മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു

ഫെബ്രുവരി 2020 ന്റെ ഡല്‍ഹിയിലെ കലാപ സമയത്ത് “കിംവദന്തികളും അക്രമത്തിനുള്ള ആഹ്വാനങ്ങളും” WhatsApp നിറയെയുണ്ടായിരുന്നു എന്ന് ഫേസ്‌ബുക്കിന്റെ ഗവേഷകര്‍ കണ്ടെത്തി. അഭിപ്രായവ്യത്യാസം, വെറുപ്പ്, അക്രമം ഇവയെ പ്രോത്സാഹിപ്പിക്കുന്ന വളരേറെ ഉള്ളടക്കങ്ങള്‍ ഫേസ്‌ബുക്കിലും വാട്സാപ്പിലും തങ്ങള്‍ക്ക് കാണേണ്ടി വന്നിട്ടുണ്ടെന്ന് അഭിമുഖത്തില്‍ പങ്കെടുത്ത ഉപയോക്താക്കള്‍ പറഞ്ഞു. Wall Street Journal ല്‍ ആണ് ഈ റിപ്പോര്‍ട്ട് വന്നത്. ഇന്‍ഡ്യയിലെ തങ്ങളുടെ സേവനങ്ങള്‍ മതപരമായ വിദ്വേഷം പ്രചരിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ഫേസ്‌ബുക്കിന് അറിയാമായിരുന്നു. അത് ഫേസ്‌ബുക്കിലെ whistleblower ആയ Frances Haugen … Continue reading മതപരമായ വെറുപ്പ് പ്രചരിപ്പിക്കാനായി ഫേസ്‌ബുക്ക് സേവനങ്ങളെ ഇന്‍ഡ്യയിലുപയോഗിച്ചു

യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

ഇന്‍ഡ്യ-നേപ്പാള്‍ അതിര്‍ത്തിക്കടുത്തുള്ള Lakhimpur Kheri ജില്ലയിലെ Banbirpur എന്ന ഒരു ചെറിയ ഗ്രാമം ഞായറാഴ്ചവരെ സമാധാനപരമായിരുന്നു. എന്നാല്‍ വൈകുന്നേരം രക്തപ്പുഴയാണ് ഗ്രാമം കണ്ടത്. BJP മന്ത്രി Ajay Mishra Teni യുടെ മകന്റെ ഉള്‍പ്പടെയുള്ള മൂന്ന് SUVകള്‍ സമരം നടത്തുന്ന കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ച് കയറ്റി നാല് കര്‍ഷകരും, ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പടെ കുറഞ്ഞത് 8 പേര്‍ കൊല്ലപ്പെടുകയും 13 ല്‍ അധികം പേര്‍ക്ക് ഗൌരവകരമായി പരിക്കേല്‍ക്കുകയും ചെയ്തു. പ്രതിഷേധ സ്ഥലത്ത് നിന്ന് കര്‍ഷകര്‍ പിരിഞ്ഞ് പോകുന്ന … Continue reading യൂണിയന്‍ മന്ത്രിയുടെ മകന്‍ പ്രതിഷേധക്കാരിലേക്ക് സ്വന്തം കാറോടിച്ച് കയറ്റി 8 പേരെ കൊന്നു

ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു

Ghadar പ്രസ്ഥാനത്തിന്റെ പാരമ്പര്യം സംരക്ഷിക്കാന്‍ വേണ്ടിയുണ്ടാക്കിയ ജലന്ധറിലെ Desh Bhagat Yadgaar Committee യിലെ 9 അംഗങ്ങള്‍ പുതുക്കി പണിഞ്ഞ ജാലിയന്‍വാലാ ബാഗിലെ മാറ്റങ്ങള്‍ കാണാനായി അവിടം സന്ദര്‍ശിച്ചു. അവിടെ ചെയ്ത പണിയില്‍ അംഗങ്ങള്‍ അവരുടെ ധാര്‍മ്മികരോഷവും അമര്‍ഷവും പ്രകടിപ്പിച്ചു. ആദ്യത്തെ രൂപത്തിലേക്ക് അത് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ജാലിയന്‍വാലാ ബാഗിന്റെ ആത്മാവിലും ചരിത്രത്തിലും ഈ നശിപ്പിക്കല്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ പ്രമുഖ ചരിത്രകാരന്‍മാരുടെ ഒരു കമ്മറ്റി രൂപീകരിച്ച് ചെയ്ത തെറ്റുകളെ നീക്കം ചെയ്യണണെന്നും അവര്‍ ആവശ്യപ്പെട്ടു. ആ … Continue reading ജാലിയന്‍വാലാ ബാഗിനെ നശിപ്പിക്കുന്നതില്‍ മോഡി സര്‍ക്കാര്‍ വിജയിച്ചു

ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു

ചരിത്രപരമായ ജാലിയന്‍വാലാ ബാഗിലെ കേന്ദ്രത്തിന്റെ പുതുക്കിപ്പണിയല്‍ വലിയ വിവദത്തിന് തിരികൊടുത്തിരിക്കുകയാണ്. രക്തസാക്ഷിളെ അപമാനിക്കുകയും ചരിത്രത്തേയും പൈതൃകത്തേയും തുടച്ചുനീക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ചരിത്രകാരന്‍മാരും പ്രതിപക്ഷ രാഷ്ട്രീയക്കാരും വിമര്‍ശിച്ചു. അമൃത്സറിലെ പുതുക്കിപ്പണിഞ്ഞ ജാലിയന്‍വാലാ ബാഗ് സമുച്ചയം ഓഗസ്റ്റ് 28 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷ് പട്ടാളം പേരറിയാത്ത ആയിരക്കണക്കിന് ആളുകളെ വെടിവെച്ച് കൊന്ന 1919 ലെ ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊലയുടെ ഇരകളുടെ ദേശീയ അഭിവാദനം ആണ് ആ സ്‌മാരകം. റൌലറ്റ് നിയമത്തിനെതിരെ സമരം നടത്തിയ സ്വാതന്ത്ര്യ സമര … Continue reading ജാലിയന്‍വാലാബാഗ് പുതുക്കിപ്പണിഞ്ഞ മോഡി സര്‍ക്കാറിനെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നു

കാമ്പസിനെ VC കാവിവല്‍ക്കരിക്കുന്നതിനെതിരെ വിശ്വഭാരതി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു

മോശം സ്വഭാവത്തിന്റെ പേരില്‍ മൂന്ന് വര്‍ഷത്തേത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ പുറത്താക്കപ്പെട്ടതിന് ശേഷം പശ്ഛിമ ബംഗാളിലെ വിശ്വ ഭാരതി സര്‍വ്വകലാശാലയിലെ അധികാരികള്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സമരം ശക്തമായി. VB Student’s Unity (VBSU) എന്ന സംഘടനയുടെ അംഗങ്ങളായിരുന്നു ഈ പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍. അവരെ ഓഫീസില്‍ തടഞ്ഞ് വെച്ചതിനെതിരെ രണ്ട് പ്രൊഫസര്‍മാര്‍ അധികാരികള്‍ക്കെതിരെ പോലീസ് കേസും കൊടുത്തിരിക്കുന്നു. ഈ വിദ്യാര്‍ത്ഥികളെ പുറത്താകിയതിനെതിരെ ഒരാഴ്ചയായി സമരം നടന്നുകൊണ്ടിരിക്കുകയാണ്. — സ്രോതസ്സ് newsclick.in | 31 Aug 2021

ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസദുദ്ദീന്‍ ഉവൈസി ബി.ജെ.പിയുടെ ‘അമ്മാവനാ’ണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ അനുഗ്രഹാശിസ്സുകളുമായാണ് നിരവധി എ.ഐ.എം.ഐ.എം നേതാക്കള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘അവര്‍ ഒരു ടീമാണ്. ഉവൈസി വേണമെങ്കില്‍ ബി.ജെ.പിയ്ക്കാരെ കുറ്റം പറയും. പക്ഷെ ഒരു കേസ് പോലും ഫയല്‍ ചെയ്യില്ല,’ ടികായത് പറഞ്ഞു. ബി.ജെ.പിയ്ക്ക് അവരുടെ (എ.ഐ.എം.ഐ.എം) സഹായം ലഭിക്കുന്നുണ്ടെന്നും … Continue reading ഉവൈസിയും ബി.ജെ.പിയും ഒരു ടീമാണ്; കബളിപ്പിക്കാന്‍ നോക്കേണ്ടെന്ന് കര്‍ഷകര്‍

കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

ഇന്‍ഡ്യയിലെ കാര്‍ഷിക വീടുകളില്‍ പകുതിയിലധികവും ശരാശരി Rs 74,121 രൂപ വീതം കടത്തിലാണ്. സെപ്റ്റംബര്‍ 10, 2021 ന് പ്രസിദ്ധപ്പെടുത്തിയ ‘Situation Assessment of Agricultural Households and Land Holdings of Households in Rural India, 2019’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കൊടുത്തിരിക്കുന്നത്. 2013 ലെ സര്‍വ്വെയെ അപേക്ഷിച്ച് കടത്തിന്റെ ശതമാനം വീടുകളുടെ കടം 51.9% ല്‍ നിന്ന് അല്‍പ്പം കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ശരാശരി കടം 2013 ലെ Rs 47,000 ല്‍ നിന്ന് … Continue reading കര്‍ഷ വീടുകളില്‍ പകുതിയിലധികവും ഇപ്പോഴും കടത്തിലാണ്

മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു

മാര്‍ച്ച് 2020 - ജൂലൈ 2021 വരെയുള്ള കാലത്ത് യൂണിയന്‍ സര്‍ക്കാര്‍ 257,700 ആളുകളെ കുടിയിറക്കി. അതായത് ഓരോ ദിവസവും 500 ല്‍ അധികം പേരെ ഓരോ മണിക്കൂറിലും 21 പേരെ നിര്‍ബന്ധിതമായി അവരുടെ വീടുകളില്‍ നിന്ന് ഇറക്കിവിട്ടു. കൊറോണ വൈറസ് രോഗത്തിന്റെ രണ്ട് തരംഗം നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇത്. ഒരു സ്വതന്ത്ര സംഘടനയായ Housing and Land Rights Network (HLRN) ആണ് ഈ ഗവേഷണം നടത്തിയത്. ജനുവരി 1, 2021 - ജൂലൈ 31, 2021 … Continue reading മഹാമാരിക്കിടക്കും ഓരോ മണിക്കൂറിലും 21 പേര്‍ ഇന്‍ഡ്യയില്‍ കുടിയിറക്കപ്പെടുന്നു