19 വര്‍ഷം പ്രവര്‍ത്തിക്കുന്ന LED

CFL നെക്കാള്‍ ദക്ഷത കൂടിയതും ദീര്‍ഘകാലം നിലനില്‍ക്കുന്നതാണെങ്കില്‍ കൂടി വില കൂടുതലായതിനാല്‍ LED കള്‍ക്ക് അത്ര പ്രചാരം കിട്ടുന്നില്ല. എന്നാല്‍ ഇപ്പോഴ്‍ പാനാസോണിക് ജപ്പാനില്‍ ഇതിനൊരു മാറ്റം വരുത്താന്‍ പോകുകയാണ്. 60 വാട്ടിന്റെ പ്രകാശം തരുന്ന 19 വര്‍ഷം ആയുസുള്ള ബള്‍ബുകള്‍ അവര്‍ നിര്‍മ്മിച്ചു. സാധാരണ ബള്‍ബിനെക്കാള്‍ 40 മടങ്ങ് ആയുസ്സാണിത്. EverLed എന്നത് ജപ്പാനില്‍ അവര്‍ ഇറക്കുന്ന പകലത്തെ പ്രകാശം നല്‍കുന്ന E26 ബള്‍ബാണ്. 40W ബള്‍ബ് ഓരോ വാട്ടിനും 85 lumens പ്രകാശം പരത്തുന്നു. … Continue reading 19 വര്‍ഷം പ്രവര്‍ത്തിക്കുന്ന LED

186 L/W ന്റെ LED

Cree, Inc വെള്ള വെളിച്ചം തരുന്ന ഏറ്റവും ദക്ഷതയേറിയ LED നിര്‍മ്മിച്ചു. 186 lumens per watt ആണ് ഇതിന്റെ ദക്ഷത. അവരുടെ പരീക്ഷണത്തില്‍ LED 197 lumens വെളിച്ചം 186 lumens per watt എന്ന ദക്ഷതയിലാണ് തെളിഞ്ഞത്. correlated color temperature 4577K. സാധാരണ അന്തരീക്ഷ താപനിലയിലായിരുന്നു പരീക്ഷണം നടത്തിയത്. — സ്രോതസ്സ് sustainabledesignupdate[dot]com/?p=1610

ഭാവിയിലെ വെളിച്ചം

അവസാനം യൂറോപ്പില്‍ നിന്ന് ബള്‍ബുകള്‍ ഇല്ലാതാക്കാനുള്ള നിയമം European Commission എടുത്തു. അമേരിക്ക അടുത്ത വര്‍ഷം ഇത്തരം നയം എടുക്കുമെന്ന് കരുതുന്നു. ആസ്ട്രേലിയ, ബ്രസീല്‍, സ്വിറ്റ്സര്‍ലാന്റ് ഇതിനകം തന്നെ ബള്‍ബുകളില്ലാതാക്കിക്കഴിഞ്ഞു. സ്വയം സന്നദ്ധമായ ബള്‍ബില്ലാതാക്കല്‍ പരിപാടി ബ്രിട്ടണ്‍ ആവിഷ്കരിച്ചപ്പോള്‍ 100 വാട്ടിന്റെ ബള്‍ബ് വാങ്ങാന്‍ ആളുകള്‍ പരക്കം പായുകയായിരുന്നു. അടുത്ത ഓട്ടം വാട്ട് കുറഞ്ഞ ബള്‍ബിന് വേണ്ടിയാവും. പക്ഷെ ബള്‍ബിന് ബദല്‍ എന്താണ്? ഒരു ഗ്ലാസിനകത്ത് നാരുപയോഗിച്ച് തോമസ് എഡിസണ് 1879 ല്‍ നടത്തിയ പ്രദര്‍ശനത്തിന് വളരെക്കാലം … Continue reading ഭാവിയിലെ വെളിച്ചം

ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

ബ്രിട്ടണിലെ പദാര്‍ത്ഥ ശാസ്ത്രജ്ഞര്‍ ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനുള്ള വഴി കണ്ടുപിടിച്ചു. ഈ വിളക്ക് ഫ്ലൂറസെന്റ് വിളക്കുകളേക്കാള്‍ മൂന്ന് മടങ്ങ് ദക്ഷതയുള്ളതാണ്. ഗാലിയം നൈട്രേഡ് (GaN) LEDകള്‍ക്ക് CFL നേക്കാളും സാദാബള്‍ബുകളേക്കാളും ഒരുപാട് ഗുണങ്ങള്‍ ഉണ്ട്. അവ വേഗം പ്രകാശിക്കും. warm-up ആവശ്യമില്ല. ആയുസ് ഒരു ലക്ഷം മണിക്കൂര്‍ ആണ്. CFL നെക്കാള്‍ 10 മടങ്ങ് ആയുസ്, സാദാ ബള്‍ബിനെക്കാള്‍ 130 മടങ്ങ് ആയുസ്. CFL ല്‍ കുറച്ച് മെര്‍ക്കുറി അടങ്ങിയിട്ടുണ്ട്. ഇത് നിര്‍മ്മാര്‍ജ്ജന സമയത്ത് … Continue reading ചിലവ് കുറഞ്ഞ LED ബള്‍ബ് നിര്‍മ്മിക്കുന്നതിനെക്കുറിച്ച്

LED വിളക്കുകളുമായി Marriott Custom House Tower

ബോസ്റ്റണിലെ അംബര ചുംബിയായ Marriott Custom House Tower ലെ വിളക്കുകള്‍ക്ക് വലിയ മാറ്റം വന്നുകൊണ്ടിരിക്കുന്നു. അവ കൂടുതല്‍ മിടുക്കും സുസ്ഥിരതയും കാട്ടും. മുമ്പ് അവടെ ഫിലന്റ് ബള്‍ബായിരുന്നു ഉപയോഗിച്ചുകൊണ്ടിരുന്നത്. അവയെ മാറ്റി LED വിളക്കുകള്‍ ഉവര്‍ ഉപയോഗിക്കുന്നു. മുമ്പത്തിലേതിലും മൂന്നിലൊന്ന് വൈദ്യുതിയേ പുതിയവ ഉത്പാദിപ്പിക്കുന്നുള്ളു. Lana Nathe of Light Insight Design Studio നട്തതുന്ന illuminaleBOSTON 08 എന്ന പരിപാടിയുടെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ടവറിന്റെ വെളിച്ച ക്രമീകരണം നടത്തുന്നത് Lam Partners Inc … Continue reading LED വിളക്കുകളുമായി Marriott Custom House Tower

തോഷിബയുടെ പുതിയ അള്‍ട്രാ വയലറ്റ് LED

ഇപ്പോഴുള്ളതിനേക്കാള്‍ 50% ദക്ഷത കൂടിയ അള്‍ട്രാ വയലറ്റ് LED തോഷിബ(Toshiba) നിര്‍മ്മിച്ചു. ഇത് LED അടിസ്ഥാനത്തിലുള്ള ഫ്ലൂറസന്റ് വിളക്കുകള്‍ നിര്‍മ്മിക്കാന്‍ സഹായിക്കും. sapphire substrate ന്റേയും വെളിച്ചം പുറത്തുവിടുന്ന gallium nitride ന്റേയും ഇടയില്‍ aluminum nitride ന്റെ നേരിയ പാളി സ്ഥാപിച്ചതുവഴിയാണ് ദക്ഷത കൂടിയത്. പ്രോട്ടോടൈപ്പ് നിര്‍മ്മിക്കുന്ന അള്‍ട്രാ വയലറ്റ് വെളിച്ചത്തിന് 383 നാനോ മീറ്റര്‍ തരംഗ ദൈര്‍ഘ്യം ഉണ്ട്. 20 മില്ലി ആമ്പിയര്‍ വൈദ്യുതി ഉപയോഗിക്കുന്നു. പുറത്തുവരുന്ന വെളിച്ചം 23 മില്ലി വാട്ടിന്റേതാണ്. ഫോസ്ഫെറസ് … Continue reading തോഷിബയുടെ പുതിയ അള്‍ട്രാ വയലറ്റ് LED

ഫാറോക്സ് LED ബള്‍ബ്

വില കുറഞ്ഞതും ഉയര്‍ന്ന ദക്ഷതയുള്ളതുമായ LED ബള്‍ബ് ആണ് ഫാറോക്സ്. അതിന്റെ ഗുണങ്ങള്‍ താഴെ കൊടുക്കുന്നു: സാധാരണ ബള്‍ബുകളേക്കാള്‍ 90% കുറവ് വൈദ്യുതിയേ ഇവ ഉപയോഗിക്കൂ. 40 വാട്ട് ബള്‍ബിന്റെ അത്ര തന്നെ വെളിച്ചം ഇവ നല്‍കുന്നു. 50,000 മണിക്കൂറുകളാണ് ഇവയുടെ ജീവിത ചക്രം. സാധാരണ ബള്‍ബുകളേക്കാള്‍ 50 മടങ്ങ് അധികം. 4 വാട്ട് ഊര്‍ജ്ജം മാത്രം ഉപയോഗിക്കുന്നു. സാധാരണയായുള്ള ധവള പ്രകാശം പരത്തുന്നു. ഇവ ചൂടാവുകയില്ല. – from lemnislighting

ഡെല്ലിന് LED ഡിസ്‌പ്ലേ

പുതിയ ലാപ്ടോപ്പിന് LED ഉപയോഗിച്ചുള്ള ഡിസ്‌പ്ലേ വികസിപ്പിക്കാന്‍ ഡെല്‍ തീരുമാനിച്ചു. ഏറ്റവും നല്ല ഹരിത സാങ്കേതികവിദ്യയാണിത്. LED കള്‍ മെര്‍ക്കുറിയുടെ അംശമില്ലാത്തതാണ്. കൂടാതെ അത് റീസൈക്കിള്‍ ചെയ്യാന്‍ കഴിയുന്നതുമാണ്. cold cathode fluorescent lamp (CCFL) സങ്കേതികവിദ്യയെ അപേക്ഷിച്ച് കുറവ് ഊര്‍ജ്ജവും മതി ഇതിന് പ്രവര്‍ത്തിക്കാന്‍. ഡെല്ലിന്റെ 15 ഇഞ്ച് LED ഡിസ്‌പ്ലേ 43 % കുറവ് ഊര്‍ജ്ജമേ ഉപയോഗിക്കിന്നുള്ളു. 2010 - 2011 കാലത്ത് അമേരിക്കയില്‍ ഇതുമൂലം 22 കോടിയൂണിറ്റ് വൈദ്യുതി ലാഭിക്കാന്‍ കഴിയും എന്ന് … Continue reading ഡെല്ലിന് LED ഡിസ്‌പ്ലേ

അലാസ്കയിലെ Anchorage ല്‍ LED വഴിവിളക്കുകള്‍

അലാസ്കയിലെ Anchorage മുന്‍സിപ്പാലിറ്റിയും LED വഴിവിളക്ക് നിര്‍മ്മാതാക്കള്‍ ആയ Cree, Inc യും ചേര്‍ന്ന് 16,000 വിളക്കുകള്‍ക്കുപകരം ഉയര്‍ന്ന ദക്ഷതയുള്ള LED വിളക്കുകള്‍ സ്ഥാപിക്കുന്നു. മൊത്തം വഴിവിളക്കുകളുടെ നാലിലൊന്നാണിത്. ഈ LED വിളക്കുകള്‍ സാധാരണ വിളക്കുകളേക്കാള്‍ 50% കുറവ് ഊര്‍ജ്ജം ഉപയോഗിക്കുന്നതു കൊണ്ട് പ്രതിവര്‍ഷം $360,000 ഡോളര്‍ ലാഭിക്കാനാകും. 22 ലക്ഷം ഡോളര്‍ ആണ് ഈ പ്രൊജക്റ്റിന് ചിലവാകുക. Cree XLamp(r) LED കള്‍ സോഡിയം ബള്‍ബുകളേക്കാള്‍ 7 മടങ്ങ് life ഉള്ളതാണ്. പ്രകാശത്തിന്റെ ഗുണ മേന്‍മയും … Continue reading അലാസ്കയിലെ Anchorage ല്‍ LED വഴിവിളക്കുകള്‍

ദക്ഷത കൂടിയ ജൈവ LED വിളക്കുകള്‍

organic light emitting diodes (OLEDs) കളുടെ വരവോടെ ഊര്‍ജ്ജ ദക്ഷതക്ക് പുതിയ ഉണര്‍‌വുണ്ടായിട്ടുണ്ട്. എന്നാല്‍ സാങ്കേതിക വിദ്യ വാഗ്ദാനങ്ങള്‍ക്കൊപ്പമെത്തുന്നില്ല. ഉത്പാദിപ്പിക്കുന്ന വെളിച്ചത്തിന്റെ 20% മാത്രമേ പുറത്തുവരുന്നുള്ളു. അതായത് കൂടുതല്‍ വെളിച്ചവും വിളക്കുനുള്ളില്‍ കുടുങ്ങി ദക്ഷത വളരെ കുറവാക്കുന്നു. University of Michigan ലേയും Princeton University ലേയും ഗവേഷകര്‍ OLEDകളുടെ ദക്ഷത ഉയര്‍ത്താനുള്ള പരിപാടികളിലാണ്. OLEDകളുടെ വെളിച്ചം 60% ഉയര്‍ത്താനുള്ള വഴി അവര്‍ കണ്ടെത്തി. ഒരു organic grid ഉം micro lenseകളും ഉപയോഗിച്ച് വിളക്കില്‍ … Continue reading ദക്ഷത കൂടിയ ജൈവ LED വിളക്കുകള്‍