സമുദ്ര താപനില വര്‍ദ്ധിക്കുന്നും പ്രവാഹ മാതൃക മാറുന്നതിനും അനുസരിച്ച് ലോകം മൊത്തം കൂടെക്കൂടെ വലിയ ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു. മാറ്റത്തിന്റെ ഒരു കാരണം കാലാവസ്ഥാ മാറ്റമാണ്. അത് phytoplankton ന്റെ വളര്‍ച്ചക്ക് സഹായിക്കുന്നു എന്ന് നേച്ചറില്‍ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട് പറയുന്നു. അത് നല്ലതോ ചീത്തയോ എന്നത് അവ്യക്തമായ ചോദ്യമാണ്. സമുദ്ര ജീവികളുടെ പ്രധാന ആഹാരമാണ് ആല്‍ഗകള്‍. വലിയ അമിതവളര്‍ച്ച ചിലപ്പോള്‍ സമുദ്രത്തിലെ ജൈവവ്യവസ്ഥയും മല്‍സ്യബന്ധനത്തിനും സഹായകമായേക്കാം. എന്നാല്‍ ചില ആല്‍ഗ അമിതവളര്‍ച്ച വിഷങ്ങളേയും ജലത്തിലേക്കും പരിസ്ഥിതിയിലേക്കും … Continue reading ലോകം മൊത്തവും ആല്‍ഗ അമിതവളര്‍ച്ച ഉണ്ടാകുന്നു
വിഭാഗം: ആഗോളതപനം
ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം
Glacier National Park ന് അതിന്റെ പേരിന്റെ ഭാഗമായ ഹിമനദികള്‍ നഷ്ടപ്പെടുകയാണ്. കഴിഞ്ഞ 50 വര്‍ഷങ്ങളായി പാര്‍ക്കിലെ ഹിമനദികളില്‍ 39 എണ്ണം 85% വരെ ചുരുങ്ങി. 19ാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് 150 ഹിമനദികളുണ്ടായിരുന്നിടത്ത് ഇപ്പോള്‍ 26 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 29 ലക്ഷം വിനോദസഞ്ചാരികളാണ് അവിടം സന്ദര്‍ശിച്ചത്. ഹിമനദികളുടെ നഷ്ടം പാര്‍ക്കിലേക്കുള്ള വിനോദസഞ്ചാരികളെ മാത്രമല്ല ബാധിക്കുന്നത്. വേനല്‍കാലത്ത് ഹിമനദിയില്‍ നിന്ന് ഉരുകി വരുന്ന ജലത്തെ ആശ്രയിച്ചാണ് പ്രാദേശിക ജൈവവ്യവസ്ഥയും കഴിയുന്നത്. അന്തരീക്ഷത്തില്‍ താപത്തെ … Continue reading ഹിമനദി ദേശീയ പാര്‍ക്കില്‍ 150 ഹിമനദികളുണ്ടായിരുന്നു. ഇപ്പോള്‍ 26 എണ്ണം
കാലാവസ്ഥ പ്രവര്‍ത്തകരെ സമാധാനപരമായ പ്രതിഷേധത്തിന് മുമ്പ് തന്നെ ഡച്ച് പോലീസ് അറസ്റ്റ് ചെയ്തു
സമാധാനപരമായ സത്യാഗ്രഹ പ്രവര്‍ത്തനം ആസൂത്രണം ചെയ്തതിന്റെ കുറ്റത്തില്‍ ആറ് കാലാവസ്ഥ പ്രവര്‍ത്തകരെ അവരുടെ വീടുകളില്‍ വെച്ച് തന്നെ നെതര്‍ലാന്റില്‍ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഹേഗിലെ ഡച്ച് പാര്‍ളമെന്റിന് മുമ്പിലെ ഹൈവേ സമാധാനപരമായി തടയാനാസൂത്രണം ചെയ്ത പരിപാടിക്ക് മുമ്പ് തന്നെയാണ് ഈ അറസ്റ്റ്. ഫോസിലിന്ധനങ്ങള്‍ക്ക് പ്രതിവര്‍ഷം $1900 കോടി ഡോളര്‍ സബ്സിഡി കൊടുക്കുന്നത് ഉടന്‍ നിര്‍ത്തണമെന്ന് പരിപാടി ആസൂത്രണം ചെയ്ത Extinction Rebellion എന്ന സംഘം ആവശ്യപ്പെടുന്നു. — സ്രോതസ്സ് democracynow.org | Jan 27, 2023
ബഫല്ലോയില്‍ ഹീനമായ പരാജയം
ന്യൂയോര്‍ക്കിലെ ബഫല്ലോയില്‍ ഈ ആഴ്ച നടന്ന ചരിത്രപരമായ ഹിമവാതത്തില്‍ കുറഞ്ഞത് 32 പേരെങ്കിലും മരിച്ചിട്ടുണ്ടാകും. വാഹനമോടിക്കല്‍ നിരോധിക്കാനായി സംസ്ഥാന പോലീസിനേയും സൈനിക പോലീസിനേയും നിയോഗിച്ചു. 50 ഇഞ്ച് മഞ്ഞിനടിയലാണ് ബഫല്ലോ. ധാരാളം ആളുകള്‍ snowbanks ലും, സ്വന്തം കാറിലും വീടുകളിലും മരവിച്ച് മരിച്ചു. അതിലൊരാളായിരുന്നു 22 വയസുള്ള Anndel Taylor. അവര്‍ 18 മണിക്കൂറുകളോളം കാറില്‍ കുടുങ്ങി കിടന്നതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ക്രിസ്തുമസ് ദിനത്തില്‍ അവരുടെ ശവശരീരം കണ്ടെടുത്തു. രക്ഷാ പ്രവര്‍ത്തകര്‍ക്ക് അതിന് മുമ്പ് അവരുടെ … Continue reading ബഫല്ലോയില്‍ ഹീനമായ പരാജയം
എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
കാലാവസ്ഥ മാറ്റത്തിലെ ഒരു പ്രധാന കാരണക്കാര്‍ കീടനാശിനികളാണെന്ന് പുതിയ പഠനം കാണിക്കുന്നു. കീടനാശിനികളുടെ നിര്‍മ്മാണം, കടത്ത്, പ്രയോഗം തുടങ്ങി അവയുടെ നശിപ്പിക്കല്‍ വരെ അതില്‍ ഉള്‍പ്പെടുന്നു. Pesticide Action Network North America (PANNA) നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. കാര്‍ഷികോത്പാദനത്തിലെ ഒരു നിര്‍ണ്ണായകമായ ഉപകരണമാണെങ്കിലും അവയുടെ ഫലപ്രാപ്തി കുറഞ്ഞ് വരുകയാണ്. അതേ സമയത്ത് കാലാവസ്ഥാ മാറ്റം കൂടിവരുന്നതിനാല്‍ അവയുടെ ആവശ്യം കൂടുകയുമാണ്. PANNA യുടെ അഭിപ്രായത്തില്‍ കീടനാശിനി-കാലാവസ്ഥാ മാറ്റ ബന്ധം ഒരു ചുറ്റാണ്. കീടനാശിനികള്‍ ഉദ്‌വമനം … Continue reading എങ്ങനെയാണ് കീടനാശിനികള്‍ ആഗോളതപനം വര്‍ദ്ധിപ്പിക്കുന്നത്
ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു
ആളുകളില്‍ നിന്നല്ല എല്ലാ മലിനീകരണവും വരുന്നത്. ആഗോള താപനില 4 ഡിഗ്രി സെല്‍ഷ്യസ് വര്‍ദ്ധിക്കുമ്പോള്‍ സസ്യങ്ങളില്‍ നിന്നുള്ള ദോഷകരമായ ഉദ്‌വമനവും പൊടിയും 14% വര്‍ദ്ധിക്കും എന്ന് UC Riverside ല്‍ നിന്നുള്ള പഠനം പറയുന്നു. അതേസമയത്ത് തന്നെയുള്ള മനുഷ്യര്‍ കാരണമുള്ള വായൂ മലിനീകരണത്തിന്റെ വര്‍ദ്ധനവിനെ ഗവേഷണം പരിഗണിച്ചിട്ടില്ല. അവ മറ്റ് പഠനങ്ങളില്‍ പ്രവചിച്ചിട്ടുണ്ട്. ഭാവിയിലെ പ്രകൃതിദത്തമായ സ്രോതസ്സുകള്‍ കാരണമായ വായു ഗുണമേന്മയുടെ തകര്‍ച്ചയുടെ വിശദാംശങ്ങള്‍ Communications Earth & Environment ല്‍ ആണ് പ്രസിദ്ധപ്പെടുത്തിയത്. ഭാവിയിലെ മലിനീകരണത്തിന്റെ … Continue reading ശ്വാസമെടുക്കുക കൂടുതല്‍ വിഷമമാകുന്നു
സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം
കാലാവസ്ഥയെ തകര്‍ക്കുന്ന എണ്ണ പ്രകൃതിവാതക കമ്പനികള്‍ക്ക് പരസ്യം കൊടുക്കാന്‍ സ്ഥലം വില്‍ക്കുന്നതില്‍ നിന്ന് വമ്പന്‍ സാങ്കേതികവിദ്യ പ്ലാറ്റ്ഫോമുകള്‍ ലാഭമുണ്ടാക്കുന്നു എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. "പുകയിലയുടെ പോലുള്ള" പരസ്യ നിയമങ്ങള്‍ കൊണ്ടുവരുന്നതിന്റെ ആവശ്യകത ഇത് വര്‍ദ്ധിപ്പിക്കുകയാണ്. "ഫോസിലിന്ധനങ്ങളുടെ പരസ്യങ്ങളെക്കുറിച്ച് നാം ചിന്തിക്കുമ്പോള്‍ നാം ശ്രദ്ധിക്കുന്നത് വലിയ ടിവി പരസ്യങ്ങളെയാണ്. എന്നാല്‍ ശരിക്കും ഈ പ്രചാരവേല പ്രവര്‍ത്തിക്കുന്നത് സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലാണ്. അവയാണ് കള്ള പ്രചരണത്തില്‍ നിന്ന് കാശുണ്ടാക്കുന്നത്," എന്ന് Fossil Free Media യുടെ ഡയറക്റ്ററായ … Continue reading സാങ്കേതികവിദ്യ വമ്പന്‍മാര്‍ കാലാവസ്ഥാ വൈകിപ്പിക്കലില്‍ നിന്ന് പണമുണ്ടാക്കുന്നത് തടയണം
ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
രാസഫാക്റ്ററികള്‍, എണ്ണശുദ്ധീകരണശാലകള്‍, മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ ഉള്‍പ്പടെ ടെക്സാസില്‍ എല്ലാം വലുതാണ്. അതുകൊണ്ട് ടെക്സാസിന്റെ എണ്ണരാസവ്യാവസായത്തിന്റെ കേന്ദ്രത്തില്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ കൊടുങ്കാറ്റിലൊന്ന് അടിച്ചപ്പോള്‍ അത് ഏറ്റവും വലിയ അടച്ചുപൂട്ടലാണ് ആ സ്ഥലത്ത് ഉണ്ടാക്കിയത്. കൊടുംകാറ്റ് ഹാര്‍വി ഉണ്ടാക്കിയ വെള്ളപ്പൊക്കം കാരണം കുറഞ്ഞത് 25 നിലയങ്ങള്‍ അടച്ചിടുകയോ ഉത്പാദനത്തിന് പ്രശ്നമുണ്ടാകുകയോ ചെയ്തു. എന്നാല്‍ ആ അടച്ചുപൂട്ടല്‍ കമ്പോളത്തെ ബാധിക്കുക മാത്രമല്ല ചെയ്തത്. മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കുന്ന വിഷലിപ്ത മാലിന്യങ്ങള്‍ വന്‍തോതില്‍ പുറത്തുവരുന്നതിനും അത് കാരണമായി. ടെക്സാസിലെ … Continue reading ദശലക്ഷം കിലോ വിഷലിപ്ത മാലിന്യങ്ങള്‍ ഹാര്‍വി കാരണം പുറത്തുവന്നു
അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
അന്റാര്‍ക്ടിക്കിലെ കടല്‍ മഞ്ഞ് കഴിഞ്ഞ 40 വര്‍ഷങ്ങളിലേക്കും ഏറ്റവും കുറഞ്ഞ നിലയിലെത്തി. 40 വര്‍ഷം മുമ്പായിരുന്നു ഉപഗ്രഹ നിരീക്ഷണം തുടങ്ങിയത്. ഫെബ്രുവരി 2023 ന്റെ തുടക്കത്തില്‍ തെക്കന്‍ കടലില്‍ വെറും 22 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ മാത്രമായിരുന്നു മഞ്ഞ് മൂടിയത്. Sea Ice Portal ന് വേണ്ടി Alfred Wegener Institute ലേയും University of Bremen ലേയും ഗവേഷകരാണ് വിശകലനം നടത്തിയത്. ഫെബ്രുവരിടെ അവസാനം വരെ ഉരുകല്‍ ഘട്ടം തുടര്‍ന്നെങ്കിലും ജനുവരി 2023 ല്‍ മാസ … Continue reading അന്റാര്‍ക്ടിക്കിലെ മഞ്ഞ് നഷ്ടം റിക്കോഡ് നിലയില്‍
വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളാണ് കാലാവസ്ഥാ മാറ്റ ചിലവിന്റെ ആഘാതം സഹിക്കുന്നത് https://static.scientificamerican.com/sciam/cache/file/B7E881A4-72DB-4407-AA8ABF8F47F717CB_source.png Credit: Amanda Montañez ലോകത്തെ ഏറ്റവും കൂടുതല്‍ ഹരിത-ഗൃഹവാതക ഉദ്‌വമനം നടത്തുന്ന അഞ്ച് രാജ്യങ്ങള്‍ അമേരിക്ക, ചൈന, റഷ്യ, ബ്രസീല്‍, ഇന്‍ഡ്യ എന്നിവരാണ്. ഇവരെല്ലാം കൂടി 1990 - 2014 കാലത്ത് $6 ലക്ഷം കോടി ഡോളറിന്റെ ആഗോള സാമ്പത്തിക നഷ്ടം ഉണ്ടാക്കി. എന്നാല്‍ ആ നഷ്ടം തുല്യമായല്ല അനുഭവിക്കപ്പെട്ടത്. കാലാവസ്ഥാ മാതൃകകളുപയോഗിച്ച് ഓരോ രാജ്യത്തിന്റേയും ഉദ്‌വമനം കണക്കാക്കുകയും അത് ഓരോ രാജ്യത്തിനും എത്ര … Continue reading വ്യത്യസ്ഥ രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ മാറ്റം കൊണ്ടുണ്ടാകുന്ന ചിലവ്