മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

ഇറ്റലിയുടെ തെക്കെ തീരത്ത് മാഫിയ മുക്കിയ ബോട്ടില്‍ 120 ബാരല്‍ ആണവ മാലിന്യങ്ങളുണ്ടായിരുന്നു എന്ന് ഇറ്റലിയിലെ അധികൃതര്‍ പറഞ്ഞു. 110 മീറ്റര്‍ നീളമുള്ള ബോട്ട് Calabria തീരത്ത് 28 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ 500 മീറ്റര്‍ ആഴത്തില്‍ കാണപ്പെട്ടു. "ഈ മാലിന്യങ്ങള്‍ എവിടെ നിന്നു വന്നു എന്ന് ഇപ്പോള്‍ നമുക്കറിയില്ല. പക്ഷേ വിദേശത്തുനിന്നാണ്," എന്ന് പ്രോസിക്യൂട്ടര്‍ Bruno Giordano പറഞ്ഞു. വിഷവസ്തുക്കള്‍ അടങ്ങിയ 32 ബോട്ടുകള്‍ മാഫിയ മെഡിറ്ററേനിയന്‍ കടലില്‍ മുക്കിയിട്ടുണ്ട്. Cunsky അത്തരത്തിലുള്ള ഒന്നാണ്. Calabrese മാഫിയയുടെ … Continue reading മാഫിയ ആണവ മാലിന്യങ്ങളടങ്ങിയ ബോട്ട് മുക്കി

നേറ്റോയെ പിരിച്ചുവിടുക

നേറ്റോയെ(NATO) പിരിച്ചുവിടണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. 1990 ല്‍ Warsaw Pact ഇല്ലാതാക്കിയപ്പോള്‍ തന്നെ അതിനേയും ഇല്ലാതാക്കേണ്ടിയുരുന്നതാണ്. നേറ്റോയിക്ക് നിലനില്‍ക്കാന്‍ പോലും അവകാശമില്ല എന്നാണ് ഞങ്ങളുടെ വാദം. ലോകത്തിന് ഒരു ഗുണവും അത് ചെയ്യുന്നില്ല. അവര്‍ സ്വയം പ്രഖ്യാപിക്കുന്നത് പോലെ ജനാധിപത്യത്തിന് വേണ്ടിയുള്ള ഒരു ശക്തിയല്ല അത്. ലോകം മൊത്തം പടിഞ്ഞാറന്‍ മുതലാളിത്തത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള സാമ്രാജ്യത്വ ശക്തിയാണത്. ലോകം മൊത്തം, പ്രത്യേകിച്ച് 1990 ന് ശേഷം, നേറ്റോ കൂടുതല്‍ സൈനിക നടപടികള്‍ നടത്തുന്നതായി നമുക്ക് കാണാം. പുതിയ … Continue reading നേറ്റോയെ പിരിച്ചുവിടുക

മതി, ഇത്രേം മതി. വളര്‍ച്ചയില്ലാത്ത സമ്പദ്‌വ്യവസ്ഥ കണ്ടെത്തൂ

David Harvey സംസാരിക്കുന്നു: അസമത്വത്തില്‍ വലിയ വര്‍ദ്ധനവ് 1970 കള്‍ക്ക് ശേഷം നാം കണ്ടു. അമേരിക്കയില്‍ മാത്രമല്ല. ലോകം മൊത്തം. ലോകത്തെ ആസ്തികള്‍ വളരെ കുറവ് ആളുകളിലേക്ക് കേന്ദ്രീകരിക്കുന്നതായിരുന്നു അതിന്റെ ഫലം. ആ ആസ്തികള്‍ക്ക് കോട്ടം തട്ടാതിരിക്കുകയും അതേസമയം നമ്മളെ കൊണ്ട് പണം അടപ്പിക്കുകയും ചെയ്യത്തക്ക രീതിയിലാണ് ധനസഹായ പദ്ധതികള്‍ , ഉത്തേജന പദ്ധതികള്‍ തുടങ്ങിയവ എന്ന് നിങ്ങള്‍ക്ക് നോക്കിയാല്‍ മനസിലാവും. ഇത് നിര്‍ത്താന്‍ സമയമായി. നമുക്കാണ് കൂടുതല്‍ ആസ്തികള്‍ കിട്ടേണ്ടത്. കൂടുതല്‍ സമത്വവും. ഉദാഹരണത്തിന് ബാങ്കുകള്‍ക്ക് … Continue reading മതി, ഇത്രേം മതി. വളര്‍ച്ചയില്ലാത്ത സമ്പദ്‌വ്യവസ്ഥ കണ്ടെത്തൂ

ഉപഭോഗത്തിന്റെ സുവിശേഷം

ഒരു മെച്ചപ്പെട്ട ലോകം ഭാവിക്ക് സമ്മാനിക്കാനായിട്ട്. by Jeffrey Kaplan 1919 ല്‍ സ്വകാര്യ കാര്‍ എന്നത് താരതമ്യേനെ അപൂര്‍വ്വമായ ഒന്നായിരുന്നു. കുതിരവണ്ടിയായിരുന്നു സാധാരണയായിട്ടുള്ളത്. നിരത്തില്‍ പഴയ വാതക വിളക്കുകള്‍ക്ക് പകരം വൈദ്യുതി വിളക്കുകള്‍ പൂര്‍ണ്ണമായും എത്തിയിട്ടില്ലായിരുന്നു. വൈദ്യുതി എന്നത് സമ്പന്നര്‍ക്ക് മാത്രമുള്ള ആര്‍ഭാടമായിരുന്നു. പത്ത് വര്‍ഷത്തിന് ശേഷം വളരെ മാറ്റങ്ങള്‍ സംഭവിച്ചു. കാറുകള്‍ നിരത്തുകള്‍ കൈയ്യടക്കി. നഗരത്തിലെ മിക്ക വീടുകലിലും വൈദ്യുതിയെത്തി. വൈദ്യുതികൊണ്ട് പ്രവര്‍ത്തിക്കുന്ന ഇസ്തിരിപ്പെട്ടി, vacuum cleaners ഒക്കെ വന്നു. ഉയര്‍ന്ന മദ്ധ്യവര്‍ഗ്ഗ വീടുകളില്‍ … Continue reading ഉപഭോഗത്തിന്റെ സുവിശേഷം

Shutter: സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

ഇന്‍സ്റ്റലേഷന്‍ "Shutter" എന്ന് ഗ്നൂവിന്റെ സോഫ്റ്റ്‌വെയര്‍ മാനേജ്മന്റ് ടൂളില്‍ ടൈപ്പ് ചെയ്യുക. പുതിയ വെര്‍ഷന്‍ തെരഞ്ഞെടുത്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ടെര്‍മില്‍ ഉപയോഗിച്ചാണെങ്കില്‍, apt-get install shutter എന്നോ yum install shutter എന്നോ ഉള്ള കമാന്‍ഡ് ടൈപ്പ് ചെയ്യുക. ആദ്യത്തെ കമാന്‍ഡ് ഡെബിയനിലും രണ്ടാമത്തേത് ഫെഡോറയിലും പ്രവര്‍ത്തിക്കും. ശക്തിയുള്ള സ്ക്രീന്‍ഷോട്ട് പ്രോഗ്രാം അല്‍പ്പസമയത്തിനനുള്ളില്‍ ഉപയോഗയോഗ്യമാകും. കൂടുതല്‍ വിവരങ്ങള്‍ http://shutter-project.org ല്‍ ലഭ്യമാണ്. ഓര്‍ക്കുക. ഈ പ്രോഗ്രാം GPL ലൈസന്‍സ്  ഉപയോഗിച്ച് പ്രസിദ്ധപ്പെടുത്തിയതിനാല്‍ ഇത് കോപ്പിചെയ്യുന്നതും, source code … Continue reading Shutter: സ്ക്രീന്‍ഷോട്ട് എടുക്കാനുള്ള പ്രോഗ്രാം

കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍

multi-crystalline സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കാനുള്ള രണ്ട് സാങ്കേതിക വിദ്യകള്‍ സിലിക്കണ്‍ സോളാര്‍ സെല്ലുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ 1366 Technologies പ്രസിദ്ധപ്പെടുത്തി. ഇപ്പോഴുള്ള manufacturing lines ല്‍ എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാവുന്ന ഈ സാങ്കേതികവിദ്യകള്‍ സെല്ലുകളുടെ വിലകുറക്കുകയും ദക്ഷത ഉയര്‍ത്തുകയും ചെയ്യും. ഇവ ഉപയോഗിച്ച് അടുത്ത 5 വര്‍ഷത്തില്‍ സൌരോര്‍ജ്ജ വ്യവസായത്തിന് $5000 കോടി ഡോളര്‍ ചിലവ് ചുരുക്കാനാവും. കല്‍ക്കരിയുടെ വിലയില്‍ സൌരോര്‍ജ്ജം ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. cell texture ഉം front-side cell metallization ഉം സംബന്ധിച്ചാണ് പുതിയ … Continue reading കൂടുതല്‍ പരിഷ്കരിച്ച ക്രിസ്റ്റലൈന്‍ സോളാര്‍ സെല്ലുകള്‍

തൊഴിലില്ലായ്മക്ക് പരിഹാരം

തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്നം. സാമ്പത്തിക നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിനാല്‍ വ്യവസായികള്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാതിരിക്കാന്‍ മുണ്ട് മുറുക്കിയുടുക്കുകയാണ്. മാന്ദ്യകാലത്ത് ഏറ്റവും ആദ്യം സംഭവിക്കുന്ന കാര്യമാണ് പിരിച്ച് വിടല്‍. മാന്ദ്യം തുടരുകയും ചെറിയ സുസ്ഥിര സമ്പദ്‌വ്യവസ്ഥയിലേക്ക് നീങ്ങുകയാണെങ്കില്‍ തൊഴിലായിരിക്കണം നമ്മുടെ ആദ്യ ശ്രദ്ധ. ഭാഗ്യത്തിന് നാം ഇത് മുമ്പും ചെയ്തിട്ടുണ്ട്. 1920 കളില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സമ്പുഷ്ടമായ അവസ്ഥയിലെത്തി. രാജ്യത്തിന് വേണ്ടതും അതില്‍ കൂടുതലും സമ്പദ്‌വ്യവസ്ഥ നല്‍കി. കൂടുല്‍ ആഹാരം, കൂടുതല്‍ വസ്ത്രം, ഉപയോഗത്തേക്കാള്‍ കൂടുതല്‍ ഉരുക്ക്. പിന്നീട് വന്ന … Continue reading തൊഴിലില്ലായ്മക്ക് പരിഹാരം

മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍

പത്ത് മോഡല്‍ സോളാര്‍ സെല്ലുകള്‍ Mitsubishi Electric Corp കമ്പോളത്തിലിറക്കി. 5 എണ്ണം യൂറോപ്യന്‍ കമ്പോളത്തിലും 5 എണ്ണം അമേരിക്കയിലും ഏഷ്യയിലുമാണ്. 210W, 220W, 225W, 230W, 235W വീതം ശേഷിയുള്ളവയാണ് ഇവ. PV-TJ235GA6 എന്ന മോഡല്‍ യൂറോപ്പിലും PV-UJ235GA6 എന്ന മോഡല്‍ അമേരിക്കയിലും ഏഷ്യയിലും ലഭിക്കും. ഇവ ലഡ് ഇല്ലാത്ത സോള്‍ഡര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചവക്ക് 4 bus bars ഉണ്ട്. കൂടിയ ശേഷിയുള്ളതിനാല്‍ പാനലിന്റെ വലിപ്പവും ചിലവും കുറക്കാനാവും. bus bars ന്റെ എണ്ണം 2 … Continue reading മിത്സുബിഷി ഇലക്ട്രിക്കില്‍ നിന്ന് ഉയര്‍ന്ന ശേഷിയുള്ള സോളാര്‍ സെല്ലുകള്‍

കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

Center for Public Integrity യുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആഗോളതപന സ്വാധീനകരുടെ(lobbyists ) എണ്ണം കഴിഞ്ഞി 5 വര്‍ഷങ്ങളില്‍ 300% വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം 770 കമ്പനികള്‍ 2,000 ല്‍ അധികം കാലാവസ്ഥാമാറ്റ lobbyists നെ ജോലിക്കെടുക്കുകയും അമേരിക്കയുടെ കാലാവസ്ഥാമാറ്റ നയങ്ങളില്‍ ഇടപെടാന്‍ $9 കോടി ഡോളര്‍ ചിലവാക്കുകയും ചെയ്തു. കാലാവസ്ഥാമാറ്റ lobbyists ന്റെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടും അത്തരം വര്‍ദ്ധനവ് ബദല്‍ ഊര്‍ജ്ജം, പരിസ്ഥിതി, ആരോഗ്യം എന്നീ രംഗങ്ങളിലുണ്ടായില്ല. 8:1 എന്ന തോതിലാണ് അവരുടെ … Continue reading കാലാവസ്ഥ മാറ്റ സ്വാധീനിക്കല്‍

ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത്

ജോസഫ് സ്റ്റിഗ്‌ലിറ്റ്സ്(Joseph Stiglitz) സംസാരിക്കുന്നു: ബാങ്കുകളെ എന്തു ചെയ്യും എന്നത് മിക്ക അമേരിക്കക്കാരുടെ മനസിലുള്ള ചോദ്യമാണ്. ബാങ്കുകള്‍ തങ്ങളുടെ നികുതിപ്പണം കൈക്കലാക്കി എന്നും അത് തെറ്റായി ചിലവാക്കി എന്നുമുള്ള ജനത്തിന്റെ ദേഷം ഒബാമ മനസിലാക്കുന്നുണ്ട്. പക്ഷെ അതിന് എന്ത് ചെയ്യാം എന്നതിന് വ്യക്തമായ ധാരണയൊന്നും അദ്ദേഹത്തിനില്ല. ഒബാമ ബാങ്കുകളെ ഉത്തരവാദിത്തമുള്ളവരാക്കുന്നുണ്ടോ? ഇതുവരെ ഇല്ല. താഴെപ്പറയുന്നതാണ് അടിസ്ഥാന പ്രശ്നം. കടം കൊടുക്കുന്നത് പുനരാരംഭിക്കണം എന്നാണ് അദ്ദേഹം പറയുന്നത്. ബാങ്കുകള്‍ക്ക് കൊടുത്ത $70000 കോടി ഡോളര്‍ അങ്ങനെ ചെയ്യാതെ പുതിയ … Continue reading ബാങ്ക് മുതലാളിമാരെ രക്ഷിച്ച് ബാങ്കിനെ രക്ഷിക്കുന്നത്