പുതിയ സൗരോര്‍ജ്ജ സാന്ദ്രീകരണി

GreenField ന്റെ സാന്ദ്രീകരണി (concentrators) സൂര്യനെ രാവിലെ മുതല്‍ വൈകിട്ട് വരെ പിന്‍തുടര്‍ന്ന് സൂര്യന്റെ ദിവസത്തെ അവസാനത്തെ രശ്മി വരെ ഊര്‍ജ്ജമാക്കും. സാധാരണ പാനലുകള്‍ അത് ചെയ്യില്ല. മിക്ക സാന്ദ്രീകരണികളുടേയും വലി ഭാഗങ്ങള്‍ പാനലുകള്‍ക്ക് പുറത്ത് ചിലവുകുറഞ്ഞ നിര്‍മ്മിതിയായിരിക്കും ഘടിപ്പിച്ചിട്ടുണ്ടാവുക. അതിന്റെ പ്രധാന ഘടകം കമ്പ്യൂട്ടര്‍ നിയന്ത്രിതമായ electro-mechanical സൗര ട്രാക്കിങ്ങ് സിസ്റ്റമാണ്. GreenField സാന്ദ്രീകരണിയുടെ ആശയം അതിന്റെ സ്ഥാപകന് കിട്ടിയത് 34 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. NASA ലെ Glenn engineer ആയി വിരമിച്ച Bernard Sater … Continue reading പുതിയ സൗരോര്‍ജ്ജ സാന്ദ്രീകരണി

സോളാര്‍ സെല്ലിന്റെ വിലകുറയും

സോളാര്‍ -ഗ്രേഡ് സിലിക്കണിന്റെ വില 43% കണ്ട് കുറയുമെന്ന് ബ്രിട്ടണിലെ New Energy Finance എന്ന ഗവേഷണ സ്ഥാപനം പറയുന്നു. 10 polysilicon and solar-wafer കച്ചവടക്കാരില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഇത് പ്രവചിക്കുന്നത്. ഈ കമ്പനികള്‍ 1.7 ഗിഗാവാട്ടിനുള്ള വേഫറുകളും 6 ഗിഗാവാട്ടിനുള്ള polysilicon വില്‍ക്കാനുള്ള കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ കരാറുകളില്‍ polysilicon ന്റെ median വില 2008 ലേക്കാള്‍ 43% കുറവാണ് 2009 ല്‍ എന്ന് New Energy Finance Silicon and … Continue reading സോളാര്‍ സെല്ലിന്റെ വിലകുറയും

Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി

Connecticut ലെ വീട്ടുകാര്‍ക്ക് സോളാര്‍ പാനലുകള്‍ സ്ഥാപിക്കാനുള്ള പുതിയ പരിപാടി സംസ്ഥാനം ആവിഷ്കരിച്ചു. കുറഞ്ഞ വരുമാനക്കാര്‍ക്ക് കുറഞ്ഞ പലിശയില്‍ സംസ്ഥാനം ലോണ്‍ നല്‍കും. സൌജന്യമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. അതില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഒരു സ്ഥിരനിരക്കില്‍ വീട്ടുകാര്‍ പണം സര്‍ക്കാരില്‍ അടക്കണം. $30,000 ഡോളറില്‍ അധികം വരുന്ന സോളാര്‍ പാനലുകള്‍ വാങ്ങാന്‍ സാധാരണക്കാര്‍ക്ക് കഴിയില്ലല്ലോ. പാനലുകളുടെ കാലാവധി തീരുന്നതു വരെയുള്ള കാലംകൊണ്ട് അവര്‍ക്ക് ആ പണം ലാഭിക്കാന്‍ കഴിയും. അതുകൊണ്ട് സംസ്ഥാനം പാനലുകളുടെ സ്ഥാപന ചിലവുകള്‍ … Continue reading Connecticut കാര്‍ക്ക് പുതിയ സോളാര്‍ പാനല്‍ പരിപാടി

ആസ്ട്രേലിയയുടെ സൌരോര്‍ജ്ജ പദ്ധതികള്‍

ഒരു സാങ്കേതികവിദ്യ കമ്പനിയുടെ അഭിപ്രായത്തില്‍ ആസ്ട്രേലിയക്ക് 2020 ഓടെ 34 സൌരതാപനിലയങ്ങളുടെ സാദ്ധ്യതയുണ്ട്. 2011 ഓടെ ലോകത്തിലെ ഏറ്റവും വലിയ സൌരതാപോര്‍ജ്ജ നിലയം പണിയാന്‍ WorleyParsons പദ്ധതിയിടുന്നു. 250 മെഗാവാട്ട് ശേഷിയുള്ള ഈ നിലയത്തിന് 100,000 വീടുകള്‍ക്ക് ഊര്‍ജ്ജം നല്‍കാനാകും. പടിഞ്ഞാറേ ആസ്ട്രേലിയയിലെ Pilbara യിലോ New South Wales ലോ ആയിരിക്കും നിലയം പണിയുക. സോളാര്‍ ഫോട്ടോവേള്‍ടേയിക് നിലയങ്ങളെ പോലെയല്ല സൌരതാപനിലയങ്ങള്‍ പ്രവര്‍ത്തിക്കുക. അവ സൌര താപോര്‍ജ്ജത്തെ നീരാവിയാക്കിമാറ്റി അതില്‍ നിന്നാണ് ഊര്‍ജ്ജം ഉത്പാദിപ്പിക്കുക. സൌരതാപോര്‍ജ്ജം … Continue reading ആസ്ട്രേലിയയുടെ സൌരോര്‍ജ്ജ പദ്ധതികള്‍

Connecticut ല്‍ Solar Lease Program

താഴ്ന്നതും ഇടത്തരക്കാരുമായ വീട്ടുകാര്‍ക്ക് വൈദ്യുത ചിലവ് കുറക്കാനായി Connecticut ഗവര്‍ണര്‍ Jodi Rell ഒരു പദ്ധതി കൊണ്ടു വരുന്നു. അതുവഴി സംസ്ഥാനത്തിന്റെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം കൂട്ടാനാണ് പരിപാടി. വീടുകള്‍ക്ക് സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് (PV)സിസ്റ്റം വാങ്ങാനുള്ള തുടക്കത്തിലെ ഉയര്‍ന്ന ചിലവ് ഒഴുവാക്കാനുള്ള പരിപാടിയാണ് Connecticut Solar Lease Program. റിബേറ്റുകളും നികുതി ഇളവുകളും നല്‍കി സോളാര്‍ ഫോട്ടോവോള്‍ട്ടേയിക്ക് സിസ്റ്റത്തിന്റെ വില കുറക്കാനുള്ള സാമ്പത്തികം Connecticut Clean Energy Fund (CCEF) ആണ് നല്‍കുന്നത്. ഇതാ കൂടുതല്‍ ആളുകളെ സോളാര്‍ … Continue reading Connecticut ല്‍ Solar Lease Program

രണ്ട് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍

കാലിഫോര്‍ണിയയില്‍ പണിനടക്കുന്ന രണ്ട് സൗരോര്‍ജ്ജം നിലയങ്ങള്‍ക്ക് ഒന്നിച്ച് 12.5 ചതുരശ്ര മൈല്‍ വലിപ്പമുണ്ട്. അവ രണ്ടും കൂടി 800 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കും. വൈദ്യുതി Pacific Gas കമ്പനിയായിരിക്കും വാങ്ങുന്നത്. 2010 ല്‍ 20% വൈദ്യുതി പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്താനാണ് ഇവരുടെ പരിപാടി. രണ്ടും കൂടി 800 മെഗാവാട്ട് എന്ന് പറയുമ്പോള്‍ അമേരിക്കയില്‍ ഇപ്പോളുള്ള സൗരോര്‍ജ്ജ നിലയത്തിനേക്കാള്‍ വളരെ അധികമാണ്. ഇപ്പോള്‍ അമേരിക്കയിലെ ഏറ്റവും വലിയ ഫോട്ടോ വോള്‍ടേയിക് നിലയം 14 മെഗാവാട്ടിന്റെ നെവാഡയിലെ Nellis Air … Continue reading രണ്ട് വലിയ സൗരോര്‍ജ്ജ നിലയങ്ങള്‍

പവര്‍ ഫിലിമിന്റെ അയവുള്ള സോളാര്‍ പാനല്‍

വഴങ്ങുന്ന സോളാര്‍ പാനല്‍ നിര്‍മ്മിക്കുന്ന ഏക സോളാര്‍ കമ്പനിയാണ് പവര്‍ ഫിലിം(PowerFilm). ശരിക്കും roll-to-roll നിര്‍മ്മാണ വിദ്യ ഉപയോഗിച്ച് monolithically-integrated സൌര പാനലുകള്‍ പ്ലാസ്റ്റിക്കില്‍ ഘടിപ്പിക്കുന്നു. വന്‍തോതില്‍ ചിലവ് കുറച്ച് thin film പാനലുകള്‍ നിര്‍മ്മിക്കാന്‍ 1988 ല്‍ 3M ലെ മുമ്പത്തെ ഭൌതികശാസ്ത്ര ഗവേഷകരായ Dr. Frank Jeffrey യും Dr. Derrick Grimmer ഉം ചേര്‍ന്ന് തുടങ്ങിയതാണ് ഈ കമ്പനി. സെമീ കണ്‍ഡക്റ്റര്‍ സൌരോര്‍ജ്ജം തുടങ്ങിയ മേഖലകളില്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കൂടി 65 വര്‍ഷത്തെ … Continue reading പവര്‍ ഫിലിമിന്റെ അയവുള്ള സോളാര്‍ പാനല്‍

കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍

സാധാരണ സിലിക്കണ്‍ സോളാര്‍ പാനലുകള്‍ നിര്‍മ്മിക്കുന്ന രീതിയില്‍ ചില വ്യത്യാസം വരുത്തി British Columbia ലെ Burnaby അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതു കമ്പനിയായ Day4 Energy 25% വിലകുറഞ്ഞ സോളാര്‍ പാനലുകള്‍ വികസിപ്പിച്ചെടുത്തു. കമ്പനി പുതിയ ഇലക്ട്രോഡ് വികസിപ്പിച്ചു. അതോടൊപ്പം സോളാര്‍ സെല്ലിന്റെ ഘടന redesign ചെയ്തു. അതമൂലം സോളാര്‍ പാനലിന് കൂടുതല്‍ സൌരോര്‍ജ്ജം ആഗിരണം ചെയ്യാനും ഉയര്‍ന്ന വോള്‍ടേജില്‍ പ്രവര്‍ത്തിക്കാനും ഇതിന് കഴിയുന്നു. ഇതുമൂലം multicrystalline സിലിക്കണ്‍ സോളാര്‍ പാനലുകള്‍ക്ക് ഇപ്പോഴത്തെ ദക്ഷത 14% ല്‍ … Continue reading കൂടുതല്‍ ദക്ഷതയുള്ള സോളാര്‍ സെല്ലുകള്‍

പരുത്തിയും Castor Beans ഉം ഉപയോഗിച്ച് സോളാര്‍ സെല്‍ സംരക്ഷിക്കാം

BioSolar എന്ന കമ്പനി സോളാര്‍ സെല്‍ സംരക്ഷിക്കാനായി പരുത്തിയും Castor Beans ഉം അടിസ്ഥാനമാക്കിയുള്ള protective backing കണ്ടുപിടിച്ചു. 2006 ല്‍ കാലിഫോര്‍ണിയയില്‍ തുടങ്ങിയ കമ്പനി ജൈവ “back sheet” ന് വേണ്ടി പ്രവര്‍ത്തിച്ച് വരികയായിരുന്നു. പെട്രോളിയം അടിസ്ഥാനത്തിലുള്ള DuPont നിര്‍മ്മിക്കുന്ന Tedlar ആണ് സാധാരണ സിലിക്കണ്‍ സോളാര്‍ സെല്ലില്‍ ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ BioSolar ന്റെ ഈ ജൈവ ഷീറ്റ് Tedlar നെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ്. കൂടാതെ 25% ചിലവും കുറവ്. Back sheets ന് … Continue reading പരുത്തിയും Castor Beans ഉം ഉപയോഗിച്ച് സോളാര്‍ സെല്‍ സംരക്ഷിക്കാം

ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം

അമേരിക്കയിലെ Clinton Foundation ഉം ഗുജറാത്ത് സര്‍ക്കരും Integrated Solar City എന്ന പ്രൊജക്റ്റ് തുടങ്ങാനുള്ള ചര്‍ച്ചകള്‍ തുടങ്ങി. സംസ്ഥാനത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാകും (FDI) ഇത്. പടിപടിയായി 5,000 Mw ഉത്പാദിപ്പിക്കാനാണ് പരിപാടി. മൊത്തം ചിലവ് ഏകദേശം Rs 20,000 കോടി രൂപയാണ് പ്രതിക്ഷിക്കുന്നത്. സാധാരണ നിലയങ്ങളേക്കാള്‍ 70% കുറവാണ് ഈ തുക. ഗ്ലാസും പാനലുകളും തുടങ്ങി എല്ലാം ഗുജറാത്തില്‍ തന്നെ ഉണ്ടാക്കുന്നതിനാല്‍ ചിലവ് വളരെ കുറക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ അധികൃതര്‍ പറയുന്നു. താപ … Continue reading ഗുജറാത്തില്‍ 5,000 Mw സൌരോര്‍ജ്ജ നിലയം