ടാഗ്: സാമൂഹികം
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം സൌദി അറേബ്യക്ക് കൊടുത്തു
സൌദി അറേബ്യക്ക് മനുഷ്യാവകാശ വിഭാഗത്തിന്റെ നേതൃത്വ സ്ഥാനം നല്‍കിയതിനെതിരെ ഐക്യരാഷ്ട്രസഭക്കെതിരെ ശക്തമായ വിമര്‍ശനം വളരുന്നു. സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, വിസമ്മതിക്കുന്നവര്‍ തുടങ്ങിയവരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതില്‍ ലോകത്ത് ഏറ്റവും മോശമായ സ്ഥാനമാണ് സൌദിക്കുള്ളത്. ഈ നിയമനം അഴിമതിയാണെന്നും മനുഷ്യാവകാശത്തിന്റെ മേല്‍ എണ്ണ വിജയിച്ചു എന്നും ജനാധിപത്യ പ്രവര്‍ത്തകനായ Raif Badawiയുടെ ഭാര്യ പറഞ്ഞു. സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ 1000 ചാട്ടയടി അനുഭവിച്ച അദ്ദേഹം ഇപ്പോള്‍ ജയിലിലാണ്. [യുദ്ധക്കുറ്റവാളിയായ ഒബാമക്ക് നോബല്‍ സമ്മാനം കിട്ടുന്ന കാലത്ത് ഇതല്ല ഇതിനപ്പുറവും സംഭവിക്കും.]
അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് ചേര്‍ന്ന് നിക്ഷേപം പിന്‍വലിക്കാനാഹ്വാനം ചെയ്യുന്നു
ഫോസിലിന്ധന കമ്പനികളില്‍ നിക്ഷേപിച്ചിരിക്കുന്ന $9100 കോടി ഡോളറിന്റെ endowment പിന്‍വലിക്കാന്‍ University of Californiaയുടെ 10-campus നിയന്ത്രിക്കുന്ന കമ്മറ്റിയോട് UC Berkeley Faculty Association അപേക്ഷിച്ചു. അതുപോലെ എണ്ണ, കല്‍ക്കരി, പ്രകൃതിവാതക കോര്‍പ്പറേറ്റുകളില്‍ നിന്ന് നിക്ഷേപം പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന ഒരു രേഖ Boston University യുെട അദ്ധ്യാപകര്‍ വിതരണം ചെയ്തു. 245 അദ്ധ്യാപകര്‍ അതില്‍ ഒപ്പുവെച്ചിട്ടുണ്ട്. Harvard, University of Washington, തുടങ്ങിയ സര്‍വ്വകലാശാലകളിലേയും അദ്ധ്യാപകര്‍ ഇതുപോലെ വിജ്ഞാപനമിറക്കിയിരുന്നു. — സ്രോതസ്സ് grist.org
മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തിനെതിരെ
അപടകരമായ ഹരിതഗ്രഹവാതക ഉദ്‌വമനം ഇല്ലാതാക്കാനും പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കുന്നതിലും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കണമെന്ന് ലോകത്തെ 160 കോടി മുസ്ലീങ്ങളോട് ഒരു കൂട്ടം ഇസ്ലാമിക നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. ഈ വര്‍ഷം പാരീസില്‍ ഒത്തുചേരുന്ന ലോക നേതാക്കളോട് 100% ഉദ്‌വമനമില്ലാത്ത നയം സ്വീകരിക്കാനും ദാരിദ്ര്യവും അപകടകരമായ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുമായി വികേന്ദ്രീകൃതമായ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം നടത്താനും ഈ പ്രസ്താവന അപേക്ഷിക്കുന്നു. മുമ്പ് പോപ്പ് ഫ്രാന്‍സിസിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള encyclical ഉം കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കുനുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. encyclical പോലെ, … Continue reading മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തിനെതിരെ
ബാഗ്ദാദ് ടൂറിസ്റ്റ്
9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു
കഴിഞ്ഞ 14 വര്‍ഷങ്ങളായി വിമാനത്താവളത്തിലെ സുരക്ഷക്കായി ശതകോടികള്‍ ചിലവാക്കിയിട്ടും കള്ള ബോംബുകളും മറ്റ് ആയുധങ്ങളുമായുള്ള DHS ഏജന്റുമാര്‍ 70 ല്‍ 67 പ്രാവശ്യവും സുരക്ഷാ പരിശോധനയിലൂടെ പിടിക്കപ്പെടാതെ കടന്നുപോയി. ഈ ഉയരര്‍ന്ന പരാജയ തോത് കാരണം Secretary of Homeland Security യുടെ Jeh Johnson, TSA യുടെ തലവനെന്ന സ്ഥാനം രാജിവെച്ചു. 2009 ല്‍ നടന്ന ഒരു വിശകലനത്തിന് ശേഷം ബാഗുകള്‍ പരിശോധിക്കാനായി $54 കോടി ഡോളര്‍ ചിലവാക്കി പരിശോധന ഉപകരണങ്ങളും $1.1 കോടി ഡോളര്‍ … Continue reading 9/11 ന് ശേഷമുള്ള സുരക്ഷാ ആസക്തിക്ക് വിപരീതമായി കപട ആയുധ Mock Tests ല്‍ 95% ത്തിലും TSA പരാജയപ്പെട്ടു
ആര്‍ത്തിയുടെ രാഷ്ട്രീയം
പുതിയ രുചിയുമായി Ben And Jerry കാലാവസ്ഥാ മാറ്റത്തിനെതിരെ യുദ്ധത്തിന്
raspberry ice cream, marshmallow, raspberry swirls ആണ് ആ രുചി. അതിന്റെ dark and white fudge ice cream cones. എന്നാല്‍ Save Our Swirled നോടൊപ്പം ഒരു സന്ദേശവുമുണ്ട്. സന്ദേശം ലളിതമാണ്. ഐസ്ത്രീം ആയാലും നമ്മുടെ ലോകം ആയാലും ഉരുകിയാല്‍ അത് മോശമാകും. അമേരിക്കയിലേയും യൂറോപ്പിലേയും കമ്പോളത്തില്‍ ഈ രുചിയുടെ ഐസ്ത്രീം ഇറങ്ങി. — സ്രോതസ്സ് thinkprogress.org, benjerry.com
ഗ്രാന്‍ഡ് ജൂറിക്ക് മുമ്പില്‍ തെളിവുകൊടുക്കാത്തിനാല്‍ ഒറിഗണില്‍ സാമൂഹ്യപ്രവര്‍ത്തകയെ ജയിലിലടച്ചു
Pacific Northwest ലെ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ച് തെളിവുകൊടുക്കാത്തിനാല്‍ പോര്‍ട്ട്‌ലാന്റിലെ ഒറിഗണില്‍ പോലീസ് കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സാമൂഹ്യപ്രവര്‍ത്തകയെ ജയിലിലടച്ചു. grand juryയോട് സഹകരിക്കാത്തതിനാല്‍ ജയിലില്‍ പോകുന്ന ആ പ്രദേശത്തെ മൂന്നാമത്തെ സാമൂഹ്യപ്രവര്‍ത്തകനാണ് Leah-Lynn Plante. നിശബ്ദയായി നിന്നതിന് 24 വയസുള്ള അവരെ 18 മാസത്തേക്ക് ശിക്ഷിച്ചു.
മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു
ലോകത്തെ പ്രമുഖരായ 60 മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ മാറ്റത്തെ നേരിടാനുള്ള ഗൌരവപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്തു. ഇസ്താംബൂളില്‍ രണ്ട് ദിവസം നടന്ന International Islamic Climate Change Symposium ന് ശേഷം നേതാക്കള്‍ കാലാവസ്ഥക്കായുള്ള പ്രവര്‍ത്തികള്‍ക്ക് ധാര്‍മ്മികമായ ഒരു വശം വ്യക്തമാക്കിക്കൊണ്ട് ഒരു declaration പുറത്തിറക്കി. ലോക സര്‍ക്കാരുകളോടും വ്യവസായ മേഖലയോടും ഉദ്‌വമനം കുറക്കാനും ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കാനും, പുനരുത്പാദിതോര്‍ജ്ജം സ്വീകരിക്കാനും ആവശ്യപ്പെട്ടു. “പരിസ്ഥിതിയില്‍ നിന്ന് അധാര്‍മ്മികമായി ലാഭം നേടുന്നതിന് പകരം പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ ശ്രദ്ധചെലുത്തുകയും ലോകത്തിലെ … Continue reading മുസ്ലീം നേതാക്കള്‍ കാലാവസ്ഥാ പ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്യുന്നു


