരിക്കയിലാദ്യത്തെ 350 kW പൊതു ചാര്‍ജ്ജിങ് സ്റ്റേഷന്‍ EVgo തുടങ്ങി

അമേരിക്കയിലെ ഏറ്റവും വലിയ പൊതു വൈദ്യുതി വാഹന വേഗ ചാര്‍ജ്ജിങ് സ്റ്റേഷന്‍ ശൃംഘലയായ EVgo ആദ്യത്തെ 350 kW ന്റെ പൊതു ചാര്‍ജ്ജിങ് സ്റ്റേഷന്‍ Californiaയിലെ Bakerല്‍ തുടങ്ങി. ഇപ്പോഴുള്ള ഏത് വേഗ ചാര്‍ജ്ജിങ് സ്റ്റേഷനേക്കാള്‍ 7 മടങ്ങ് വേഗം ഇത് ചാര്‍ജ്ജ് ചെയ്യും. പ്രോജക്റ്റ് 2017 ജൂണോടെ പൂര്‍ത്തിയാകും. ചാര്‍ജ്ജറെ സഹായിക്കാനായി സോളാര്‍ പാനലുകളുടെ ഒരു കൂട്ടവും കൂടിയുണ്ട്. CCS, CHAdeMO സംവിധാനങ്ങളുമായി ഒത്ത് പോകുന്നതാണ് ഈ അതിശക്ത ചാര്‍ജ്ജറുകള്‍. — സ്രോതസ്സ് greencarcongress.com

ഫ്രാന്‍സില്‍ മുമ്പത്തെ മന്ത്രി നികുതി വെട്ടിപ്പിന് ജയിലിലായി

നികുതി വെട്ടിപ്പ് കണ്ടുപിടിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചിരുന്ന സംഘത്തെ നയിച്ച മുമ്പത്തെ മന്ത്രിയെ സ്വന്തം വിദേശ ബാങ്ക് അകൌണ്ടുകള്‍ രഹസ്യമാക്കിവെച്ചതിന് മൂന്ന് വര്‍ഷത്തേക്ക് ജയില്‍ ശിക്ക് വിധിച്ചു. പ്രസിഡന്റ് Francois Hollande നെ ഈ വിവാദം ഞെട്ടിപ്പിച്ചു. 2012 ല്‍ Hollande പ്രസിഡന്റായിരുന്നപ്പോള്‍ ബഡ്ജറ്റ് മന്ത്രിയായി ചുമതലയേറ്റ Jerome Cahuzac നെയാണ് നികുതി വെട്ടിപ്പിക്കലിനും പണം വെളുപ്പിക്കലിനും പാരീസിലെ ഒരു കൊടതി ശിക്ഷിച്ചത്. അദ്ദേഹം ഒരു cosmetic surgeon ആയിരുന്നു. — സ്രോതസ്സ് reuters.com

ആന്റിബയോട്ടിക് പ്രതിരോധം 2017 വലിയ ഒരു പ്രശ്നമായേക്കും

സാധാരണ ബാക്ടീരിയ infections കാരണം 2017 ല്‍ കൂടുതല്‍ ആളുകള്‍ മരിക്കും. ആന്റിബയോട്ടിക്സിനെതിരായ പ്രതിരോധം വര്‍ദ്ധിക്കുന്നതിനനുസരിച്ച് gonorrhoea മുതല്‍ urinary tract infections വരെ രോഗങ്ങള്‍ ചികില്‍സിക്കാന്‍ പറ്റാതെയാകും. അടുത്ത വര്‍ഷം ലോകം അത്തരത്തിലുള്ള ഒരു പുതിയ tipping point ല്‍ എത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മനുഷ്യന്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആന്റിബയോട്ടിക്സിന് ഫാം മൃഗങ്ങള്‍ ഉപയോഗിക്കുന്ന നിലയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയാണ്. അതായത് ബാക്റ്റീരിയകള്‍ കൂടുതല്‍ പ്രതിരോധം നേടും. അത് വലിയ ഭീഷണിയാവും. Colistin എന്ന മരുന്ന് മനുഷ്യര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ … Continue reading ആന്റിബയോട്ടിക് പ്രതിരോധം 2017 വലിയ ഒരു പ്രശ്നമായേക്കും

പോലീസ് കസ്റ്റഡിയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു

United States Bureau of Justice Statistics ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം 2015 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിനിടയില്‍ ഏകദേശം 1,900 പേര്‍ അമേരിക്കയില്‍ കൊല്ലപ്പെട്ടു. അതില്‍ മൂന്നില്‍ രണ്ടും നിയമപാലകര്‍ ബോധപൂര്‍വ്വം കൊന്നതാണ്. Arrest-related deaths (ARD) എന്ന് വിളിക്കുന്ന ഈ കൊലപാതകങ്ങള്‍ അറസ്റ്റ് ചെയ്യാന്‍ പോകുമ്പോള്‍ മുതല്‍ ലോക്കപ്പിലെത്തുന്നതിനിടക്ക് എപ്പോള്‍ വേണമെങ്കിലുമാകാം. മരണത്തിന്റെ 64% homicides ആണ്. അതില്‍ സ്വയരക്ഷ തുടങ്ങിയ കാരണങ്ങളാണ് പറയുന്നത്. 18% ആത്മഹത്യകളും 11% അപകടങ്ങളുമാണ്. — സ്രോതസ്സ് telesurtv.net

ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു

മനുഷ്യന്റെ ഭൂമി, വിഭവ അവകാശത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെ ആക്രമിക്കുന്നത് 2016 ല്‍ വര്‍ദ്ധിച്ചു. 2016 ലെ ഓരോ മാസവും 16 ആളുകള്‍ വീതമാണ് കൊലചെയ്യപ്പെട്ടത് എന്ന് PAN Asia Pacific (PANAP) എന്ന സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കൃഷിക്കാര്‍, ആദിവാസികള്‍, ഭൂമി അവകാശ സംരക്ഷകര്‍ തുടങ്ങിയവരെ കൊല്ലുന്നത് 2015 ലെ ശരാശരിയെക്കാള്‍ 2016 ല്‍ മൂന്ന് മടങ്ങായാണ് വര്‍ദ്ധിച്ചത്. 2015 ല്‍ മൊത്തം 61 പേരായിരുന്നു കൊല്ലപ്പെട്ടത്. എന്നാല്‍ ഈ വര്‍ഷം അത് 171 … Continue reading ഭൂമി അവകാശ സംരക്ഷകരെ കൊല്ലുന്നത് 2016 ല്‍ വര്‍ദ്ധിച്ചു

റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും

വെറും 100 CEOമാരുടെ റിട്ടയര്‍മന്റ് ഫണ്ട് $470 കോടി ഡോളറാണ് - ഇത് അമേരിക്കയിലെ മൊത്തം കുടുംബങ്ങള്‍ സൂക്ഷിച്ച് വെച്ചിരിക്കുന്ന retirement savingsന്റെ 41% വരും. $470 കോടി ഡോളറെന്നത് ഏറ്റവും താഴെയുള്ള ആളുകളുടെ retirement savingsല്‍ താഴെപ്പറയുന്നത് പോലെ തുല്യമാണ്: 59 percent of African-American families 75 percent of Latino families 55 percent of female-headed households 44 percent of white working class households $300 കോടി ഡോളര്‍ … Continue reading റിട്ടയര്‍മന്റ് വ്യത്യാസം: 100 CEOമാരും v. നമ്മളും

ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്

Reuters നടത്തിയ ഒരു അന്വേഷണത്തിന്റെ ഫലമായി അമേരിക്കയിലെ ഏകദേശം 3,000 ന് അടുത്ത് സമൂഹങ്ങളിലെ കുടിവെള്ളത്തില്‍ ഫ്ലിന്റിലേക്കാള്‍(Flint) കൂടുതല്‍ ഈയത്തിന്റെ (lead) അംശം കണ്ടെത്തി. 2014 ന് ശേഷം നടന്നുവരുന്ന കുടിവെള്ള മലിനീകരണ പ്രശ്നത്തിന്റെ കേന്ദ്രമാണല്ലോ മിഷിഗണിലെ ഫ്ലിന്റ്. എന്നാല്‍ അന്വേഷണത്തിന്റെ ഫലമായി കണ്ടെത്തിയ സ്ഥലങ്ങളിലെ പ്രശ്നത്തിന് വളരെ കുറവ് ശ്രദ്ധയും സാമ്പത്തിക സഹായവും മാത്രമാണ് ലഭിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ സെനറ്റ് $17 കോടി ഡോളറിന്റെ സഹായ പാക്കേജ് ഫ്ലിന്റിലെ പൈപ്പ് ലൈന്‍ ശരിയാക്കാനായി നല്‍കി. … Continue reading ഫ്ലിന്റിനെക്കാള്‍ കൂടുതല്‍ ഈയത്തിന്റെ അളവ് അമേരിക്കയിലെ 3,000 സമൂഹങ്ങളിലുണ്ട്

ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി

ഉബര്‍ ജോലിക്കാര്‍ സ്ഥിരമായി “ഉന്നത രാഷ്ട്രീയ നേതാക്കള്‍, സെലിബ്രിറ്റികള്‍, ജോലിക്കാരുടെ വ്യക്തിപരമായ പരിചക്കാര്‍, മുമ്പത്തെ ആണ്‍-പെണ്‍ സുഹൃത്തുക്കള്‍, മുമ്പത്തെ പങ്കാളികള്‍” പോലുള്ളവരെ കമ്പനിയുടെ “God view” ഉപയോഗിച്ച് ചാരണപ്പണി നടത്തി. കമ്പനിയുടെ മുമ്പത്തെ അന്വേഷകനായ Samuel Ward Spangenberg നല്‍കിയ തെളിവിലാണ് അത് പുറത്തുവന്നത്. എന്തിന് Beyoncé യുടെ അകൌണ്ട് പോലും നിരീക്ഷിക്കപ്പെട്ടു എന്ന് അന്വേഷകന്‍ പറയുന്നു. ഉപയോക്താക്കളുടെ സ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നത് വ്യാപിപ്പിക്കും എന്ന കമ്പനിയുടെ പ്രഖ്യാപനം വന്ന് രണ്ടാഴ്ചക്ക് ശേഷമാണ് ഈ വിവരം പുറത്ത് … Continue reading ഉബര്‍ ജോലിക്കാര്‍ തങ്ങളുടെ മുന്‍ പങ്കാളികളേയും, രാഷ്ട്രീയക്കാരേയും, ബിയാന്‍സെയും ചാരപ്പണി നടത്തി

രഹസ്യാന്വേഷണത്തിന്റെ സുവര്‍ണ്ണ കാലത്ത് Encryption ചെയ്യാനുള്ള അവകാശത്തെ UNESCO പിന്‍തുണക്കുന്നു

മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ Encryption നെക്കുറിച്ചൊരു റിപ്പോര്‍ട്ട് United Nations Economic, Scientific and Cultural Organisation (UNESCO) പ്രസിദ്ധീകരിച്ചു. “മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയില്‍ cryptographic രീതികള്‍ വ്യക്തികള്‍ക്ക് ശക്തി നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിവരം, ആശയവിനിമയം, computing എന്നീ കാര്യങ്ങളില്‍ അവ സംരക്ഷണം നല്‍കുന്നു. ഈ സ്വഭാവതതില്‍ വിവരങ്ങളുടേയും ആശയവിനിമയത്തിന്റേയും confidentiality, privacy, authenticity, availability, integrity, anonymity എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് ip-watch.org

ഇസ്രായേലിന്റെ ഇടിച്ചുനിരത്തല്‍ കാരണം 1,200 പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു

പാലസ്തീനിലെ കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍(West Bank) ഗ്രാമങ്ങളിലേയും നഗരങ്ങളിലേയും വീടുകള്‍ ഇസ്രായേല്‍ തുടര്‍ന്നും ഇടിച്ച് നിരത്തുന്നതിന്റെ ഫലമായി 2016 ല്‍ 1,200 ല്‍ അധികം പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു. ഒരു പത്രപ്രസ്ഥാവനയില്‍ യൂറോപ്യന്‍ യൂണിയന്റെ നയതന്ത്രജ്ഞര്‍ “കൈയ്യേറിയ പടിഞ്ഞാറേക്കരയില്‍ പാലസ്തീന്‍കാരുടെ കെട്ടിടങ്ങള്‍ നശിപ്പിക്കുന്നതിനെ അപലപിക്കുന്നു,” എന്ന് പറഞ്ഞു. ഈ വര്‍ഷം ഇസ്രായേല്‍ കുറഞ്ഞത് 866 പ്രാവശ്യം ഇടിച്ചുനിരത്തല്‍ നടത്തിയിട്ടുണ്ടാവും. 5,700 ല്‍ അധികം പാലസ്തീന്‍കാരെ അത് ബാധിച്ചിട്ടുണ്ട്. അതില്‍ 1,221 പേര്‍ക്ക് വീട് നഷ്ടപ്പെട്ടു. യൂറോപ്യന്‍ യൂണിയന്‍ പാലസ്തീന്‍കാര്‍ക്ക് … Continue reading ഇസ്രായേലിന്റെ ഇടിച്ചുനിരത്തല്‍ കാരണം 1,200 പാലസ്തീന്‍കാര്‍ക്ക് വീട് നഷ്ടപ്പെട്ടു