ന്യൂയോർക്ക് നഗരത്തിലാസ്ഥാനമാക്കിയിട്ടുള്ള ആസ്തി വ്യവസായ ജോലിക്കാരുടെ ശരാശരി വാർഷിക ബോണസ് 2021 ൽ 20% വർദ്ധിച്ച് $257,500 ഡോളറായി. വാർഷിക വിലക്കയറ്റ തോതായ 7% നേക്കാൾ വളരെ അധികമാണ്. അതിന് വിപരീതമായി 2021 ൽ അമേരിക്കയിലെ തൊഴിലാളികൾക്ക് അവരുടെ വേതന ശക്തി കുറഞ്ഞു. ജനുവരി 2021 മുതൽ ജനുവരി 2022 വരെ അമേരിക്കയിലെ സ്വകാര്യ മേഖല തൊഴിലാളികളുടെ ശമ്പളം 4.2% ആണ് വർദ്ധിച്ചത് എന്ന് Bureau of Labor Statistics പറയുന്നു. 1985 ന് ശേഷം വാൾസ്ട്രീറ്റിലെ … Continue reading വാൾസ്ട്രീറ്റിലെ ബോണസ് 1985 ന് ശേഷം 1,743% വർദ്ധിച്ചു
ടാഗ്: വേതനം
മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു
ബിസിനസ് ഡിഗ്രിയുള്ള മാനേജർമാർ (“ബിസിനസ് മാനേജർമാർ”) തങ്ങളുടെ ജോലിക്കാരുടെ ശമ്പളം കുറക്കും എന്നതിന് ഈ പ്രബന്ധം അമേരിക്കയിൽ നിന്നും ഡൻമാർക്കിൽ നിന്നും തെളിവുകൾ നൽകുന്നു. ബിസിനസ് മാനേജർ ആയി ജോലി കിട്ടി 5 വർഷത്തിനകം, തൊഴിലാളികളുടെ ശമ്പളത്തിൽ 6% കുറവുണ്ടാകുന്നു. അദ്ധ്വാന പങ്ക് 5% കുറയുന്നു. ഡൻമാർക്കിലത് 3% ഉം 3% ഉം ആണ്. ബിസിനസ് മാനേജർമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ വ്യത്യസ്ഥ പ്രവണതകളിലല്ല ഇത് ചെയ്യുന്നത്. കൂടിയ ഉത്പാദനമോ, നിക്ഷേപമോ, തൊഴില്‍ വര്‍ദ്ധനവോ ഇതുവഴിയുണ്ടാകുന്നില്ല. വ്യവസായത്തിനുള്ളിൽ ബിസിനസ് … Continue reading മാനേജർമാരുടെ ബിസിനിസ് പഠനം ജോലിക്കാരുടെ ശമ്പളത്തെ ബാധിക്കുന്നു
അമേരിക്കയിലെ കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വാടക താങ്ങാനാകുന്നില്ല
അമേരിക്കയിലെ താമസത്തിന് ചിലവ് കൂടിവരുകയാണ്. കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വീട് വാടക താങ്ങാനാകാത്ത സ്ഥിതിയാണിപ്പോള്‍. പൂര്‍ണ്ണ സമയ ജോലിയുള്ള കുറഞ്ഞ ശമ്പളമുള്ള ജോലിക്കാര്‍ 40 മണിക്കൂര്‍ ജോലി ചെയ്താല്‍ അവര്‍ക്ക് രണ്ട് മുറിയുള്ള വീടിന്റെ വാടക താങ്ങാനാകില്ലെന്ന് National Low Income Housing Coalition ന്റെ പുതിയ റിപ്പോര്‍ട്ട് പറയുന്നു. അമേരിക്കയിലെ മൊത്തം പ്രവിശ്യകളിലെ 7% ലേയും മുഴുവന്‍ സമയ ജോലിയുള്ള ഒരു തൊഴിലാളിക്ക് ഒരു മുറിയുള്ള വീടേ താങ്ങാനാകൂ. 218 പ്രവിശ്യകള്‍ വരും അത്. — … Continue reading അമേരിക്കയിലെ കുറവ് ശമ്പളമുള്ള ജോലിക്കാര്‍ക്ക് വാടക താങ്ങാനാകുന്നില്ല
ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
പുതിയ കണക്ക് അനുസരിച്ച് ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും. മഹാമാരി സമയത്ത് അമേരിക്കയിലെ വീട് വാടക തുര്‍ന്നും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മണിക്കൂറിന് $20.40 ഡോളര്‍ എന്ന ശമ്പളം കിട്ടിയെങ്കിലേ ഒരു മുറി വാടക വീട് എടുക്കാന്‍ അമേരിക്കക്കാര്‍ക്ക് കഴിയൂ. അമേരിക്കയിലെ ശരാശരി ശമ്പളം മണിക്കൂറിന് ഏകദേശം $21 ഡോളര്‍ ആണ്. ആമസോണ്‍ പണ്ടകശാല മുതല്‍ ടാക്സി ഡ്രൈവര്‍മാര്‍ മുതല്‍ സ്കൂള്‍ അദ്ധ്യാപകര്‍ വരെയുള്ള ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വാടക കൊടുക്കാന്‍ കഷ്ടപ്പെടുകയാണെന്ന് National Low … Continue reading ഒരു മുറി വാടക വീടുപോലും താങ്ങാനാകാത്തവരാണ് അമേരിക്കയിലെ പകുതി തൊഴിലാളികളും
പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തിനാലെന്ന കാരണത്താല്‍ പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA (Mahatma Gandhi National Rural Employment Guarantee Act) ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവെച്ചു. അതതില്‍ 2,744 കോടി രൂപ പണിക്കാര്‍ക്ക് കൊടുക്കാനുള്ള MGNREGA വേതനമാണ്. ഡിസംബര്‍ 26, 2021 മുതല്‍ അവര്‍ക്ക് കൂലി കൊടുക്കുന്നില്ല. Libtech India ആണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയത്. 2005 ലെ നിയമത്തിന്റെ Section 27 ആണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പ്രയോഗിച്ചത്. എന്നാല്‍ അത് … Continue reading പശ്ഛിമ ബംഗാളിന്റെ ഒരു വര്‍ഷത്തെ 7,500 കോടിരൂപയുടെ MGNREGA ഫണ്ട് കേന്ദ്രം പിടിച്ചുവെച്ചു
ജെപി മോര്ഗ്ഗനിലെ ശമ്പള വ്യത്യാസം
https://www.youtube.com/watch?v=2WLuuCM6Ej0 Katie Porter Apr 10, 2019
മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
നവംബര്‍ 19, 2022 ന് റിസര്‍വ്വ് ബാങ്ക് പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തില്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ ആണ് സാധനങ്ങളുടേയും ആഹാരത്തിന്റെ വിലക്കയറ്റ കാലത്തും തൊഴിലാളികള്‍ക്ക് ഏറ്റവും കുറവ് കൂലി കൊടുക്കുന്നത്. കേന്ദ്ര ബാങ്കിന്റെ കണക്ക് പ്രകാരം നിര്‍മ്മാണം, കൃഷി, horticulture, കാര്‍ഷികേതര വിഭാഗങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാത്തരം വിഭാഗങ്ങളിലേയും തൊഴിലാളികള്‍ക്കുള്ള ദേശീയ ശരാശരിയേക്കാള്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലെ ദിവസക്കൂലി. മദ്ധ്യപ്രദേശിലേയും, ഗുജറാത്തിലേയും പുരുഷ കര്‍ഷക തൊഴിലാളികളുടെ ദിവസക്കൂലി Rs 217.8 ഉം Rs 220.3 ഉം … Continue reading മദ്ധ്യപ്രദേശ്, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ ജോലിക്കാര്‍ക്കാണ് ഏറ്റവും കുറവ് കൂലി
ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു
Build Back Better Act സ്ഥിതി എന്താകും എന്നത് അവ്യക്തമാണ്. ആ നിയമം ദശാബ്ദങ്ങളിലേക്കും ഏറ്റവും വലിയ സാമൂഹ്യ ചിലവാക്കലാണ് ഉദ്ദേശിക്കുന്നത്. ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അവശ്യം വേണ്ട സേവനങ്ങളും പിന്‍തുണയും നല്‍കും. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള $1.75 ലക്ഷം കോടി ഡോളറിന്റെ പകുതി ശിശുസംരക്ഷണം, ബാലവാടി, ചിവവ് കുറഞ്ഞ വീടുകള്‍, ഉന്നത വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവക്കാണ് ചിലവാക്കുന്നത്. എന്നാല്‍ 10 വര്‍ഷത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ഈ ചിലവാക്കലുകള്‍ കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ തൊഴിലാളി വര്‍ഗ്ഗത്തിന് നഷ്ടപ്പെട്ട ശമ്പളവുമായി താരതമ്യം ചെയ്യുമ്പോള്‍ … Continue reading ഒരൊറ്റ വര്‍ഷം തൊഴിലാളി വര്‍ഗ്ഗത്തില്‍ നിന്ന് $1.78 ലക്ഷം കോടി ഡോളര്‍ മോഷ്ടിച്ചു
CEO ശമ്പളം
Steven Clifford
ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു
ഡസന്‍ കണക്കിന് രാജ്യങ്ങളിലെ ആയിരക്കണക്കിന് താല്‍ക്കാലിക ജോലിക്കാര്‍ക്ക് നിയമവിരുദ്ധമായി ഗൂഗിള്‍ ശമ്പളം കുറച്ച് കൊടുക്കുന്നു. രണ്ട് വര്‍ഷത്തിലധികമായി അവര്‍ക്ക് ശമ്പള തോത് തിരുത്തുന്നത് വൈകിപ്പിക്കുയും ചെയ്യുന്നു. കുറഞ്ഞത് മെയ് 2019 മുതല്‍ എങ്കിലും ഗൂഗിളിന്റെ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രശ്നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അവര്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് അതേ ജോലി ചെയ്യുന്ന ശരിക്കുള്ള ജോലിക്കാര്‍ക്ക് കൊടുക്കുന്ന അതേ ശമ്പളം കൊടുക്കണമെന്ന ബ്രിട്ടണ്‍, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ഗൂഗിളിന്റെ ആഭ്യന്തര രേഖകളിലും മെയിലുകളിലും വ്യക്തമാക്കുന്നതാണ് ഈ … Continue reading ആയിരക്കണക്കിന് ജോലിക്കാര്‍ക്ക് ഗൂഗിള്‍ നിയമവിരുദ്ധമായി ശമ്പളം കുറച്ച് കൊടുക്കുന്നു