രഹസ്യാന്വേഷണത്തിന്റെ സുവര്‍ണ്ണ കാലത്ത് Encryption ചെയ്യാനുള്ള അവകാശത്തെ UNESCO പിന്‍തുണക്കുന്നു

മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ Encryption നെക്കുറിച്ചൊരു റിപ്പോര്‍ട്ട് United Nations Economic, Scientific and Cultural Organisation (UNESCO) പ്രസിദ്ധീകരിച്ചു. “മനുഷ്യാവകാശത്തിന്റെ വീക്ഷണത്തില്‍ സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം എന്നിവയില്‍ cryptographic രീതികള്‍ വ്യക്തികള്‍ക്ക് ശക്തി നല്‍കുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിവരം, ആശയവിനിമയം, computing എന്നീ കാര്യങ്ങളില്‍ അവ സംരക്ഷണം നല്‍കുന്നു. ഈ സ്വഭാവതതില്‍ വിവരങ്ങളുടേയും ആശയവിനിമയത്തിന്റേയും confidentiality, privacy, authenticity, availability, integrity, anonymity എന്നിവ ഉള്‍പ്പെട്ടിരിക്കുന്നു,” എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. — സ്രോതസ്സ് ip-watch.org

ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

Edward Snowden ന്റെ വെളിപ്പെടുത്തലുകള്‍ക്ക് നന്ദി. സമൂഹത്തിലെ ഇപ്പോഴുള്ള പൊതുവായ ഒളിഞ്ഞുനോട്ടം(surveillance) മനുഷ്യാവകാശവുമായി ഒത്തുചേര്‍ന്ന് പോകുന്നില്ല എന്ന് നമുക്ക് അതിനാല്‍ അറിയാം. അമേരിക്കയിലും മറ്റുള്ള രാജ്യങ്ങളിലും വിമര്‍ശിക്കുന്നവരേയും, വിവരങ്ങളുടെ സ്രോതസ്സുകളായവരേയും, പത്രപ്രവര്‍ത്തകരേയും ഉപദ്രവിക്കുന്നതില്‍ നിന്നും കേസ് എടുക്കുന്നതില്‍ നിന്നും നമുക്കതറിയാം. നമുക്ക് ഈ രീതിയിലുള്ള നിരീക്ഷണവും കുറച്ചുകൊണ്ടുവരണം. പക്ഷേ എത്രമാത്രം? ഒളിഞ്ഞുനോട്ടത്തിന്റെ സഹിക്കാനാവുന്ന ഏറ്റവും കൂടിയ നില എന്താണ്? ജനാധിപത്യത്തില്‍ ഒളിഞ്ഞുനോട്ടം ഇടപെടുന്നതിന്റെ തുടക്കമാണ് സ്നോഡനെ പോലുള്ള whistleblowers നെ പിടികൂടണം എന്ന നിലയില്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ … Continue reading ജനാധിപത്യത്തിന് എത്രമാത്രം ഒളിഞ്ഞുനോട്ടം സഹിക്കാനാവും?

സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു

Glenn Greenwald കഴിഞ്ഞ 16 മാസമായി ഞാന്‍ പ്രത്യേക ശ്രദ്ധയോടെ ജോലി ചെയ്യുന്ന വിഷയത്തിന്റെ കാതല്‍ എന്നത്, സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ചാണ്. സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യവല്‍ക്കരണത്തിന്റേയും അഭൂതപൂര്‍വ്വമായ ഉപകരണമെന്ന് വിളംബരം ചെയ്യപ്പെട്ട ഇന്റര്‍നെറ്റിനെ അഭൂതപൂര്‍വ്വമായ സാമൂഹ്യ രഹസ്യാന്വേഷണത്തിനുള്ള ഉപകരണമായി അമേരിക്കയും അവരുടെ സഖ്യകക്ഷികളും മാറ്റിയതിനെക്കുറിച്ച് എഡ്‌വേര്‍ഡ് സ്നോഡന്‍ പുറത്തുവിട്ട വിവരങ്ങള്‍ കാരണം ആ ചോദ്യം ആഗോള തലത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. സമൂഹ രഹസ്യാന്വേഷണത്തിനോട് അസ്വസ്ഥരായ ആളുകളില്‍ കൂടി, ഈ ചര്‍ച്ചയില്‍ നിന്ന് പൊതുവായ ഒരു മനോവികാരം വരുന്നുണ്ട്. … Continue reading സ്വകാര്യത എന്തുകൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു