തുണി ഫാക്റ്ററിയിലെ തീപിടുത്തില്‍ നിന്ന് 6,000 തൊഴിലാളികള്‍ രക്ഷപെട്ടു

തൊഴിലാളികളടെ മോശം ചുറ്റുപാടുകളാലുള്ള വ്യാകുലതകളാല്‍ പരിഷ്കാരങ്ങള്‍ വരുത്തിയ ബംഗ്ലാദേശിലെ ഒരു തുണി ഫാക്റ്ററിയില്‍ വലിയ തീപിടുത്തമുണ്ടായി. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ റീടെയില്‍ കമ്പനികളായ H&M നും J.C. Penney ക്കും വസ്ത്രങ്ങള്‍ നല്‍കിയിരുന്ന ഫാക്റ്ററിയാണിത്. തീപിടുത്തത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു എങ്കിലും ജോലിക്ക് എത്തിത്തുടങ്ങാത്ത 6,000 പേര്‍ ഭാഗ്യത്തിന് രക്ഷപെട്ടു. 2013 ല്‍ ഒരു ഫാക്റ്ററി തകര്‍ന്ന് വീണ് ബംഗ്ലാദേശില്‍ 1,100 തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു

വടക്കന്‍ കടലിനെ രക്ഷപെടുത്താന്‍ UK സര്‍ക്കാര്‍; പക്ഷേ സോളാറിന് ഒന്നുമില്ല

കഴിഞ്ഞ ആഴ്ച ബ്രിട്ടീഷ് പ്രധാന മന്ത്രി ഡേവിഡ് കാമറോണ്‍ ബ്രിട്ടണിന്റെ എണ്ണ തലസ്ഥാനമായ Aberdeen ലേക്ക് പറന്നു. അവിടെ ചെന്ന് North Sea എണ്ണ വ്യവസായത്തെ ഉദ്ധരിക്കാന്‍ £25 കോടി പൌണ്ടിന്റെ അടിയന്തിര സഹായവും പ്രഖ്യാപിച്ചു. വില ഇടിവുകാരണം എണ്ണ വ്യവസായം വലിയ കഷ്ടത്തിലാണ്. പല സമ്പദ് വ്യവസ്ഥകളും പുനരുത്പാദിതോര്‍ജ്ജ രംഗത്തേക്ക് പണം ഒഴുക്കുമ്പോഴും ബ്രിട്ടണിന് ഇപ്പോഴും എണ്ണയും പ്രകൃതിവാതകവുമാണ് പ്രീയം. — കൂടുതല്‍ ഇവിടെ priceofoil.org

മലിന ജലത്തിന് ബില്ല് വന്നതില്‍ ഫ്ലിന്റിലെ ജനം രോഷാകുരലായി

ലഡ് വിഷം ചേര്‍ന്ന വെള്ളം വിതരണം ചെയ്തത് പോരാഞ്ഞ് അതിന് ബില്ലും കൊടുക്കേണ്ടിവരുന്ന അവസ്ഥക്കെതിരെ മിഷിഗണിലെ ഫ്ലിന്റില്‍ ജനങ്ങള്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനം നിയോഗിച്ച തെരഞ്ഞെടുപ്പ് വഴിയല്ലാത്ത ഉദ്യോഗസ്ഥന്‍ ( unelected emergency manager) നഗരത്തിന്റെ കുടിവെള്ള സ്രോതസ് സ്വേഛാധിത്വപരമായി ഫ്ലിന്റ് നദിയായി മാറ്റിയതോടെയാണ് കുടിവെള്ളം മലിനമായത്. ദിവസം 100 ഡോളര്‍ ലാഭിക്കാനായിരുന്നു അയാള്‍ ഈ പണി ചെയ്തത്.

ഫ്രാക്കിങ് വസ്തുവിലയെ ബാധിക്കുന്നു

shale gas കിണറിനടുത്ത് താമസിക്കുന്നത് നിങ്ങളുടെ വീടിന്റെ വിലയെ ബാധിക്കും എന്ന് അമേരിക്കിയിലെ ഏറ്റവും പഴയതും അംഗീകാരമുള്ളതുമായ American Economic Review നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. അമേരിക്കിയിലെ പ്രധാനപ്പെട്ട ഫ്രാക്കിങ് സംസ്ഥാനമായ പെന്‍സില്‍വാനിയയിലെ വസ്തുവക വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ശരാശരി 14% അതായത് $30,000 ഡോളറോളം നഷ്ടം സംഭവിക്കുന്നതായി അവര്‍ കണക്കാക്കി. — സ്രോതസ്സ് priceofoil.org മുമ്പ് ബ്രിട്ടണിലോ മറ്റോ കാറ്റാടി കമ്പനി കാറ്റാടി സ്ഥാപിക്കുന്നത് തങ്ങളുടെ വസ്തുവില കുറക്കും എന്ന് പറഞ്ഞ് വീട്ടുകാര്‍ ഈ … Continue reading ഫ്രാക്കിങ് വസ്തുവിലയെ ബാധിക്കുന്നു

പേറ്റന്റ് കുത്തകാവകാശത്തിന്റെ വില

കണ്ടുപിടുത്തം നടത്താനും ഗവേഷണം ചെയ്യാനുമുള്ള ആനുകൂല്യം എന്ന നിലയിലാണ് പേറ്റന്റ് കുത്തകാവകാശം മരുന്ന് കമ്പനികള്‍ക്ക് നല്‍കിവരുന്നത്. എന്നാലും അതിന് ഒരു കൂട്ടം വാടക-അന്വേഷണ(rent-seeking) സ്വഭാവം ഉള്ളതിനാല്‍ അത് വില വളരേറെ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വാടക-അന്വേഷണത്തേയും തെറ്റായി മാര്‍ക്കറ്റ് ചെയ്യുന്നത് വഴിയുണ്ടാകുന്ന വിലവര്‍ദ്ധനവിനെക്കുറിച്ച് Center for Economic and Policy Research പുതിയ ഒരു പഠനം നടത്തിയ നടത്തി. മരുന്ന് കമ്പനികള്‍ Food and Drug Administration (FDA)ന്റെ അംഗീകാരം കിട്ടിക്കഴി‍ഞ്ഞ ശേഷം മരുന്ന് മറ്റ് ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് … Continue reading പേറ്റന്റ് കുത്തകാവകാശത്തിന്റെ വില

ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം

Detroit ല്‍ തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager അന്യായ വാഴ്ച സഹിക്കാന്‍ വയ്യാതെ സ്കൂള്‍ അദ്ധ്യാപകര്‍ സ്വയം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത, black mold, എലി, തകരുന്ന കെട്ടിടങ്ങള്‍ എന്നിവക്കെതിരെ അദ്ധ്യാപകരുടെ "sickouts" പ്രക്ഷോഭം കാരണം 100 സര്‍ക്കാര്‍ സ്കൂളുകളില്‍ 88 അടച്ചു. സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളെല്ലാം Darnell Earley എന്ന തെരഞ്ഞെടുക്കപ്പെടാതെ നിയമിതമായ emergency manager ന്റെ കീഴിലാണ്. നദിയിലെ വിഷജലം Flint ലെ ജനത്തിന് കുടിവെള്ളമായി വിതരണം ചെയ്ത അതേ മഹാനാണ് ഈ … Continue reading ഒബാമ കാണാത്ത മറ്റൊരു അടിസ്ഥാന സേവന പ്രശ്നം

വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു

ബംഗ്ലാദേശിലെ ഏറ്റവും മോശം വ്യാവസായിക ദുരന്തമായിരുന്നു റാണാ പ്ലാസ തകര്‍ച്ച. 1,135 പേരായിരുന്നു അന്ന് മരണപ്പെട്ടത്. കൂടുതലും തയ്യല്‍ക്കാര്‍. 32 മാസങ്ങള്‍ക്ക് ശേഷം ഒരു കോടത് കെട്ടിട ഉടമയും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, മറ്റ് 40 പേരേയും കൊലക്കുറ്റത്തിന് കാരണക്കാരെന്ന് വിധിച്ചു. ധാക്കക്ക് പുറത്ത് Savar ലെ ബഹുനിലക്കെട്ടിടമായ റാണ പ്ലാസയില്‍ 5 തുണി ഫാക്റ്ററികള്‍ പ്രവര്‍ത്തിച്ചിരുന്നു. അത് 2013 ഏപ്രില്‍ 24 ന് തകര്‍ന്ന് വീണു. 1,135 ജോലിക്കാര്‍ മരിച്ചു. 2,400 പേരെ രക്ഷപെടുത്തി. 300 … Continue reading വൈകി വന്ന വിധിയില്‍ റാണാ പ്ലാസ തകര്‍ച്ചയില്‍ 41 പേരെ കുറ്റക്കാരാണെന്ന് വിധിച്ചു

ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

രണ്ടാഴ്ചക്ക് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ട്രമ്പ് വെര്‍മോണ്ടിലെ Burlington ല്‍ എത്തി. 1,400 പേര്‍ക്കിരിക്കാവുന്ന Flynn Theater ല്‍ പ്രസംഗിച്ചു. എന്നാല്‍ അതില്‍ ഏറ്റവും ശ്രദ്ധേയമായത് മുതലാളിത്തത്തെക്കുറിച്ച് അദ്ദേഹം നല്‍കിയ വിശദീകരണമായിരുന്നു. ട്രമ്പ് പറഞ്ഞു: "ഈ സ്റ്റേഡിയത്തിനകത്തേക്ക് കടക്കാന്‍ അതിയായി ആഗ്രഹിക്കുന്ന 20,000 പേര്‍ പുറത്ത് തണുപ്പും സഹിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് നിങ്ങള്‍ [1,400 പേര്‍] അതീവ ഭാഗ്യവാന്‍മാരാണ്. നിങ്ങള്‍ അതിയായി സന്തോഷിക്കേണ്ടതാണ്. സുഖപ്രദമായി ഇരിക്കൂ". അത് 100% സത്യമാണ്. മുതലാളിത്ത സമൂഹത്തില്‍ 99% ജനം … Continue reading ഡൊണാള്‍ഡ് ട്രമ്പ് മുതലാളിത്തത്തെക്കുറിച്ച് വിശദീകരിക്കുന്നു

ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം

ഇറാഖ് സൈന്യം ISIS ന് എതിരെ നടത്തുന്ന യുദ്ധത്തെ ശക്തിപ്പെടുത്താന്‍ ഇറാഖില്‍ സൈനിക താവളങ്ങള്‍ സ്ഥാപിക്കാനും പട്ടാളക്കാരെ ഇറക്കാനും വൈറ്റ് ഹൌസ് തീരുമാനിച്ചതോടെ യുദ്ധത്തിന്റെ ചിലവ് കുത്തനെ ഉയര്‍ന്നു. ഓഗസ്റ്റില്‍ ISIS ന് എതിരായ യുദ്ധം തുടങ്ങിയതിന് ശേഷം പ്രതിരോധ വകുപ്പ്(DOD) $270 കോടി ഡോളര്‍, അതായത് ദിവസം $90 ലക്ഷം ഡോളര്‍ എന്ന തോതില്‍, ചിലവാക്കി. 2015 സാമ്പത്തിക വര്‍ഷത്തില്‍ DOD ദിവസം $1.4 കോടി ഡോളര്‍ എന്ന തോതിലായിരുന്നു പണം ചിലവാക്കിയത്. ഇത് വളരെ … Continue reading ISIS ന് എതിരായ യുദ്ധത്തിന് അമേരിക്ക ചിലവാക്കുന്ന പണം