California Green Innovation Index ന്റെ Next 10’s റിപ്പോര്‍ട്ടിലാണ് ഈ വിവരം പ്രസിദ്ധപ്പെടുത്തിയത്. സൌരോര്‍ജ്ജത്തിന് പുറമേ zero emission vehicle (ZEV) ന്റെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. കാലിഫോര്‍ണിയയിലെ വൈദ്യുതി വിതരണത്തിന്റെ 25% വരുന്നത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്നാണ്. 2014 ല്‍ സംസ്ഥാനം 20.1% ഉം 2009 ല്‍ 12% ഉം വീതമായിരുന്നു പുനരുത്പാദിതോര്‍ജ്ജം ഉത്പാദിപ്പിച്ചത്. — സ്രോതസ്സ് cleantechnica.com
വിഭാഗം: പുനരുത്പാദിതം
അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി
5 കാറ്റാടിയുള്ള 30-മെഗാവാട്ടിന്റെ Block Island Wind Farm പ്രതിവര്‍ഷം 18,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കും. Rhode Island ന്റെ ശക്തമായ ഒരു ചുവടുവെപ്പാണിത്. American Wind Energy Association ന്റെ കണക്ക് പ്രകാരം അമേരിക്കയില്‍ 13 തീരക്കടല്‍ കാറ്റാടി പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിലുണ്ട്. അവ 6,000 മെഗാവാട്ട് വൈദ്യുതി രാജ്യത്തിന് നല്‍കും. 2014 ല്‍ 37.1 കോടി മെഗാവാട്ട് പവനോര്‍ജ്ജമാണ് ഉത്പാദിപ്പിച്ചത്. ലോകത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തിന്റെ 5% വരും അത്. എന്നാലും അതില്‍ 1% മാത്രമാണ് തീരക്കടല്‍ … Continue reading അമേരിക്കയിലെ ആദ്യത്തെ തീരക്കടല്‍ കാറ്റാടി നിലയം പണി പൂര്‍ത്തിയാക്കി
കാറ്റാടികള്‍ സ്കോട്ട്‌ലാന്റിന്റെ വൈദ്യുതിയുടെ 106% വും ഒരു ദിവസം നല്‍കി
രാജ്യത്തിന് മൊത്തം ആവശ്യമുള്ളതിനേക്കാളും കൂടുതല്‍ വൈദ്യുതി സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ ഒരു ദിവസം ഉത്പാദിപ്പിച്ചതായി WeatherEnergy ല്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പരിസ്ഥിതി സംഘടനയായ WWF Scotland പറഞ്ഞു. ഞായറാഴ്ച(7/8/16), സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ 39,545 (MWh) മെഗായൂണീറ്റ് വൈദ്യുതി National Grid ലേക്ക് കൊടുത്തപ്പോള്‍, രാജ്യത്തിന് മൊത്തം അന്ന് ആവശ്യമായിരുന്നത് 37,202 MWh മാത്രമായിരുന്നു. അതായത് സ്കോട്ട്‌ലാന്റിന്റിന് വേണ്ടീയിരുന്ന വൈദ്യുതിയുടെ 106%. — സ്രോതസ്സ് theguardian.com
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചൈനയിലെ കാറ്റാടി നിര്‍മ്മാതാക്കളാണ്
ലോകത്തിലെ ഒന്നാമത്തെ കാറ്റാടി നിര്‍മ്മാതാവ് എന്ന സ്ഥാനം ചൈനയിലെ കമ്പനിക്ക് General Electric Co. വിട്ടുകൊടുത്തു എന്ന് Bloomberg New Energy Finance പറയുന്നു. Xinjiang Goldwind Science & Technology Co. Ltd ന് 2015 ല്‍ 7.8 ഗിഗാ വാട്ടിന്റെ ഓര്‍ഡറുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട GEക്ക് 5.9 GW ന്റെ ഓര്‍ഡറേ ലഭിച്ചുള്ളു. 7.3 GW ന്റെ ഓര്‍ഡര്‍ ലഭിച്ച ഡന്‍മാര്‍ക്കിലെ Vestas Wind Systems A/S ന് രണ്ടാം സ്ഥാനം … Continue reading ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചൈനയിലെ കാറ്റാടി നിര്‍മ്മാതാക്കളാണ്
പ്രിന്റര്‍ ഭാഗങ്ങളില്‍ നിന്നുള്ള ലഘു കാറ്റാടി
അമേരിക്കയെ റീ വയര്‍ ചെയ്യുന്നു
തെക്കന്‍ ആസ്ട്രേലിയയില്‍ തിങ്കളാഴ്ച വൈദ്യുതിയുടെ 83% വും ലഭിച്ചത് കാറ്റില്‍ നിന്നായിരുന്നു
ആസ്ട്രേലിയയുടെ Clean Energy Council പറയുന്നതനുസരിച്ച് ആവശ്യമുണ്ടായിരുന്ന വൈദ്യുതിയുടെ മൂന്നില്‍ രണ്ട് ഭാഗവും ആഴ്ചാഅവസാനത്തിലെ കാറ്റില്‍ നിന്നാണ് ഉത്പാദിപ്പിച്ചത്. തിങ്കളാഴ്ച അത് 83% ആയി ഉയരുകയും ചെയ്തു. രാജ്യത്തെ പുനരുത്പാദിതോര്‍ജ്ജ നേതാവാണ് തെക്കന്‍ ആസ്ട്രേലിയ. ആസ്ട്രേലിയയില്‍ ഇന്ന് 683 കാറ്റാടികളുണ്ട്. അത് $600 കോടി ഡോളറിനറെ നിക്ഷേപവും സമൂഹത്തിന് നൂറുകണക്കിന് തൊഴിലും സംഭാവന ചെയ്തിട്ടുണ്ട്. ഒപ്പം ധാരാളം പുനരുത്പാദിതോര്‍ജ്ജവും. — സ്രോതസ്സ് cleantechnica.com
20 ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കിക്കൊണ്ട് കാലിഫോര്‍ണിയയില്‍ സൌരോര്‍ജ്ജം (വീണ്ടും) റിക്കോഡ് ഭേദിച്ചു
കാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഗ്രിഡ്ഡ് ആയ California Independent System Operator (CAISO) കഴിഞ്ഞ ആഴ്ച അവരുടെ തന്നെ റിക്കോഡ് ഭേദിച്ചിരിക്കുന്നു. ജൂലൈ 12 1:06pm ന് 8,030 മെഗാവാട്ട് ഉത്പാദിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ റിക്കോഡിനെക്കാള്‍ ~2,000 മെഗാവാട്ട് അധികമാണ് ഇത്. കാലിഫോര്‍ണിയയുടെ ~80% മേ CAISO യിലുള്ളു. ചെറിയ മുന്‍സിപ്പല്‍ വൈദ്യുതി വിതരണ കമ്പനികളുത്പാദിപ്പിക്കുന്ന സൌരോര്‍ജ്ജം ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. — സ്രോതസ്സ് cleantechnica.com
അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ് മുന്നില്‍ നില്‍ക്കുന്നത്
Solar Foundation പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത് കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ്. രണ്ട് ലക്ഷം ആളുകള്‍ അമേരിക്കയിലെ സൌരോര്‍ജ്ജ രംഗത്ത് ജോലി ചെയ്യുന്നു. 2014 നവംബറിന് ശേഷം 20% വളര്‍ച്ചയാണ് ഈ രംഗത്തുണ്ടായിരിക്കുന്നത്. മൊത്തം സമ്പദ്‌വ്യവസ്ഥയെ അപേക്ഷിച്ച് ഈ വ്യവസായം 12 ഇരട്ടി വേഗത്തില്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 19,000 കമ്പനികളില്‍ നിന്ന് മൂന്ന് മാസത്തെ വിവരങ്ങള്‍ ശേഖരിച്ചാണ് ആറാമത്തെ വാര്‍ഷിക റിപ്പോര്‍ട്ടുണ്ടാക്കിയിരിക്കുന്നത്. Massachusetts നെക്കാള്‍ അഞ്ച് മടങ്ങ് അധികം സൌരോര്‍ജ്ജ … Continue reading അമേരിക്കയിലെ സൌരോര്‍ജ്ജ വളര്‍ച്ചയില്‍ കാലിഫോര്‍ണിയയും മസാച്യുസെറ്റും ആണ് മുന്നില്‍ നില്‍ക്കുന്നത്
പുതിയ തരം കാറ്റാടികള്‍ DTU പരീക്ഷിക്കുന്നു
Vestas മായി ചേര്‍ന്നുകൊണ്ട് Technical University of Denmark(DTU) പുതിയ തരത്തിലുള്ള ഒരു കാറ്റാടികള്‍ പരീക്ഷിക്കുകയാണ്. ഒന്നിന് പകരം നാല് റോട്ടറുകള്‍ പുതിയ കാറ്റാടിക്കുണ്ട്. ഇതളുകള്‍ വലുതാകും തോറും ഉത്പാദനവും വര്‍ദ്ധിക്കും എന്ന നിയമത്തെ വെല്ലുവിളിക്കുകയാണ് പുതിയ കാറ്റാടി. DTU Risø Campus ല്‍ ആണ് ബഹു റോട്ടര്‍ കാറ്റാടി സ്ഥാപിച്ചിരിക്കുന്നത്. അവിടെ DTU Wind Energy വരും വര്‍ഷങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തും. — സ്രോതസ്സ് dtu.dk
