ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു

കഴിഞ്ഞ 50 വര്‍ഷങ്ങളില്‍ ലാറ്റിനമേരിക്ക, കരീബിയന്‍, ആഫ്രിക്ക, അമേരിക്ക, പാകിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള 80,000 ഡോക്റ്റര്‍മാരെ പരിശീലിപ്പിച്ചു എന്ന് Latin American School of Medicine, ELAM പറയുന്നു. 1960കള്‍ മുതല്‍ സൌജന്യമായി സ്കോളര്‍ഷിപ്പുകള്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ രാജ്യങ്ങള്‍ക്ക് നല്‍കുന്നു. മിക്ക രാജ്യങ്ങളും യുദ്ധത്താലും ആഭ്യന്തര പ്രശ്നങ്ങളാലും വലയുന്നവരാണ്. 1959 ലെ വിപ്ലവത്തിന് ശേഷം 20,000 പേര്‍ക്ക് സൌജന്യ വിദ്യാഭ്യാസം നല്‍കി, കൂടുതലും ആരോഗ്യ പരിപാലന രംഗത്തായിരുന്നു. ഇന്ന് ക്യൂബയില്‍ 122 രാജ്യങ്ങളിലെ 10,000 … Continue reading ക്യൂബ 80,000 അന്തര്‍ദേശീയ ഡോക്റ്റര്‍മാരെ സൌജന്യമായി പരിശീലിപ്പിച്ചു

സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ലഹരി വസ്തുക്കളുടെ ഉപയോഗം ഇന്ന് നമ്മുടെ നാട്ടില്‍ വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്കൂള്‍ കുട്ടികള്‍ വരെ ഇന്ന് അവക്കെ അടിമപ്പെടുന്നു ആ അവസ്ഥ മാറ്റിയെടുക്കാന്‍ സര്‍ക്കാരും സര്‍ക്കാരേതര സംഘങ്ങളും വലിയ ശ്രമങ്ങളാണ് നടത്തുന്നത്. ആരോഗ്യക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, ജാഥകള്‍ ഒക്കെ നടത്തുന്നു. വാര്‍ത്താ മാധ്യമങ്ങളും ഇതിന് പൂര്‍ണ്ണ പിന്‍തുണ നല്‍കി ലേഖനങ്ങളും മറ്റ് വിവരങ്ങളും ഒക്കെ വളരെ ആത്മാര്‍ത്ഥയോടെ പ്രസിദ്ധീകരിക്കുന്നുമുണ്ട്. പക്ഷേ ഇതൊക്കെ ഫലവത്താവുന്നുണ്ടോ? ഇല്ലെന്നതാണ് ദുഖ സത്യം. അവയുടെ ഉപയോഗം വര്‍ദ്ധിക്കുക മാത്രമാണ് വാര്‍ത്തകളില്‍ നിന്ന് നമുക്ക് … Continue reading സ്കൂള്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരവേലക്കുപയോഗിക്കരുത്

ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഇടത് സര്‍ക്കാര്‍ പാഠപുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി. നല്ല കാര്യം, ഇന്റര്‍നെറ്റ് ലഭ്യമായ കുട്ടികള്‍ക്ക്. ഇനി എല്ലാ കുട്ടികള്‍ക്കും പാഠ പുസ്തകങ്ങള്‍ക്ക് പകരം ഇ-റീഡറുകള്‍ കൊണ്ടുവരാന്‍ പോകുന്നു എന്നൊരു വാര്‍ത്തയും കണ്ടു. കുട്ടികളുടെ ബാഗിന്റെ ഭാരം കുറയ്ക്കാം, പുസ്തകങ്ങള്‍ അച്ചടിക്കാനുള്ള സമയം ലാഭിക്കാം, കടലാസ് ലാഭിക്കുന്നതിലൂടെ മരങ്ങളും സംരക്ഷിക്കാം, പരിസ്ഥിതി സംരക്ഷിക്കാം തുടങ്ങിയവയാണ് അതിന്റെ വക്താക്കള്‍ പറയുന്ന ഗുണങ്ങള്‍. ബാഗിന്റെ ഭാരം കുറയ്ക്കാന്‍ ടൈംടേബിളില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ പോരേ. ഒരു ദിവസം രണ്ട് വിഷയം മാത്രം പഠിപ്പിക്കുക. രണ്ട് … Continue reading ഡിജിറ്റലൈസ്ഡ് ക്ലാസ് മുറികള്‍ അഥവാ കമ്പ്യൂട്ടറൈസ്ഡ് ചായക്കടകള്‍

ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

“sick-out” പ്രതിഷേധം എന്ന പേരില്‍ ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ ഒരു സമരം നടത്തി. നഗരത്തിലെ മൂന്ന് സ്കൂള്‍ ഒഴിച്ചെല്ലാ സ്കൂളുകളും അവര്‍ അടപ്പിച്ചു. കാരണം ക്ലാസുകളെക്കാന്‍ വേണ്ടത്ര അദ്ധ്യാപകര്‍ ഉണ്ടായിരുന്നില്ല. Detroit Federation of Teachers ആണ് സമരം ആസൂത്രണം നടത്തിയത്. ജൂണ്‍ 30 ന് ശേഷം അദ്ധ്യാപകര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണം ഇല്ല എന്ന് വിദ്യാഭ്യാസ ജില്ലയുടെ [ജനം തെരഞ്ഞെടുക്കാത്ത]അത്യാഹിത മാനേജറായ Judge Steven Rhodes പ്രഖ്യാപിച്ചതിനെത്തുടര്‍ന്നാണ് അദ്ധ്യാപകരുടെ സംഘടന സമരം തുടങ്ങിയത്. — സ്രോതസ്സ് … Continue reading ഡിട്രോയിറ്റ് അദ്ധ്യാപകര്‍ വലിയ സമരത്തില്‍

ചിക്കാഗോയിലെ പൊതു വിദ്യാലയ അദ്ധ്യാപകര്‍ സര്‍ക്കാര്‍ ഫണ്ടിനായി സമരം നടത്തി

കഴിഞ്ഞ ദിവസം പൊതു വിദ്യാലയ അദ്ധ്യാപകര്‍ ചിക്കാഗോയിലെ തെരുവുകളില്‍ പ്രകടനം നടത്തി. പ്രാദേശിക, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫണ്ട് വര്‍ദ്ധിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. വലിയ ജന പിന്‍തുണയാണ് അവര്‍ക്ക് കിട്ടിയത്. ഫാസ്റ്റ് ഫുഡ് തൊഴിലാളികള്‍, ഗതാഗത തൊഴിലാളികള്‍, ഉന്നത വിദ്യാഭ്യാസ വിദഗ്ദ്ധര്‍, സാമൂഹ്യ സംഘടനകള്‍ തുടങ്ങി ധാരാളം സംഘങ്ങള്‍ അദ്ധ്യാപകരോടൊപ്പം കൂടി. — സ്രോതസ്സ് commondreams.org

വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

കഴിഞ്ഞ ആഴ്ച സ്പെയിനിലെ ആയിരക്കണക്കിന് കുട്ടികള്‍ ഒരു ദിവസത്തെ സമരം നടത്തി. ഇപ്പോഴത്തെ സര്‍ക്കാര്‍ ഭരിക്കുന്ന പാര്‍ട്ടിയായ Popular Party (PP) യുടെ ബിസിനസ് അനുകൂല, വിദ്യാര്‍ത്ഥി വിരുദ്ധ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്ക് എതിരെ അവര്‍ സ്പെയിനിലെ നഗരങ്ങളിലല്‍ പ്രതിഷേധ ജാഥകള്‍ നടത്തി. ബാഴ്സിലോണയില്‍ 3,000 ഓളം വിദ്യാര്‍ത്ഥികള്‍ നഗര കേന്ദ്രത്തിലൂടെയും കാറ്റലാന്‍(Catalan) സര്‍ക്കാരിന്റെ ആസ്ഥാനത്തു കൂടിയും ആയിരുന്നു പ്രകടനം. പരിഷ്കാരങ്ങള്‍ റദ്ദാക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. “സ്വകാര്യവല്‍ക്കരണം വേണ്ടേ വേണ്ട!” എന്ന് വിളിച്ച് പറഞ്ഞ അവര്‍ “വിദ്യാഭ്യാസത്തെ … Continue reading വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കെതിരെ സ്പെയിനിലെ വിദ്യാര്‍ത്ഥികള്‍ സമരം നടത്തി

ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം

Detroit ല്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager അന്യായ വാഴ്ച സഹിക്കാന്‍ വയ്യാതെ സ്കൂള്‍ അദ്ധ്യാപകര്‍ സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത, black mold, എലി, തകരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെതിരെ അദ്ധ്യാപകരുടെ "sickouts" പ്രക്ഷോഭം കാരണം 100 സര്‍ക്കാര്‍ സ്കൂളുകളില്‍ 88 അടച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം Darnell Earley എന്ന തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ന്റെ കീഴിലാണ്. നദിയിലെ വിഷജലം Flint ലെ ജനത്തിന് കുടിവെള്ളമായി വിതരണം ചെയ്ത അതേ മഹാനാണ് ഈ … Continue reading ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം