ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?

'വിപ്ലവകാരികള്‍' വമ്പന്‍ സമരങ്ങള്‍ ഇതേച്ചൊല്ലി ആസൂത്രണം ചെയ്യുന്ന അവസരത്തില്‍ ഇങ്ങനെയൊരു ചോദ്യമാണ് എന്റെ മനസില്‍ ആദ്യം തോന്നിയത്. ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ? ആയിരം പേരോട് നിങ്ങള്‍ക്ക് ഒരു സമയം സംസാരിക്കാനാവും, എന്നാല്‍ ആയിരം പേരെ ഒരു സമയം ചുംബിക്കാന്‍ നിങ്ങള്‍ക്കാവുമോ? ഇല്ല. ഈ പ്രവര്‍ത്തി തികച്ചും സ്വകാര്യമായ ഒന്നാണ്. എന്നിരുന്നാലും അതിനൊരു സാമൂഹ്യ വശം കൂടിയുണ്ട്. അത് കാഴ്ചക്കാരന്റെ പക്ഷമാണ്. അതാണല്ലോ ഇപ്പോള്‍ പ്രശ്നമുണ്ടാക്കുന്നതും. നിങ്ങളുടെ ചുംബനം കാണുന്നവര്‍ നിങ്ങള്‍ വിചാരിക്കുന്നത് പോലെ തന്നെ പ്രവര്‍ത്തിക്കണം … Continue reading ചുംബനം പൊതുവായുള്ളതോ അതോ സ്വകാര്യമോ?

ചുംബന സമരത്തിന്റെ രാഷ്ട്രീയം

എന്താണ് രാഷ്ട്രീയ സമരം സമൂഹവും രാഷ്ട്രവും ഒക്കെ രൂപീകൃതമാകാന്‍ കാരണം എന്താണ്? അങ്ങനെയൊരു ചോദ്യം ഒരു പക്ഷേ മിക്കവരും ആ ചോദ്യം ഇതുവരെ ചോദിച്ചിട്ടുണ്ടാവില്ല. പ്രകൃതിയെക്കുറിച്ച് ആളുകള്‍ അത്തരം ചോദ്യങ്ങള്‍ ചോദിക്കുകയും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്. ഭൌതികവാദികളും യുക്തിവാദിക്കളും ശാസ്ത്രജ്ഞരുമൊക്കെ ആ കൂട്ടത്തില്‍ പെടും. എന്നാല്‍ സമൂഹത്തെക്കുറിച്ച് അങ്ങനെയൊരു ചോദ്യമില്ല. ഇപ്പോഴുള്ളതെല്ലാം നാം അതുപോലെ സ്വീകരിക്കുന്നു. സത്യത്തില്‍ കുടുംബം, സമൂഹവും, രാഷ്ട്രം തുടങ്ങിയവയെല്ലാം മനുഷ്യന്‍ കൃത്രിമമായി സൃഷ്ടിച്ചതാണ്. പ്രകൃതിദത്തമായതല്ല. അതുകൊണ്ട് അവയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുകയും … Continue reading ചുംബന സമരത്തിന്റെ രാഷ്ട്രീയം

വെറുപ്പ് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്

ആരെങ്കിലും അവരെ പഠിപ്പിക്കാതെ കുട്ടികള്‍ വെറുക്കാന്‍ തുടങ്ങില്ല. മിക്കപ്പോഴും അവര്‍ക്ക് ഏറ്റവും പ്രീയപ്പെട്ടവരാവും അത് പഠിപ്പിക്കുന്നത്. അറിവില്ലായ്മയും വെറുപ്പും പരത്താതിരിക്കൂ. ഈ കാര്‍ട്ടൂണില്‍ പറയുന്നത് പോലെ അത് വായുവിലൂടെ പകരുന്ന ഒരു രോഗമാണ്. നിങ്ങള്‍ അറിവില്ലായ്മയുടേയും വെറുപ്പുിന്റേയും ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ദയവ് ചെയ്ത് സ്വയം quarantine ചെയ്യുക. — സ്രോതസ്സ് joemohrtoons.com രണ്ടു കൂട്ടര്‍ക്കും ഇത് ബാധകമാണ്.