സൌരോര്‍ജ്ജത്തിന് മത്സരാധിഷ്ടിതമായി അംഗീകരിക്കപ്പെട്ട നിരക്ക് സാംബിയയില്‍ യൂണിറ്റിന്(kWh) $0.04 എന്ന നിലയിലെത്തി. ഇന്‍ഡ്യ പോലുള്ള ലോകത്തെ പ്രധാനപ്പെട്ട സൌരോര്‍ജ്ജ കമ്പോളങ്ങളില്‍ ലേലത്തലുറപ്പിക്കുന്ന നിരക്കുമായി on par ആണ് ആഫ്രിക്കയിലെ പുതിയ റിക്കോഡ് ആയ ഇത്. പുനരുത്പാദിതോര്‍ജ്ജ പ്രൊജക്റ്റുകളില്‍ സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കാന്‍ സാംബിയ സര്‍ക്കാര്‍ കൊണ്ടുവന്ന ‘GET FiT’ പദ്ധതി പ്രകാരം 20 മെഗാവാട്ട് വീതമുള്ള ആറ് പദ്ധതികള്‍ നടപ്പാക്കുകയാണ്. അതില്‍ രണ്ടെണ്ണം യൂണിറ്റിന് $0.039 ഉം, മറ്റ് രണ്ടെണ്ണം യൂണിറ്റിന് $0.45ഉം, ബാക്കി രണ്ടെണ്ണം യൂണിറ്റിന് … Continue reading സാംബിയയില്‍ സൌരോര്‍ജ്ജത്തിന് ഏറ്റവും കുറഞ്ഞ നിരക്ക്
വിഭാഗം: പുനരുത്പാദിതം
സ്കോട്‌ലാന്റ് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിച്ചു
Department for Business, Energy and Industrial Strategy ന്റെ റിപ്പോര്‍ട്ട് പ്രകാരം 26,708 ഗിഗാ യൂണിറ്റ് പുനരുത്പാദിത വൈദ്യുതി 2018 ല്‍ ഉത്പാദിപ്പിച്ചു എന്ന് കാണിക്കുന്നു. 2017 നെക്കാള്‍ 6.1% വര്‍ദ്ധനവാണിത്. സ്കോട്ട്‌ലാന്റിലെ പുനരുത്പാദിതോര്‍ജ്ജ ശേഷി 2017 ലെ 10 ഗിഗാവാട്ടില്‍ നിന്ന് 2018 ല്‍ 10.9 ഗിഗാവാട്ടിലേക്ക് വര്‍ദ്ധിച്ചു. കൂടുതലും തീരക്കടല്‍ കാറ്റാടി പാടങ്ങള്‍ കാരണമാണീ വര്‍ദ്ധനവ്. തീരക്കടല്‍ ഉത്പാദനം 616 ഗിഗായൂണീറ്റില്‍ നിന്ന് 1,369 ഗിഗായൂണീറ്റിലേക്ക് വര്‍ദ്ധിച്ചു. നിലയങ്ങളുടെ ശേഷി 246 മെഗാവാട്ടില്‍ … Continue reading സ്കോട്‌ലാന്റ് പുനരുത്പാദിത സ്രോതസ്സുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ഊര്‍ജ്ജം ഉത്പാദിപ്പിച്ചു
അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
കെട്ടിടങ്ങളുടെ പുറത്തുള്ള ഗ്ലാസില്‍ ഇടിച്ച് പ്രതിവര്‍ഷം 10 കോടി മുതല്‍ 100 കോടി വരെ പക്ഷികള്‍ ചാകുന്നു എന്ന് ഗവേഷകര്‍ കണക്കാക്കുന്നു. അമേരിക്കയില്‍ മറ്റേതു നഗരത്തേക്കാളും ചിക്കാഗോയിലാണ് ഏറ്റവും അധികം പക്ഷികള്‍ ഇങ്ങനെ ചാകുന്നത്. തെക്ക്, മദ്ധ്യ അമേരിക്കയില്‍ നിന്ന് ക്യാനഡയിലേക്ക് വസന്തകാലത്തും ശരല്‍ക്കാലത്തും 50 ലക്ഷം പക്ഷികള്‍ ചിക്കാഗോയിലൂടെ ദേശാടനം നടത്തുന്നുണ്ട്. വടക്കും തെക്കും നിന്നും ദേശാടനം നടത്തുന്ന പക്ഷികള്‍ കടന്ന് പോകുന്ന മാന്‍ഹാറ്റനാണ് പക്ഷിമരണത്തില്‍ രണ്ടാം സ്ഥാനം. കെട്ടിടങ്ങളില്‍ കൂട്ടിയിടിച്ച് 90,000 - 200,000 … Continue reading അംബരചുംബികളായ കെട്ടിടങ്ങള്‍ കാരണം കോടിക്കണക്കിന് പക്ഷികള്‍ ചാകുന്നു
ആഗോളതപനം തടയാന്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനേക്കാള്‍ നല്ലത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതാണ്
ആഗോളതപനം തടയാന്‍ ഫോസിലിന്ധന ഊര്‍ജ്ജ നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണിനെ സംഭരിക്കുന്നതിനേക്കാള്‍ നല്ല നിക്ഷേപം സോളാര്‍ പാനലുകളും കാറ്റാടികളും ഊര്‍ജ്ജ സംഭരണ സംവിധാനങ്ങളിലും നിക്ഷേപിക്കുകയാണ് എന്ന് Nature Energy ല്‍ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. കാര്‍ബണ്‍ സംഭരിക്കാനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും സ്ഥാപിക്കുന്നതിനും ചിലവാക്കുന്ന വിഭവങ്ങള്‍ അതിനെക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ സോളാര്‍ പാനലുകളിലും കാറ്റാടികളിലും ഊര്‍ജ്ജ സംഭരണത്തിലും നിക്ഷേപിക്കാം. പുനരുത്പാദിതോര്‍ജ്ജത്തില്‍ നടത്തുന്ന നിക്ഷേപം കൂടുതല്‍ net energy return തരുന്നു. അത് വഴി ഊര്‍ജ്ജ ലഭ്യത കുറക്കാതെ … Continue reading ആഗോളതപനം തടയാന്‍ കാര്‍ബണ്‍ സംഭരിക്കുന്നതിനേക്കാള്‍ നല്ലത് പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപിക്കുന്നതാണ്
ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്
2018 ലെ റിപ്പോര്‍ട്ട് തമിഴ്‌നാടിനെ ലോകത്തിലെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാനത്തിന്റെ ഊര്‍ജ്ജത്തിന്റെ 14.3% വും വരുന്നത് പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്നാണ്. പ്രധാനമായും സൌരോര്‍ജ്ജവും പവനോര്‍ജ്ജവും ആണത്. പവനോര്‍ജ്ജ ശേഷി 2002 ല്‍ 877 MW ആയിരുന്നത് 2017 ആയപ്പോഴേക്കും 7,652 MW ആയി വര്‍ദ്ധിച്ചു. Tamil Nadu Generation and Distribution Corporation Limited (TANGEDCO) ന്റെ നിരന്തരമായ വൈദ്യുതി തടസം പ്രാദേശിക വ്യവസായങ്ങള്‍ക്ക് വലിയ ഒരു പ്രശ്നമായിരുന്നു. … Continue reading ലോകത്തെ ഏറ്റവും വലിയ 9 ഹരിത ഊര്‍ജ്ജ കമ്പോളത്തിലൊന്നാണ് തമിഴ്‌നാട്
സോളാര്‍ സുരേഷ്
ബ്രിട്ടണില്‍ ആദ്യമായി ഒരു പാദത്തില്‍ പവനോര്‍ജ്ജം ആണവോര്‍ജ്ജത്തെ മറികടന്നു
ബ്രിട്ടണിലെ കാറ്റാടിപ്പാടങ്ങള്‍ അവരുടെ 8 ആണവനിലയങ്ങളില്‍ നിന്ന് വന്നതിനേക്കാള്‍ കൂടുതല്‍ വൈദ്യുതി 2018 ന്റെ ആദ്യ പാദത്തില്‍ നല്‍കി. ഇതാദ്യമായാണ് കാറ്റാടികളില്‍ നിന്ന് ഒരു പാദം മൊത്തമുള്ള വൈദ്യുതോല്‍പ്പാദനം ആണവനിലയങ്ങളേക്കാള്‍ കൂടുതലായത്. ആദ്യ പാദത്തില്‍ പവനോര്‍ജ്ജം 18.8% വൈദ്യുതി ഉത്പാദിപ്പിച്ചു എന്ന് Imperial College London ലെ ഗവേഷകര്‍ പറഞ്ഞു. മാര്‍ച്ച് 17 ന് കുറച്ച് നേരം ബ്രിട്ടണിലെ മൊത്തം വൈദ്യുതിയുടെ പകുതിയും വന്നത് കാറ്റാടികളില്‍ നിന്നായിരുന്നു. — സ്രോതസ്സ് theguardian.com
അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ തിരമാല ഊര്‍ജ്ജ നിലയം മെയ്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
Department of Energy ഉം Ocean Renewable Power Company ഉം ചേര്‍ന്ന് അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ ഗ്രിഡ്ഡില്‍ ബന്ധിപ്പിച്ച തിരമാല ഊര്‍ജ്ജ നിലയം TidGen Cobscook Bay പ്രൊജക്റ്റ് പ്രവര്‍ത്തിപ്പിക്കുന്നു. Energy.gov റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 100 പ്രാദേശിക തൊഴില്‍ ഈ പദ്ധതി കൊണ്ടുവന്നു. ആദ്യ ഘട്ടത്തില്‍ 75-100 വീടുകള്‍ക്ക് വൈദ്യുതി ഈ പദ്ധതി നല്‍കും. 1,000 വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്ന രീതിയില്‍ പദ്ധതി വികസിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്. Wind and Water Power Program ന്റെ … Continue reading അമേരിക്കയിലെ ആദ്യത്തെ വാണിജ്യപരമായ തിരമാല ഊര്‍ജ്ജ നിലയം മെയ്നില്‍ പ്രവര്‍ത്തിച്ചു തുടങ്ങി
ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം വളരെ നന്നായി പ്രവര്‍ത്തിക്കുന്നു
ഒരു കൊടുംകാറ്റും ഒരു ശീതക്കാറ്റും 8.2 മീറ്റര്‍ തിരമാലകളുണ്ടായിട്ടും, Hywind Scotland, ലോകത്തെ ആദ്യത്തെ പൊങ്ങിക്കിടക്കുന്ന കാറ്റാടി പാടം കരുതിയിരുന്നതിനേക്കാള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ അതിന്റെ ആദ്യത്തെ 3 മാസവും പ്രവര്‍ത്തിച്ചു. 30MW ന്റെ കാറ്റാടി പാടം പ്രവര്‍ത്തിപ്പിക്കുന്നത് Masdar ന്റെ പങ്കാളിത്തത്തോടെ Statoil ആണ്. സ്കോട്‌ലാന്റിന്റെ തീരത്തെ Peterhead ല്‍ നിന്ന് 25 കിലോമീറ്റര്‍ കടലിന് ഉള്ളിലാണ് ഈ പാടം നില്‍ക്കുന്നത്. ബ്രിട്ടണിലെ 20,000 വീടുകള്‍ക്ക് വേണ്ട വൈദ്യുതി ഇത് നല്‍കുന്നു. — സ്രോതസ്സ് statoil.com