കാലാവസ്ഥാ നീതിക്കായി 500 ല്‍ അധികം ആദിവാസി സ്ത്രീകള്‍ ജാഥനടത്തി

അന്തര്‍ദേശീയ വനിതാ ദിനല്ലില്‍ ആമസോണിലെ Andoa, Achuar, Kichwa, Shuar, Shiwiar, Sapara, Waorani എന്നീ 7 ആദിമ വംശീയരുടെ നേതാക്കളായ സ്ത്രീകള്‍, അവരുടെ അന്തര്‍ദേശീയ സഹസംഘടനകള്‍, എന്നിവര്‍ ഇക്വഡോറിലെ Puyo ല്‍ അമസോണിനെ ഭൂമിയേയും സംരക്ഷിക്കാനും, കാലാവസ്ഥാ നീതിക്കായും ജാഥനടത്തി ഇക്വഡോര്‍ സര്‍ക്കാരും ചൈനീസ് എണ്ണ കോര്‍പ്പറേറ്റായ Andes Petroleum ഉം ആയി പുതിയതായി ഒപ്പുവെച്ച എണ്ണക്കരാറിനെതിരെ പ്രതിഷേധിക്കാനുമാണ് അവര്‍ ഒത്തുചേര്‍ന്നത്. — സ്രോതസ്സ് amazonwatch.org

ഡ്രോണ്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത മുമ്പത്തെ CIA Analyst ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു

ന്യൂയോര്‍ക്കില്‍ Hancock Air National Guard Base ന്റെ പ്രധാന കവാടം ഉപരോധിച്ചുകൊണ്ട് നടന്ന പ്രതിഷേധ സമരത്തില്‍ മുമ്പത്തെ CIA Analyst ആയിരുന്ന റേ മക്ഗവണ്‍ (Ray McGovern) ഉള്‍പ്പടെ 12 പേരെ അറസ്റ്റ് ചെയ്തു. ആ സൈനിക കേന്ദ്രത്തില്‍ നിന്നാണ് വിദൂരങ്ങളിലെ ആളില്ലാ യുദ്ധവിമാനങ്ങള്‍(Drone) റിമോട്ടായി പ്രവര്‍ത്തിപ്പിക്കുന്നത്. അന്തരിച്ച സമാധാന പ്രവര്‍ത്തകനായ Jerry Berrigan ന്റെ വലിയ cutouts പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു ഉപരോധം

ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

ഒത്തുചേര്‍ന്ന് ജീവിക്കാനും അക്രമത്തെ അപലപിച്ചുകൊണ്ടും ആയിരത്തിനടുത്ത് ജൂതന്‍മാരും അറബികളും ഇസ്രായേലില്‍ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. Wadi Ara ലെ റോഡിലൊത്ത് ചേര്‍ന്ന അവര്‍ ശാന്തരാകാനും, മനസിലാക്കാനും, സഹകരിക്കാനും, എല്ലാ പൌരന്‍മാര്‍ക്ക് വേണ്ടി പങ്കുവെക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനും ആഹ്വാനം ചെയ്തു. 1949 ല്‍ Kibbutz Federation രൂപീകരിച്ച ഒരു സന്നദ്ധ സംഘടനയായ Givat Haviva ആണ് ആ പരിപാടി സംഘടിപ്പിച്ചത്. അതിന് ശേഷം ഒരു വലിയ ടെന്റിനകത്ത് ചര്‍ച്ചകളും sharing circles ഉം നടന്നു. — തുടര്‍ന്ന് വായിക്കൂ … Continue reading ആയിരക്കണക്കിന് ജൂതന്‍മാരും അറബികളും സമാധാനത്തിനായി കൈകോര്‍ത്തു

എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

2015 ല്‍ Centers for Disease Control and Prevention നടത്തിയ ഒരു പഠനം അനുസരിച്ച് 5 മുതല്‍ 11 വയസ് വരെ പ്രായമുള്ള കറുത്തവരായ കുട്ടികളുടെ ആത്മഹത്യ 1993 നേക്കാള്‍ ഇരട്ടി ആണ് 2013 ല്‍ എന്ന് കണ്ടെത്തി. എന്നാല്‍ വെള്ളക്കാരായ കുട്ടികളുടെ ആത്മഹത്യ നിരക്ക് കുറഞ്ഞിട്ടുണ്ട്. കറുത്ത ആണ്‍കുട്ടികള്‍ തൂങ്ങിച്ചാവുന്നത് മൂന്നിരട്ടിയായി. ഈ വിവരങ്ങള്‍ ഗവേഷകരെ സംഭ്രമിപ്പിച്ചതിനാല്‍ ഒന്നുകൂടി അത് വിശകലനം ചെയ്യാന്‍ അവര്‍ ഒരു വര്‍ഷം അധികം എടുത്തു. അമേരിക്കയിലെ മൊത്തം ആത്മഹത്യകളില്‍ … Continue reading എന്തുകൊണ്ടാണ് കറുത്ത കുട്ടികള്‍ കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത്?

ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി

മുമ്പ് ഒരു സ്ത്രീപീഡന വാര്‍ത്ത വന്നപ്പോള്‍ മല്യാളീസ് ഒക്കെ മഹാ വൃത്തികെട്ടവന്‍മാരാണ് എന്നൊക്കെ സമ്പന്നരും സെലിബ്രിറ്റികളും പ്രതികരിച്ചു. (കാണുക- വൃത്തികെട്ട മലയാളികള്‍). ആ ബഹളം കഴിഞ്ഞപ്പോള്‍ ആളുകളെല്ലാം മറന്നു. കാലം മുന്നോട്ട് പോയി. ദേ ഇപ്പോള്‍ വീണ്ടും മലയാളികള്‍ക്ക് എതിരെ വീണ്ടും സെലിബ്രിറ്റികള്‍ വക ചീത്തവിളി. കെ.സുരേന്ദ്രന്‍ പ്രസംഗം വിവര്‍ത്തനം ചെയ്തപ്പോള്‍ തെറ്റ് പറ്റി. തെറ്റ് ആര്‍ക്കും സംഭവിക്കാം. പക്ഷേ അത് ഒരു ആഘോഷമാക്കുകയാണ് ഇന്റര്‍നെറ്റ് സമൂഹം. അതിനെ വിമര്‍ശിച്ചുകൊണ്ട് ചില സിനിമ പ്രവര്‍ത്തകരും രംഗത്തുവന്നു. "പരിഹാസം … Continue reading ദേ… മലയാളികള്‍ക്ക് വീണ്ടും ചീത്തവിളി

താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?

താങ്കള്‍ക്ക് കഴിയുമോ അത്, ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍? പിന്നെന്താ അത് നിസാരമല്ലേ എന്നാവും നിങ്ങളുടെ ചിന്ത. ഒന്നുകൂടി ഉറപ്പാക്കിയോ? ശരി. നാം ചിന്തിക്കുന്നത് തലച്ചോറുപയോഗിച്ചാണ്. തലച്ചോറിന്റെ അടിസ്ഥാന കോശമായ ന്യൂറോണുകള്‍ പരസ്പരം ബന്ധപ്പെട്ട് അനേകം ശൃംഖലകളായി കാണപ്പെടുന്നു. ശൃംഖലകളിലൂടെ വൈദ്യുത-രാസ സിഗ്നലുകള്‍ പായിച്ചാണ് തലച്ചോര്‍ പ്രവര്‍ത്തിക്കുന്നത്. കമ്പ്യൂട്ടര്‍ ചിപ്പിലൂടെ വൈദ്യുതി പ്രവഹിക്കുന്നത് പോലെ. ഓരോ കാര്യത്തിനും പ്രത്യേകം പ്രത്യേകം ശൃംഖലകളുണ്ടാവും. നമ്മുടെ ഓരോ ചിന്തകള്‍ക്കും ഓരോ ശൃംഖലകളുണ്ടാവും. Cognitive Linguistics എന്ന ശാസ്ത്രശാഖയാണ് ഈ രീതിയില്‍ മനുഷ്യന്‍ എങ്ങനെ … Continue reading താങ്കള്‍ക്ക് ആനയെക്കുറിച്ച് ചിന്തിക്കാതിരിക്കാന്‍ കഴിയുമോ?