റയില്‍വേയില്‍ 3.5 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു

2024 ലെ തെരഞ്ഞെടുപ്പിന് മുമ്പ് തൊഴില്‍ കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ ശ്രമത്തിനും ഇടയില്‍ ഇന്‍ഡ്യന്‍ റയില്‍വേയില്‍ ആണ് ഏറ്റവും അധികം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നത്. ഗസറ്റഡും അല്ലാത്തതുമായ 3.15 ലക്ഷം തൊഴിലവസരങ്ങളാണ് അവരുടെ 18 സോണുകളിലായി മാര്‍ച്ച് 31 ന് മുമ്പ് ഒഴിഞ്ഞ് കിടക്കുന്നത്. റയില്‍വേ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഫെബ്രുവരി 1 ന് ഒഴുവായിക്കിടക്കുന്ന പോസ്റ്റുകളില്‍ 21,837 ന്റെ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്. അങ്ങനെ മൊത്തം ഒഴിവുകള്‍ 3,15,780 ആയി. ഗസറ്റഡ് അല്ലാത്ത തൊഴിലുകളില്‍ എഞ്ജിനീയര്‍മാര്‍, ടെക്നീഷ്യന്‍മാര്‍, … Continue reading റയില്‍വേയില്‍ 3.5 ലക്ഷം തൊഴിലവസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്നു

നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

നക്ബ അഥവ "മഹാദുരന്ത" ദിനത്തെ തിങ്കളാഴ്ച ഐക്യരാഷ്ട്ര സഭ ആദ്യമായി ഔദ്യോഗികമായി ആചരിച്ചു. 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്രായേല്‍ രാജ്യം സ്ഥാപിക്കാനായി സയണിസ്റ്റ്കാര്‍ നടത്തിയ വംശഹത്യയില്‍ 7.5 ലക്ഷം പാലസ്തീന്‍കാരാണ് സ്വന്തം നാട്ടില്‍ നിന്ന് പാലായനം ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് രാവിലെ U.N. Committee on the Exercise of the Inalienable Rights of the Palestinian People ന്റെ ആഭിമുഖ്യത്തില്‍ സമ്മേളനം നടക്കും. General Assembly Hall ല്‍ വൈകുന്നേരം പ്രത്യേക … Continue reading നക്ബ കഴിഞ്ഞ് 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഐക്യരാഷ്ട്ര സഭയുടെ ചരിത്രപരമായ സ്മരണ

ശതകോടീശ്വരന്‍മാര്‍ 2022 ലെ തെരഞ്ഞെടുപ്പുകളില്‍ $100 കോടി ഡോളറിലധികം ചിലവാക്കി

2022 ലെ കോണ്‍ഗ്രസ് ഇടകാല തെരഞ്ഞെടുപ്പില്‍ ശതകോടീശ്വരന്‍മാര്‍ അമേരിക്കുയുടെ ജനാധിപത്യം വിലക്ക് വാങ്ങുന്നത് കുതിച്ചുയുര്‍ന്നു. ഒരൊറ്റ പ്രചരണ സീസണില്‍ ആദ്യമായി അവര്‍ ചിലവാക്കുന്ന തുക $100 കോടി ഡോളറിലധികം എത്തിയിരിക്കുകയാണ്. 2018 ലെ ഇടകാല തെരഞ്ഞെടുപ്പിനേക്കാള്‍ മൂന്നിലൊന്ന് കൂടുതലാണിത്. കഴിഞ്ഞ ദശാബദ്ധങ്ങിളെ അപേക്ഷിച്ച് 300 മടങ്ങ് കൂടുതലാണ്. ഡമോക്രാറ്റുകളേക്കാള്‍ റിപ്പബ്ലിക്കന്‍മാര്‍ക്കാണ് കൂടുതല്‍ പണം കിട്ടുന്നത്. — സ്രോതസ്സ് americansfortaxfairness.org | May 15, 2023

GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്

ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്നതിന്റെ തെളിവാണ്, നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള യൂണിയന്‍ സര്‍ക്കാരിന്റെ പ്രതികരണം എന്ന് വിവധ രംഗത്തെ പൌരന്‍മാരുടെ സംഘടനയായ GM-free India അവകാശപ്പെടുന്നു. ഒക്റ്റോബര്‍ 18, 2022 ന് അംഗീകാരം കിട്ടിയ വിവാദപരമായ Dhara Mustard Hybrid (DMH-11) ന്റെ അംഗീകരിക്കുന്നതിനെക്കുറിച്ചുള്ള അവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കണം എന്ന് പറഞ്ഞ് കൃഷിക്കാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരുടെ സംഘടന യൂണിയന്‍ സര്‍ക്കാരുമായി തര്‍ക്കത്തിലാണ്. — സ്രോതസ്സ് downtoearth.org.in | Himanshu Nitnaware | 09 Jan … Continue reading GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള കേന്ദ്രത്തിന്റെ പ്രതികരണം നിയമ ലംഘനം തെളിക്കുന്നതാണ്

ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും

9 വയസായ രാഖിയും അവളുടെ രണ്ട് സഹോദരങ്ങളും സ്കൂളിലിരിക്കേണ്ടവരാണ്. എന്നാല്‍ അതിന് പകരം വടക്കേഇന്‍ഡ്യന്‍ നഗരമായ ലഖ്നൌവിലെ വീട്ടില്‍ അവര്‍ ഉച്ചതിരിഞ്ഞ് അവരുടെ അച്ഛന്റെ ഫോണില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുന്നു 110 km അകലെയുള്ള Hardoi യില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാണ് അവര്‍ ലഖ്നൌവിലെത്തിയത്. ഇന്‍ഡ്യ സര്‍ക്കാരിന്റെ ബയോമെട്രിക് തിരിച്ചറിയല്‍ നമ്പരായ ആധാര്‍ ഇല്ലാത്തതിനാല്‍ പ്രാദേശിക സ്കൂള്‍ അവര്‍ക്ക് പ്രവേശനം കൊടുത്തില്ല. ഡിജിറ്റല്‍ തിരിച്ചറിയല്‍ ഐഡി ഇല്ലാത്തതിന്റെ പേരില്‍ വിദ്യാഭ്യാസവും സര്‍ക്കാര്‍ ആനുകൂല്യങ്ങളും നഷ്ടപ്പെടുന്ന ദശലക്ഷക്കണക്കിന് കുട്ടികളില്‍ ചിലരാണ് … Continue reading ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ ഭാവിയിലെ ഇന്‍ഡ്യന്‍ കുട്ടികളെ സ്കൂളില്‍ നിന്ന് പുറത്താക്കും

തൊഴിലില്ലാത്ത കല്‍ക്കരി ഖനി തൊഴിലാളികളെ ചൈനീസ് കാറ്റാടി കമ്പനി ജോലിക്കെടുക്കുന്നു

കുറയുന്ന കല്‍ക്കരി തൊഴിലും കൂടുന്ന പവനോര്‍ജ്ജ സാങ്കേതിക തൊഴിലുകള്‍ക്കും ഇടയിലുള്ള വിടവ് നികത്താനായി വയോമിങ്ങിലെ പുതിയ തൊഴില്‍ പരിശീലന പദ്ധതി ശ്രമിക്കുന്നു. ചൈനയിലെ ഒരു പ്രധാന കാറ്റാടി നിര്‍മ്മാണ കമ്പനിയുടെ പ്രാദേശിക ശാഖയയ Goldwind Americas സൌജന്യമായി തൊഴില്‍ പരിശീലനം നല്‍കുകയാണ്. Bureau of Labor Statistics ന്റെ കണക്ക് പ്രകാരം അമേരിക്കയിലെ പവനോര്‍ജ്ജ വ്യവസായ രംഗത്തെ തൊഴിലുകള്‍ കുതിച്ചുയരുകയാണ്. — സ്രോതസ്സ് greentechmedia.com | May 23, 2017

കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു

സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023

ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍

GM-free India എന്ന ആവശ്യത്തിനായുള്ള ഇന്‍ഡ്യയിലെ പൌരന്‍മാരുടെ വിശാലമായ പ്രസ്ഥാനം ജനുവരി 6, 2023, ന് പ്രസിദ്ധപ്പെടുത്തിയ പത്രക്കുറിപ്പില്‍ ഇന്‍ഡ്യയിലെ ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലുണ്ടായ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ 15 ലംഘനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. GM കടുകിന്റെ അംഗീകാരത്തെക്കുറിച്ചുള്ള സുപ്രീം കോടതിയിലെ നിര്‍ണ്ണായക വാദത്തിന് മുമ്പാണ് ഇത് വന്നിരിക്കുന്നത്. ഒരു ഔപചാരിക അംഗീകാര കത്ത് പുറത്തിറക്കുന്നതിന് ഏതാനും ദിവസത്തിന് മുമ്പാണ് Directorate of Rapeseed-Mustard Research (DRMR) ന് വിത്തിന്റെ അപേക്ഷകര്‍ GM കടുക് വിത്ത് എത്തിച്ചത്. GM … Continue reading ജനിതകമാറ്റം വരുത്തിയ കടുകിന്റെ അംഗീകാരത്തിലെ നിയമാനുസൃതമായ നിയന്ത്രണങ്ങളുടെ ലംഘനങ്ങള്‍

വർഷങ്ങളോളം അപലപിച്ചിട്ടും ഡാറ്റ സ്‌ക്രാപ്പിംഗിന് മെറ്റാ പണം നൽകി

ഡാറ്റ ചുരണ്ടിയെടുക്കുന്നതിനെതിരെ മെറ്റ നിരന്തരം സമരം ചെയ്തിട്ടുണ്ട്. എന്നാല്‍ അതേ സമയത്ത് അത് അതേ പ്രവര്‍ത്തി സ്വയം നടത്തുകയും ചെയ്തിട്ടുമുണ്ട്. ഒരേ കാരണത്താലാകണമെന്നില്ല. മുമ്പത്തെ കരാറുകാരായ Bright Data ന് എതിരായ കേസില്‍, മറ്റ് വെബ് സൈറ്റുകളെ scrape ചെയ്യുന്നതിന് തങ്ങളുടെ പങ്കാളികള്‍ക്ക് ഫേസ്ബുക്കിന്റെ ഉടമ പണം കൊടുത്തു എന്ന് കാണിക്കുന്ന നിയമ രേഖകള്‍ Bloomberg ന് കിട്ടി. — സ്രോതസ്സ് engadget.com | Jon Fingas | Feb 2, 2023

ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു

കൈയ്യേറിയ കിഴക്കന്‍ ജറുസലേമിലെ Al-Aqsa Mosque ല്‍ ഇസ്രായേലിന്റെ ദേശീയ സുരക്ഷ മന്ത്രി Itamar Ben-Gvir അടുത്ത കാലത്തെ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഐക്യരാഷ്ട്ര സഭയുടെ സുരക്ഷ കൌണ്‍സില്‍ അടിയന്തിര യോഗം കൂടാന്‍ പോകുന്നു. ആ സന്ദര്‍ശനത്തെ മദ്ധ്യപൂര്‍വ്വേഷ്യ മൊത്തം അപലപിച്ചു. Ben-Gvir ന്റെ സന്ദര്‍ശനം “അഭൂതപൂര്‍വ്വമായ പ്രകോപനം” ആണെന്ന് പാലസ്തീന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. Ben-Gvir ന്റെ പ്രവര്‍ത്തി കൂടുതല്‍ സംഘര്‍ഷങ്ങളിലേക്ക് നയിക്കുമെന്ന് സൈനിക സംഘമായ ഹമാസ് പറഞ്ഞു. സന്ദര്‍ശനത്തിനോടുള്ള പ്രതിഷേധമായി ഇസ്രായേലിന്റെ അംബാസിഡറോട് ഹാജരാകാന്‍ … Continue reading ഇസ്രായേലിലെ പുതിയ സര്‍ക്കാര്‍ അമേരിക്കയുടെ പിന്‍തുണയോടെ വര്‍ണ്ണവെറി സംവിധാനം ഉറപ്പിക്കുന്നു