വാര്‍ത്തകള്‍

ജനം ധനസഹായം നല്‍കും നല്ല ആശയങ്ങള്‍ എല്ലാവരും ഇഷ്ടപ്പെടും. River Cottage, Hugh's Fish Fight, Chicken Out! എന്നിവയുടെ നിര്‍മ്മാതാക്കളുടെ പുതിയ crowd-sourcing വെബ് സൈറ്റാണ് Peoplefund.it. ഇത് പ്രാരംഭ ദിശയിലുള്ള സാമൂഹ്യ പ്രോജക്റ്റുകളിലെ വ്യക്തികള്‍ക്ക് സംഘം ചേരാനവസരം നല്‍കുന്നു. താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങളാണ് യഥാര്‍ത്ഥ പരിഹാരം എന്ന് അവരുടെ Fish Fight, Landshare, energyshare പരിപാടികളുടെ വിജയം കാണിച്ചുതരുന്നു. വലിയ മാറ്റങ്ങളുണ്ടാക്കാനുള്ള വിശ്വസിക്കാനാവാത്ത ശക്തി ഇതിനുണ്ട്. Peoplefund.it ആ ശക്തി നിര്‍മ്മിക്കുന്നു. ജനങ്ങള്‍ക്ക് അവരുടെ ആശയം … Continue reading വാര്‍ത്തകള്‍

ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു

സ്പെയിനിലെ Andasol ല്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ വ്യാവസായിക സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു. 50 MW ആണ് ഈ യൂണിറ്റ് കൂടി ചേര്‍ന്നപ്പോള്‍ നിലയത്തിന്റെ മൊത്തം ശക്തി 150 MW ആയി. സെപ്റ്റംബറിലാണ് Andasol 3 ന്റെ പണി കഴിഞ്ഞത്. ആദ്യത്തെ രണ്ട് ഘട്ടങ്ങളും 2008, 2009 കാലത്ത് പ്രവര്‍ത്തിച്ച് തുടങ്ങിയിരുന്നു. ആദ്യത്തേ രണ്ടണ്ണത്തിന്റെ അതേ രൂപമാതൃകയാണ് മൂന്നാമത്തെ ഘട്ടത്തിനും. 50 MW ന്റെ ഓരോ ഘട്ടത്തിനും 30 - 35 കോടി യൂറോ … Continue reading ലോകത്തെ ഏറ്റവും വലിയ സൗരതാപനിലയത്തിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നു

വാര്‍ത്തകള്‍

ജര്‍മ്മനിയില്‍ സൗരോര്‍ജ്ജം വളരുന്നു ജര്‍മ്മനിയിലെ സൗരോര്‍ജ്ജോത്പാദനം 2010 നെ അപേക്ഷിച്ച് 60% വര്‍ദ്ധിച്ച് 1800 കോടി യൂണിറ്റായി എന്ന് German Solar Industry Association (BSW) അറിയിച്ചു. മൊത്തം ഉത്പാദനത്തിന്റെ മൂന്ന് ശതമാനമാണിത്. "സൗരോര്‍ജ്ജം ഇപ്പോള്‍ ഊര്‍ജ്ജ ആസൂത്രണ രംഗത്ത് അവഗണിക്കാന്‍ പറ്റാത്ത വിധം പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്" എന്ന് BSW ന്റെ തലവന്‍ Carsten Koernig അങിപ്രായപ്പെട്ടു. 51 ലക്ഷം വീടുകളാണ് സൗരോര്‍ജ്ജത്തെ ആശ്രയിച്ച് കഴിയുന്നത്. ജര്‍മ്മനിയിലെ മൊത്തം വീടുകളുടെ എട്ടിലൊന്നാണ് ഇത്. 2011 ല്‍ 19.9% … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മുന്‍സിപ്പാലിറ്റി ശുദ്ധീകരണം നടത്തണമെന്ന് കോടതി ഫുകുഷിമ-൧ നിലയത്തില്‍ നിന്ന് പുറത്തുവന്ന സീഷിയം പോലുള്ള ആണവമാലിന്യങ്ങള്‍ അതത് സ്വകാര്യവ്യക്തികളുടെതാണെന്നും അത് Tokyo Electric Power (TEPCO) ന്റേതല്ലെന്നും കമ്പനിയുടെ വക്കീല്‍ കോടതിയില്‍ വാദിച്ചു. സുരക്ഷാ കാരണത്താല്‍ തന്റെ സ്ഥലത്ത് ഗോള്‍ഫ് കളിക്കാനാവുന്നില്ല എന്ന് ഒരു ഗോള്‍ഫ് കളിസ്ഥല ഉടമ കോടതിയില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ നവംബറില്‍ അവിടെ 235,000 Bq/kg സീഷിയം കണ്ടെത്തി. സ്ട്രോണ്‍ഷിയം നില 98 Bq/kg ആണ്. കോടതി കമ്പനിയുടെ വാദം തള്ളി. കമ്പനിക്ക് പകരം … Continue reading വാര്‍ത്തകള്‍

ഹൃദയഹാരിയായ അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജ വളര്‍ച്ച

1970 ല്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പാണ് താഴെക്കൊടുത്തിരിക്കുന്നത്: ൧.എണ്ണത്തില്‍ വളരെ കുറവ് ൨. വലുതായി ഒന്നുമില്ല. ൩. അവയെല്ലാം biomass നിലയങ്ങളാണ്. അതായത് 1970 കളില്‍ അമേരിക്കയില്‍ പുനരുത്പാദിതോര്‍ജ്ജം നിലനിന്നിരുന്നില്ല എന്ന് തന്നെ പറയാം. ഇനി ഇപ്പോള്‍ അമേരിക്കയിലെ ജല വൈദ്യുത പദ്ധതികളല്ലാത്ത പുനരുത്പാദിതോര്‍ജ്ജ നിലയങ്ങളുടെ മാപ്പൊന്ന് നോക്കിയാട്ടേ: മനോഹരമായ വളര്‍ച്ച. എങ്കിലും പോരാ. [കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ ഇതൊന്നും കാണില്ല.] Black & Veatch created this image. - from … Continue reading ഹൃദയഹാരിയായ അമേരിക്കന്‍ പുനരുത്പാദിതോര്‍ജ്ജ വളര്‍ച്ച

വാര്‍ത്തകള്‍

അമേരിക്കയുടെ ഭൗമതാപോര്‍ജ്ജ മാപ്പിങ് റിപ്പോര്‍ട്ട് Google.org ധനസഹായം ചെയ്ത SMU ന്റെ Geothermal Laboratory നടത്തിയ ഭൗമതാപോര്‍ജ്ജ മാപ്പിങ് പൂര്‍ത്തിയായി. അമേരിക്കയിലെ ഭൗമതാപോര്‍ജ്ജത്തിന്റെ സാധ്യത അത് വ്യക്തമാക്കുന്നു. അത് പ്രകാരം അമേരിക്കക്ക് 30 ലക്ഷം മെഗാവാട്ട് ഭൗമതാപോര്‍ജ്ജ ശേഷിയാണ് ഉള്ളത്. ഇത് അവിടെ ഇപ്പോളുള്ള മൊത്തം താപനിലയങ്ങളേക്കാള്‍ 10 ഇരട്ടി ശക്തിയാണ്. തായ്‌ലാന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം സെപ്റ്റംബര്‍ ഒക്റ്റോബര്‍ മാസങ്ങളില്‍ തായ്‍ ലാന്റ് വലിയ വെള്ളപ്പൊക്കം നേരിട്ടു. 283 പേര്‍ കൊല്ലപ്പെട്ട ആ പ്രകൃതി … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

മനുഷ്യ വംശം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഏറ്റവും മോശായ തീവൃ കാലാവസ്ഥയില്‍ ഈ നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ 900 കോടി ആളുകള്‍ക്ക് വേണ്ട ആഹാരം കണ്ടെത്തുക എന്നത് മനുഷ്യ വംശം അതിന്റെ ചരിത്രത്തില്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ആയിരിക്കും. വീട്ടുകാര്‍ക്ക് ഗൂഗിളിന്റെ സോളാര്‍ പാനല്‍ ഗൂഗില്‍ $7.5 കോടി ഡോളര്‍ സോളാര്‍ പാനല്‍ വീട്ടുകാര്‍ക്ക് നല്‍കുന്നു. 3,000 വീടുകള്‍ക്കാണ് ഇത് ലഭിക്കുന്നത്. വീടില്‍ സ്ഥാപിക്കുന്ന സോളാര്‍ പാനല്‍ സിസ്റ്റത്തിന് $30,000 - $40,000 ഡോളര്‍വില വരും. … Continue reading വാര്‍ത്തകള്‍

വാര്‍ത്തകള്‍

സോളാര്‍ സെല്‍ ഊര്‍ജ്ജം 69% വളര്‍ന്നു അമേരിക്കയിലെ സോളാര്‍ സെല്‍ വൈദ്യുതോര്‍ജ്ജ വ്യവസായം 2011 ന്റെ രണ്ടാം പാദത്തില്‍ 314 MW ഉത്പാദനശേഷി കൈവരിക്കുന്നു എന്ന് Solar Energy Industries Association യും GTM Research ഉം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 69% വളര്‍ച്ചയാണിത്. 2011 ന്റെ Q1 നെ അപേക്ഷിച്ച് 17% വര്‍ദ്ധന. 600 MW ന്റെ നിലയങ്ങളുടെ പണി തുടരുന്നു. വീടുകളിലെ സോളാര്‍ പാനല്‍ രംഗം മാത്രമാണ് വളരാതിരിക്കുന്നത്. അവിടെ കുറവ് രേഖപ്പെടുത്തി. … Continue reading വാര്‍ത്തകള്‍

6 ആഴ്ച്ച കൊണ്ട് 5 മെഗാവാട്ട്

Conergy Group ഉം Lark Energy ഉം ചോര്‍ന്ന് 5 മെഗാവാട്ടിന്റെ സോളാര്‍ പാര്‍ക്ക് ബ്രിട്ടണിലെ Nottinghamshire യിലുള്ള Hawton ല്‍ സ്ഥാപിച്ചു. മെയ് 24 ന് പണിയാന്‍ അംഗീകാരം കിട്ടിയ ഈ നിലയത്തിന്റെ നിര്‍മ്മാണെ വെറും 6 ആഴ്ച്ചയേ എടുത്തുള്ളു. ബ്രിട്ടണിലെ ഏറ്റവും വലിയ സൊരോര്‍ജ്ജ നിലയമാണിത്. 21,600 പാനലുകളുള്ള ഈ നിലയം 14.6 ഹെക്റ്റര്‍ സ്ഥലത്ത് വ്യാപിച്ച് കിടക്കുന്നു. 1,300 വീടുകള്‍ക്ക് ശുദ്ധ ഊര്‍ജ്ജം നല്‍കിക്കൊണ്ട് 4,860 മെഗാവാട്ട് വൈദ്യുതി ഇത് ഉത്പാദിപ്പിക്കും. 50kW … Continue reading 6 ആഴ്ച്ച കൊണ്ട് 5 മെഗാവാട്ട്

വാര്‍ത്തകള്‍

ജര്‍മ്മനിയുടെ പുനരുത്പാദിതോര്‍ജ്ജ ഉത്പാദനം റിക്കോഡ് കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ജര്‍മ്മനി അവരുടെ വൈദ്യുതോല്‍പ്പാദന രംഗത്ത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്. 2000 ല്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 5% ആയിരുന്നതില്‍ നിന്ന് 2010 ആയപ്പോഴേക്കും 18% ആയി അവര്‍ വളര്‍ത്തി. ഓരോ വര്‍ഷവും പദ്ധതിടുന്നത് മുന്നേതന്നെ പ്രാവര്‍ത്തികമാക്കുന്നു. 2020 ഓടെ 35% വൈദ്യുതിയും പുനരുത്പാദിതോര്‍ജ്ജത്തില്‍ നിന്ന് കണ്ടെത്തുകയെന്നതാണ് ചാന്‍സലറായ Angela Merkel ന്റെ വലതു പക്ഷ പാര്‍ട്ടിയുടെ ലക്ഷ്യം. 40% മോ അതില്‍ കൂടുതലോ എന്നതാണ് അവിടുത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ … Continue reading വാര്‍ത്തകള്‍